കേരളത്തിൽ ഇന്ന് പ്രദർശനത്തിനെത്തിയ സിനിമകളിൽ ഒന്നാണ് ജൈസൺ ചാക്കോ, വിഹാൻ, രേണുക സൗന്ദർ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തി, നവാഗത സംവിധായകനായ രാകേഷ് ബാല ഒരുക്കിയ മാർജ്ജാര ഒരു കല്ല് വെച്ച നുണ. സംവിധായകൻ തന്നെ രചനയും നിരവഹിച്ചിരിക്കുന്ന ഈ ചിത്രം ഒരു മിസ്റ്ററി ത്രില്ലർ ആയാണ് ഒരുക്കിയിരിക്കുന്നത്. മുല്ലപ്പള്ളി പ്രൊഡക്ഷൻസിന്റെ ബാനറിൽ ചാക്കോ മുല്ലപ്പള്ളി നിർമ്മിച്ച ഈ ചിത്രത്തിന്റെ ട്രൈലെർ റിലീസ് ചെയ്തത് കംപ്ലീറ്റ് ആക്ടർ മോഹൻലാൽ ആയിരുന്നു. മികച്ച പ്രേക്ഷക ശ്രദ്ധ നേടിയെടുത്ത ആ ട്രൈലെർ വലിയ പ്രതീക്ഷകളും കൂടിയാണ് ഈ ചിത്രത്തെ കുറിച്ച് പ്രേക്ഷകർക്ക് സമ്മാനിച്ചത്.
ഒരു വലിയ വീടിനെയും ആ വീടിനെ ചുറ്റിപറ്റി ഉള്ള ഒരു വലിയ നുണയേയും അടിസ്ഥാനമാക്കി ആണ് ഈ ചിത്രം വികസിക്കുന്നത്. അവിടെ എത്തിച്ചേരുന്ന പ്രധാന കഥാപാത്രങ്ങളും അവിടെ വെച്ച് അവർ നേരിടുന്ന ചില ദുരൂഹത നിറഞ്ഞ പ്രശ്നങ്ങളും ആണ് ഈ ചിത്രത്തിന്റെ ഇതിവൃത്തം. അവർ എങ്ങനെയാണു ഒട്ടേറെ നുണകളുടെ ഇടയിൽ നിന്ന് ഒരു സത്യം കണ്ടെത്തുന്നത് എന്നതാണ് ഈ ചിത്രം പറയുന്നത്. മിസ്റ്ററി, ഹൊറർ, ഫാന്റസി ഫീൽ നിറഞ്ഞ ഈ ചിത്രത്തിൽ ഒരു ഇൻവെസ്റ്റിഗേഷൻ ട്രാക്കും പുരോഗമിക്കുന്നുണ്ട്.
മിസ്റ്ററി ത്രില്ലർ അല്ലെങ്കിൽ മിസ്റ്ററി ഡ്രാമ എന്ന വിഭാഗത്തിൽ പെടുത്താവുന്ന ചിത്രങ്ങൾ മലയാള സിനിമയിൽ വന്നിട്ടുണ്ടെങ്കിലും അതിൽ നിന്നെല്ലാം പുതുമയേറിയ ഒരു സിനിമാനുഭവം നമ്മുക്ക് സമ്മാനിച്ച് കൊണ്ടാണ് രാകേഷ് ബാല എന്ന സംവിധായകൻ മാർജ്ജാര ഒരു കല്ല് വെച്ച നുണയുമായി എത്തിയിരിക്കുന്നത്. വളരെ പുതുമയേറിയ രീതിയിലും അതോടൊപ്പം തന്നെ ആദ്യാവസാനം വളരെ രസകരമായും കഥ പറഞ്ഞ ഒരു ചിത്രമാണ് രാകേഷ് ബാല നമ്മുക്ക് മുന്നിലവതരിപ്പിച്ചത്. സസ്‌പെൻസും ത്രില്ലും ഫാന്റസിയും ഹൊറർ- മിസ്റ്ററി എലമെന്റുകളും നിറഞ്ഞ ഈ ചിത്രം ആദ്യാവസാനം പ്രേക്ഷകന് ആകാംഷ പകർന്നു നൽകി കൊണ്ട് ഒരുക്കിയ ഒരു ചിത്രമാണ്. രചയിതാവ് എന്ന നിലയിൽ രാകേഷ് ബാല പുലർത്തിയ മികവ് ഈ ചിത്രത്തിന്റെ ആകെമൊത്തമുള്ള ഒഴുക്കിൽ നിർണ്ണായകമായി വന്നിട്ടുണ്ട്. അത് പോലെ തന്നെ രസചരട് പൊട്ടാത്ത രീതിയിൽ കഥപറയാനും സാധിച്ചപ്പോൾ ഒരു മികച്ച എന്റെർറ്റൈനെർ ആയി മാർജ്ജാര ഒരു കല്ല് വെച്ച നുണ മാറി.
പ്രധാന വേഷങ്ങൾ ചെയ്ത ജെയ്സൺ ചാക്കോ, വിഹാൻ, രേണുക എന്നിവർ ആയിരുന്നു ഈ ചിത്രത്തിന്റെ നട്ടെല്ലായി നിന്നതു. ജെയ്സൺ, വിഹാൻ എന്നിവർ തങ്ങളുടെ കഥാപാത്രങ്ങളോട് പൂർണ്ണമായും നീതി പുലർത്തിയപ്പോൾ നായിക രേണുക സൗന്ദർ മികച്ച രീതിയിൽ തന്റെ കഥാപാത്രത്തെ അവതരിപ്പിച്ചു. ചിത്രത്തിലെ മറ്റു കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയ അഭിരാമി, അഞ്ജലി, സുധീർ കരമന, രാജേഷ് ശർമ്മ, ബാലാജി ശർമ്മ, ഹരീഷ് പേരാടി, ടിനി ടോം, കൊല്ലം സുധി എന്നിവരും മികച്ച പ്രകടനം തന്നെയാണ് ഈ ചിത്രത്തിന് വേണ്ടി കാഴ്ച വെച്ചത്.
കിരൺ ജോസ് ഒരുക്കിയ ഗാനങ്ങൾ മനോഹരമായപ്പോൾ അദ്ദേഹം ഒരുക്കിയ പശ്ചാത്തല സംഗീതവും ചിത്രത്തിലെ അന്തരീക്ഷം അവസാനം വരെ ഉദ്വേഗഭരിതമാക്കി നിർത്താൻ സഹായിച്ചിട്ടുണ്ട്. ചിത്രത്തിലെ മിസ്റ്ററി ഫീൽ പ്രേക്ഷകനിലേക്കു പകരാൻ വളരെയധികം സംവിധായകനെ സഹായിച്ചത് ഇതിലെ പശ്ചാത്തല സംഗീതം ആണ്. ലിജോ പോൾ എന്ന പരിചയ സമ്പന്നന്റെ എഡിറ്റിംഗ് മികവ് കഥ പറച്ചിലിന്റെ താളം നിലനിർത്താൻ സഹായിച്ചപ്പോൾ ഈ ചിത്രം ഒരു നിമിഷം പോലും പ്രേക്ഷകരെ ബോറടിപ്പിച്ചില്ല. ജെറി സൈമൺ ഒരുക്കിയ ദൃശ്യങ്ങളും ചിത്രത്തിന് സാങ്കേതികമായി മികച്ച നിലവാരം പകർന്നു നൽകുന്നതിൽ നിർണ്ണായകമായിട്ടുണ്ട്.
മാർജ്ജാര ഒരു കല്ല് വെച്ച നുണ ഒരു രസകരമായ സിനിമാനുഭവമാണ്. പ്രേക്ഷകർക്ക് കൊടുത്ത ക്യാഷ് മുതലാവുന്ന ഒരു തികഞ്ഞ എന്റർടൈനറാണ് ഈ ചിത്രം. ത്രില്ലടിപ്പിക്കുന്ന ഒരു കഥ പറയുന്ന, വളരെ വ്യത്യസ്തമായ ഒരു വിനോദ ചിത്രം എന്ന് ഈ കൊച്ചു സിനിമയെ നമ്മുക്ക് വിശേഷിപ്പിക്കാം.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്‌ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.