[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Categories: Reviews

പ്രണയവും ഫാന്റസിയും നിറഞ്ഞ ഷാജി എൻ കരുൺ വിസ്മയം; ഓള് മനസ്സ് നിറക്കുന്നു..

പ്രശസ്ത സംവിധായകൻ ഷാജി എൻ കരുൺ ഒരുക്കിയ ഓള് എന്ന പുതിയ ചിത്രം ഇന്നലെ ആണ് കേരളത്തിലെ തീയേറ്ററുകളിൽ എത്തിയത്. ടി ഡി രാമകൃഷ്ണൻ തിരക്കഥ ഒരുക്കിയ ഈ ചിത്രത്തിൽ യുവ നടൻ ഷെയിൻ നിഗം, നടി എസ്തർ അനിൽ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എ വി എ പ്രൊഡക്ഷൻസിന്റെ ബാനറിൽ എ വി അനൂപ് നിർമ്മിച്ച ഈ ചിത്രം പ്രണയവും ഫാന്റസിയും ഇടകലർത്തിയൊരുക്കിയ ഒരു മനോഹരമായ സിനിമാനുഭവം ആണെന്ന് പറയാം.

ഗ്രാമീണ പശ്ചാത്തലത്തിൽ ആണ് ഈ ചിത്രത്തിന്റെ കഥ അവതരിപ്പിച്ചിരിക്കുന്നത്. അത് കൊണ്ട് തന്നെ പ്രണയത്തോടും ഫാന്റസി എലമെമെന്റുകളോടുമൊപ്പം മത വിശ്വാസങ്ങളും പ്രാചീനമായ വിശ്വാസങ്ങളും പുരാണവും ആചാരങ്ങളുമെല്ലാം ഇതിന്റെ കഥയുടെ ഭാഗമായി വരുന്നു. നായികാ പ്രാധാന്യമുള്ള ഒരു സിനിമ ആയി ഒരുക്കിയിരിക്കുന്ന ഓള് ബലാത്സംഗത്തിന് ഇരയായി ചവിട്ടി താഴ്ത്തപ്പെടുന്ന നായികയെ ഒരു ദേവതാ സങ്കല്പം നൽകി വളരെ ഉയരങ്ങളിൽ പ്രതിഷ്ഠിക്കുന്നുണ്ട്. അത് തന്നെയാണ് ഈ സിനിമയുടെ പ്രത്യേകതയും.

കൂട്ട ബലാത്സംഗത്തിന് ഇരയായി കായലിൽ ഉപേക്ഷിക്കപ്പെട്ട മായാ എന്ന പെൺകുട്ടി ആയാണ് എസ്തർ അനിൽ ഈ ചിത്രത്തിൽ അഭിനയിക്കുന്നത്. അവളും അവളുടെ ഉദരത്തിലെ കുഞ്ഞും അത്ഭുതകരമായി കായലിലെ ജലത്തിനടിയിൽ തന്നെ അതിജീവിക്കുകയാണ്. എന്നാൽ പൂർണ്ണ ചന്ദ്രനുദിക്കുന്ന രാത്രികളിൽ മാത്രമേ അവൾക്കു വെള്ളത്തിന് പുറത്തുള്ള ലോകം കാണാൻ കഴിയു. അങ്ങനെയിരിക്കെ ആണ് വള്ളത്തിൽ തുഴഞ്ഞെത്തുന്ന വാസു എന്ന് പേരുള്ള ഒരു യുവ ചിത്രകാരനെ അവൾ കാണുന്നത്. ഷെയിൻ നിഗം ആണ് ഈ കഥാപാത്രത്തിന് ജീവൻ നൽകുന്നത്. തന്റെ ചിത്രങ്ങളിലൂടെ വ്യത്യസ്തമായതു എന്തെങ്കിലും നൽകണം എന്ന ആഗ്രഹവുമായി നടക്കുന്ന വാസുവിന്റെ ജീവിതത്തിൽ അവളുമായി ഉണ്ടാകുന്ന പ്രണയം വരുത്തുന്ന മാറ്റങ്ങൾ ആണ് ഈ ചിത്രം നമ്മുടെ മുന്നിൽ അവതരിപ്പിക്കുന്നത്.

ചിത്രകാരനായ വാസുവിന്റെ ഭാവനയിലൂടെയും അവളുടെ ജീവിതം വരച്ചിടുന്ന ഈ ചിത്രം ജലത്തിനടിയിലെ അവളുടെ ലോകവും അതുപോലെ തന്നെ പുറത്തുള്ള ലോകത്തെ ജീവിതത്തിന്റെ ദൃശ്യങ്ങളും വളരെ മനോഹരമായി തന്നെ നമ്മുക്ക് മുന്നിൽ വരച്ചു കാട്ടുന്നു. ഫാന്റസിയും സൗന്ദര്യാത്മകതയും വളരെ മികച്ച രീതിയിലാണ് ഈ ചിത്രത്തിൽ കോർത്തിണക്കിയിരിക്കുന്നതു. പ്രേക്ഷകർ ഇതുവരെ കാണാത്തതും കേൾക്കാത്തതുമായ ഒരു കഥയും അതിന്റെ ഗംഭീരമായ അവതരണവും ആണ് ഓള് എന്ന ചിത്രം.

അന്തരിച്ചു പോയ എം ജെ രാധാകൃഷ്ണൻ ഒരുക്കിയ ദൃശ്യങ്ങൾ ആണ് ഈ ചിത്രത്തിന്റെ നട്ടെല്ലായി നിൽക്കുന്നത്. അദ്ദേഹത്തിന് ദേശീയ പുരസ്‍കാരം വരെ നേടിക്കൊടുത്ത ആ ദൃശ്യങ്ങൾ നമ്മുക്ക് സമ്മാനിക്കുന്നത് വിസ്മയിപ്പിക്കുന്ന കാഴ്ചകൾ ആണ്. ആ ദൃശ്യങ്ങൾക്കൊപ്പം എടുത്തു പറയേണ്ടത് വി എഫ് എക്സ് പുലർത്തിയ മികവും കൂടിയാണ്. ജലത്തിനടിയിൽ ഉള്ള ദൃശ്യങ്ങളും മറ്റും അതിഗംഭീരമായി തന്നെ പ്രേക്ഷകരുടെ മുന്നിൽ അവതരിപ്പിക്കാൻ വി എഫ് എക്സിന്റെ മികവ് കൊണ്ട് സാധിച്ചിട്ടുണ്ട്. ഐസക് തോമസ് ഒരുക്കിയ സംഗീതവും ദൃശ്യങ്ങളുമായി ഇഴ ചേർന്ന് നിന്നതു ചിത്രത്തിന്റെ മൊത്തത്തിലുള്ള അന്തരീക്ഷത്തെ വളരെ വേഗമാണ് പ്രേക്ഷകരുടെ മനസ്സുമായി ചേർത്ത് നിർത്തിയത്. ശ്രീകർ പ്രസാദിന്റെ എഡിറ്റിംഗ് മികവും സാങ്കേതികമായി ഈ ചിത്രം പുലർത്തിയ നിലവാരത്തിൽ നിർണ്ണായകമായ പങ്കു വഹിച്ചിട്ടുണ്ട്.

എസ്തർ അനിൽ ഗംഭീര പ്രകടനം കാഴ്ച വെച്ചപ്പോൾ ഷെയിൻ നിഗമും തന്റെ വേഷം ഏറെ പക്വതയോടെ തന്നെ അവതരിപ്പിച്ചു. എസ്തർ അനിൽ എന്ന നടി കൈവരിച്ച വളർച്ച നമ്മുക്ക് ഈ ചിത്രത്തിലൂടെ കാണാൻ സാധിക്കും. മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ച കാദംബരി ശിവായ, കനി കുസൃതി, കാഞ്ചന, പി ശ്രീകുമാര്‍, എസ് ഗോപാലകൃഷ്ണന്‍, ഇന്ദ്രൻസ് എന്നിവരും തങ്ങളുടെ കഥാപാത്രങ്ങളോട് നീതി പുലർത്തി.

വളരെ വ്യത്യസ്തമായ ഒരു ആശയം പ്രേക്ഷകരുടെ മുന്നിൽ എത്തിച്ച ഈ ചിത്രം അതിന്റെ അവതരണ ശൈലി കൊണ്ടും അഭിനേതാക്കളുടെ പ്രകടനം കൊണ്ടുമെല്ലാം പ്രേക്ഷകരുടെ മനസ്സ് നിറക്കുന്ന ഒരു ചലച്ചിത്രാനുഭവം ആണെന്ന് ഉറപ്പിച്ചു പറയാം.

webdesk

Recent Posts

ബോക്സ് ഓഫീസിനെ തൂക്കി പൊളിച്ചു മാർക്കോ; രണ്ട് ദിനം കൊണ്ട് വാരിയത് 23 കോടിക്കും മുകളിൽ

ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ ബോക്സ് ഓഫീസിൽ കൊടുങ്കാറ്റ്‌ സൃഷ്ടിക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. ഹനീഫ് അദനി രചിച്ചു സംവിധാനം…

11 hours ago

ആട് 3 ഒരുങ്ങുന്നത് മെഗാ ബജറ്റ് ചിത്രമായി

പ്രശസ്ത സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് ഒരുക്കാൻ പോകുന്ന ആട് 3 എന്ന ചിത്രത്തിൻ്റെ പുതിയ അപ്ഡേറ്റ് എത്തി.…

2 days ago

വേറിട്ട കോമഡി ട്രാക്കുമായി അമ്പരപ്പിക്കുന്ന സുരാജ് വെഞ്ഞാറമൂട്; എക്സ്ട്രാ ഡീസന്റ് സൂപ്പർ വിജയത്തിലേക്ക്

ഒരിക്കൽ കൂടി സുരാജ് വെഞ്ഞാറമൂട് എന്ന നടനെ ആഘോഷിക്കുന്ന ചിത്രം മലയാള സിനിമ പ്രേമികൾക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം…

2 days ago

അമ്പരപ്പിക്കുന്ന ആക്ഷൻ ഇതിഹാസം; മാർക്കോ റിവ്യൂ വായിക്കാം

ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ മലയാള സിനിമ പ്രേക്ഷകർക്ക് മുന്നിലേക്കെത്തിയ ചിത്രമാണ് യുവ താരം ഉണ്ണി മുകുന്ദൻ നായകനായെത്തിയ ആക്ഷൻ ത്രില്ലർ…

3 days ago

എക്സ്ട്രാ കോമഡി, എക്സ്ട്രാ പെർഫോമൻസ്; സുരാജ് വെഞ്ഞാറമൂട് ചിത്രം എക്സ്ട്രാ ഡീസന്റ് റിവ്യൂ വായിക്കാം

തന്റേതായ ഒരു അഭിനയ ശൈലി സ്വന്തമായുള്ളതാണ് സുരാജ് വെഞ്ഞാറമ്മൂട് എന്ന നടന്റെ ഏറ്റവും വലിയ പ്രത്യേകത. സുരാജിന്റെ ആ പ്രത്യേകത…

3 days ago

ചിരിയുടെ ആഘോഷവുമായി എക്സ്ട്രാ ഡീസന്റ് ഇന്ന് മുതൽ; തീയേറ്റർ ലിസ്റ്റ് ഇതാ

ആമിർ പള്ളിക്കലിന്റെ സംവിധാനത്തിൽ സുരാജ് വെഞ്ഞാറമ്മൂട് നായകനും നിർമാതാവുമായെത്തുന്ന ചിത്രം 'എക്സ്ട്രാ ഡീസന്റ്' (ഇ ഡി) ഇന്ന് മുതൽ പ്രേക്ഷകരുടെ…

3 days ago

This website uses cookies.