തെന്നിന്ത്യൻ സിനിമയിലെ ഏറ്റവും വലിയ ചിത്രങ്ങളിലൊന്നായ ഇന്ത്യൻ 2 ഇന്ന് ലോകം മുഴുവൻ പ്രദർശനത്തി. ഇന്ത്യൻ സിനിമയുടെ ഷോമാൻ എന്നറിയപ്പെടുന്ന ശങ്കർ സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രം രചിച്ചിരിക്കുന്നത് ശങ്കർ, കപിലൻ വൈരമുത്തു, ബി ജയമോഹൻ, ലക്ഷ്മി ശരവണകുമാർ എന്നിവർ ചേർന്നാണ്. ലൈക്ക പ്രൊഡക്ഷൻസ്, റെഡ് ജയന്റ് മൂവീസ് എന്നിവർ ചേർന്ന് നിർമ്മിച്ച ഈ ചിത്രം കേരളത്തിൽ വിതരണം ചെയ്തത് ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ്. അറുന്നൂറിലധികം സ്‌ക്രീനുകളിൽ കേരളത്തിലെ ഏറ്റവും വലിയ റിലീസ് ആയാണ് ഈ ചിത്രം എത്തിയിരിക്കുന്നത്. 1996 ലെ ബ്ലോക്ക്ബസ്റ്റർ കമൽ ഹാസൻ – ശങ്കർ ചിത്രം ഇന്ത്യന്റെ രണ്ടാം ഭാഗമായി ഒരുക്കിയ ഈ ചിത്രത്തിൽ വമ്പൻ താരനിരയാണ് അണിനിരന്നിരിക്കുന്നത്.
ഇന്ത്യൻ എന്ന സിനിമയിൽ നമ്മൾ കണ്ട സേനാപതി എന്ന കമൽ ഹാസൻ കഥാപാത്രത്തിന്റെ കഥ തന്നെയാണ് ഈ ചിത്രവും പറയുന്നത്. അഴിമതിക്കെതിരായ പോരാട്ടം തുടരാൻ നീണ്ട 28 വർഷങ്ങൾക്ക് ശേഷം സേനാപതി ഇന്ത്യയിലെത്തുന്നതാണ് ചിത്രം അവതരിപ്പിക്കുന്നത്. ഇത്തവണ സേനാപതിയെ കാത്തിരിക്കുന്നത് കൂടുതൽ വലിയ വെല്ലുവിളികളാണ്. ആ പോരാട്ടങ്ങളാണ് ഈ ചിത്രത്തിലൂടെ ശങ്കർ പ്രേക്ഷകരുടെ മുന്നിലെത്തിക്കുന്നത്. അഴിമതിയിൽ പൊരുതി മുട്ടിയ ഒരു സംഘം യുവജനങ്ങൾ ‘കം ബാക്ക് ഇന്ത്യൻ’ എന്ന സോഷ്യൽ മീഡിയ ടാഗ് ഉപയോഗിച്ച് സേനാപതിയെ ഇന്ത്യയിൽ തിരിച്ചെത്തിക്കുന്നതോടെ ചിത്രം കഥയുടെ പ്രധാന ട്രാക്കിലേക്ക് എത്തുന്നു.
തന്നിൽ നിന്ന് പ്രേക്ഷകർ എന്നും പ്രതീക്ഷിക്കുന്ന തരത്തിലുള്ള ഒരു ബ്രഹ്മാണ്ഡ ചിത്രം തന്നെയാണ് ശങ്കർ എന്ന മാസ്റ്റർ ഡയറക്ടർ ഇത്തവണയും ഒരുക്കിയിരിക്കുന്നത്. തന്റെ മുൻകാല ചിത്രങ്ങളെ വെല്ലുന്ന രീതിയിലാണ് ഈ ചിത്രം അദ്ദേഹം പ്രേക്ഷകരുടെ മുന്നിലെത്തിച്ചിരിക്കുന്നതെന്നു പറയാം. കമൽ ഹാസൻ ആരാധകരെ ആവേശത്തിന്റെ ആകാശത്തെത്തിക്കുന്ന രീതിയിൽ ഒരുക്കപ്പെട്ട ഈ ചിത്രത്തിൽ, ആക്ഷനും കോമഡിയും വൈകാരിക നിമിഷങ്ങളും ഇടകലർന്നു നിൽക്കുന്ന കഥാ സന്ദർഭങ്ങളും രംഗങ്ങളും ഒരുക്കുന്നതിൽ സംവിധായകൻ പൂർണ്ണമായും വിജയിച്ചു. മികച്ച വേഗതയിൽ മുന്നോട്ടു നീങ്ങിയ ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾ ഇന്റർനാഷണൽ നിലവാരത്തിൽ ആണ് അണിയിച്ചൊരുക്കിയിരിക്കുന്നത്. ഇന്ത്യൻ എന്ന ആദ്യ ഭാഗത്തിൽ നമ്മൾ കണ്ടതിനേക്കാളും ബ്രഹ്മാണ്ഡ രീതിയിലാണ് ഈ ചിത്രത്തിൽ വി എഫ് എക്സ് ജോലികൾ ചെയ്തിരിക്കുന്നത്. അതിനോടൊപ്പം ഗംഭീരമായ ശബ്ദ മിശ്രണവും കൂടി ചേർന്നപ്പോൾ ഇന്ത്യൻ 2 സാങ്കേതിക മികവിൽ ഒരു വിസ്മയമായി മാറി. അഴിമതി എന്ന വളരെ പ്രധാനപ്പെട്ട വിഷയത്തെ തന്റെ ശൈലിയിൽ ശങ്കർ അവതരിപ്പിച്ചപ്പോൾ പ്രേക്ഷകർക്ക് കയ്യടിക്കാനും ചിന്തിക്കാനും ആവേശം കൊള്ളാനുമെല്ലാം ഒട്ടേറെ മുഹൂർത്തങ്ങളാണ് ഇന്ത്യൻ 2 സമ്മാനിച്ചത്. ഇത് വെറും ഇന്ത്യൻ അല്ല പാൻ ഇന്ത്യൻ ആണെന്ന തോന്നലാണ് ശങ്കർ തന്റെ കഥ പറച്ചിലിലൂടെ പ്രേക്ഷകർക്ക് നൽകുന്നത്.
ഉലകനായകൻ കമൽ ഹാസൻ സേനാപതിയായി ഒരിക്കൽ കൂടി മിന്നുന്ന പ്രകടനമാണ് കാഴ്ച വെച്ചത്. ഓരോ ചെറു ചലനങ്ങളിൽ പോലും സേനാപതിയായി മാറാൻ അദ്ദേഹം എടുത്ത പ്രയത്നം ഈ ചിത്രത്തെ ഗംഭീരമാക്കുന്നതിൽ നിർണ്ണായക പങ്കു വഹിച്ചിട്ടുണ്ടെന്നു സംശയമില്ലാതെ തന്നെ പറയാം. ആദ്യ ഭാഗത്തോട് കിടപിടിക്കുന്ന ഗംഭീര പ്രകടനമാണ് അദ്ദേഹം ഈ രണ്ടാം ഭാഗത്തിലും നൽകിയത്. ആക്ഷനിലും ഡയലോഗ് ഡെലിവറിയിലും വൈകാരിക രംഗങ്ങളിലുമെല്ലാം അദ്ദേഹം വിസ്മയിപ്പിച്ചു. അത് പോലെ തന്നെ ചിത്ര എന്ന് പേരുള്ള മറ്റൊരു പ്രധാന കഥാപാത്രത്തിന് ജീവൻ പകർന്ന സിദ്ധാർഥും മികച്ച പ്രകടനം കൊണ്ട് കയ്യടി നേടി. മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ച എസ് ജെ സൂര്യ, വിവേക്, ജയപ്രകാശ്, ജഗൻ, ഡെല്‍ഹി ഗണേഷ്, സമുദ്രക്കനി, നിഴല്‍ഗള്‍ രവി, വിനോദ് സാഗര്‍, ബെനെഡിക്റ്റ് ഗാരെറ്റ്, പ്രിയ ഭവാനി ശങ്കര്‍, രാകുല്‍ പ്രീത് സിംഗ്, ബ്രഹ്‍മാനന്ദൻ, ബോബി സിൻഹ എന്നിവരും തങ്ങളുടെ മികച്ച പ്രകടനം തന്നെ ഈ ബ്രഹ്മാണ്ഡ ചിത്രത്തിനായി നൽകി.
അനിരുദ്ധ് രവിചന്ദർ ഒരുക്കിയ ഗാനങ്ങളും പശ്ചാത്തല സംഗീതവും പതിവ് പോലെ ഗംഭീരമായി. പ്രേക്ഷകരുടെ ആവേശം അങ്ങേയറ്റമാക്കുന്നതിൽ പശ്ചാത്തല സംഗീതം ഏറെ സഹായിച്ചിട്ടുണ്ട്. അത് പോലെ തന്നെ ഞെട്ടിക്കുന്ന ദൃശ്യങ്ങളൊരുക്കിയ രവി വർമ്മനും തന്റെ ഭാഗം ഏറ്റവും മികച്ചതാക്കിയപ്പോൾ, മൂന്നു മണിക്കൂർ ദൈർഘ്യമുള്ള ഈ ചിത്രം ഒട്ടും ഇഴയാതെ മുന്നോട്ടു പോയത് എഡിറ്റർ ശ്രീകർ പ്രസാദിന്റെ കഴിവ് കൂടിയാണെന്ന് സമ്മതിക്കേണ്ടി വരും.
ഇന്ത്യൻ എന്ന ചിത്രത്തിന്റെ ആരാധകർക്കും കമൽ ഹാസൻ ആരാധകർക്കും ഒരു മികച്ച ഒരു ദൃശ്യാനുഭവമാണ് ഇന്ത്യൻ 2 എന്ന ഈ ബ്രഹ്മാണ്ഡ ചിത്രം നൽകുന്നത്. അഭിനേതാക്കളുടെ മികച്ച പ്രകടനവും ഉയർന്ന സാങ്കേതിക മികവും ഈ ചിത്രത്തെ മികച്ചതാക്കുന്നു. അതിനോടൊപ്പം ക്ലൈമാക്സിൽ ഇന്ത്യൻ 3 വരുന്നു എന്ന അറിയിപ്പും ആരാധകരെ ആവേശം കൊള്ളിക്കുന്നുണ്ട്. സേനാപതിയുടെ മൂന്നാം വരവിനായി പ്രേക്ഷകരെ കാത്തിരിക്കാൻ പ്രേരിപ്പിക്കുന്ന ചിത്രം കൂടിയാണ് ഇന്ത്യൻ 2.
ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം നരിവേട്ടയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ടോവിനോ തോമസിന്റെ…
മലയാള സിനിമയിലെ പ്രമുഖ യുവതാരങ്ങളായ അഷ്കർ സൗദാനും ഷഹീർ സിദ്ദിഖും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ബെസ്റ്റി' ജനുവരി 24ന് തിയറ്ററുകളിലെത്തും.…
ആസിഫ് അലി, അനശ്വര രാജൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജോഫിന് ടി ചാക്കോ സംവിധാനം ചെയ്തു വേണു കുന്നപ്പിള്ളി നിർമ്മിച്ച…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ്…
വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ വീക്കെൻഡ് സിനിമാറ്റിക് യൂണിവേഴ്സിലെ പുതിയ മുഖമായി ഡിറ്റക്റ്റീവ് ഉജ്ജ്വലൻ ഫസ്റ്റ് ലുക്ക് പുറത്ത്. കോമഡി ഇൻവെസ്റ്റിഗേഷൻ ത്രില്ലറായി…
ബേസിൽ ജോസഫിനെ നായകനാക്കി ജ്യോതിഷ് ശങ്കർ സംവിധാനം ചെയ്യുന്ന 'പൊൻമാൻ' എന്ന ചിത്രത്തിന്റെ റിലീസ് തീയതി പുറത്ത്. 2025 ജനുവരി…
This website uses cookies.