[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Reviews

അതിജീവനത്തിന്റെ ആകാംഷയും ഭീകരതയും പ്രതീക്ഷയും സമ്മാനിക്കുന്ന മലയൻകുഞ്ഞ്; റിവ്യൂ വായിക്കാം

യുവ താരം ഫഹദ് ഫാസിൽ നായകനായെത്തിയ മലയൻ കുഞ്ഞെന്ന ചിത്രമാണ് ഇന്ന് മലയാള സിനിമാ പ്രേമികൾക്ക് മുന്നിലെത്തിയത്. നവാഗത സംവിധായകനായ സജിമോൻ സംവിധാനം ചെയ്ത ഈ ചിത്രത്തിന് തിരക്കഥ രചിച്ചത്, സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനും എഡിറ്ററുമായ മഹേഷ് നാരായണൻ ആണ്. ഫഹദിന്റെ അച്ഛനും പ്രശസ്ത സംവിധായകനുമായ ഫാസിൽ നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിൽ രജിഷ വിജയൻ, ജാഫർ ഇടുക്കി എന്നിവരും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു.മലയാള സിനിമയിൽ നമ്മൾ അധികം കണ്ടിട്ടില്ലാത്ത സർവൈവൽ ത്രില്ലറെന്ന വിഭാഗത്തിൽ പെടുത്താവുന്ന ചിത്രമാണ് മലയൻകുഞ്ഞ്. ഇതിന്റെ ട്രൈലെർ, മേക്കിങ് വീഡിയോ എന്നിവ സമ്മാനിച്ച ആകാംഷ തന്നെയാണ് പ്രേക്ഷകരുടെ പ്രതീക്ഷകളെ വാനോളം വളർത്തിയത്. അങ്ങനെ വളർന്ന പ്രതീക്ഷകളോട് നൂറു ശതമാനവും നീതി പുലർത്താൻ ഈ ചിത്രത്തിന് സാധിച്ചിട്ടുണ്ട്.

ഫഹദ് ഫാസിൽ അവതരിപ്പിക്കുന്ന അനിൽ കുമാർ എന്ന അനിക്കുട്ടന്റെ ജീവിതത്തിനു ചുറ്റുമാണ് ഈ ചിത്രം വികസിക്കുന്നത്. പ്രകൃതി ദുരന്തത്തിന്റെ പശ്‌ചാത്തലത്തിൽ കഥ പറയുന്ന ഒരു ചിത്രം കൂടിയാണിത്. ഇലക്ട്രോണിക്സ് ടെക്‌നീഷ്യനായി ജോലി ചെയ്യുന്ന ആളാണ് അനിക്കുട്ടൻ. അതിരാവിലെ മുതൽ ജോലിയിൽ മുഴുകുന്ന അനി കുട്ടന്, ചെറിയ ശബ്ദം പോലും ജോലിയിൽ ശല്യം സൃഷ്ടിക്കും. അയല്പക്കത്തെ കുഞ്ഞ് കരയുന്നത് പോലും പ്രശ്നമാക്കുന്ന ആളാണ് അനി കുട്ടൻ. അന്യ ജാതിയിൽ പെട്ട ഒരാളുമായി അനുജത്തി ഒളിച്ചോടിയപ്പോൾ അച്ഛൻ ആത്മഹത്യ ചെയ്തതോടെയാണ് അനി കുട്ടന്റെ സ്വഭാവവും മാറിയത്. അങ്ങനെ എന്തിനോടും കലഹിക്കുന്ന അനി കുട്ടൻ ഉരുൾപൊട്ടലിൽ പെടുന്നതും തുടർന്ന് നടക്കുന്ന സംഭവങ്ങളുമാണ് ഈ ചിത്രം പറയുന്നത്.

പുതുമയേറിയ വഴികളിലൂടെ സഞ്ചരിക്കുന്ന ഒരു ചിത്രമാണ് മലയൻ കുഞ്ഞെന്നു പറയാം നമ്മുക്ക്. മലയാള സിനിമയിൽ ഇത് വരെ നമ്മൾ കാണാത്ത തരം ചിത്രമാണിത്. വളരെ ത്രില്ലിങ്ങായ ഒരു അതിജീവന കഥയുടെ അതിഗംഭീരമായ അവതരണമാണ് ഈ ചിത്രത്തിലൂടെ സംവിധായകൻ സജിമോൻ നടത്തിയിരിക്കുന്നത്. സർവൈവൽ ത്രില്ലറെന്ന നിലയിൽ വ്യത്യസ്തത പുലർത്തുമ്പോൾ തന്നെ, കഥാപാത്ര രൂപീകരണത്തിന്റെ പ്രത്യേകതകൾ കൊണ്ട് രസകരമായും ആകാംഷ നിറക്കുന്ന രീതിയിലും കഥ പറഞ്ഞ ചിത്രം കൂടിയാണിത്. ചെറിയ നർമ്മവും, വൈകാരിക നിമിഷങ്ങളും ആകാംഷയും ഭയവും പ്രേക്ഷകന് നൽകി കൊണ്ടൊരുക്കിയ ഈ ചിത്രം നമ്മൾ കണ്ടു പരിചയിച്ചിട്ടുള്ള ത്രില്ലർ ചിത്രങ്ങളുടെ ഫോർമാറ്റിൽ നിന്ന് വളരെയധികം വ്യത്യസ്തത പുലർത്തുന്നുണ്ട്. മഹേഷ് നാരായണനെന്ന പരിചയ സമ്പന്നനായ പ്രതിഭയൊരുക്കിയ വിശ്വസനീയമായ കഥാ സന്ദർഭങ്ങൾ നിറഞ്ഞ തിരക്കഥ തന്നെയാണ് ഈ ചിത്രത്തിന്റെ ഏറ്റവും വലിയ ശക്തി. ആ തിരക്കഥക്കു സാങ്കേതികമായും കലാപരമായും ഗംഭീരമായ ഒരു ദൃശ്യ ഭാഷ സജിമോൻ ഒരുക്കിയപ്പോൾ വളരെ തീവ്രമായ സന്ദർഭങ്ങളിലൂടെ കടന്നു പോകുന്ന ഒരു ഗംഭീര സിനിമാനുഭവമായി മലയൻ കുഞ്ഞ് മാറി. ആദ്യ പകുതിയിൽ ശല്യമാകുന്ന കുഞ്ഞിന്റെ കരച്ചിൽ, രണ്ടാം പകുതിയിൽ അനി കുട്ടന്റെ അതിജീവനത്തിന്റെ വഴിയാവുന്നതും ജീവിതത്തിന്റെ പ്രതീക്ഷയാവുന്നതുമൊക്കെ അതിമനോഹരമായ രീതിയിലാണ് ആവിഷ്കരിച്ചിരിക്കുന്നത്.

അനികുട്ടനെന്ന കഥാപാത്രമായി അത്ഭുതപ്പെടുത്തുന്ന പ്രകടനമാണ് ഫഹദ് ഫാസിൽ നൽകിയത്. വളരെ അനായാസമായി ഫഹദ് ഫാസിൽ അഭിനയിച്ചു എന്ന് പറയുന്നത് ഇപ്പോൾ ഒരു ക്ലിഷേ പ്രശംസയാണെന്നു പറയാമെങ്കിലും, ഇത്ര പൂർണ്ണതയോടു കൂടി കഥാപാത്രമായി ഫഹദ് തിരശീലയിൽ ജീവിച്ചു കാണിക്കുമ്പോൾ അനായാസത എന്ന വാക്കല്ലാതെ മറ്റൊന്നും പെട്ടെന്ന് നമ്മുക്ക് പറയാൻ സാധിക്കില്ല. അനികുട്ടന്റെ ശരീരഭാഷയിലെ ഓരോ സൂക്ഷ്മമായ മാറ്റങ്ങളും ഫഹദ് പൂ പറിക്കുന്നത്‌ പോലെ നിസാരമായി ചെയ്തു. ഭൂമിക്കടിയിലെ രംഗങ്ങളിൽ, ആ സ്ഥലപരിമിതിയിൽ നിന്ന് കൊണ്ട് ഫഹദ് ഫാസിൽ കാഴ്ച വെച്ചത് അവിശ്വസനീയമായ പ്രകടനമാണ്. ഫഹദിനൊപ്പം തന്നെ നിന്ന് ഗംഭീര പ്രകടനമാണ്, കുറച്ചേ ഉള്ളെങ്കിലും മുരളീധരനെന്ന കഥാപാത്രമായി ജാഫർ ഇടുക്കി നടത്തിയത്. അതുപോലെ തന്നെ രജിഷ വിജയൻ, ഇന്ദ്രന്‍സ്, ജയ കുറുപ്പ്, ദീപക് പറമ്പോല്‍, അര്‍ജുന്‍ അശോകന്‍, ജോണി ആന്റണി, ഇര്‍ഷാദ് എന്നിവരും ഏറ്റവും മികച്ച പ്രകടനം തന്നെയാണ് ഈ ചിത്രത്തിന് വേണ്ടി കാഴ്ച വെച്ചത്. കാർത്തികയെന്ന കഥാപാത്രമായി രജിഷയും സുരേന്ദ്രനായി ഇന്ദ്രൻസും ചെറിയ സമയം കൊണ്ട് നടത്തിയ പ്രകടനവും എടുത്തു പറഞ്ഞെ പറ്റു.

സംഗീത മാന്ത്രികൻ എ ആർ റഹ്മാൻ ഒരുക്കിയ സംഗീതം ചിത്രത്തിലെ അന്തരീക്ഷം അവസാനം വരെ ഉദ്വേഗഭരിതമാക്കി നിർത്താൻ സഹായിച്ചു എന്ന് മാത്രമല്ല അദ്ദേഹത്തിന്റെ ഗാനങ്ങളും മലയൻ കുഞ്ഞിനെ ഗംഭീരമാക്കിയിട്ടുണ്ട് എന്ന് പറയാം. പ്രേക്ഷകരുടെ മനസ്സിലേക്ക് കഥാപാത്രങ്ങളുടെ അവസ്ഥ ആഴ്ന്നിറങ്ങുന്ന തരത്തിലുള്ള ഗംഭീരമായ പശ്‌ചാത്തല സംഗീതമാണ് എ ആർ റഹ്മാൻ ഒരുക്കിയത്. മഹേഷ് നാരായണൻ ഒരുക്കിയ ദ്രശ്യങ്ങളും ചിത്രത്തിന്റെ ഫീൽ പ്രേക്ഷകനിലേക്കു പകരാൻ വളരെയധികം സംവിധായകനെ സഹായിച്ചിട്ടുണ്ട് എന്ന് എടുത്തു പറയണം. അത്ര മികച്ച രീതിയിലാണ് പ്രകൃതി ദുരന്തത്തിന്റെ ദൃശ്യങ്ങളും, ഭൂമിക്കടിയിലെ ദൃശ്യങ്ങളുടെ ഭീകരതയും മഹേഷ് നാരായണൻ പ്രേക്ഷകരുടെ മനസ്സിലെത്തിച്ചത്. അർജു ബെൻ നിർവഹിച്ച എഡിറ്റിംഗ് ചിത്രത്തിന് മികച്ച വേഗത പകർന്നു നൽകി. ജ്യോതിഷിന്റെ കലാസംവിധാനവും കയ്യടിയർഹിക്കുനുണ്ട്.

മലയൻ കുഞ്ഞെന്ന ഈ ചിത്രം പ്രേക്ഷകരെ ഉദ്വേഗത്തിന്റെ മുൾമുനയിൽ നിർത്തുന്ന ഒരു ഗംഭീര സർവൈവൽ ത്രില്ലറാണ്. കണ്ടു മടുത്ത ത്രില്ലർ ചിത്രങ്ങളിൽ നിന്നെല്ലാം വ്യത്യസ്തമായ ഒരു സിനിമാനുഭവം ഈ ചിത്രം പ്രേക്ഷകന് പകർന്നു നൽകുന്നുണ്ട്. ഫഹദ് ഫാസിലിന്റെ ഗംഭീര പ്രകടനവും ഉയർന്ന സാങ്കേതിക നിലവാരവും ഇതുവരെ കാണാത്ത ചില കാഴ്ചകളും ചേർന്നപ്പോൾ, അക്ഷരാർഥത്തിൽ മലയൻ കുഞ്ഞ് പ്രേക്ഷക ഹൃദയങ്ങളെ കീഴടക്കി.

webdesk

Recent Posts

ലിജോ ജോസ് പെല്ലിശ്ശേരി ബോളിവുഡിലേക്ക്; സംഗീതം എ ആര്‍ റഹ്മാന്‍

പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…

3 hours ago

ദുൽഖർ സൽമാന്റെ “കാന്ത” നവംബർ 14 ന്

ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…

3 hours ago

പാബ്ലോ എസ്കോബാർ; മമ്മൂട്ടി ചിത്രവുമായി “മാർക്കോ” ടീം

കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…

4 hours ago

മോഹൻലാൽ- തരുൺ മൂർത്തി ടീം “തുടരും”; പുതിയ ചിത്രം പ്രഖ്യാപിച്ച് രജപുത്ര

മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…

4 hours ago

സെൻസറിങ് പൂർത്തിയാക്കി മമ്മൂട്ടി ചിത്രം “കളങ്കാവൽ”

മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…

2 days ago

രഞ്ജിത്ത് ചിത്രത്തിൽ നായകനാവാൻ വീണ്ടും മമ്മൂട്ടി

ര​ഞ്ജി​ത്ത് ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​പുതിയ ചി​ത്ര​ത്തി​ൽ​ ​മ​മ്മൂ​ട്ടി​ ​നാ​യ​ക​ൻ എന്ന് വാർത്തകൾ. മ​മ്മൂ​ട്ടി​ ​ക​മ്പ​നി​യു​ടെ​ ​ബാ​ന​റി​ൽ​ ​മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…

2 days ago

This website uses cookies.