[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Reviews

സയൻസ് ഫിക്ഷന്റെ രസങ്ങളുമായി സന്തോഷ് ശിവൻ- മഞ്ജു വാര്യർ ചിത്രം; ജാക്ക് ആൻഡ് ജിൽ റിവ്യൂ വായിക്കാം..

അനന്ത ഭദ്രം , ബീഫോർ ദി റെയിൻസ്, ഉറുമി എന്നീ ചിത്രങ്ങൾക്ക് ശേഷം പ്രശസ്ത സംവിധായകൻ സന്തോഷ് ശിവനൊരുക്കിയ മലയാള ചിത്രമായ ജാക്ക് ആൻഡ് ജിൽ ആണ് ഇന്ന് ഇവിടെ റിലീസ് ചെയ്ത ചിത്രങ്ങളിലൊന്ന്. പ്രഖ്യാപിക്കപ്പെട്ട നിമിഷം മുതൽ പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന ഒരു ചിത്രമാണിത്. സന്തോഷ് ശിവനും അജിലും ചേർന്ന് തിരക്കഥ രചിച്ചിരിക്കുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ, സന്തോഷ് ശിവൻ, എം പ്രശാന്ത് ദാസ് എന്നിവർ ചേർന്നാണ്. ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യർ പ്രധാന വേഷം ചെയ്തിരിക്കുന്ന ഈ ചിത്രം ഒരു സയൻസ് ഫിക്ഷൻ കോമഡി ത്രില്ലറായാണ് ഒരുക്കിയിരിക്കുന്നത്. സൗബിൻ ഷാഹിർ, അജു വർഗീസ്, കാളിദാസ് ജയറാം തുടങ്ങി ഒരു വലിയ താരനിര തന്നെ അണിനിരക്കുന്ന ഈ ചിത്രത്തിലെ ഗാനങ്ങളും ശ്രദ്ധ നേടിയിരുന്നു.

വളരെ രസകരമായ ഒരു കഥയാണ് ഈ ചിത്രം പറയുന്നത്. കേശവൻ എന്നു പേരുള്ള ഒരു യുവ ശാസ്ത്രജ്ഞനാണ് കാളിദാസ് ജയറാം അവതരിപ്പിക്കുന്ന കഥാപാത്രം. മാനസികമായി നോർമൽ അല്ലാത്ത ആളുകളെ തിരിച്ചു മാനസിക സൗഖ്യത്തിലേക്ക് കൊണ്ടു വരാൻ സഹായിക്കുന്ന ഒരു കണ്ടു പിടിത്തം കേശവൻ നടത്തുന്നു. അത് മനുഷ്യരിൽ പരീക്ഷിക്കാൻ ശ്രമിക്കുന്നതും, ആ പരീക്ഷണത്തിന്റെ ഭാഗമായി മഞ്ജു വാര്യർ അവതരിക്കുന്ന പാർവതി എന്ന കഥാപാത്രത്തിൽ ഈ പരീക്ഷണം നടത്തുന്നതുമാണ് ചിത്രത്തിന്റെ കഥാതന്തു. ആ പരീക്ഷണം വിജയിക്കുമോ എന്നതും പാർവതിയുടെ ജീവിതത്തിൽ അതിനു മുൻപും ശേഷവും ഉണ്ടാവുന്ന ചില ആവേശകരമായ കാര്യങ്ങളുമാണ് ഈ ചിത്രം നമ്മുടെ മുന്നിൽ എത്തിക്കുന്നത്.

വളരെ രസകരമായതും അതേ സമയം വ്യത്യസ്തത പുലർത്തുന്നതുമായ ഒരു ചിത്രമാണ് സംവിധായകൻ സന്തോഷ് ശിവൻ ഇത്തവണ നമ്മുക്ക് മുന്നിലെത്തിച്ചിരിക്കുന്നത്. സംവിധായകനും അജിലും ചേർന്നൊരുക്കിയിരിക്കുന്ന ഇതിന്റെ തിരക്കഥ, വിനോദം തരുന്നതിനൊപ്പം വളരെ പുതുമയേറിയ ഒരു പ്രമേയം കൂടി നമ്മുടെ മുന്നിലവതരിപ്പിക്കുന്നുണ്ട്. സയൻസും കോമെടിയും ഫാന്റസിയും ആക്ഷനും ആവേശവുമെല്ലാം വളരെ രസകരമായി സമ്മേളിപ്പിച്ച ഈ തിരക്കഥയിൽ പ്രേക്ഷകനെ രസിപ്പിക്കുന്ന എല്ലാ ഘടകങ്ങളും കൃത്യമായ അളവിലാണ് ഉൾക്കൊള്ളിച്ചിട്ടുള്ളത്. മാത്രമല്ല ആ തിരക്കഥക്കു മികച്ച ഒരു ദൃശ്യ ഭാഷ സംവിധായകനെന്ന നിലയിൽ സന്തോഷ് ശിവൻ ചമച്ചപ്പോൾ ജാക്ക് ആൻഡ് ജിൽ ആദ്യാവസാനം പ്രേക്ഷകന് രസിച്ച് കാണാൻ കഴിയുന്ന ഒരു ഗംഭീര ചിത്രമായി മാറി. രസകരമായ രീതിയിൽ നടത്തിയ കഥാപാത്ര സൃഷ്ടിയും ആകാംക്ഷയുണർത്തുന്ന കഥാ സന്ദർഭങ്ങളുമാണ് ഈ ചിത്രത്തിന്റെ പ്രധാന പ്രേത്യേകതയെന്ന് പറയാം. ചിത്രത്തിലെ സംഭാഷണങ്ങളും പ്രേക്ഷകനെ രസിപ്പിക്കുന്നതും ഒരുപാട് ചിരിപ്പിക്കുന്നതുമായിരുന്നു . ഇതിനെല്ലാം പുറമെ ഏറെ ആവേശം പകരുന്നതും ത്രില്ലടിപ്പിക്കുന്നതുമായ കഥാസന്ദർഭങ്ങളും ഈ ചിത്രത്തിന്റെ കഥയയുടെ ഭാഗമാണ്. വളരെ കയ്യടക്കത്തോട് കൂടിയാണ് സന്തോഷ് ശിവൻ ഈ ചിത്രം ഒരുക്കിയിരിക്കുന്നത് എന്ന് എടുത്തു പറയണം. ഒരിക്കലും രസ ചരട് മുറിഞ്ഞു പോകാതെ കഥ പറയാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട് . തമാശയും ആവേശവും സയൻസിന്റെ കൗതുകവും കൃത്യമായ അളവിൽ ഈ ചിത്രത്തിൽ ഉൾക്കൊള്ളിക്കാൻ എഴുത്തുകാരനും സംവിധായകനും സാധിച്ചപ്പോൾ ജാക്ക് ആൻഡ് ജിൽ ഒരു പുതുമയേറിയ അനുഭവമായി മാറി.

പതിവ് പോലെ തന്നെ തങ്ങളുടെ കഥാപാത്രങ്ങളെ മഞ്ജു വാര്യർ, കാളിദാസ് ജയറാം, സൗബിൻ ഷാഹിർ എന്നിവർ മികച്ച രീതിയിൽ തന്നെ വളരെ രസകരമായി അവതരിപ്പിച്ചു. ആക്ഷനും കോമെടിയുമെല്ലാം ഗംഭീരമായ രീതിയിലാണ് മഞ്ജു വാര്യർ പ്രേക്ഷകരുടെ മുന്നിലെത്തിച്ചത്. ഈ നടിയുടെ ഇതുവരെ കാണാത്ത ഒരു മുഖം പ്രേക്ഷകരുടെ മുന്നിലെത്തിക്കാൻ സന്തോഷ് ശിവന് സാധിച്ചിട്ടുണ്ട്. കേശവനായി രസകരമായ പ്രകടനമാണ് കാളിദാസും നൽകിയത്. ബേസിൽ ജോസഫ്, അജു വർഗീസ് എന്നിവർ ഒരിക്കൽ കൂടി രസകരമായ പ്രകടനത്തിലൂടെ കയ്യടി നേടി. മറ്റു പ്രധാന വേഷങ്ങൾ ചെയ്ത ഇന്ദ്രൻസ്, നെടുമുടി വേണു, എസ്തർ അനിൽ, ഷായ്‌ലി കൃഷൻ, രാജേഷ് ബാബു, ഗോകുൽ ആനന്ദ്, അമൃത മോഹൻ, സേതുലക്ഷ്മി, പ്രശാന്ത് ദാസ്, വിനീത, ഉല്ലാസ്, സുനിൽ വർഗീസ്, വിജയകൃഷ്ണൻ നായർ എന്നിവരും പ്രേക്ഷകരുടെ ശ്രദ്ധ നേടുന്ന പ്രകടനമാണ് കാഴ്ച വെച്ചത്. റാം സുരീന്ദർ, ഗോപി സുന്ദർ, ജേക്സ് ബിജോയ് എന്നിവർ ചേർന്നൊരുക്കിയ സംഗീതവും മികച്ചു നിന്നപ്പോൾ, ചിത്രത്തിന് വേണ്ടി ദൃശ്യങ്ങളും ഒരുക്കിയ സന്തോഷ് ശിവൻ, തന്റെ വിഷ്വൽ മാജിക് ഒരിക്കൽ കൂടി നമ്മുക്ക് സ്‌ക്രീനിൽ കാണിച്ചു തരുന്നുണ്ട്. വളരെ കളർ ഫുൾ ആയതും ചിത്രത്തിന്റെ എനർജി പ്രേക്ഷകരിലേക്ക് പകരുന്നതുമായ ദൃശ്യങ്ങൾ നല്കാൻ സന്തോഷ് ശിവനെന്ന ക്യാമറാമാന് കഴിഞ്ഞിട്ടുണ്ട് . രഞ്ജിത് ടച് റിവർ നിർവഹിച്ച എഡിറ്റിംഗാണ് മികച്ച വേഗതയിൽ തന്നെ കഥ മുന്നോട്ടു കൊണ്ട് പോകാനും അതുപോലെ തന്നെ സാങ്കേതികമായി മികച്ച നിലവാരത്തിൽ ഈ ചിത്രം അവതരിപ്പിക്കാനും സഹായിച്ച മറ്റൊരു ഘടകം.

ചുരുക്കി പറഞ്ഞാൽ ജാക്ക് ആൻഡ് ജിൽ നിങ്ങളെ ഒരുപാട് രസിപ്പിക്കുന്ന ഒരു പക്കാ കൊമേർഷ്യൽ എന്റെർറ്റൈനെറാണ്. ചിരിയും ആവേശവും ആകാംഷയുമെല്ലാം പകർന്നു തരുന്ന ഈ ചിത്രം പ്രേക്ഷകർക്ക് ഒരു ഗംഭീര സിനിമാനുഭവം തന്നെയാവും സമ്മാനിക്കുക എന്നുറപ്പാണ്.

webdesk

Recent Posts

ചുരുളഴിയാത്ത ആ രഹസ്യത്തിന്റെ കുരുക്കഴിച്ച് ആനന്ദ് ശ്രീബാല; റിവ്യൂ വായിക്കാം

പ്രശസ്ത സംവിധായകനായ വിനയന്റെ മകനും നടനുമായ വിഷ്ണു വിനയ് ആദ്യമായി സംവിധാനം ചെയ്ത ആനന്ദ് ശ്രീബാല എന്ന ചിത്രമാണ് ഇന്ന്…

7 hours ago

മഞ്ഞിൽ വിരിഞ്ഞ പൂവും മണിച്ചിത്രത്താഴും വന്ന ദിവസം; മോഹൻലാലിൻ്റെ ബറോസ് റിലീസ് തീയതി പ്രഖ്യാപിച്ചു ഫാസിൽ

മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്ത ചിത്രം "ബറോസ്- നിധി കാക്കും ഭൂതം" റിലീസ് തീയതി പുറത്ത്. കുട്ടികൾക്കായുള്ള…

12 hours ago

മോഹൻലാലിനും മമ്മൂട്ടിക്കുമൊപ്പം നയൻ‌താര?

പ്രശസ്ത സംവിധായകൻ മഹേഷ് നാരായണൻ ഒരുക്കുന്ന ബിഗ് ബജറ്റ് മൾട്ടി സ്റ്റാർ ചിത്രത്തിന്റെ ഷൂട്ടിംഗ് നവംബർ പതിനാറിന് ശ്രീലങ്കയിൽ ആരംഭിക്കും.…

12 hours ago

സൂപ്പർ ഹീറോ ആവാൻ ജനപ്രിയനായകൻ; പറക്കും പപ്പൻ നിർമ്മിക്കാൻ ശ്രീ ഗോകുലം മൂവീസ്

ജനപ്രിയ നായകൻ ദിലീപ് ലോക്കൽ സൂപ്പർ ഹീറോ ആയി എത്തുന്ന പറക്കും പപ്പൻ എന്ന ചിത്രം പ്രഖ്യാപിച്ചിട്ട് ഇപ്പോൾ 2…

12 hours ago

ത്രില്ലടിപ്പിക്കുന്ന അന്വേഷണവുമായി ആനന്ദ് ശ്രീബാല ഇന്ന് മുതൽ

യുവതാരം അർജുൻ അശോകനെ നായകനാക്കി വിഷ്ണു വിനയ് ഒരുക്കിയ ആനന്ദ് ശ്രീബാല ഇന്ന് പ്രേക്ഷകരുടെ മുന്നിലെത്തും. ചിത്രത്തിന്റെ കേരളാ തീയേറ്റർ…

13 hours ago

മികവുറ്റ സിനിമകൾ പ്രേക്ഷകർക്ക് സമ്മാനിച്ച കാവ്യ ഫിലിം കമ്പനിയുടെ ‘ആനന്ദ് ശ്രീബാല’ നാളെ മുതൽ പ്രദർശനത്തിന്..

പ്രേക്ഷകരെ ആവേശം കൊള്ളിക്കുന്ന സിനിമകൾ നിർമ്മിച്ച് മലയാള സിനിമ നിർമ്മാണ മേഖലയിൽ ആധിപത്യം സ്ഥാപിച്ച നിർമ്മാണ കമ്പനിയാണ് കാവ്യ ഫിലിം…

1 day ago

This website uses cookies.