Kannum Kannum Kollaiyadithaal Review
ദുൽഖർ സൽമാനെ നായകനാക്കി ദേസിങ് പെരിയസ്വാമി സംവിധാനം ചെയ്തിരിക്കുന്ന ചിത്രമാണ് കണ്ണും കണ്ണും കൊള്ളയടിത്താൽ. തമിഴ് സിനിമ ആയിട്ട് പോലും കേരളത്തിൽ വൻ സ്വീകാരിത തന്നെയാണ് ചിത്രത്തിന് ലഭിച്ചത്. ഒരു മുഴുനീള എന്റർട്ടയിനർ രൂപത്തിലാണ് ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്. രണ്ട് യുവാക്കളെ ചുറ്റിപറ്റിയാണ് കഥ മുന്നോട്ട് പോകുന്നത്. ഇരുവരുടെ ആർഭാട ജീവിതവും ചുറ്റും നടക്കുന്നതിനെ കുറിച്ചു ബോധവാന്മാരല്ലാതെ മുന്നോട്ട് പോകുന്നതിനിടയ്ക്ക് പ്രണയത്തിൽ അകപ്പെടുകയും പിന്നിട് നടക്കുന്ന സംഭവബഹുലമായ കാര്യങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ദുൽഖർ, രക്ഷൻ എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളായി പ്രത്യക്ഷപ്പെടുന്നത്.
ഒരു റൊമാന്റിക് ചിത്രം എന്ന നിലയിൽ തുടങ്ങുന്ന സിനിമ പിന്നെ ത്രില്ലർ ട്രാക്കിലേക്ക് കേറുകയായിരുന്നു. ഒരു ഇൻവെസ്റ്റിഗേഷൻ സ്റ്റോറിയും മറുവശത്ത് വന്നപ്പോൾ പ്രേക്ഷകരിൽ കൂടുതൽ ആകാംഷ കൊണ്ട് വരുവാൻ സംവിധായകന് സാധിച്ചു. ഇന്റർവെൽ ബ്ലോക്ക് അക്ഷരാർത്ഥത്തിൽ ഞെട്ടിക്കുന്ന ഒരു ട്വിസ്റ്റ് തന്നെയാണ് പ്രേക്ഷകർക്ക് വേണ്ടി ഒരുക്കിയിരിക്കുന്നത്. സിനിമയുടെ പ്രധാന ആകർഷണവും ഇന്റർവെൽ പഞ്ച് തന്നെയാണ്. ആദ്യ പകുതി ഒരു നിമിഷം പോലും ബോറടിപ്പിക്കാതെ വേഗതയിൽ തീർക്കാൻ സംവിധായകന് സാധിച്ചു. രണ്ടാം പകുതിയിൽ നല്ലൊരു കഥാന്തരീക്ഷം സൃഷ്ട്ടിക്കുകയും ക്ലീൻ എന്റർട്ടയിനറായിട്ട് അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ചെന്നൈയിൽ നിന്ന് ആരംഭിക്കുന്ന ചിത്രം പിന്നീട് ഗോവയിൽ എത്തുകയും പിന്നീട് ഡൽഹിയിൽ എത്തുകയും ഒടുക്കം മണിപ്പൂരിൽ വെച്ചാണ് യാത്ര അവസാനിക്കുന്നത്. അവതരണ മികവ് മൂലം സിനിമയുടെ ദൈർഘ്യ കൂടുതൽ പോലും അറിയാൻ സാധിച്ചില്ല എന്നതാണ് സത്യം. ഏറെ രസകരമായ ക്ലൈമാക്സ് മൂലം തീയറ്ററിൽ ചിരി പടർത്തിയാണ് ചിത്രം അവസാനിക്കുന്നത്.
ഒരു ചലഞ്ചിങ് കഥാപാത്രം അല്ലെങ്കിൽ പോലും ദുൽഖർ ഫുൾ എനർജിയിൽ വേറിട്ടൊരു പ്രകടനം തന്നെയാണ് കാഴ്ചവെച്ചത്. താരത്തിന്റെ സ്റ്റൈലിഷ് ലുക്കുകൾ കഥാപാത്രമായി ഏറെ കുറെ സാമ്യമുള്ളതിനാൽ കഥാപാത്രമായി ജീവിക്കുകയായിരുന്നു. ദുൽഖറിന്റെ സുഹൃത്തായി മുഴുനീള കഥാപാത്രത്തെ രക്ഷനും മികച്ച രീതിയിൽ അവതരിപ്പിച്ചിട്ടുണ്ട്. കൂടുതലും സൈഡ് റോളുകളിൽ പ്രത്യക്ഷപ്പെടാറുള്ള താരത്തിന് കരിയറിൽ ഒരു ബ്രെക്ക് ത്രൂ സമ്മാനിക്കും എന്ന കാര്യത്തിൽ തീർച്ച. ദളപതി സ്പൂഫ് രംഗത്തിൽ രക്ഷൻ നിറഞ്ഞാടുകയായിരുന്നു.
ഋതു വർമ്മയുടെ സംഭാഷണവും കഥാപാത്രത്തിന്റെ സവിശേഷതകളും ആദ്യ പകുതിയിൽ ഏറെ ആകർഷിക്കുന്ന ഒന്ന് തന്നെയായിരുന്നു. രണ്ടാം പകുതിയിൽ ഏറെ ശക്തമായ പ്രകടനമാണ് ഋതു വർമ്മ കാഴ്ചവെക്കുന്നത്. ഒരു കൊമേഴ്സ്യൽ തമിഴ് സിനിമയിൽ കാണുന്ന നായിക സങ്കൽപ്പത്തെ ദേസിങ് മാറ്റി എഴുതിയിട്ടുണ്ട്. തമിഴിലെ ഏറ്റവും മികച്ച സംവിധായകരിൽ ഒരാളായ ഗൗതം മേനോൻ വളരെ ശ്രദ്ധേയമായ ഒരു വേഷം ചിത്രത്തിൽ കൈകാര്യം ചെയ്യുന്നുണ്ട്. പ്രതാപ് ചക്രവർത്തി എന്ന പോലീസ് വേഷത്തിൽ നല്ല പ്രകടനമാണ് അദ്ദേഹം കാഴ്ചവെച്ചത്.
കെ.എം ഭാസ്കരിന്റെ ഛായാഗ്രഹണം ഉടനീളം മികച്ചു നിന്നു. മസാല കോഫിയുടെ സംഗീതവും സിനിമയ്ക്ക് ഏറേ അനുയോജ്യമായിരുന്നു. ഒരു പൈസ വസൂൽ ചിത്രമായി കണ്ണും കണ്ണും കൊള്ളയടിത്താൽ എന്ന ചിത്രത്തെ വിശേഷിപ്പിക്കാം. ഏറെ ചിരിക്കാനും ചിന്തിക്കാനും സാധിക്കുന്ന ഒരു ക്ലീൻ എന്റർട്ടയിനർ തന്നെയാണ് ദേസിങ് പെരിയസ്വാമി ഒരുക്കിയിരിക്കുന്നത്.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.