[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Categories: Reviews

ജീവനും ജീവിതവുമുള്ള ചലച്ചിത്രാനുഭവമായി പെങ്ങളില; ടി വി ചന്ദ്രൻ മാസ്റ്റർപീസ്.

കഴിഞ്ഞ ദിവസം കേരളത്തിലെ തീയേറ്ററുകളിൽ എത്തിയ ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകൻ ടി വി ചന്ദ്രൻ രചനയും സംവിധാനവും നിർവഹിച്ച പെങ്ങളില എന്ന ചിത്രം. ബെൻസി  പ്രൊഡക്ഷൻസിന്റെ ബാനറിൽ ബേനസീർ നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിലെ പ്രധാന വേഷങ്ങൾ അവതരിപ്പിച്ചിരിക്കുന്നത് ലാലും ബേബി അക്ഷര കിഷോറുമാണ്. ഏഴു വർഷത്തെ ഇടവേളയ്ക്കു ശേഷമാണു ടി വി ചന്ദ്രൻ ഒരു ചിത്രമൊരുക്കി പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നത്. ഈ കഴിഞ്ഞ സംസ്ഥാന ചലച്ചിത്ര അവാർഡിലും മികച്ച ചിത്രത്തിനായുള്ള മത്സരത്തിൽ അവസാന നിമിഷം വരെ പെങ്ങളില ഉണ്ടായിരുന്നു എന്നതും ഈ ചിത്രത്തിന്മേലുള്ള പ്രേക്ഷക പ്രതീക്ഷകൾ വർദ്ധിപ്പിച്ചിരുന്നു.

എട്ട് വയസ്സുള്ള രാധ എന്ന പെണ്‍കുട്ടിയും അവളുടെ വീടും പറമ്പും വൃത്തിയാക്കാനെത്തുന്ന അറുപത്തഞ്ച് വയസുള്ള അഴകൻ എന്ന കൂലിപ്പണിക്കാരനും തമ്മിൽ ഉണ്ടാകുന്ന ആത്മ ബന്ധമാണ് ഈ ചിത്രത്തിന്റെ കേന്ദ്ര ബിന്ദു. അഴകൻ ആയി ലാൽ എത്തുമ്പോൾ രാധ ആയി എത്തുന്നത് ബേബി അക്ഷര കിഷോർ ആണ്. ഇവർ തമ്മിലുള്ള ബന്ധത്തിലൂടെ നീങ്ങുമ്പോഴും അഴകന്‍റെ പഴയകാല ജീവിതം, രാധയുടെ കുട്ടിക്കാലം, രാധയുടെ അമ്മയുടെ ഒറ്റപ്പെടല്‍ തുടങ്ങിയവും ഈ ചിത്രത്തിന്റെ പ്രമേയത്തിന്റെ ഭാഗമായി വരുന്നുണ്ട്. 

ഒരിക്കൽ കൂടി പ്രേക്ഷകരുടെ മനസ്സിൽ തൊടുന്ന രീതിയിലാണ് ടി വി ചന്ദ്രൻ എന്ന മാസ്റ്റർ ഡയറക്ടർ കഥ പറഞ്ഞിരിക്കുന്നത്. വെറുമൊരു കൂലിപ്പണിക്കാരൻ എന്നതിലുപരി അഴകനെ കേരളത്തിലെ കീഴാള സമൂഹത്തിന്റെ ഒരു പ്രതിനിധി കൂടിയാക്കി നിർത്തിക്കൊണ്ടാണ് അദ്ദേഹം കഥ അവതരിപ്പിച്ചിരിക്കുന്നത്. അഴകന്റെ ജീവിതം  കാണിച്ചു തരുന്നതിലൂടെ കേരളത്തിലെ ഭൂമിയുടെ രാഷ്ട്രീയവും ജാതി രാഷ്ട്രീയവും കൂടി നേരിട്ടല്ലാതെ പ്രതിപാദിക്കുന്നുണ്ട് ഈ ടി വി ചന്ദ്രൻ ചിത്രം. കുടുംബ പ്രേക്ഷകർക്ക് വേണ്ടി ഒരുക്കിയപ്പോൾ പോലും ടി വി ചന്ദ്രൻ ചിത്രങ്ങളുടെ പ്രത്യേകതകളായ ആഴമുള്ള കഥയും തീവ്രമായ അവതരണ ശൈലിയും പെങ്ങളിലയുടെ മികവുകളായി നിൽക്കുന്നുണ്ട്. രാഷ്ട്രീയ നിരീക്ഷണവും വിമർശനവുമെല്ലാം വളരെ പരോക്ഷമായ രീതിയിൽ കഥ പറച്ചിലിൽ കൊണ്ട് വന്നതും അദ്ദേഹം ഒരുക്കിയ തിരക്കഥയുടെ മികവാണ്. ആ തിരക്കഥക്കു  അദ്ദേഹം ചമച്ചു നൽകിയ ദൃശ്യ ഭാഷയും വളരെയധികം ജീവിതത്തോട് ചേർന്ന് നിൽക്കുന്നതായിരുന്നു.

ലാൽ, ബേബി അക്ഷര കിഷോർ എന്നിവർക്കൊപ്പം നരേന്‍, രണ്‍ജി പണിക്കര്‍, ഇന്ദ്രന്‍സ്, ഇനിയ, ബേസില്‍ പൗലോസ്, തിരു, നൗഷാദ്, പ്രിയങ്ക നായര്‍, നീതു ചന്ദ്രന്‍, അമ്പിളി സുനില്‍, ഷീല ശശി, മറീന മൈക്കിള്‍ എന്നിവരും ചിത്രത്തിൽ മികച്ച പ്രകടനം തന്നെ കാഴ്ച വെച്ചിട്ടുണ്ട്. അഴകൻ ആയി ലാലും രാധ ആയി അക്ഷര കിഷോറും തങ്ങളുടെ കഥാപാത്രങ്ങളോട് പൂർണമായും നീതി പുലർത്തുന്ന പ്രകടനമാണ് നൽകിയത്. ഇരുവരുടെയും അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച പ്രകടനങ്ങളുടെ കൂട്ടത്തിൽ ചേർത്ത് വെക്കാം ഈ ചിത്രത്തിലെ ഇവരുടെ പെർഫോമൻസ്.

സന്തോഷ് തുണ്ടിയിൽ നൽകിയ ദൃശ്യങ്ങൾ ചിത്രത്തിലെ റിയലിസ്റ്റിക് ആയ കഥാ പശ്ചാത്തലം മനോഹരമായി ഒരുക്കിയപ്പോൾ കഥാന്തരീക്ഷത്തിലേക്കു വളരെ വേഗമാണ് പ്രേക്ഷക മനസ്സുകൾ എത്തിയത്. അതുപോലെ തന്നെ വിഷ്ണു മോഹൻ സിതാര ഒരുക്കിയ ഗാനങ്ങളും  ചിത്രത്തിന്റെ കഥയുമായി വളരെയധികം ഇഴുകി ചേർന്ന് നിന്നു. ബിജിപാലിന്റെ പശ്ചാത്തല സംഗീതം ആണ് എടുത്തു പറയേണ്ട മറ്റൊരു ഘടകം. ചിത്രത്തിലെ വൈകാരിക തലങ്ങൾ പ്രേക്ഷകരിലേക്ക് എത്തിക്കുന്നതിൽ അദ്ദേഹം ഒരുക്കിയ പശ്ചാത്തല സംഗീതവും നിർണ്ണായക പങ്കു വഹിച്ചിട്ടുണ്ട്. വി ടി ശ്രീജിത്തിന്റെ എഡിറ്റിംഗ് മികവ് ചിത്രത്തിന് സുഗമമായ ഒഴുക്കും താളവും നൽകിയിട്ടുണ്ട്.

ചുരുക്കി പറഞ്ഞാൽ, വിവിധ അർത്ഥ തലങ്ങൾ ഉള്ള ഒരു റിയലിസ്റ്റിക് സിനിമയാണ് പെങ്ങളില. സാമൂഹിക പ്രസക്തിയുള്ള ഒരു പ്രമേയം അവതരിപ്പിച്ചതിനൊപ്പം  തന്നെ പ്രേക്ഷകരെ വൈകാരികമായി സ്പർശിക്കുന്ന ഒരു സിനിമാനുഭവം കൂടിയാണ് പെങ്ങളില എന്ന് പറയാൻ സാധിക്കും. ടി വി ചന്ദ്രൻ എന്ന രചയിതാവും സംവിധായകനും ഒരിക്കൽ കൂടി മലയാള സിനിമയ്ക്കു സമ്മാനിച്ചിരിക്കുന്നതു ജീവനുള്ള, ജീവിതമുള്ള ഒരു  ചലച്ചിത്രാനുഭവം ആണ്.

webdesk

Recent Posts

‘മിഡിൽ ക്ലാസ് മാത്തുക്കുട്ടി’ തുടങ്ങി ചിത്രത്തിൽ യുവതാരങ്ങൾ അണിനിരക്കുന്നു

യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…

4 weeks ago

സിനിമാ വിതരണ രംഗത്ത് സെഞ്ച്വറി ഫിലിംസുമായി പനോരമ സ്റ്റുഡിയോസ് കൈകോർക്കുന്നു

പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…

2 months ago

‘ആശാൻ’ വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ വെഫയറർ ഫിലിംസ്

മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…

2 months ago

ഫീൽ ഗുഡ് നിവിൻ പോളിയെ കണ്ട് മനസ്സ് നിറഞ്ഞ് പ്രേക്ഷകർ, ‘സർവ്വം മായ’ എല്ലായിടത്തും ഹൗസ് ഫുൾ

പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…

2 months ago

ദിലീപ് കുറ്റവിമുക്തൻ, നടിയെ ആക്രമിച്ച കേസിൽ ദിലീപിനെതിരെ തെളിവില്ലെന്ന് കോടതി

നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…

3 months ago

രാജേഷ് മാധവന്റെ സംവിധാനത്തിൽ ഒരുങ്ങിയ “പെണ്ണും പൊറാട്ടും” IFFIയിലും IFFKയിലും പ്രദർശിപ്പിക്കും.

പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…

3 months ago

This website uses cookies.