ഇന്ന് കേരളത്തിൽ റിലീസ് ചെയ്ത മലയാള ചിത്രമാണ് നവാഗതനായ എം സി ജോസെഫ് സൗബിൻ ഷാഹിറിനെയും സുരാജ് വെഞ്ഞാറമൂടിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി സംവിധാനം ചെയ്ത വികൃതി. ഈ ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത് അജീഷ് പി തോമസ് ആണ്. കട്ട് 2 ക്രിയേറ്റ് പിക്ച്ചേഴ്സിന്റെ ബാനറിൽ എ.ഡി. ശ്രീകുമാർ, ഗണേഷ് മേനോൻ, ലക്ഷ്മി വാര്യർ എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നതു. ഈ ചിത്രത്തിന്റെ ടീസർ, ട്രൈലെർ എന്നിവ മികച്ച അഭിപ്രായം ആണ് സോഷ്യൽ മീഡിയയിൽ നിന്ന് നേടിയെടുത്തത്. അതുകൊണ്ട് തന്നെ റിലീസിന് മുൻപ് പ്രേക്ഷക പ്രതീക്ഷ നേടിയെടുക്കാൻ ഈ ചിത്രത്തിന് സാധിച്ചിരുന്നു.
സൗബിൻ ഷാഹിർ, സുരാജ് വെഞ്ഞാറമ്മൂട് എന്നിവർ അവതരിപ്പിക്കുന്ന കഥാപാത്രങ്ങളെ ചുറ്റിപറ്റി ആണ് ഈ ചിത്രം വികസിക്കുന്നത്. സമീർ എന്ന കഥാപാത്രം ആയി സൗബിൻ എത്തുമ്പോൾ സംസാര ശേഷിയില്ലാത്ത കഥാപാത്രമായി സുരാജ് വെഞ്ഞാറമൂടും എത്തുന്നു. ഇരുവരുടെയും ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങൾ ആണ് ഈ ചിത്രം നമുക്ക് മുന്നിൽ അവതരിപ്പിക്കുന്നത്.
എം സി ജോസെഫ് എന്ന ഈ നവാഗത സംവിധായകനെ പ്രതീക്ഷയോടെ നോക്കി കാണാൻ പ്രേക്ഷകരെ പ്രേരിപ്പിക്കുന്ന ഘടകം വളരെ പ്രസക്തിയുള്ള ഒരു യഥാർത്ഥ സംഭവത്തെ അദ്ദേഹം നമ്മുടെ മുന്നിൽ അവതരിപ്പിച്ച രീതിയാണ്. റിയലിസ്റ്റിക് ആയി കഥ പറയാൻ ശ്രമിക്കുമ്പോൾ തന്നെ പ്രേക്ഷകർക്ക് ലഭിക്കേണ്ട വിനോദം എന്ന കാര്യത്തിൽ യാതൊരു വിധ വിട്ടു വീഴ്ചകളും അദ്ദേഹം ചെയ്തിട്ടില്ല. അതുകൊണ്ടു തന്നെ ഈ ചിത്രത്തിൽ നിറയെ നർമ്മ മുഹൂർത്തങ്ങളും പ്രേക്ഷകനെ പിടിച്ചിരുത്തുന്ന തരത്തിലുള്ള കഥാ സന്ദർഭങ്ങളും കൊണ്ട് വരാൻ അദ്ദേഹത്തിന് കഴിഞ്ഞു. പ്രേക്ഷകരെ ആദ്യാവസാനം രസിപ്പിക്കാനുള്ള ഘടകങ്ങൾ കോർത്തിണക്കിയ തിരക്കഥയാണ് അജീഷ് എന്ന രചയിതാവ് ഒരുക്കിയത്. രചയിതാവ് എന്ന നിലയിൽ അദ്ദേഹം അഭിനന്ദനം അർഹിക്കുന്നു എന്ന് സംശയമേതുമില്ലാതെ പറയാം. രസിപ്പിക്കുന്ന സംഭാഷണങ്ങൾ മികവേറിയ കഥാ സന്ദർഭങ്ങൾക്കു ഒപ്പം വന്നപ്പോൾ, പ്രേക്ഷകരുടെ മനസ്സിൽ തൊടുന്ന രീതിയിൽ തന്നെ ഈ ചിത്രം വെള്ളിത്തിരയിൽ അവതരിപ്പിക്കാൻ സംവിധായകന് സാധിച്ചു. ഈ ചിത്രത്തിന്റെ ഏറ്റവും വലിയ പുതുമയും വ്യത്യസ്തതയും ഇതിന്റെ കഥയിൽ കടന്നു വരുന്ന വൈകാരിക മുഹൂർത്തങ്ങൾ തന്നെയാണ്. വളരെ മികച്ച രീതിയിൽ വിശ്വസനീയമായി ആ മുഹൂർത്തങ്ങളെ പ്രേക്ഷകന്റെ മുന്നിലവതരിപ്പിക്കാൻ കഴിഞ്ഞുവെന്നത് തന്നെയാണ് വികൃതിയെ മനോഹരമാകുന്നത്.
സൗബിൻ ഷാഹിർ പതിവ് പോലെ വളരെ കൂൾ ആയി തന്റെ കഥാപാത്രത്തിന് ജീവൻ നൽകിയപ്പോൾ സുരാജ് വെഞ്ഞാറമ്മൂട് വളരെ തീവ്രമായ പ്രകടനം കൊണ്ട് ഞെട്ടിച്ചു. രണ്ടു പേരും ഗംഭീരമായി തന്നെ തങ്ങളുടെ കഥാപാത്രങ്ങൾക്ക് ജീവൻ പകർന്നപ്പോൾ, കഥാപാത്രങ്ങൾക്കൊപ്പം പ്രേക്ഷകരും സഞ്ചരിച്ചു തുടങ്ങിയിരുന്നു . സൗബിൻ ഷാഹിർ സരസമായ പ്രകടനമാണ് നൽകിയത് എങ്കിൽ സുരാജ് നൽകിയത് വളരെ പക്വതയാർന്ന സൂക്ഷ്മമായ പെർഫോമൻസാണ്. മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ബാബുരാജ്, ഭഗത് മാനുവൽ, സുധി കോപ്പ, ഇർഷാദ്, ജാഫർ ഇടുക്കി, സുധീർ കരമന, മേഘനാഥൻ, മാമുക്കോയ, നെബീഷ്, ബിട്ടോ ഡേവിസ്, അനിയപ്പൻ, നന്ദകിഷോർ, പുതുമുഖ നായിക വിൻസി, സുരഭി ലക്ഷ്മി, മറീന മെെക്കിൾ, ഗ്രേസി, റിയ, മമിത ബൈജു, പൗളി വത്സൻ, ലിസി ജോസ്, ജോളി ചിറയത്ത് എന്നിവരും മറ്റു പുതുമുഖങ്ങളും തങ്ങളുടെ വേഷങ്ങൾ ഭംഗിയായി തന്നെ വെള്ളിത്തിരയിലെത്തിച്ചു.
പ്രശസ്ത ക്യാമറാമാൻ ആൽബി ആണ് ഈ ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തത്. അദ്ദേഹം നൽകിയ മനോഹരമായ ദൃശ്യങ്ങൾ ആയിരുന്നു ഈ ചിത്രത്തിന്റെ ആത്മാവ്. അയൂബ് ഖാൻ തന്റെ എഡിറ്റിംഗിലൂടെ ചിത്രം ആവശ്യപ്പെട്ട വേഗതയും ഒഴുക്കും പകർന്നു നൽകുകയും ചെയ്തു. ബിജിപാൽ സംഗീത വിഭാഗം കൈകാര്യം ചെയ്തത്. അദ്ദേഹം ഒരുക്കിയ ഈണങ്ങളും മികച്ച നിലവാരം പുലർത്തിയപ്പോൾ സാങ്കേതികമായി ഈ ചിത്രം ഏറെ മുന്നിൽ തന്നെ നിന്നു എന്ന് പറയാം.
ചുരുക്കി പറഞ്ഞാൽ, വികൃതി എന്ന ചിത്രം നിങ്ങളെ ഒരുപാട് രസിപ്പിക്കുന്ന ഒരു റിയലിസ്റ്റിക് എന്റെർറ്റൈനെർ ആണ്. നിങ്ങളെ രസിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നതിനൊപ്പം, വൈകാരികമായി നിങ്ങളുടെ മനസ്സിനെ തൊടാനും ഈ കൊച്ചു ചിത്രത്തിന് കഴിയും എന്നുറപ്പാണ്.
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ ബോക്സ് ഓഫീസിൽ കൊടുങ്കാറ്റ് സൃഷ്ടിക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. ഹനീഫ് അദനി രചിച്ചു സംവിധാനം…
പ്രശസ്ത സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് ഒരുക്കാൻ പോകുന്ന ആട് 3 എന്ന ചിത്രത്തിൻ്റെ പുതിയ അപ്ഡേറ്റ് എത്തി.…
ഒരിക്കൽ കൂടി സുരാജ് വെഞ്ഞാറമൂട് എന്ന നടനെ ആഘോഷിക്കുന്ന ചിത്രം മലയാള സിനിമ പ്രേമികൾക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം…
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ മലയാള സിനിമ പ്രേക്ഷകർക്ക് മുന്നിലേക്കെത്തിയ ചിത്രമാണ് യുവ താരം ഉണ്ണി മുകുന്ദൻ നായകനായെത്തിയ ആക്ഷൻ ത്രില്ലർ…
തന്റേതായ ഒരു അഭിനയ ശൈലി സ്വന്തമായുള്ളതാണ് സുരാജ് വെഞ്ഞാറമ്മൂട് എന്ന നടന്റെ ഏറ്റവും വലിയ പ്രത്യേകത. സുരാജിന്റെ ആ പ്രത്യേകത…
ആമിർ പള്ളിക്കലിന്റെ സംവിധാനത്തിൽ സുരാജ് വെഞ്ഞാറമ്മൂട് നായകനും നിർമാതാവുമായെത്തുന്ന ചിത്രം 'എക്സ്ട്രാ ഡീസന്റ്' (ഇ ഡി) ഇന്ന് മുതൽ പ്രേക്ഷകരുടെ…
This website uses cookies.