French Viplavam Movie Review
ഇന്നലെ റിലീസ് ചെയ്ത മലയാള ചിത്രമാണ് സണ്ണി വെയ്ൻ നായകനായ ഫ്രഞ്ച് വിപ്ലവം. നവാഗതനായ കെ ബി മജു സംവിധാനം ചെയ്ത ഈ ചിത്രം രചിച്ചിരിക്കുന്നത് ഷജീർ ജലീൽ, ഷജീർ ഷാ, അൻവർ അലി എന്നിവർ ചേർന്നാണ്. റിലീസിന് മുൻപേ തന്നെ മികച്ച പ്രേക്ഷക ശ്രദ്ധ നേടിയെടുത്ത ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് അബ്ബാ ക്രീയേഷന്സിന്റെ ബാനറില്‍ ഷജീർ കെ ജെ , ജാഫർ കെ എ എന്നിവർ ചേര്‍ന്നാണ്.
1996 ലെ കേരളാ സർക്കാർ ചാരായം നിരോധിക്കുന്നതിനെ തുടർന്ന് കൊച്ചു കടവ് എന്ന ഗ്രാമത്തിൽ നടക്കുന്ന രസകരമായ സംഭവ വികാസങ്ങളാണ് ഈ ചിത്രം നമ്മുടെ മുന്നിലവതരിപ്പിക്കുന്നതു. അതോടൊപ്പം കേന്ദ്ര കഥാപാത്രമായ സത്യന്റെ പ്രണയവും ഈ ചിത്രത്തിന്റെ കഥാ തന്തുവിന്റെ ഭാഗമാണ്. വളരെ കൗതുകം നിറക്കുന്ന കഥാപാത്രങ്ങൾ ഉള്ള ഒരു കോമഡി ചിത്രമാണ് ഫ്രഞ്ച് വിപ്ലവം എന്ന് പറയാം നമ്മുക്ക്. തന്റെ കൂട്ടുകാരോടൊപ്പം വെടി പറഞ്ഞു സമയം കൊല്ലുന്ന എന്ന അലസനായ യുവാവാണ് സത്യൻ. ഈ കഥാപാത്രവും ലാൽ അവതരിപ്പിക്കുന്ന കഥാപാത്രവും തമ്മിൽ ഉടലെടുക്കുന്ന വൈരാഗ്യമാണ് ഈ ചിത്രത്തിൽ പ്രധാനമായും അവതരിപ്പിക്കപ്പെട്ടിരിക്കുന്നതു.
തൊണ്ണൂറുകളിലെ കഥാന്തരീക്ഷം സൃഷ്ടിച്ചെടുക്കുന്നതിൽ അണിയറ പ്രവർത്തകർ വിജയിച്ചിട്ടുണ്ട്. അതുപോലെ പ്രേക്ഷകർക്ക് ചിരി സമ്മാനിക്കാനും ഈ ചിത്രത്തിന് കഴിഞ്ഞിട്ടുണ്ട്.
ലാലിന്റെ പ്രകടനത്തിൽ അതിഭാവുകത്വം നിറഞ്ഞു നിന്നപ്പോൾ സണ്ണി വെയ്ൻ തന്റെ കഥാപാത്രത്തെ മികച്ച രീതിയിൽ തന്നെ അവതരിപ്പിച്ചിട്ടുണ്ട്. നായികാ വേഷത്തിൽ എത്തിയ ആര്യ സലീമും അതുപോലെ സത്യന്റെ കൂട്ടുകാരായി എത്തിയ നടന്മാരും തങ്ങളുടെ വേഷങ്ങൾ ഏറ്റവും ഭംഗിയായി തന്നെ ചെയ്തു ഫലിപ്പിച്ചിട്ടുണ്ട്. സാങ്കേതിക വശം പരിശോദിച്ചാൽ പാപ്പിനു ഒരുക്കിയ ദൃശ്യങ്ങൾ മികച്ചു നിന്നു. സംഗീത സംവിധാനം നിർവഹിച്ച പ്രശാന്ത് പിള്ളയും എഡിറ്റിംഗ് നിർവഹിച്ച ദീപു ജോസഫും നല്ല ജോലി തന്നെ ചെയ്തിട്ടുണ്ട്.
ചുരുക്കി പറഞ്ഞാൽ, ഒരു തവണ പ്രേക്ഷകർക്ക് രസിച്ചു കാണാവുന്ന ഒരു വ്യത്യസ്തമായ സിനിമാനുഭവമാണ് ഫ്രഞ്ച് വിപ്ലവം. പുതുമ നിറഞ്ഞ ഒരു പരീക്ഷണ ചിത്രമെന്ന് നമുക്കിതിനെ വിശേഷിപ്പിക്കാം. പാളിച്ചകൾ പറ്റിയിട്ടുണ്ടെങ്കിലും പ്രേക്ഷകരുടെ ക്ഷമ പരീക്ഷിക്കാത്ത ഈ ചിത്രം അവരെ നിരാശരാക്കില്ല എന്നുറപ്പാണ്.
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്ലർ പുറത്ത്. നവംബർ 27…
This website uses cookies.