[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Reviews

ലഡൂ: പൊട്ടിച്ചിരിയുടെ പൂരവുമായി ഒരു കിടിലൻ ഫൺ റൈഡ്

ഇന്നലെ കേരളത്തിൽ റിലീസ് ചെയ്ത മലയാള ചിത്രങ്ങളിൽ ഒന്നാണ് നവാഗത സംവിധായകനായ അരുൺ ജോർജ് കെ ഡേവിഡ് സംവിധാനം ചെയ്ത ലഡൂ എന്ന ചിത്രം . മിനി സ്റ്റുഡിയോയുടെ ബാനറിൽ എസ് വിനോദ് കുമാർ, സുകുമാരൻ തെക്കേപ്പാട്ടു എന്നിവർ നിർമ്മിച്ച ഈ ചിത്രത്തിൽ വിനയ് ഫോർട്ട്, ബാലു വർഗീസ്, ശബരീഷ് വർമ്മ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയിരിക്കുന്നു. സാഗർ സത്യൻ എന്ന രചയിതാവാണ് ഈ റൊമാന്റിക് കോമഡി ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. രസകരമായ ട്രെയ്‌ലറും ഗാനവുമെല്ലാം ഈ ചിത്രത്തിന് റിലീസിന് മുൻപ് വമ്പൻ പ്രേക്ഷക ശ്രദ്ധ നേടിക്കൊടുത്തിരുന്നു.

വിനയ് ഫോർട്ട്, ബാലു വർഗീസ്, ശബരീഷ് വർമ്മ എന്നിവരവതരിപ്പിക്കുന്ന , വിനു , രാഹുൽ, എസ് കെ എന്നീ കഥാപാത്രങ്ങൾക്ക് ചുറ്റുമാണ് ഈ കോമഡി ചിത്രത്തിന്റെ കഥ വികസിക്കുന്നത്. ഇവരിൽ ഒരാൾ പ്രേമിച്ച പെണ്ണിനെ ചാടിക്കാൻ ആയി ഇവർ നടത്തുന്ന രസകരമായ ഒരു യാത്രയാണ് ഈ ചിത്രത്തിന്റെ ഇതിവൃത്തം. പ്രേക്ഷക പ്രതീക്ഷകളെ പൂർണ്ണമായും സാധൂകരിക്കുന്ന രീതിയിൽ തന്നെ ഈ ചിത്രമൊരുക്കാൻ സംവിധായകന് കഴിഞ്ഞിട്ടുണ്ട് എന്ന് പറയാം.

Ladoo Malayalam Movie Poster Stills

വളരെ രസകരമായ രീതിയിൽ ഒരുക്കിയിട്ടുള്ള ഒരു റൊമാന്റിക് കോമഡി ചിത്രമാണ് ലഡൂ. ഏറ്റവും മികച്ച രീതിയിൽ തന്നെ ഒരു പക്കാ ഫൺ ഫിലിം ആയി ഈ ചിത്രം പ്രേക്ഷകരുടെ മുന്നിലെത്തിക്കാൻ സംവിധായകൻ അരുൺ ജോർജിന് കഴിഞ്ഞിട്ടുണ്ട്. സാഗർ സത്യൻ എഴുതിയ തിരക്കഥയിൽ പ്രേക്ഷകർക്ക് രസിക്കുന്ന എല്ലാ ഘടകങ്ങളും ഉണ്ടായിരുന്നു എന്ന് മാത്രമല്ല ഏറെ രസകരമായ കഥാ സന്ദർഭങ്ങൾ സൃഷ്ടിക്കുന്നതിലും അദ്ദേഹം മികവ് കട്ടി. അത് തന്നെയാണ് ഈ ചിത്രത്തിന്റെ വിജയവും. സാഗർ സത്യൻ എന്ന രചയിതാവ് നൽകിയ മികച്ച അടിത്തറ ഏറ്റവും മനോഹരമായ രീതിയിൽ കഥ പറയാൻ പാകത്തിന് ഉപയോഗിക്കാൻ കഴിഞ്ഞതാണ് അരുൺ ജോർജ് എന്ന സംവിധായകന്റെ മികവും വിജയവും എന്ന് പറയാം. പ്രണയവും തമാശയും ആവേശവുമെല്ലാം ഒട്ടും അധികമാകാതെ പ്രേക്ഷകരുടെ മനസ്സിൽ എത്തിക്കാൻ സംവിധായകന് കഴിഞ്ഞു. പൊട്ടിച്ചിരിപ്പിക്കുന്ന സംഭാഷണങ്ങളും ഹാസ്യ കഥാപാത്രങ്ങളും ഈ ചിത്രത്തിന്റെ മാറ്റു കൂട്ടിയിട്ടുണ്ട്.

Ladoo Malayalam Movie Poster Stills

ശബരീഷ് വർമ്മ, വിനയ് ഫോർട്ട്, ബാലു വർഗീസ് എന്നിവർ വളരെ സ്വാഭാവികമായി തന്നെ തങ്ങളുടെ കഥാപാത്രത്തെ അവതരിപ്പിച്ചപ്പോൾ ചിത്രം വളരെ രസകരമായി മാറി. ഇവർ തമ്മിലുള്ള കോമ്പിനേഷന്റെ രസം എടുത്തു പറയേണ്ടത് തന്നെയാണ്. ഇവർ തമ്മിലുള്ള കെമിസ്ട്രി ഗംഭീരമായ രീതിയിൽ തന്നെ വർക്ക് ഔട്ട് ആയിട്ടുണ്ട് എന്ന് സംശയമില്ലാതെ തന്നെ പറയാൻ സാധിക്കും. മറ്റു കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയ, ബോബി സിംഹ, ദിലീഷ് പോത്തൻ, സാജു നവോദയ, മനോജ് ഗിന്നസ്, ഇന്ദ്രൻസ്, നിഷ സാരംഗ്എന്നിവരും തങ്ങൾക്കു ലഭിച്ച കഥാപാത്രങ്ങളെ വളരെ രസകരവും തൃപ്തികരവുമായ രീതിയിൽ അവതരിപ്പിച്ചത് ചിത്രത്തിന് മുതൽക്കൂട്ടായിട്ടുണ്ട്. നായികാ വേഷത്തിൽ എത്തിയ ഗായത്രി അശോകും ഏറെ രസകരമായി തന്നെ തന്റെ വേഷം ചെയ്തു ഫലിപ്പിച്ചിട്ടുണ്ട്.

Ladoo Malayalam Movie Poster Stills

ഗൗതം ശങ്കർ ആണ് ഈ ചിത്രത്തിന് വേണ്ടി കാമറ ചലിപ്പിച്ചത് .അദ്ദേഹം നൽകിയ മനോഹര ദൃശ്യങ്ങൾ ഈ ചിത്രത്തിന് കൂടുതൽ ഭംഗി പകർന്നു നൽകിയിട്ടുണ്ട് . ഗാന രംഗങ്ങൾ മനോഹരമായിരുന്നു എന്ന് എടുത്തു പറയേണ്ടി വരും.രസകരമായ, എനെർജെറ്റിക് ആയ ഗാനങ്ങളാണ് രാജേഷ് മുരുഗേശൻ ഈ ചിത്രത്തിനായി ഒരുക്കിയത്. പശ്ചാത്തല സംഗീതവും ഗംഭീരമായിരുന്നു. ലാൽ കൃഷ്ണൻ ആണ് ഈ ചിത്രം എഡിറ്റ് ചെയ്തത്. അദ്ദേഹത്തിന്റെ മികവ് സാങ്കേതികമായി ഈ ചിത്രത്തിന് മികച്ച നിലവാരം പ്രദാനം ചെയ്തു.

വളരെ രസകരമായി കഥ പറയുന്ന ഒരു മികച്ച റൊമാന്റിക് കോമഡി എന്റെർറ്റൈനെർ ആണ് ലഡൂ. പ്രണയവും തമാശയും എല്ലാം നിറഞ്ഞ ഈ ചിത്രം യുവാക്കൾക്ക് മാത്രമല്ല കുടുംബ പ്രേക്ഷകർക്കും ഇഷ്ട്ടപെടുന്ന രീതിയിലാണ് സംവിധായകൻ അണിയിച്ചൊരുക്കിയിട്ടുള്ളത് . അത് കൊണ്ട് ഈ ചിത്രം നിങ്ങളെ ഏറെ ചിരിപ്പിക്കുന്ന ഒരു ഫൺ റൈഡ് തന്നെയാണെന്ന് പറയാം നമ്മുക്ക്.

webdesk

Recent Posts

സിനിമാ വിതരണ രംഗത്ത് സെഞ്ച്വറി ഫിലിംസുമായി പനോരമ സ്റ്റുഡിയോസ് കൈകോർക്കുന്നു

പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…

2 weeks ago

‘ആശാൻ’ വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ വെഫയറർ ഫിലിംസ്

മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…

3 weeks ago

ഫീൽ ഗുഡ് നിവിൻ പോളിയെ കണ്ട് മനസ്സ് നിറഞ്ഞ് പ്രേക്ഷകർ, ‘സർവ്വം മായ’ എല്ലായിടത്തും ഹൗസ് ഫുൾ

പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…

1 month ago

ദിലീപ് കുറ്റവിമുക്തൻ, നടിയെ ആക്രമിച്ച കേസിൽ ദിലീപിനെതിരെ തെളിവില്ലെന്ന് കോടതി

നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…

2 months ago

രാജേഷ് മാധവന്റെ സംവിധാനത്തിൽ ഒരുങ്ങിയ “പെണ്ണും പൊറാട്ടും” IFFIയിലും IFFKയിലും പ്രദർശിപ്പിക്കും.

പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…

2 months ago

അഭിനയത്തികവിന്റെ മമ്മൂട്ടി മാജിക് വീണ്ടും; കളങ്കാവൽ ട്രെയ്‌ലർ പുറത്ത്, ചിത്രം നവംബർ 27 ന്

മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്‌ലർ പുറത്ത്. നവംബർ 27…

3 months ago

This website uses cookies.