ഇന്ന് പ്രദർശനത്തിനെത്തിയ പ്രധാന മലയാളം ചിത്രങ്ങളിൽ ഒന്നാണ് നവാഗത സംവിധായകൻ ദിൻജിത് അയ്യത്താൻ സംവിധാനം ചെയ്ത കക്ഷി അമ്മിണിപ്പിള്ള. യുവ താരം ആസിഫ് അലി നായകനായി എത്തിയിരിക്കുന്ന ഈ ചിത്രം രചിച്ചിരിക്കുന്നത് നവാഗതനായ സനിലേഷ് ശിവനാണ്. സാറാ ഫിലിമ്സിന്റെ ബാനറിൽ റിജു രാജൻ നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിൽ ഒരു വലിയ താര നിര തന്നെ അണിനിരക്കുന്നുണ്ട്. ഇതിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മുതൽ അടുത്ത് വന്ന ടീസറുകളും ഗാനങ്ങളുമൊക്കെ ഏറെ ശ്രദ്ധ നേടിയിരുന്നു.
ആസിഫ് അലി അവതരിപ്പിക്കുന്ന വക്കീലായ കേന്ദ്ര കഥാപാത്രത്തിന് ചുറ്റുമാണ് ഈ ചിത്രം വികസിക്കുന്നത്. പ്രദീപൻ മാഞ്ചോടി എന്ന വക്കീൽ ആയി എത്തുന്ന ആസിഫ് അലി കഥാപാത്രത്തിന്റെ അടുത്തു വളരെ വിചിത്രമായ ഒരു കേസ് എത്തി ചേരുകയാണ്. ഷജിത് കുമാർ അമ്മിണിപിള്ള- കാന്തി ദമ്പതികൾ ആണ് ഈ കേസും ആയി പ്രദീപന് മുന്നിൽ എത്തുന്നത്. അവിടെ നിന്നു ചിത്രം മുന്നോട്ടു പോയി തുടങ്ങുന്നു.
വളരെ രസകരവും വ്യത്യസ്തവുമായ രീതിയിലാണ് കക്ഷി അമ്മിണിപ്പിള്ള എന്നയീ ചിത്രം സംവിധായകനും രചയിതാവും ചേർന്ന് നമ്മുക്ക് മുന്നിൽ എത്തിച്ചിരിക്കുന്നത്. ഹാസ്യത്തിന് പ്രാധാന്യം നൽകിയാണ് ഈ ചിത്രം ഒരുക്കിയിട്ടുള്ളത്. സനിലേഷ് ശിവൻ എന്ന നവാഗതൻ വളരെ രസകരമായി ഒരുക്കിയ ഈ തിരക്കഥക്കു അതിലും മികച്ച ഒരു ദൃശ്യ ഭാഷ സംവിധായകൻ ദിൻജിത് അയ്യത്താൻ ചമച്ചപ്പോൾ കക്ഷി അമ്മിണി പിള്ള എന്ന ഈ കോമഡി ഡ്രാമ ആദ്യാവസാനം പ്രേക്ഷകനെ ഒരുപാട് രസിപ്പിക്കുന്ന ഒരു ചിത്രമായി മാറിയിട്ടുണ്ട് . കൗതുകമുണർത്തുന്ന കഥാപാത്രങ്ങളും കഥാ സന്ദർഭങ്ങളുമൊരുക്കിയ സനിലേഷ് ശിവൻ എഴുതിയ സംഭാഷണങ്ങളും മികച്ചു നിന്നു . വളരെ കയ്യടക്കത്തോടെ തന്നെയാണ് ഈ ചിത്രം നമ്മുക്ക് മുന്നിൽ സംവിധായകൻ അവതരിപ്പിച്ചത്. ദിൻജിത് അയ്യത്താൻ എന്ന നവാഗതൻ ഏറെ അഭിനന്ദനം അർഹിക്കുന്ന ഒരു കാര്യമാണത്. രസകരവും ത്രില്ലിങ്ങും ആയാണ് അദ്ദേഹം ഈ ചിത്രം ഒരുക്കിയത്. വിശ്വസനീയമായ കഥാ സന്ദര്ഭങ്ങളും അതുപോലെ തന്നെ കഥാപാത്രങ്ങളെ നമ്മുക്ക് മുന്നിൽ അവതരിപ്പിച്ച രീതിയും ഈ ചിത്രത്തെ ഏറെ മനോഹരമാക്കിയിട്ടുണ്ട്.
ആസിഫ് അലിയുടെ ഗംഭീര പെർഫോമൻസ് ആണ് യഥാർത്ഥത്തിൽ ഈ ചിത്രത്തിന്റെ നട്ടെല്ല് എന്ന് പറയാം. പ്രദീപൻ വക്കീൽ ആയുള്ള ആസിഫ് അലിയുടെ പെർഫോമൻസ് ഗംഭീരമായിരുന്നു. കോമഡി ടൈമിങ്ങും രസകരം ആയി ഉപയോഗിച്ച ആസിഫ് അലി പ്രേക്ഷകനെ തന്റെ കയ്യിലെടുത്തതു വളരെ വേഗമാണ്. മറ്റു കഥാപാത്രങ്ങൾക്ക് ജീവൻ പകർന്ന അഹമ്മദ് സിദ്ദിഖി, ബേസിൽ ജോസെഫ്, നിർമ്മൽ, സുധീഷ്, ശ്രീകാന്ത് മുരളി, ലുക്മാൻ, ഹരീഷ് കണാരൻ, മാമുക്കോയ, ബാബു സ്വാമി, സരസ ബാലുശ്ശേരി, ഉണ്ണിരാജ, സുധി പറവൂർ, ശിവദാസൻ, അശ്വതി മനോഹർ, ഷിബില, വിജയ രാഘവൻ, എന്നിവരും തങ്ങളുടെ മികച്ച പ്രകടനം തന്നെ നൽകി ചിത്രത്തെ കൂടുതൽ രസകരമാക്കി.
അരുൺ മുരളീധരൻ, സാമുവൽ എബി എന്നിവർ ഒരുക്കിയ ഗാനങ്ങൾ മികച്ച നിലവാരം പുലർത്തിയപ്പോൾ മികച്ച ദൃശ്യങ്ങൾ ഒരുക്കിയ ബാഹുൽ രമേശ് എന്ന ഛായാഗ്രാഹകനും ചിത്രത്തിന് മാറ്റു കൂട്ടി. പശ്ചാത്തല സംഗീതം ഗംഭീരമാക്കിയ ജെക്‌സ് ബിജോയും അഭിനന്ദനം അർഹിക്കുന്നു. സൂരജ് ഇ എസിന്റെ എഡിറ്റിംഗ് ആണ് ചിത്രത്തിന്റെ മറ്റൊരു സവിശേഷത. പ്രേക്ഷകന്റെ ക്ഷമയെ പരീക്ഷിക്കാതെ മികച്ച വേഗതയിൽ തന്നെ കഥ മുന്നോട്ടു പോയതിൽ എഡിറ്ററുടെ പങ്കു വളരെ വലുതാണ് എന്ന് തന്നെ പറയാം.
കക്ഷി അമ്മിണിപ്പിള്ള എന്നയീ കോമഡി ഡ്രാമ എല്ലാ അർഥത്തിലും പ്രേക്ഷകരെ ഒരുപാട് രസിപ്പിക്കുന്ന ഒരു എന്റെർറ്റൈനെർ ആണ്. ഒരുപാട് ചിരിപ്പിക്കുന്ന ഹാസ്യ രംഗങ്ങളും ആവേശം നിറക്കുന്ന കഥാ സന്ദര്ഭങ്ങളും നല്ല സംഗീതവും ഒരു മികച്ച സന്ദേശവും എല്ലാം നിറഞ്ഞ ഒരു പക്കാ എന്റെർറ്റൈനെർ തന്നെയാണ് കക്ഷി അമ്മിണി പിള്ള എന്ന് പറയാം നമ്മുക്ക്.
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ ബോക്സ് ഓഫീസിൽ കൊടുങ്കാറ്റ് സൃഷ്ടിക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. ഹനീഫ് അദനി രചിച്ചു സംവിധാനം…
പ്രശസ്ത സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് ഒരുക്കാൻ പോകുന്ന ആട് 3 എന്ന ചിത്രത്തിൻ്റെ പുതിയ അപ്ഡേറ്റ് എത്തി.…
ഒരിക്കൽ കൂടി സുരാജ് വെഞ്ഞാറമൂട് എന്ന നടനെ ആഘോഷിക്കുന്ന ചിത്രം മലയാള സിനിമ പ്രേമികൾക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം…
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ മലയാള സിനിമ പ്രേക്ഷകർക്ക് മുന്നിലേക്കെത്തിയ ചിത്രമാണ് യുവ താരം ഉണ്ണി മുകുന്ദൻ നായകനായെത്തിയ ആക്ഷൻ ത്രില്ലർ…
തന്റേതായ ഒരു അഭിനയ ശൈലി സ്വന്തമായുള്ളതാണ് സുരാജ് വെഞ്ഞാറമ്മൂട് എന്ന നടന്റെ ഏറ്റവും വലിയ പ്രത്യേകത. സുരാജിന്റെ ആ പ്രത്യേകത…
ആമിർ പള്ളിക്കലിന്റെ സംവിധാനത്തിൽ സുരാജ് വെഞ്ഞാറമ്മൂട് നായകനും നിർമാതാവുമായെത്തുന്ന ചിത്രം 'എക്സ്ട്രാ ഡീസന്റ്' (ഇ ഡി) ഇന്ന് മുതൽ പ്രേക്ഷകരുടെ…
This website uses cookies.