തെലുങ്കു സിനിമയിലെ ബ്രഹ്മാണ്ഡ ചിത്രമായ സെയ്‌റ നരസിംഹ റെഡ്ഢി ആണ് ഇന്ന് ലോകം മുഴുവൻ പ്രദർശനത്തിനെത്തിയ ചിത്രം. മെഗാ സ്റ്റാർ ചിരഞ്ജീവി നായകനായി എത്തിയിരിക്കുന്ന ഈ ചിത്രം രചിച്ചു സംവിധാനം ചെയ്തിരിക്കുന്നത് സുരീന്ദർ റെഡ്ഢി ആണ്. മാധവ് ബുർറയും ഈ ചിത്രത്തിന്റെ രചനയിൽ പങ്കാളി ആണ്, കോണീടെല പ്രൊഡക്ഷൻ കമ്പനിയുടെ ബാനറിൽ ചിരഞ്ജീവിയുടെ മകനും തെലുങ്കു സൂപ്പർ താരവുമായ റാം ചരൺ നിർമ്മിച്ച ഈ ചിത്രം കേരളത്തിൽ വിതരണം ചെയ്തതു പ്രമുഖ നിർമ്മാണ – വിതരണ കമ്പനിയായ ജെമിനി സ്റ്റുഡിയോസ് ആണ്. ചിരഞ്ജീവിയുടെ കരിയറിലെ ഏറ്റവും വലിയ ചിത്രമായി ഒരുക്കിയിരിക്കുന്ന സെയ്‌റ നരസിംഹ റെഡ്ഢി ഈ വർഷം പ്രേക്ഷകർ ഏറ്റവും കൂടുതൽ കാത്തിരുന്ന ചിത്രമാണ്. ഇതിന്റെ ട്രൈലെർ, ടീസർ എന്നിവ വമ്പൻ ജനശ്രദ്ധയാണ് നേടിയെടുത്തത്. ചിരഞ്ജീവിക്ക് ഒപ്പം അമിതാബ് ബച്ചൻ, വിജയ് സേതുപതി, കിച്ച സുദീപ് എന്നിവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ഈ ചിത്രത്തിന്റെ മലയാളം, തമിഴ്, തെലുങ്കു പതിപ്പുകൾ ആണ് കേരളത്തിൽ റിലീസ് ചെയ്തിരിക്കുന്നത് മോളിവുഡ് സൂപ്പർ താരം മോഹൻലാൽ ആണ് ഈ ചിത്രത്തിന് വേണ്ടി മലയാളത്തിൽ വിവരണം നൽകിയിരിക്കുന്നത്.
ചിരഞ്ജീവി അവതരിപ്പിക്കുന്ന കേന്ദ്ര കഥാപാത്രമായ നരസിംഹ റെഡ്ഢിയുടെ ജീവിതമാണ് ഈ ചിത്രം നമ്മുടെ മുന്നിൽ അവതരിപ്പിക്കുന്നത്. ഇന്ത്യയുടെ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ അറിയപ്പെടാത്ത ഒരു പോരാളി ആണ് നരസിംഹ റെഡ്ഢി. അദ്ദേഹം വെള്ളക്കാർക്കെതിരെ നടത്തിയ പോരാട്ടങ്ങളുടെ കഥയാണ് ഈ ചിത്രം നമ്മളോട് പറയുന്നത്.
ലോക സിനിമയ്ക്കു മുന്നിൽ ഒരിക്കൽ കൂടി ഇന്ത്യൻ സിനിമയ്ക്കു ഉയർത്തി കാണിക്കാൻ പറ്റുന്ന ഒരു ബ്രഹ്മാണ്ഡ ചിത്രം തന്നെയാണ് തെലുങ്കു നാട്ടിൽ നിന്ന് എത്തിയിരിക്കുന്ന സെയ്‌റ നരസിംഹ റെഡ്ഢി. സുരീന്ദർ റെഡ്ഢി എന്ന സംവിധായകൻ അത്രമാത്രം പ്രൗഢ ഗംഭീരമായ രീതിയിലാണ് ഈ ചിത്രം പ്രേക്ഷകരുടെ മുന്നിൽ അവതരിപ്പിച്ചിരിക്കുന്നത്. വിസ്മയകരമായ ദൃശ്യാനുഭവം പ്രേക്ഷകർക്ക് നൽകുന്ന രീതിയിലാണ് ഈ ചിത്രം അദ്ദേഹം ഒരുക്കിയിരിക്കുന്നതെന്ന് പറയാം. ആദ്യാവസാനം വളരെ ആവേശകരമായ രീതിയിൽ കഥ പറയുന്ന ഈ ചിത്രത്തിൽ മനസ്സിൽ തൊടുന്ന വൈകാരിക മുഹൂർത്തങ്ങളും തീവ്രമായ കഥാ സന്ദർഭങ്ങളും ഒരുക്കുന്നതിൽ സംവിധായകൻ പൂർണ്ണമായും വിജയിച്ചിട്ടുണ്ട്. പ്രേക്ഷകനെ ഒരു നിമിഷം പോലും മുഷിപ്പിക്കാതെ മുന്നോട്ടു നീങ്ങിയ ചിത്രത്തിൽ അവരെ ത്രസിപ്പിക്കുന്ന അഭിനയ മുഹൂർത്തങ്ങളും ആക്ഷൻ രംഗങ്ങളുമുണ്ട്. മികച്ച വി എഫ് എക്സ് ചിത്രത്തെ കൂടുതൽ വലിയ ഒരു ദൃശ്യവിസ്മയമാക്കുന്നതിൽ പ്രധാന പങ്കു വഹിച്ചപ്പോൾ ഗംഭീരമായ ശബ്ദ മിശ്രണവും ഈ ചിത്രത്തെ ഏറ്റവും മികച്ച സാങ്കേതിക പൂർണതയുള്ള ചിത്രങ്ങളിൽ ഒന്നാക്കി മാറ്റി. സുരീന്ദർ റെഡ്ഢിയും മാധവ് ബുർറയും ചേർന്നൊരുക്കിയ ഗംഭീര തിരക്കഥ ആയിരുന്നു ഈ ചിത്രത്തിന്റെ നട്ടെല്ല്. ക്ലാസ് ആൻഡ് മാസ്സ് ആയി ഈ ചിത്രമൊരുക്കാൻ സംവിധായകനെ സഹായിച്ചത് തിരക്കഥ പകർന്നു കൊടുത്ത അതിശക്തമായ ഒരു അടിത്തറ ആയിരുന്നു.
നരസിംഹ റെഡ്ഢി എന്ന കേന്ദ്ര കഥാപാത്രം ആയി തന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്നാണ് മെഗാ സ്റ്റാർ ചിരഞ്ജീവി കാഴ്ച വെച്ചത്. ചെറു ചലനങ്ങളിൽ പോലും നരസിംഹ റെഡ്ഢി ആയി മാറി ഈ നടൻ കയ്യടി നേടി. ഇതിലെ വൈകാരിക രംഗങ്ങളിലും അതുപോലെ തന്നെ ആക്ഷൻ രംഗങ്ങളിലും അദ്ദേഹം നടത്തിയ പ്രകടനം മികവുറ്റതായിരുന്നു. അത് പോലെ തന്നെ രാജാപാണ്ടി ആയി അഭിനയിച്ച വിജയ് സേതുപതിയുടെ പ്രകടനവും ഏറ്റവും മികച്ചു നിന്നു. അവുക്കു രാജു ആയെത്തിയ സുദീപ്, വീര റെഡ്ഢി ആയെത്തിയ ജഗപതി ബാബു എന്നിവരോടൊപ്പം പ്രധാന സ്ത്രീ കഥാപാത്രങ്ങൾ ആയ സിധാമ ആയെത്തിയ നയൻതാര, ലക്ഷ്മി ആയി അഭിനയിച്ച തമന്ന എന്നിവരും കയ്യടി നേടി. ഗുരു ഗോസായി വെങ്കണ്ണാ ആയെത്തിയ അമിതാബ് ബച്ചൻ, ഝാൻസി റാണി ആയെത്തിയ അനുഷ്ക ഷെട്ടി എന്നിവരുടെ പെർഫോമൻസും പ്രേത്യേകം അഭിനന്ദിക്കപ്പെടേണ്ടതാണ്. മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ച രവി കിഷൻ, നിഹാരിക, ബ്രഹ്മാജി എന്നിവരും തങ്ങളുടെ മികച്ച പ്രകടനം തന്നെ ഈ ബ്രഹ്മാണ്ഡ ചിത്രത്തിനായി നൽകി.
അമിത് ത്രിവേദി ഒരുക്കിയ ഗാനങ്ങൾ മനോഹരമായി വന്നപ്പോൾ ജൂലിയസ് പാക്കിയം നൽകിയ പശ്ചാത്തല സംഗീതത്തെയും അതിഗംഭീരമായി മാറി. ചിത്രത്തിന്റെ ആവേശം മുഴുവൻ അതിന്റെ പശ്ചാത്തല സംഗീതത്തിന്റെ കൂടി ഫലമായിരുന്നു. അത് പോലെ തന്നെ മനോഹരങ്ങളായ ദൃശ്യങ്ങളൊരുക്കിയ രത്ന വേലുവും തന്റെ ഭാഗം ഏറ്റവും മികച്ചതാക്കി. ഒരു എഡിറ്റർ എന്ന നിലയിൽ ശ്രീകർ പ്രസാദ് തന്റെ ഏറ്റവും മികച്ച സേവനം ആണ് ഈ ചിത്രത്തിന് വേണ്ടി ചെയ്തിട്ടുള്ളത്. ഇതിലെ സൗണ്ട് മിക്സിങ് ചെയ്തവരും അതുപോലെ തന്നെ വി എഫ്എക്സ് ജോലി ചെയ്തവരും ഗംഭീര സാങ്കേതിക നിലവാരമാണ് ഈ ചിത്രത്തിന് പകർന്നു നൽകിയിരിക്കുന്നത് എന്നതും എടുത്തു പറഞ്ഞു അഭിനന്ദിക്കേണ്ട വസ്തുതയാണ്.
സെയ്‌റ നരസിംഹ റെഡ്ഢി എന്ന ഈ ചിത്രത്തെ ഇന്ത്യൻ സിനിമ ഇത് വരെ കണ്ടിട്ടുള്ളതിൽ വെച്ചേറ്റവും മികച്ച ദൃശ്യാനുഭവങ്ങളിൽ ഒന്ന് എന്ന് തന്നെ നമ്മുക്ക് വിശേഷിപ്പിക്കാം. ഓരോ പ്രേക്ഷകനും ആവേശവും അഭിമാനവും നൽകുന്ന ഈ ചിത്രം ഒരിക്കലൂം നഷ്ട്ടപെടുത്തരുതാത്ത സിനിമാനുഭവം ആണെന്ന് പറഞ്ഞാലും അതിലൊട്ടും അതിശയോക്തിയില്ല.
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ ബോക്സ് ഓഫീസിൽ കൊടുങ്കാറ്റ് സൃഷ്ടിക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. ഹനീഫ് അദനി രചിച്ചു സംവിധാനം…
പ്രശസ്ത സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് ഒരുക്കാൻ പോകുന്ന ആട് 3 എന്ന ചിത്രത്തിൻ്റെ പുതിയ അപ്ഡേറ്റ് എത്തി.…
ഒരിക്കൽ കൂടി സുരാജ് വെഞ്ഞാറമൂട് എന്ന നടനെ ആഘോഷിക്കുന്ന ചിത്രം മലയാള സിനിമ പ്രേമികൾക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം…
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ മലയാള സിനിമ പ്രേക്ഷകർക്ക് മുന്നിലേക്കെത്തിയ ചിത്രമാണ് യുവ താരം ഉണ്ണി മുകുന്ദൻ നായകനായെത്തിയ ആക്ഷൻ ത്രില്ലർ…
തന്റേതായ ഒരു അഭിനയ ശൈലി സ്വന്തമായുള്ളതാണ് സുരാജ് വെഞ്ഞാറമ്മൂട് എന്ന നടന്റെ ഏറ്റവും വലിയ പ്രത്യേകത. സുരാജിന്റെ ആ പ്രത്യേകത…
ആമിർ പള്ളിക്കലിന്റെ സംവിധാനത്തിൽ സുരാജ് വെഞ്ഞാറമ്മൂട് നായകനും നിർമാതാവുമായെത്തുന്ന ചിത്രം 'എക്സ്ട്രാ ഡീസന്റ്' (ഇ ഡി) ഇന്ന് മുതൽ പ്രേക്ഷകരുടെ…
This website uses cookies.