[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Reviews

മെഗാസ്റ്റാർ മമ്മൂട്ടിയുടെ കണ്ണൂർ സ്‌ക്വാഡ് ; റിവ്യൂ വായിക്കാം.

സിനിമാ പ്രേമികളുടേയും ആരാധകരുടേയും ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ, ഇന്ന് റിലീസ് ചെയ്ത മലയാള ചിത്രമാണ് മെഗാസ്റ്റാർ മമ്മൂട്ടി നായകനായെത്തിയ കണ്ണൂർ സ്‌ക്വാഡ് . നവാഗത സംവിധായകനായ റോബി വർഗീസ് രാജ് ആണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. മലയാളത്തിലെ പ്രശസ്ത ക്യാമറാമാനായ റോബിയുടെ ആദ്യത്തെ സംവിധാന സംരംഭമാണ് ഈ ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലർ. നവാഗതനായ മുഹമ്മദ് റാഫി, നടനായ റോണി ഡേവിഡ് രാജ് എന്നിവർ ചേർന്ന് രചന നിർവഹിച്ചിരിക്കുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ്. കേരളാ പോലീസിന്റെ ചരിത്രത്തിൽ നടന്നിട്ടുള്ള ചില യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കിയാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നതെന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത.

മമ്മൂട്ടിയവതരിപ്പിക്കുന്ന ജോർജ് മാർട്ടിൻ എന്ന സബ് ഇൻസ്‌പെക്ടർ കഥാപാത്രത്തേയും ആ കഥാപാത്രം നേതൃത്വം നൽകുന്ന കണ്ണൂർ സ്‌ക്വാഡ് നടത്തുന്ന ഒരു ഇൻവെസ്റ്റിഗേഷനെയും ചുറ്റിപ്പറ്റിയാണ് ഈ ചിത്രത്തിന്റെ കഥ മുന്നോട്ടു പോകുന്നത്. കേരളത്തിന് അകത്തും പുറത്തുമായി ഈ സ്‌ക്വാഡ് നടത്തുന്ന അന്വേഷണവും, അവർ നേരിടുന്ന വെല്ലുവിളികളും, അവർ അന്വേഷണം നടത്തിയ രീതികളുമെല്ലാം ഈ ചിത്രത്തിലൂടെ പ്രേക്ഷകരുടെ മുന്നിലെത്തിക്കുന്നു.കാസർഗോഡ് സംഭവിക്കുന്ന ഒരു കൊലപാതകവും കൊള്ളയും നടത്തിയ ഗാങിനെ തേടിയിറങ്ങുന്ന ജോർജ് മാർട്ടിനും സംഘവും, അവർക്കായി കേരളത്തിൽ നിന്ന് മുംബൈ, ഉത്തർപ്രദേശ് എന്നിവിടങ്ങളിലൊക്കെ കറങ്ങി നേപ്പാൾ ബോർഡർ വരെപോയി അവരെ അറസ്റ്റ് ചെയ്യുന്നതാണ് ചിത്രം പറയുന്ന പ്രമേയം. അതിനെ വളരെ ത്രില്ലിംഗ് ആയും വൈകാരികമായുമാണ് അവതരിപ്പിച്ചിരിക്കുന്നത്.

ഒരു സംവിധായകനെന്ന നിലയിൽ മികച്ച തുടക്കമാണ് റോബി വർഗീസ് രാജ് കുറിച്ചിരിക്കുന്നതെന്നു പറയാം. ക്യാമെറാമാനെന്ന നിലയിൽ ഒരുപിടി മികച്ച ചിത്രങ്ങളുടെ ഭാഗമായിട്ടുള്ള റോബി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമെന്ന നിലയിൽ പ്രേക്ഷകർ പുലർത്തിയ എല്ലാ പ്രതീക്ഷകളേയും കണ്ണൂർ സ്‌ക്വാഡ് സാധൂകരിക്കുന്നുണ്ട്. അത്രയും മികവോടെ തന്നെ ഈ ചിത്രമൊരുക്കാൻ അദ്ദേഹത്തിന് സാധിച്ചു. അതുപോലെ തന്നെ റോണി ഡേവിഡ് രാജ്, മുഹമ്മദ് റാഫി എന്നിവർ രചയിതാക്കളെന്ന നിലയിൽ പുലർത്തിയ കയ്യടക്കവും ഏറ്റവും മികച്ച രീതിയിൽ ഈ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രം നമ്മുടെ മുന്നിൽ അവതരിപ്പിക്കാൻ റോബി വർഗീസ് രാജിനെ സഹായിച്ചിട്ടുണ്ട്.

സാങ്കേതികപരമായും കഥാപരമായും വളരെ മികച്ച രീതിയിൽ ഈ ചിത്രത്തെ പ്രേക്ഷകസമക്ഷം അവതരിപ്പിക്കാൻ ഈ സംവിധായകന് കഴിഞ്ഞിട്ടുണ്ട് എന്നതാണ് കണ്ണൂർ സ്‌ക്വാഡിനെ മനോഹരമാക്കുന്നത്. ചിത്രത്തിലെ ഓരോ കഥാപാത്രങ്ങൾക്കും വ്യക്തമായ ഐഡന്റിറ്റി നൽകാനും, യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കിയൊരുക്കിയ ഇതിലെ കഥാസന്ദർഭങ്ങളെ വിശ്വസനീയമായി പ്രേക്ഷകരുടെ ഹൃദയങ്ങളിലെത്തിക്കാനും കഴിഞ്ഞതിനോടൊപ്പം തന്നെ, ആദ്യാവസാനം ആകാംഷയും ആവേശവും നില നിർത്താനും റോബിയുടെ മേക്കിങ്ങിനു സാധിച്ചിട്ടുണ്ട്. സസ്പെൻസ് നില നിർത്തി ഒരു റിയലിസ്റ്റിക് ത്രില്ലർ മൂഡിൽ കഥ പറയുമ്പോഴും, പ്രേക്ഷകരെ രസിപ്പിക്കുന്ന സിനിമാറ്റിക് ആയ ഘടകങ്ങൾ മേക്കിങ്ങിന്റെ ഭാഗമാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു എന്നതും കണ്ണൂർ സ്‌ക്വാഡിനെ ആവേശകരമായ ഒരു സിനിമാനുഭമാക്കുന്നു. ചിത്രത്തിലെ സംഘട്ടന രംഗങ്ങളും ഗംഭീരമായി തന്നെ അവതരിപ്പിച്ചിട്ടുണ്ട്. പ്രത്യേകിച്ച് പറഞ്ഞാൽ, ഒരുത്തരേന്ത്യൻ ഗ്രാമത്തിൽ വെച്ച് നടക്കുന്ന സംഘട്ടന രംഗം ചിത്രത്തിന്റെ ഹൈലൈറ്റായി മാറിയിട്ടുണ്ട്.

കഥാപാത്രങ്ങളെ പ്രേക്ഷകന്റെ മനസ്സുമായി വൈകാരികമായി ബന്ധിപ്പിക്കാൻ വളരെ വേഗം തന്നെ സംവിധായകനും രചയിതാക്കൾക്കും സാധിച്ചിട്ടുണ്ട്. അത്കൊണ്ട് തന്നെ അവരുടെ പ്രയത്നവും വിജയവും പരാജയവും സന്തോഷവും നിരാശയും എല്ലാം പ്രേക്ഷകരിൽ ഉണ്ടാകുന്ന വൈകാരികമായ സ്വാധീനം വളരെ വലുതാണ്. മമ്മൂട്ടി എന്ന നടന്റെ ഗംഭീര പ്രകടനം തന്നെയാണ് ഈ ചിത്രത്തെ പ്രേക്ഷകരുടെ പ്രീയപ്പെട്ടതാക്കി മാറ്റുന്ന പ്രധാന ഘടകം.

ജോർജ് മാർട്ടിൻ എന്ന പോലീസ് ഉദ്യോഗസ്ഥനായി തകർപ്പൻ പ്രകടനമാണ് മമ്മൂട്ടി കണ്ണൂർ സ്‌ക്വാഡിൽ കാഴ്ച വെച്ചത്. വളരെ റിയലിസ്റ്റിക് ആയും, അതേസമയം തന്നെ ആ കഥാപാത്രം ആവശ്യപ്പെട്ട ആഴവും ഹീറോയിസവും സമ്മേളിക്കുന്ന രീതിയിലും തന്റെ ശരീര ഭാഷ കൊണ്ട് വരാൻ മമ്മൂട്ടിക്ക് കഴിഞ്ഞിട്ടുണ്ട്. ഡയലോഗ് ഡെലിവറി കൊണ്ടും മമ്മൂട്ടി കയ്യടി നേടുന്നു. മമ്മൂട്ടിയോടൊപ്പം മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ച ശബരീഷ് വർമ്മ, അസീസ് നെടുമങ്ങാട്, റോണി ഡേവിഡ് രാജ് എന്നിവരും ഈ ചിത്രത്തിൽ മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്. കണ്ണൂർ സ്‌ക്വാഡിന്റെ ഭാഗമായ ഇവരുടെ ഓൺസ്‌ക്രീൻ രസതന്ത്രം ചിത്രത്തിന്റെ മികവിന് വളറെ വലിയ കാരണമായി മാറിയിട്ടുണ്ട്. ഇവരെ കൂടാതെ വിജയ രാഘവൻ, കിഷോർ, ശരത് സഭ, ശ്രീകുമാർ, സജിൻ ചെറുക്കയിൽ, ഷെബിൻ ബെൻസൺ, ധ്രുവൻ അതിഥി വേഷം ചെയ്ത സണ്ണി വെയ്ൻ, ഷൈൻ ടോം ചാക്കോ എന്നിവരും ശ്രദ്ധ നേടുന്ന പ്രകടനം നൽകിയിട്ടുണ്ട്.

മുഹമ്മദ് റാഹിൽ ഒരുക്കിയ ദൃശ്യങ്ങൾ ഈ ചിത്രത്തിന്റെ മൂഡിനെ പ്രേക്ഷകരിലേക്ക് എത്തിക്കുന്നതിൽ നിർണ്ണായകമായി മാറി. കേരളത്തിന് അകത്തും പുറത്തുമായി നടന്ന കുറ്റാന്വേഷണത്തിന്റെ തീവ്രത, അതിന്റെ ഭൂപ്രകൃതിയുടെ തീവ്രതയോടൊപ്പം പ്രേക്ഷകരുടെ മനസ്സിലേക്ക് ആഴ്നിറങ്ങിയതിൽ ഇതിലെ ദൃശ്യങ്ങൾ വഹിച്ച പങ്ക് എടുത്തു പറയണം. അത് പോലെ തന്നെ സുഷിൻ ശ്യാം ഒരുക്കിയ പശ്ചാത്തല സംഗീതവും ഈ മികവിന്റെ തലം ഉയർത്തുന്നുണ്ട്. പ്രേക്ഷകരിൽ ആവേശവും ഉദ്വേഗവും ഒരുപോലെ നിറക്കുന്ന പശ്ചാത്തല സംഗീതം, കഥയുടെ മുന്നോട്ടുള്ള ഒഴുക്കിൽ പ്രധാന പങ്കു വഹിച്ചിട്ടുണ്ട്. എഡിറ്റിംഗ് നിർവഹിച്ച പ്രവീൺ പ്രഭാകർ ഒരിക്കൽ കൂടി മികവ് പുലർത്തിയപ്പോൾ രണ്ടു മണിക്കൂർ നാല്പ്പത് മിനിറ്റോളം നീളമുള്ള ഈ ചിത്രം ഒരിക്കലും പ്രേക്ഷകനെ മുഷിപ്പിച്ചിട്ടില്ല.

ചുരുക്കി പറയുകയാണെങ്കിൽ, സാങ്കേതികമായി മികച്ച നിലവാരം പുലർത്തുന്ന ഒരു ഗംഭീര ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രമാണ് കണ്ണൂർ സ്‌ക്വാഡ്. പ്രേക്ഷകനെ ഒരിക്കലും നിരാശരാക്കാത്ത ഒരു സിനിമാനുഭവമാണ് കണ്ണൂർ സ്‌ക്വാഡ് എന്നത് ഉറപ്പിച്ചു തന്നെ പറയാൻ സാധിക്കും. ആവേശവും ആകാംഷയും നൽകുന്ന ഈ മമ്മൂട്ടി ചിത്രം, ത്രില്ലർ ചിത്രങ്ങളുടെ ആരാധകർക്ക് പൂർണ്ണ സംതൃപ്തി പകരും.

webdesk

Recent Posts

ആട് 3 ഒരുങ്ങുന്നത് മെഗാ ബജറ്റ് ചിത്രമായി

പ്രശസ്ത സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് ഒരുക്കാൻ പോകുന്ന ആട് 3 എന്ന ചിത്രത്തിൻ്റെ പുതിയ അപ്ഡേറ്റ് എത്തി.…

23 hours ago

വേറിട്ട കോമഡി ട്രാക്കുമായി അമ്പരപ്പിക്കുന്ന സുരാജ് വെഞ്ഞാറമൂട്; എക്സ്ട്രാ ഡീസന്റ് സൂപ്പർ വിജയത്തിലേക്ക്

ഒരിക്കൽ കൂടി സുരാജ് വെഞ്ഞാറമൂട് എന്ന നടനെ ആഘോഷിക്കുന്ന ചിത്രം മലയാള സിനിമ പ്രേമികൾക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം…

24 hours ago

അമ്പരപ്പിക്കുന്ന ആക്ഷൻ ഇതിഹാസം; മാർക്കോ റിവ്യൂ വായിക്കാം

ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ മലയാള സിനിമ പ്രേക്ഷകർക്ക് മുന്നിലേക്കെത്തിയ ചിത്രമാണ് യുവ താരം ഉണ്ണി മുകുന്ദൻ നായകനായെത്തിയ ആക്ഷൻ ത്രില്ലർ…

2 days ago

എക്സ്ട്രാ കോമഡി, എക്സ്ട്രാ പെർഫോമൻസ്; സുരാജ് വെഞ്ഞാറമൂട് ചിത്രം എക്സ്ട്രാ ഡീസന്റ് റിവ്യൂ വായിക്കാം

തന്റേതായ ഒരു അഭിനയ ശൈലി സ്വന്തമായുള്ളതാണ് സുരാജ് വെഞ്ഞാറമ്മൂട് എന്ന നടന്റെ ഏറ്റവും വലിയ പ്രത്യേകത. സുരാജിന്റെ ആ പ്രത്യേകത…

2 days ago

ചിരിയുടെ ആഘോഷവുമായി എക്സ്ട്രാ ഡീസന്റ് ഇന്ന് മുതൽ; തീയേറ്റർ ലിസ്റ്റ് ഇതാ

ആമിർ പള്ളിക്കലിന്റെ സംവിധാനത്തിൽ സുരാജ് വെഞ്ഞാറമ്മൂട് നായകനും നിർമാതാവുമായെത്തുന്ന ചിത്രം 'എക്സ്ട്രാ ഡീസന്റ്' (ഇ ഡി) ഇന്ന് മുതൽ പ്രേക്ഷകരുടെ…

3 days ago

വമ്പൻ റിലീസായി ഉണ്ണി മുകുന്ദന്റെ മാർക്കോ ഇന്ന് മുതൽ; ആക്ഷൻ പൂരമൊരുങ്ങുന്ന തീയ്യേറ്ററുകളുടെ ലിസ്റ്റ് പുറത്ത്

ഉണ്ണി മുകുന്ദൻ നായകനായ 'മാർക്കോ' എന്ന ചിത്രം ഇന്ന് മുതൽ ആഗോള റീലിസായി എത്തുകയാണ്. കേരളത്തിലും വമ്പൻ റിലീസാണ് ചിത്രത്തിന്…

3 days ago

This website uses cookies.