കുട്ടനാടൻ മാർപ്പാപ്പ, മാർഗംകളി എന്നീ ചിത്രങ്ങളൊരുക്കി ശ്രദ്ധ നേടിയ ശ്രീജിത്ത് വിജയൻ രചിച്ചു സംവിധാനം ചെയ്ത ഇടിയൻ ചന്തുവാണ് ഇന്ന് മലയാള സിനിമ പ്രേക്ഷകർക്ക് മുന്നിലെത്തിയ ചിത്രം. ഹാപ്പി പ്രൊഡക്ഷൻസിന്‍റെ ബാനറിൽ സുബൈർ, റയിസ്, ഷഫീക്ക്, വിഷ്ണു ഉണ്ണികൃഷ്ണൻ, ശ്രീജിത്ത് വിജയൻ എന്നിവർ ചേർന്ന് നിർമ്മിച്ച ഈ ചിത്രത്തിൽ വിഷ്ണു ഉണ്ണികൃഷ്ണനാണ് നായകനായി എത്തിയിരിക്കുന്നത്. ആക്ഷനും കോമെഡിയും കോർത്തിണക്കി ഒരുക്കിയ ഈ ചിത്രത്തിന്റെ ട്രൈലെർ, ടീസർ എന്നിവ പ്രേക്ഷകർക്ക് പ്രതീക്ഷ പകർന്നിരുന്നു.
ക്രിമിനൽ പൊലീസുകാരനായ അച്ഛനെ കണ്ടു വളർന്ന ചന്തു ചെറുപ്പം മുതലേ കലഹപ്രിയനാണ്. അങ്ങനെ ഇടിയൻ ചന്ദ്രന്‍റെ മകനെ നാട്ടുകാർ “ഇടിയൻ ചന്തു” എന്ന് വിളിച്ചു തുടങ്ങുന്നു. ചന്തുവിന്‍റെ ഇടിയൻ സ്വഭാവം ഉണ്ടാക്കുന്ന പ്രശ്നങ്ങൾ വീടിനടുത്തുള്ള സ്കൂളിൽ ചന്തു പഠിക്കാൻ ചെല്ലുന്നതിന് ശേഷവും തുടരുന്നു. അവസാനം അവിടുന്ന് സ്‌കൂൾ മാറി കോതമംഗലത്തുള്ള സ്‌കൂളിൽ പ്ലസ് ടു പൂർത്തിയാക്കാനായി എത്തുന്ന ചന്തുവിന് അവിടെ ഉണ്ടാവുന്ന പ്രതിസന്ധികളും തുടർന്ന് നടക്കുന്ന ത്രില്ലടിപ്പിക്കുന്ന മുഹൂർത്തങ്ങളുമാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.
പ്രേക്ഷകരുടെ മനസ്സറിഞ്ഞു കൊണ്ട് തന്നെയാണ് ശ്രീജിത്ത് വിജയൻ ഈ ചിത്രമൊരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ ടൈറ്റിൽ, ട്രൈലെർ എന്നിവയൊക്കെ കണ്ട്, അതിൽ നിന്ന് പ്രേക്ഷകർ പ്രതീക്ഷിക്കുന്നതെല്ലാം നൽകുന്ന ഒരു ചിത്രം തന്നെയാണ് ഇടിയൻ ചന്തു. മികച്ച ഒരു എന്റെർറ്റൈനെർ തന്നെയാണ് നമ്മുക്ക് ഈ സംവിധായകൻ തന്നിരിക്കുന്നതെന്നു നിസംശയം പറയാം. വളരെ രസകരമായതും മികച്ചതുമായ ഒരു കഥയിൽ എല്ലാ വിനോദ ഘടകങ്ങളും ചേർത്തു കൊണ്ട് കമ്പ്ലീറ്റ് എന്റർടൈൻമെന്റ് പകർന്നു തരാൻ ശ്രീജിത്ത് വിജയൻ ഒരുക്കിയ തിരക്കഥക്കു കഴിഞ്ഞിട്ടുണ്ട്. ഒരു രചയിതാവ് എന്ന നിലയിൽ തന്റെ പ്രതിഭ നമ്മുക്ക് കാണിച്ചു തന്ന ശ്രീജിത്ത്, വിശ്വസനീയമായ രീതിയിൽ കഥാ സന്ദർഭങ്ങൾ ഒരുക്കുന്നതിലും രസകരമായ രീതിയിൽ അത് അവതരിപ്പിക്കുന്നതിലും മികവ് പുലർത്തി. ഒരു വിനോദ ചിത്രമെന്ന നിലയിൽ, കഥ പറച്ചിലിലുള്ള നിയന്ത്രണം ഒരിക്കലും വിട്ടു പോകാതെ തന്നെ, ഒരേ സമയം കോമെഡിയും, ആവേശം പകർന്നു തരുന്ന ആക്ഷനും, വൈകാരിക മുഹൂർത്തങ്ങളും കോർത്തിണക്കി ഈ ചിത്രം മുന്നോട്ടു കൊണ്ട് പോകാൻ കഴിഞ്ഞിടത്താണ് ശ്രീജിത് വിജയൻ എന്ന സംവിധായകൻ വിജയിച്ചത്. എല്ലാ കഥാപാത്രങ്ങൾക്കും കൃത്യമായ ഒരു വ്യക്തിത്വം നല്കാൻ കഴിഞ്ഞതിനൊപ്പം എല്ലാവർക്കും ആവശ്യമായ സ്പേസും തിരക്കഥയിൽ നല്കാൻ കഴിഞ്ഞു എന്നത് രചയിതാവ് എന്ന നിലയിലും സംവിധായകൻ എന്ന നിലയിലും ശ്രീജിത്തിന്റെ മികവാണ് കാണിച്ചു തരുന്നത്. പ്രേക്ഷകരെ ഒരു നിമിഷം പോലും ബോറടിപ്പിക്കാത്ത രീതിയിലാണ് അദ്ദേഹം ഇടിയൻ ചന്തുവിന്റെ കഥ അവതരിപ്പിച്ചിരിക്കുന്നത്.
വിഷ്ണു ഉണ്ണികൃഷ്ണൻ നടത്തിയ ഗംഭീര പ്രകടനം ഇടിയൻ ചന്തുവിന്റെ ഹൈലൈറ്റുകളിൽ ഒന്നായി മാറി. വളരെ രസകരമായ അഭിനയ ശൈലി കൊണ്ട് വിഷ്ണു ഒരിക്കൽ കൂടി പ്രേക്ഷകരെ കയ്യിലെടുത്തു. തന്റെ സ്വതസിദ്ധമായ ശൈലിയിൽ അഭിനയിക്കുമ്പോഴും, ആക്ഷൻ രംഗങ്ങളിൽ വിഷ്ണു പുലർത്തിയ മികവ് ഈ ചിത്രത്തെ വലിയ രീതിയിൽ തന്നെ സഹായിച്ചിട്ടുണ്ട്. വിഷ്ണുവിൽ നിന്ന് പ്രേക്ഷകർ പ്രതീക്ഷിക്കുന്നതിലും മുകളിൽ ആക്ഷൻ രംഗങ്ങളിൽ മികവ് പുലർത്താൻ ഈ നടന് സാധിച്ചു എന്നത് എടുത്തു പറഞ്ഞെ പറ്റൂ. വിഷ്ണുവിനൊപ്പം ലാലു അലക്സ്, ജോണി ആന്റണി, സലിം കുമാർ, ചന്ദു സലിംകുമാർ എന്നിവരും ശ്രദ്ധേയമായ പ്രകടനമാണ് കാഴ്ചവെച്ചത്. ഇവർക്കൊപ്പം ലെന, രമേശ് പിഷാരടി, ശ്രീജിത്ത് രവി, ഐ എം വിജയൻ, ബിജു സോപാനം, സ്മിനു സിജോ, ഗായത്രി അരുൺ, ജയശ്രീ,വിദ്യ, ഗോപി കൃഷ്ണൻ, ദിനേശ് പ്രഭാകർ, കിച്ചു ടെല്ലസ്, സോഹൻ സീനുലാൽ, സൂരജ്, കാർത്തിക്ക്, ഫുക്രു എന്നിവരും ശ്രദ്ധ നേടി.
വിഘ്നേഷ് വാസു ഒരുക്കിയ ദൃശ്യങ്ങൾ മികവ് പുലർത്തിയപ്പോൾ അരവിന്ദ് ആർ വാര്യർ, മിൻഷാദ് സാറ എന്നിവർ ഒരുക്കിയ ഗാനങ്ങളും മികച്ച നിലവാരം പുലർത്തി. ദീപക് ദേവ് ഒരുക്കിയ പശ്ചാത്തല സംഗീതവും മികച്ചു നിന്നുവെന്നു പറയാം. വി സാജൻ എന്ന എഡിറ്ററുടെ മികവ് ചിത്രത്തിന്റെ വേഗത താഴാതെ നോക്കുന്നതിൽ മുഖ്യ പങ്കു വഹിച്ചു എന്നതിനൊപ്പം തന്നെ ചിത്രത്തെ സാങ്കേതികമായി ഉന്നത നിലവാരം പുലർത്തുന്ന ഒന്നാക്കി മാറ്റി. ഏറ്റവും കൂടുതൽ കയ്യടി നൽകേണ്ടത് ഇതിലെ ആക്ഷൻ രംഗങ്ങൾ ഒരുക്കിയ പീറ്റർ ഹെയ്‌നാണ്. അക്ഷരാർത്ഥത്തിൽ പ്രേക്ഷകരെ ത്രസിപ്പിക്കുന്ന രീതിയിലാണ് അദ്ദേഹം ഇതിലെ സംഘട്ടന രംഗങ്ങൾ സംവിധാനം ചെയ്തിരിക്കുന്നത്.
ഇടിയൻ ചന്തു എന്ന ഈ ചിത്രം ഒരു തികഞ്ഞ എന്റെർറ്റൈനെർ ആണ്. ചിരിപ്പിക്കുകയും ത്രില്ലടിപ്പിക്കുകയും ചെയ്യുന്ന ഒരു മികച്ച ചലച്ചിത്രാനുഭവം എന്ന് ഈ ചിത്രത്തെ വിശേഷിപ്പിക്കാം. ശ്രീജിത്ത് വിജയൻ- വിഷ്ണു ഉണ്ണികൃഷ്ണൻ ടീം നമ്മുക്ക് മുന്നിലെത്തിച്ച ചിത്രം നിങ്ങളെ ഒരിക്കലും നിരാശരാക്കില്ല എന്ന് മാത്രമല്ല ഒരുപാട് രസിപ്പിക്കുകയും ചെയ്യും.
ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം നരിവേട്ടയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ടോവിനോ തോമസിന്റെ…
മലയാള സിനിമയിലെ പ്രമുഖ യുവതാരങ്ങളായ അഷ്കർ സൗദാനും ഷഹീർ സിദ്ദിഖും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ബെസ്റ്റി' ജനുവരി 24ന് തിയറ്ററുകളിലെത്തും.…
ആസിഫ് അലി, അനശ്വര രാജൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജോഫിന് ടി ചാക്കോ സംവിധാനം ചെയ്തു വേണു കുന്നപ്പിള്ളി നിർമ്മിച്ച…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ്…
വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ വീക്കെൻഡ് സിനിമാറ്റിക് യൂണിവേഴ്സിലെ പുതിയ മുഖമായി ഡിറ്റക്റ്റീവ് ഉജ്ജ്വലൻ ഫസ്റ്റ് ലുക്ക് പുറത്ത്. കോമഡി ഇൻവെസ്റ്റിഗേഷൻ ത്രില്ലറായി…
ബേസിൽ ജോസഫിനെ നായകനാക്കി ജ്യോതിഷ് ശങ്കർ സംവിധാനം ചെയ്യുന്ന 'പൊൻമാൻ' എന്ന ചിത്രത്തിന്റെ റിലീസ് തീയതി പുറത്ത്. 2025 ജനുവരി…
This website uses cookies.