ദുൽഖർ സൽമാന്റെ ആദ്യ തെലുങ്ക് ചിത്രം എന്ന നിലയിൽ തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രമാണ് മഹാനടി. നാഗ് അശ്വിൻ സംവിധാനം ചെയ്ത ചിത്രത്തിൽ കീർത്തി സുരേഷാണ് നായിക. ചിത്രം തെലുങ്കിലെ സൂപ്പർ താരവും മികച്ച നടിയുമായിരുന്ന സാവിത്രിയുടെ കഥ പറയുന്നു. വൈജയന്തി മൂവീസിന്റെ ബാനറിൽ അശ്വിനി സ്വപ്ന പ്രിയങ്ക എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത് തെലുങ്കിലും തമിഴിലുമായി ഒരുങ്ങുന്ന ചിത്രത്തിന്റെ തെലുങ്ക് പതിപ്പിൽ സായ് മാധവും തമിഴ്പതിപ്പിൽ മദൻ കാർക്കിയും സംഭാഷണങ്ങൾ എഴുതിയിരിക്കുന്നു. സാമന്ത, പ്രകാശ് രാജ്, വിജയ് ദേവരക്കൊണ്ട തുടങ്ങിയവർ അഭിനയിച്ചിരിക്കുന്നു.
ചിത്രം തെലുങ്ക് സിനിമ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായ നടി സാവിത്രിയുടെ ജീവിതം തന്നെയാണ് പറയുന്നത്. തന്റെ അഭിനയത്തിലൂടെ തെലുങ്ക് പ്രേക്ഷകരെ വിസ്മയിപ്പിക്കുകയും രാഷ്ട്രപതിയുടേതുൾപ്പെടെ നിരവധി അവാർഡുകൾ കരസ്ഥമാക്കുകയും ചെയ്ത സാവിത്രിയുടെ വലിയ താരമായുള്ള ഉയർച്ചയും. ജെമിനി ഗണേശൻ എന്ന സൂപ്പർ താരവുമായുള്ള വിവാഹവും പ്രണയവും പിന്നീടുള്ള ജീവിത തകർച്ചയും എല്ലാം ചിത്രത്തിലൂടെ അവതരിപ്പിക്കുന്നുണ്ട്.
നാഗ് അശ്വിൻ എന്ന യുവ സംവിധായകന്റെ രണ്ടാമത് ചിത്രമാണ് മഹാനടി. പൊതുവെ രണ്ടാമത് ചിത്രമാകുമ്പോൾ തന്നെ ആരും ഇത്തരം വലിയ ഒരു ചിത്രത്തിന് മുതിരാറില്ല. എന്നാൽ നാഗ് അശ്വിൻ എന്ന ഒറ്റ ചിത്രത്തിന്റെ പരിചയം മാത്രമുള്ള സംവിധായകൻ ഒരുക്കിയ ചിത്രമാണ് മഹാനടി എന്ന് ഒരിക്കലും തോന്നാത്ത അവതരണം. ശരിക്കും കയ്യടി അർഹിക്കുന്നുണ്ട് സംവിധായകൻ. പഴയ കാലഘട്ടം ചിത്രീകരിക്കുമ്പോൾ പൊതുവായി ഉണ്ടാകുന്ന പ്രശ്‌നമാണ് അതിനാടകീയത എന്നാൽ അതൊന്നും ചിത്രത്തിൽ കണ്ടില്ല, എന്നുമാത്രമല്ല കാലഘട്ടത്തെ മികച്ച രീതിയിൽ അടയാളപ്പെടുത്തിയിട്ടും ഉണ്ട്.
ചിത്രത്തിലെ നായകനായ ജെമിനി ഗണേശന്റെ വേഷത്തിലാണ് ദുൽഖർ എത്തിയത്. തന്റെ കരിയറിൽ ലഭിച്ച മികച്ച വേഷത്തെ തന്റെ പ്രായത്നത്താൽ മികച്ചതാക്കി എന്ന് വേണം പറയാൻ. ഈയടുത്ത് കണ്ട ദുൽഖറിന്റെ ഏറ്റവും മികച്ച പ്രകടനമാണ് ജെമിനി ഗണേശൻ. സാവിത്രിയുടെ കഥ പറയുന്നത് കൊണ്ട് തന്നെ നായിക പ്രാധാന്യമുള്ള ചിത്രമാണ് മഹാനടി. കീർത്തി സുരേഷ് നായികയായി വളരെ മികച്ച പ്രകടനം കാഴ്ചവച്ചു. കീർത്തി സുരേഷിന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനം എന്ന് തന്നെ പറയാം. കീർത്തി സുരേഷിൽ അർപ്പിച്ച വിശ്വാസം അതുപോലെ തന്നെ കാത്ത് സൂക്ഷിക്കാൻ കഴിഞ്ഞിട്ടുണ്ട്. വിജയ് ആന്റണി എന്ന കഥാപാത്രമായി എത്തിയ വിജയ് ദേവരക്കൊണ്ട, മധുരവാണിയായി എത്തിയ സമാന്ത എന്നിവരും മികച്ച പ്രകടനം കാഴ്ചവച്ചു.
ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് ഡാനി സാഞ്ചെസ് ആണ്. കാലഘട്ടത്തെ മികച്ചരീതിയിൽ തന്നെ ഒപ്പിയെടുക്കാൻ അദ്ദേഹത്തിനായിട്ടുണ്ട്. പഴയ കാലത്തിനാവശ്യമായ മികച്ച ഗാനങ്ങളും പശ്ചാത്തല സംഗീതവുമാണ് മൈക്കി ജെ മേയർ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ കലാ സംവിധാനം വളരെ മികച്ചുനിന്നു. കാലഘട്ടത്തെ അത് പോലെ അവതരിപ്പിക്കാൻ വളരെ സഹായിച്ചിട്ടുണ്ട് എന്ന് തന്നെ പറയേണ്ടിയിരിക്കുന്നു.
മഹാനടി എന്ന തെലുങ്കിലെ ഏറ്റവും വലിയ നടിയുടെയും ജെമിനി ഗണേശൻ എന്ന തമിഴ് സൂപ്പർ താരത്തിന്റെയും ജീവിതം അത്രമേൽ അതിമനോഹരമായി അവതരപ്പിച്ചിട്ടുണ്ട് ചിത്രത്തിൽ. ദുൽഖർ സൽമാൻ എന്ന നടന്റെ ഗംഭീര പ്രകടനവും. നാടകീയത തൊട്ടുതീണ്ടാത്ത, സാധാരണ പ്രേക്ഷകർക്ക് വരെ ആസ്വാധിക്കാനാകുന്ന ഒരു മികച്ച കലാസൃഷ്ടി എന്ന് തന്നെ മഹാനടിയെ വിശേഷിപ്പിക്കാം. ഭാഷയുടെ അതിർവരമ്പുകൾ ഇല്ലാതെ മഹാനടി മലയാള പ്രേക്ഷകരെയും ഞെട്ടിക്കും എന്നുറപ്പാണ്.
പ്രശസ്ത സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് ഒരുക്കാൻ പോകുന്ന ആട് 3 എന്ന ചിത്രത്തിൻ്റെ പുതിയ അപ്ഡേറ്റ് എത്തി.…
ഒരിക്കൽ കൂടി സുരാജ് വെഞ്ഞാറമൂട് എന്ന നടനെ ആഘോഷിക്കുന്ന ചിത്രം മലയാള സിനിമ പ്രേമികൾക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം…
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ മലയാള സിനിമ പ്രേക്ഷകർക്ക് മുന്നിലേക്കെത്തിയ ചിത്രമാണ് യുവ താരം ഉണ്ണി മുകുന്ദൻ നായകനായെത്തിയ ആക്ഷൻ ത്രില്ലർ…
തന്റേതായ ഒരു അഭിനയ ശൈലി സ്വന്തമായുള്ളതാണ് സുരാജ് വെഞ്ഞാറമ്മൂട് എന്ന നടന്റെ ഏറ്റവും വലിയ പ്രത്യേകത. സുരാജിന്റെ ആ പ്രത്യേകത…
ആമിർ പള്ളിക്കലിന്റെ സംവിധാനത്തിൽ സുരാജ് വെഞ്ഞാറമ്മൂട് നായകനും നിർമാതാവുമായെത്തുന്ന ചിത്രം 'എക്സ്ട്രാ ഡീസന്റ്' (ഇ ഡി) ഇന്ന് മുതൽ പ്രേക്ഷകരുടെ…
ഉണ്ണി മുകുന്ദൻ നായകനായ 'മാർക്കോ' എന്ന ചിത്രം ഇന്ന് മുതൽ ആഗോള റീലിസായി എത്തുകയാണ്. കേരളത്തിലും വമ്പൻ റിലീസാണ് ചിത്രത്തിന്…
This website uses cookies.