[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Reviews

ചരിത്രം ആവർത്തിച്ച് മകനും; വരനെ ആവശ്യമുണ്ട് റിവ്യൂ വായിക്കാം

ഇന്ന് കേരളത്തിൽ റിലീസ് ചെയ്ത മലയാള ചിത്രമാണ് സുരേഷ് ഗോപി, ദുൽഖർ സൽമാൻ, ശോഭന, കല്യാണി പ്രിയദർശൻ എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്ന വരനെ ആവശ്യമുണ്ട്. പ്രശസ്ത സംവിധായകനായ സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യമാണ് ഈ ചിത്രം എഴുതി സംവിധാനം ചെയ്തിരിക്കുന്നത്. ഈ ഫാമിലി എന്റെർറ്റൈനെർ നിർമ്മിച്ചിരിക്കുന്നത് ദുൽഖർ സൽമാന്റെ സ്വന്തം പ്രൊഡക്ഷൻ ബാനറായ വേഫെറെർ ഫിലിംസ്, എം സ്റ്റാർ എന്റെർറ്റൈന്മെന്റ്സ് എന്നിവ ചേർന്നാണ്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ, വീഡിയോ സോങ്, ടീസർ എന്നിവയൊക്കെ വലിയ രീതിയിൽ തന്നെ പ്രേക്ഷക ശ്രദ്ധ നേടിയെടുത്തിരുന്നു.

നീന എന്ന ശോഭന അവതരിപ്പിക്കുന്ന കഥാപാത്രം പഠിപ്പിക്കുന്ന ഒരു ടീച്ചറാണ്. അച്ഛനില്ലാതെ മകളെ ഒറ്റക്ക് വളർത്തുന്ന നീനയുടെ മകളുടെ പേരാണ് നികിത. അറേന്ചഡ് മാരേജ് മാത്രമേ ചെയ്യൂ എന്നു വാശി പിടിച്ചു നടക്കുകയാണ് നികിത. കല്യാണി പ്രിയദർശനാണ് ഈ വേഷം അവതരിപ്പിക്കുന്നത്. ഇവർ താമസിക്കുന്ന അപ്പർട്ട്മെന്റിലേക്കു മേജർ ഉണ്ണിക്കൃഷ്ണൻ എന്ന സുരേഷ് ഗോപി കഥാപാത്രവും ദുൽഖർ കഥാപാത്രവും എത്തുന്നതോടെ ചിത്രത്തിന്റെ കഥ വികസിക്കുന്നു. ഇവരുടെ ഭൂതകാലവും പ്രണയവും ഇവർക്കിടയിൽ ഉണ്ടാകുന്ന മറ്റു ചില പ്രശ്നങ്ങകുമെല്ലാമാണ് ഈ ചിത്രത്തെ മുന്നോട്ട് നയിക്കുന്നത്.

Varane Avashyamund Review

ഒട്ടേറെ മനോഹരമായ ചിത്രങ്ങൾ നമ്മുക്ക് സമ്മാനിച്ചിട്ടുള്ള സംവിധായകനാണ് സത്യൻ അന്തിക്കാട്. അച്ഛന്റെ പാത പിന്തുടർന്ന് മകനും പ്രേക്ഷകന്റെ മനസ്സ് നിറയ്ക്കുന്ന തരത്തിൽ 100% കുടുംബ സദസ്സുകൾക്ക് ഇഷ്ടമാകുന്ന തരത്തിലാണ് ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്. എല്ലാത്തരം പ്രേക്ഷകരെയും രസിപ്പിക്കുന്ന ഒരു ചിത്രമായി വരനെ ആവശ്യമുണ്ട് എന്ന തന്റെ ആദ്യ ചിത്രം അവതരിപ്പിക്കാൻ കഴിഞ്ഞു എന്നതാണ് അനൂപ് സത്യൻ എന്നയീ നവാഗതന്റെ ഏറ്റവും വലിയ വിജയം.

ലാളിത്യമുള്ള രീതിയിൽ അവതരിപ്പിച്ച പ്രമേയവും എന്നാൽ അതിന്റെ ആഴം ഒട്ടു നഷ്ടപ്പെടാതെ ചമച്ച ഒരു ദൃശ്യ ഭാഷയും നമ്മുക്ക് കാണിച്ചു തരുന്നത് എഴുത്തുകാരൻ എന്ന നിലയിലും സംവിധായകൻ എന്ന നിലയിലും അനൂപ് സത്യന്റെ മിടുക്കാണ്. വൈകാരിക രംഗങ്ങളും രസകരമായ മുഹൂർത്തങ്ങളും നിറഞ്ഞ ഈ ചിത്രത്തിൽ ഒരു ശരാശരി മലയാളിക്ക് സ്വന്തം ജീവിതം തന്നെ വെള്ളിത്തിരയിൽ കാണാൻ കഴിയും എന്നതാണ് ഈ ചിത്രത്തെ മനോഹരമാക്കുന്നത്.

Varane Avashyamund Review

സുരേഷ് ഗോപി, ശോഭന എന്നിവരുടെ അതിഗംഭീര പ്രകടനമാണ് ഈ ചിത്രത്തിന്റെ ഏറ്റവും വലിയ പ്രേത്യേകത. അതീവ രസകരവും അതോടൊപ്പം വളരെയധികം എനെർജിറ്റിക്കും ആയിരുന്നു ഇവരുടെ മിന്നുന്ന പ്രകടനം. ഇവർക്കൊപ്പം കല്യാണി പ്രിയദർശൻ, ദുൽഖർ സൽമാൻ എന്നിവരും മികച്ച പ്രകടനവുമായി തിളങ്ങിയപ്പോൾ മറ്റു കഥാപാത്രങ്ങളെ നമ്മുക്ക് മുന്നിൽ എത്തിച്ച ഉർവശി, കെ പി എ സി ലളിത, സിജു വിൽസൺ, ജോണി ആന്റണി, ലാലു അലക്സ്, മേജർ രവി എന്നീ നടീനടന്മാരും തങ്ങളുടെ വേഷങ്ങൾ മനോഹരമായി അവതരിപ്പിച്ചു.

മുകേഷ് മുരളീധരൻ നൽകിയ മനോഹരമായ ദൃശ്യങ്ങൾ ചിത്രത്തിന്റെ അന്തരീക്ഷത്തെ വളരെ പെട്ടെന്ന് പ്രേക്ഷകരുടെ മനസ്സിലെത്തിച്ചപ്പോൾ ചിത്രത്തിന്റെ ആകെയുള്ള മൂഡിനെ പ്രേക്ഷകരിലേക്കെത്തിച്ചത് അൽഫോൻസ് ജോസഫ് ഒരുക്കിയ സംഗീതമാണ്. മികച്ച നിലവാരം പുലർത്തിയ ഗാനങ്ങളും പശ്ചാത്തല സംഗീതവവുമായിരുന്നു അദ്ദേഹം ഈ ചിത്രത്തിന് വേണ്ടി നൽകിയത്. ടോബി ജോൺ ആണ് ഈ ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിച്ചത്. അദ്ദേഹവും തന്റെ ജോലി ഭംഗിയായി തന്നെ നിർവഹിച്ചപ്പോൾ സുഗമമായ രീതിയിൽ ഈ ചിത്രം മുന്നോട്ടൊഴുകി.

കുടുംബ പ്രേക്ഷകർക്കും അത് പോലെ തന്നെ യുവാക്കൾക്കുമെല്ലാം ഒരുപോലെ ആസ്വദിക്കാവുന്ന ഒരു ചിത്രമാണ് വരനെ ആവശ്യമുണ്ട്. അത്ര മനോഹരമായ രസകരമായ ഒരു കുടുംബ ചിത്രമാണ് അനൂപ് സത്യൻ നമ്മുടെ മുന്നിൽ എത്തിച്ചിരിക്കുന്നത്.

webdesk

Recent Posts

അൽഫോൺസ് പുത്രൻ റീലോഡഡ്!! ഷെയിൻ നിഗം ചിത്രം ‘ബൾട്ടി’യിൽ സോഡ ബാബുവായി ‌‌‌ഞെട്ടിക്കാൻ അൽഫോൺസ് പുത്രൻ

അരണ്ട വെളിച്ചത്തിൽ സോഡ കുപ്പി എതിരാളിയുടെ തലയിൽ അടിച്ച് പൊട്ടിച്ച് അയാളുടെ നെഞ്ചത്ത് ആഞ്ഞ് കുത്തും, രക്തം മുഖത്തും ശരീരത്തിലും…

1 day ago

ഈ സിനിമ അതിഗംഭീരം. മലയാളികൾ കക്ഷിരാഷ്ട്രീയഭേദമന്യേ കാണേണ്ട സിനിമ – ഡീൻ കുര്യാക്കോസ് എം.പി

അധികം വൈകാതെ തന്നെ കേരളം ഒരു വൃദ്ധസദനമാകുമോ? "യുണൈറ്റഡ് കിങ്ഡം ഓഫ് കേരള-UKOK" കണ്ട് ആശങ്ക പ്രകടിപ്പിച്ച്- എം.പി ഡീൻ…

1 week ago

“വെൽക്കം ടു മലയാളം സിനിമ..“ ഷെയിൻ നിഗത്തിന്റെ ‘ബൾട്ടി‘യിലൂടെ സായ് ആഭ്യങ്കറെ മലയാള സിനിമയിലേയ്ക്ക് സ്വാഗതം ചെയ്ത് മോഹൻലാൽ!

‘കച്ചി സേര’, ‘ആസ കൂട’, ‘സിത്തിര പൂത്തിരി’ എന്നീ ഗാനങ്ങളിലൂടെ ചുരുങ്ങിയ കാലത്തിനുള്ളിൽ സോഷ്യൽ മീഡിയ സെൻസേഷനായി മാറിയ സായ്…

1 week ago

ദിലീപ് ചിത്രം ‘ഭ.ഭ.ബ’യുടെ ഓവർസീസ് വിതരണ അവകാശത്തിന് റെക്കോർഡ് തുക; പ്രധാന അപ്‌ഡേറ്റ് ജൂലൈ 4ന്.

ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ദിലീപ് ചിത്രം 'ഭ.ഭ.ബ' യുടെ ഓവർസീസ് വിതരണാവകാശം റെക്കോർഡ് തുകക്ക്…

2 weeks ago

കേരള ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ പ്രസിഡന്റായി 3-ാം തവണയും ലിസ്റ്റിൻ സ്റ്റീഫൻ. ജനറൽ സെക്രട്ടറി എസ് എസ് .ടി സുബ്രഹ്മണ്യം

കേരളത്തിലെ സിനിമാ വിതരണക്കാരുടെ സംഘടനയായ ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്റെ പ്രസിഡന്റായി 3-ാം തവണയും ലിസ്റ്റിൻ സ്റ്റീഫൻ തിരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റായി…

2 weeks ago

വിദ്യാർത്ഥികൾ വിദേശത്തേക്ക് പോകും മുമ്പ് “യുണൈറ്റഡ് കിങ്ഡം ഓഫ് കേരള” (UKOK) ഒന്ന് കാണുക : ബഹുമാനപ്പെട്ട എം.പി N.Kപ്രേമചന്ദ്രൻ

ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…

3 weeks ago

This website uses cookies.