നവാഗത സംവിധായകനായ ഡിമൽ ഡെന്നിസ് ഒരുക്കിയ വലിയ പെരുന്നാൾ എന്ന ചിത്രമാണ് കേരളത്തിൽ ഇന്ന് പ്രദർശനമാരംഭിച്ച ചിത്രങ്ങളിൽ ഒന്ന്. ഡിമൽ ഡെന്നിസും തശ്രീക് അബ്ദുൽ സലാമും ചേർന്ന് രചന നിർവഹിച്ചിരിക്കുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് മാജിക് മൗണ്ടൻ സിനിമാസിന്റെ ബാനറിൽ മോനിഷ രാജീവ് ആണ്. പ്രശസ്ത സംവിധായകനും നിർമ്മാതാവും ആയ അൻവർ റഷീദ് അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ ഷെയിൻ നിഗം, ജോജു ജോർജ്, ഹിമിക ബോസ് എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തിയിരിക്കുന്നത്. ഇതിന്റെ പോസ്റ്ററുകൾ, ഗാനങ്ങൾ, ട്രൈലെർ എന്നിവ വമ്പൻ പ്രേക്ഷക പ്രീതിയാണ് നേടിയെടുത്തത്.
എന്നും വ്യത്യസ്ത ചിത്രങ്ങൾ നമ്മുക്ക് സമ്മാനിച്ച് കൊണ്ടാണ് പുതുമുഖ സംവിധായകർ കൂടുതലും എത്താറുള്ളത്. ഒരിക്കൽ കൂടി അത്തരമൊരു പുതുമയേറിയ ചിത്രം സമ്മാനിച്ച് കൊണ്ട് നമ്മുടെ മുന്നിൽ എത്തിയ നവാഗത സംവിധായകൻ ആണ് ഡിമൽ ഡെന്നിസ്. ഡിമൽ ഡെന്നിസും തശ്രീക് അബ്ദുൽ സലാമും ചേർന്ന് രചിച്ച ഈ ചിത്രം എല്ലാ അർത്ഥത്തിലും പ്രേക്ഷകരെ ഏറെ രസിപ്പിക്കുന്ന ചിത്രമാണ് എന്ന് പറയാം. ഇവർ രണ്ടു പേരും ചേർന്ന് ഒരുക്കിയ മികച്ച തിരക്കഥയാണ് ഈ ചിത്രത്തിന്റെ ഏറ്റവും വലിയ പിൻബലം. ആ തിരക്കഥയെ ആധാരമാക്കി അതിന്റെ ശ്കതിയൊട്ടും നഷ്ടപ്പെടാതെ തന്നെ ദൃശ്യ ഭാഷയൊരുക്കിയ ഡിമൽ ഡെന്നിസ് വളരെ മികച്ച രീതിയിലാണ് ഈ ചിത്രത്തെ മുന്നോട്ടു കൊണ്ട് പോയത് എന്ന് പറയാം. ആദ്യാവസാനം പ്രേക്ഷകനെ ത്രില്ലടിപ്പിക്കുന്ന, രസിപ്പിക്കുന്ന ഈ ചിത്രം വളരെ വിശ്വസനീയമായ രീതിയിൽ ഒരുക്കാൻ കഴിഞ്ഞു എന്നതാണ് ഡിമൽ ഡെന്നിസ് എന്ന സംവിധായകന്റെ വിജയം. പ്രേക്ഷകന് ആവേശവും ആകാംഷയും സമ്മാനിക്കുന്ന ഈ ചിത്രം സാങ്കേതികമായും ഏറെ മുന്നിട്ടു നിൽക്കുന്നുണ്ട്. കഥാ സന്ദർഭങ്ങളുടെ തീവ്രതയും കഥ പറച്ചിലിന്റെ താളവും കൊണ്ട് പ്രേക്ഷകനെ ബോറടിപ്പിക്കാതെ മുന്നോട്ടു കൊണ്ട് പോകാൻ സാധിച്ചു എന്നതിലും സംവിധായകനും എഴുത്തുകാരനും അഭിനന്ദനം അർഹിക്കുന്നു.
ഷെയിൻ നിഗം, ഹിമിക ബോസ്, ജോജു ജോർജ് എന്നിവർ പ്രധാന കഥാപാത്രങ്ങളായി നൽകിയത് വളരെ വിശ്വസനീയമായതും സ്വാഭാവികമായതുമായ പ്രകടനങ്ങളാണ്. കഥാപാത്രങ്ങളുടെ ആത്മാവറിഞ്ഞു അഭിനയിക്കാൻ ഇവർ ഓരോരുത്തർക്കും സാധിച്ചു എന്നതിനൊപ്പം വ്യത്യസ്ത ധ്രുവങ്ങളിൽപെട്ട കഥാപാത്രങ്ങൾക്കു അതാവശ്യപെട്ട ശരീരഭാഷ പകർന്നു നൽകാനും ഇവർക്കു കഴിഞ്ഞുവെന്നതും പ്രശംസനീയമായ കാര്യമാണ്. പ്രധാന സ്ത്രീ കഥാപാത്രമായി എത്തിയ ഹിമിക തന്റെ വേഷം ഭംഗിയായി അവതരിപ്പിച്ചപ്പോൾ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ച വിനായകൻ, സുധീർ കരമന, അലെൻസിയർ, നിഷാന്ത് സാഗർ, ധർമജൻ, രാസ മുറാദ്, അതുൽ കുൽക്കർണി, അലെൻസിയർ, സൗബിൻ ഷാഹിർ എന്നിവരും ചിത്രത്തിൽ മികച്ച പ്രകടനം കാഴ്ച വെച്ചു. അതിഥി വേഷത്തിൽ ആണ് എത്തിയത് എങ്കിലും സൗബിനും വിനായകനും പ്രേക്ഷകരുടെ കയ്യടി നേടിയെടുക്കുന്ന പ്രകടനമാണ് നൽകിയത്. ഷെയിൻ നിഗം തന്റെ കരിയർ ബെസ്റ്റ് പ്രകടനങ്ങളിൽ ഒന്ന് നൽകിയപ്പോൾ ജോജു ജോർജും ഗംഭീര പെർഫോമൻസ് കൊണ്ട് ശ്രദ്ധ നേടി.
സുരേഷ് രാജൻ ആണ് ഈ ചിത്രത്തിനായി ക്യാമറ ചലിപ്പിച്ചത്. അദ്ദേഹം ഒരുക്കിയ ദൃശ്യങ്ങൾ മികച്ച നിലവാരം പുലർത്തിയപ്പോൾ സംഗീത സംവിധാനം നിർവഹിച്ച റെക്സ് വിജയൻ മികച്ച സംഗീതത്തിലൂടെ തന്റെ ഭാഗവും ഏറ്റവും മികച്ചതാക്കി മാറ്റി ചിത്രത്തിന്റെ നിലവാരമുയർത്തി. പശ്ചാത്തല സംഗീതവും ദൃശ്യങ്ങളും ഈ ചിത്രത്തിന്റെ ആകെമൊത്തത്തിലുള്ള മികവിൽ വളരെ പ്രധാനപ്പെട്ട സംഭാവന തന്നെയാണ് നൽകിയത്.വിവേക് ഹർഷന്റെ എഡിറ്റിംഗ് ആണ് ചിത്രത്തെ സാങ്കേതികമായി ഏറെ മികവുള്ളതാക്കി മാറ്റിയ മറ്റൊരു ഘടകം. മികച്ച വേഗത ചിത്രത്തിന് നല്കാൻ അദ്ദേഹത്തിന്റെ എഡിറ്റിംഗ് മികവിന് സാധിച്ചു.
വലിയ പെരുന്നാൾ ഏറ്റവും മികച്ച രീതിയിലൊരുക്കിയ സാങ്കേതികപൂർണ്ണതയുള്ള ഒരു ത്രില്ലിംഗ് സിനിമാനുഭവം ആണെന്ന് തന്നെ പറയാം. പ്രേക്ഷകനെ ഒരിക്കലും നിരാശരാക്കാത്ത ഈ ചിത്രം മികച്ച ഒരു സിനിമാനുഭവം തന്നെ നിങ്ങൾക്ക് സമ്മാനിക്കും എന്നതിലൊരു സംശയവുമില്ല. ആദ്യാവസാനം പ്രേക്ഷകർക്ക് ആവേശം സമ്മാനിക്കുന്ന ഒരു ചിത്രമായിരിക്കുമിത്.
ക്രിസ്മസിന് ആക്ഷൻ ചിത്രങ്ങൾക്കൊപ്പം തിയേറ്ററിലെത്തിയ സുരാജ് വെഞ്ഞാറമൂട് ചിത്രം മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായ് മുന്നേറുന്നു. നിരവധി പ്രേക്ഷകരാണ് ഈ കഴിഞ്ഞ…
സുരാജ് വെഞ്ഞാറമൂട് നായകനായ ഇഡി മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായി മുന്നേറുകയാണ്. ക്രിസ്തുമസ് റിലീസായി ഡിസംബര് 20ന് തിയേറ്ററിലെത്തിയ ഈ ചിത്രം…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ ബോക്സ് ഓഫീസിൽ കൊടുങ്കാറ്റ് സൃഷ്ടിക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. ഹനീഫ് അദനി രചിച്ചു സംവിധാനം…
പ്രശസ്ത സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് ഒരുക്കാൻ പോകുന്ന ആട് 3 എന്ന ചിത്രത്തിൻ്റെ പുതിയ അപ്‌ഡേറ്റ് എത്തി.…
ഒരിക്കൽ കൂടി സുരാജ് വെഞ്ഞാറമൂട് എന്ന നടനെ ആഘോഷിക്കുന്ന ചിത്രം മലയാള സിനിമ പ്രേമികൾക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം…
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ മലയാള സിനിമ പ്രേക്ഷകർക്ക് മുന്നിലേക്കെത്തിയ ചിത്രമാണ് യുവ താരം ഉണ്ണി മുകുന്ദൻ നായകനായെത്തിയ ആക്ഷൻ ത്രില്ലർ…
This website uses cookies.