ഇന്ന് കേരളത്തിൽ റിലീസ് ചെയ്ത മലയാള ചിത്രങ്ങളിലൊന്നാണ് നവാഗതനായ ആൽവിൻ ഹെൻട്രി സംവിധാനം ചെയ്ത ക്രിസ്റ്റി. യുവ താരം മാത്യു തോമസിനെയും മാസ്റ്റർ എന്ന തമിഴ് ചിത്രത്തിലൂടെ പ്രശസ്തയായ മാളവിക മോഹനനേയും കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കിയ ഈ ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത് പ്രശസ്ത സാഹിത്യകാരന്മാർ കൂടിയായ ജി ആർ ഇന്ദുഗോപനും ബെന്യാമിനും ചേർന്നാണ്. റോക്കി മൗണ്ടൻ സിനിമാസിൻ്റെ ബാനറിൽ സജയ് സെബാസ്റ്റൻ, കണ്ണൻ സതീശൻ എന്നിവർ ചേർന്ന് നിർമ്മിച്ചിരിക്കുന്ന ഈ ചിത്രം ഒരു റൊമാന്റിക് ഡ്രാമയായാണ് ഒരുക്കിയിരിക്കുന്നത്. ഇതിന്റെ ടീസർ, ട്രൈലെർ, ഗാനങ്ങൾ എന്നിവയെല്ലാം പ്രേക്ഷകർക്ക് സമ്മാനിച്ച പ്രതീക്ഷകളോടെ നീതി പുലർത്താൻ ക്രിസ്റ്റിക്കു സാധിച്ചു എന്നതാണ് ഈ ചിത്രത്തിന്റെ വിജയം.
മാത്യു തോമസ് അവതരിപ്പിക്കുന്ന റോയ് എന്ന കൗമാരക്കാരന്റെ ജീവിതത്തിലേക്ക് കടന്നു വരുന്ന, ക്രിസ്റ്റി എന്ന് പേരുള്ള, അവനെക്കാൾ പ്രായമുള്ള ഒരു യുവതിയോട്, അവനു തോന്നുന്ന പ്രണയമാണ് ഈ ചിത്രത്തിന്റെ കഥാഗതി മാറ്റുന്നത്. പഠിത്തത്തിൽ ഉഴപ്പുന്ന റോയ് എന്ന കൗമാരക്കാരന്റെ ട്യൂഷൻ ടീച്ചർ ആയാണ് ക്രിസ്റ്റി എന്ന യുവതിയെത്തുന്നത്. പിന്നീട് അവരുടെ ജീവിതത്തിൽ നടക്കുന്ന സംഭവവികാസങ്ങളാണ് ക്രിസ്റ്റി പറയുന്നത്.
ആൽവിൻ ഹെൻട്രി എന്ന ഈ യുവ സംവിധായകനെ പ്രതീക്ഷയോടെ നോക്കി കാണാൻ പ്രേരിപ്പിക്കുന്ന ഘടകമെന്തെന്നാൽ, വളരെ രസകരമായതും പുതുമയേറിയതുമായ ഒരു പ്രമേയത്തെ അതിലും രസകരമായി വ്യത്യസ്ത പശ്ചാത്തലത്തിൽ പ്രേക്ഷകരുടെ മുന്നിൽ അവതരിപ്പിക്കാൻ അദ്ദേഹത്തിന് സാധിച്ചു എന്നതാണ്. രസകരമായ മുഹൂർത്തങ്ങളും പ്രേക്ഷകനെ പിടിച്ചിരുത്തുന്ന തരത്തിലുള്ള കഥാ സന്ദർഭങ്ങളും രംഗങ്ങളും കോർത്തിണക്കിയ തിരക്കഥയാണ് ഈ ചിത്രത്തെ പ്രേക്ഷകന്റെ പ്രീയപെട്ടതാക്കുന്നത് എന്ന് എടുത്തു പറയണം. ജി ആർ ഇന്ദുഗോപൻ, ബെന്യാമിൻ എന്നിവർ ചേർന്ന് അതിമനോഹരമായാണ് ഈ ചിത്രത്തിലെ കഥാസന്ദർഭങ്ങളും സംഭാഷണങ്ങളും രചിച്ചതും കഥാപാത്ര രൂപീകരണം നടത്തിയിരിക്കുന്നതും. കൗമാരക്കാരന്റെ പ്രണയ ചേഷ്ടകളും സങ്കൽപ്പങ്ങളും ഇതിലെ കഥാസന്ദര്ഭങ്ങളെ കൂടുതൽ രസകരമാക്കിയപ്പോൾ, ആൽവിൻ എന്ന സംവിധായകന് ഒരു മനോഹരമായ ദൃശ്യ ഭാഷ വെള്ളിത്തിരയിലെത്തിക്കാൻ കഴിഞ്ഞു. ഈ ചിത്രത്തിന്റെ ഏറ്റവും വലിയ പുതുമ എന്തെന്നാൽ അതീ ചിത്രത്തിന്റെ വ്യത്യസ്തമായ പ്രമേയത്തിന്റെ ഭാഗമായ വൈകാരികതയാണ്. കഥയിലെ വൈകാരികമായ എലമെൻറ് മികച്ച രീതിയിൽ വിശ്വസനീയമായി പ്രേക്ഷകന്റെ മുന്നിലവതരിപ്പിക്കാൻ കഴിഞ്ഞുവെന്നത് തന്നെയാണ് ഈ കൊച്ചു ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകതയും വിജയവും.
മാത്യു തോമസ്- മാളവിക മോഹനൻ ടീമിന്റെ കെമിസ്ട്രി മികച്ച രീതിയിൽ ഉപയോഗിച്ച ചിത്രമാണ് ക്രിസ്റ്റി. രണ്ടു പേരും തങ്ങളുടെ കഥാപാത്രങ്ങളായി തിരശീലയിൽ മനോഹരമായി പെരുമാറിയപ്പോൾ, കഥാപാത്രങ്ങൾക്കൊപ്പം പ്രേക്ഷകരും സഞ്ചരിച്ചു തുടങ്ങി. മാത്യു തോമസ് വളരെ സ്വാഭാവികമായി തന്നെ തന്റെ കഥാപാത്രത്തെ അവതരിപ്പിച്ചപ്പോൾ, നായികാ കഥാപാത്രത്തെ വളരെ പക്വതയോടെ തന്നെ മാളവികയും നമുക്ക് മുന്നിലെത്തിച്ചു. ഇവരുടെ കോമ്പിനേഷൻ രംഗങ്ങൾ വളരെ രസകരമായിരുന്നു. മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ജോയ് മാത്യു, വിനീത് വിശ്വം, രാജേഷ് മാധവൻ, മുത്തുമണി, ജയാ എസ്. കുറുപ്പ്, വീണാ നായർ, നീന കുറുപ്പ്, മഞ്ജു പത്രോസ് എന്നിവരും തങ്ങളുടെ വേഷങ്ങൾ ഭംഗിയായി തന്നെ വെള്ളിത്തിരയിലെത്തിച്ചു.
ആനന്ദ് സി ചന്ദ്രനാണ് ഈ ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തത്. അദ്ദേഹം നൽകിയ ദൃശ്യങ്ങൾ ഏറെ മനോഹരമായപ്പോൾ മനു ആന്റണി തന്റെ എഡിറ്റിംഗിലൂടെ ചിത്രം ആവശ്യപ്പെട്ട വേഗതയും ഒഴുക്കും പകർന്നു നൽകുകയും ചെയ്തു. ഗോവിന്ദ് വസന്തയാണ് ഈ ചിത്രത്തിന്റെ സംഗീത വിഭാഗം കൈകാര്യം ചെയ്തത് .അദ്ദേഹം ഒരുക്കിയ ഗാനങ്ങളും പശ്ചാത്തല സംഗീതവും മികച്ച നിലവാരം പുലർത്തിയപ്പോൾ സാങ്കേതികമായി ഈ ചിത്രം ഏറെ മുന്നിൽ തന്നെ നിന്നു. പൂവാർ എന്ന ഗ്രാമത്തിന്റെ ഭംഗി മുഴുവൻ ആനന്ദ് സി ചന്ദ്രൻ ഒപ്പിയെടുത്തിട്ടുണ്ട്. അതുപോലെ ഗോവിന്ദ് വസന്തയുടെ മെലഡികൾ പകർന്ന നൽകുന്ന ഫീൽ വളരെ വലുതാണ്.
ക്രിസ്റ്റി നിങ്ങളെ ഒരുപാട് രസിപ്പിക്കുന്ന ഒരു വ്യത്യസ്തമായ സിനിമാനുഭവമാണ്. യുവ പ്രേക്ഷകർക്കും കുടുംബ പ്രേക്ഷകർക്കും ഒരുപോലെയിഷ്ടപ്പെടുന്ന ഒരു റൊമാന്റിക് ഡ്രാമയെന്നു നമ്മുക്ക് ഈ സിനിമയെ വിശേഷിപ്പിക്കാം. കോമെഡിയും വൈകാരിക മുഹൂർത്തങ്ങളും പ്രണയവും എല്ലാം നിറഞ്ഞ ഈ ചിത്രം പ്രേക്ഷകരെ നിരാശരാക്കില്ല എന്നുറപ്പ്.
പ്രശസ്ത സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് ഒരുക്കാൻ പോകുന്ന ആട് 3 എന്ന ചിത്രത്തിൻ്റെ പുതിയ അപ്ഡേറ്റ് എത്തി.…
ഒരിക്കൽ കൂടി സുരാജ് വെഞ്ഞാറമൂട് എന്ന നടനെ ആഘോഷിക്കുന്ന ചിത്രം മലയാള സിനിമ പ്രേമികൾക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം…
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ മലയാള സിനിമ പ്രേക്ഷകർക്ക് മുന്നിലേക്കെത്തിയ ചിത്രമാണ് യുവ താരം ഉണ്ണി മുകുന്ദൻ നായകനായെത്തിയ ആക്ഷൻ ത്രില്ലർ…
തന്റേതായ ഒരു അഭിനയ ശൈലി സ്വന്തമായുള്ളതാണ് സുരാജ് വെഞ്ഞാറമ്മൂട് എന്ന നടന്റെ ഏറ്റവും വലിയ പ്രത്യേകത. സുരാജിന്റെ ആ പ്രത്യേകത…
ആമിർ പള്ളിക്കലിന്റെ സംവിധാനത്തിൽ സുരാജ് വെഞ്ഞാറമ്മൂട് നായകനും നിർമാതാവുമായെത്തുന്ന ചിത്രം 'എക്സ്ട്രാ ഡീസന്റ്' (ഇ ഡി) ഇന്ന് മുതൽ പ്രേക്ഷകരുടെ…
ഉണ്ണി മുകുന്ദൻ നായകനായ 'മാർക്കോ' എന്ന ചിത്രം ഇന്ന് മുതൽ ആഗോള റീലിസായി എത്തുകയാണ്. കേരളത്തിലും വമ്പൻ റിലീസാണ് ചിത്രത്തിന്…
This website uses cookies.