[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Categories: Reviews

മനസ്സ് നിറക്കുന്ന ചലച്ചിത്രാനുഭവമായി ഉണ്ട; മെഗാ സ്റ്റാറിന്റെ ഗംഭീര പ്രകടനം..!

അനുരാഗ കരിക്കിൻ വെള്ളം എന്ന ഹിറ്റ് ചിത്രം സമ്മാനിച്ച് കൊണ്ട് നമ്മുക്ക് മുന്നിൽ എത്തിയ സംവിധായകൻ ആണ് ഖാലിദ് റഹ്മാൻ. വളരെ ലളിതമായ ഒരു വിഷയം ഏറ്റവും മനോഹരമായി അവതരിപ്പിക്കാനുള്ള അദ്ദേഹത്തിന്റെ കഴിവാണ് ആ ചിത്രത്തെ സൂപ്പർ ഹിറ്റാക്കി മാറ്റിയത്. ഇന്ന് കേരളക്കരയാകെ പ്രദർശനമാരംഭിച്ച അദ്ദേഹത്തിന്റെ പുതിയ ചിത്രമാണ് നവാഗതനായ ഹർഷദ് രചിച്ച ഉണ്ട . മെഗാ സ്റ്റാർ മമ്മൂട്ടി നായകനായി അഭിനയിച്ചിരിക്കുന്നു ഈ ചിത്രം മൂവി മിൽസിന്റെ ബാനറിൽ കൃഷ്ണൻ സേതു കുമാർ, ജമിനി സ്റ്റുഡിയോ എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. ഒരു റിയലിസ്റ്റിക് ത്രില്ലർ വിഭാഗത്തിൽ പെടുന്ന ഈ ചിത്രം മലയാളി പ്രേക്ഷകരും ഒരുപാട് പ്രതീക്ഷകളോടെ കാത്തിരുന്ന ചിത്രമാണ്. ഇതിന്റെ പോസ്റ്ററുകളും അതുപോലെ ട്രെയ്‌ലറും ഗംഭീര പ്രേക്ഷക ശ്രദ്ധയാണ് നേടിയെടുത്തത്.

മമ്മൂട്ടി അവതരിപ്പിക്കുന്ന എസ് ഐ മണികണ്ഠൻ എന്ന കഥാപാത്രത്തിനും അദ്ദേഹത്തിന്റെ കീഴിൽ ജോലി ചെയ്യുന്ന ഒരു ബറ്റാലിയൻ പോലീസുകാരുടെയും ചുറ്റുമാണ് ഈ ചിത്രത്തിന്റെ കഥ വികസിക്കുന്നത്. മാവോയിസ്റ് ഭീഷണി നിലനിൽക്കുന്ന ഛത്തീസ്ഗഡിലേക്കു തിരഞ്ഞെടുപ്പ് ജോലിയുടെ ഭാഗമായി സുരക്ഷാ ഒരുക്കാൻ കേരളത്തിൽ നിന്ന് പോകുന്ന പോലീസുകാരുടെ ജീവിതത്തിൽ സംഭവിക്കുന്ന സംഭവങ്ങൾ ആണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കപ്പെട്ടിരിക്കുന്നതു.

എല്ലാത്തരം പ്രേക്ഷകരെയും ഒരേ പോലെ തൃപ്തരാക്കുന്ന ഒരു റിയലിസ്റ്റിക് ത്രില്ലറായാണ് ഖാലിദ് റഹ്മാൻ ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. ഹർഷദ് രചിച്ച, ആവേശം നിറഞ്ഞ ഒരു ഗംഭീര തിരക്കഥക്കു ഖാലിദ് റഹ്മാൻ ഒരുക്കിയ ദൃശ്യ ഭാഷ അതിലും ഗംഭീരമായിരുന്നു എന്ന് വേണം പറയാൻ. മികച്ച രീതിയിൽ തന്നെ കഥ പറഞ്ഞു തുടങ്ങിയ ചിത്രം ആദ്യ പകുതിയുടെ അവസാനത്തോടെ മറ്റൊരു തലത്തിലേക്ക് ഉയരുകയായിരുന്നു. ചിത്രത്തിലെ ഓരോ കഥാപാത്രങ്ങൾക്കും വ്യക്തമായ സ്ഥാനം നൽകാനും അത് പോലെ തന്നെ സംഭാഷണങ്ങൾ പ്രേക്ഷകരെ രസിപ്പിക്കുന്ന വിധത്തിൽ ഉപയോഗിക്കാനും കഴിഞ്ഞു എന്നതും സംവിധായകന്റെ വിജയമാണ്. ഹർഷദ് ഒരുക്കിയ തിരക്കഥ പഴുതടച്ച ഒന്നായിരുന്നു എന്നതും എടുത്തു പറയണം. മമ്മൂട്ടി ആരാധകർക്കും അതുപോലെ സാധാരണ പ്രേക്ഷകർക്കും ഒരേ പോലെ ഇഷ്ട്ടപ്പെടുന്ന രീതിയിൽ ഒരുക്കിയ ഒരു തിരക്കഥയായിരുന്നു അദ്ദേഹം രചിച്ചത്. കഥാ സന്ദർഭങ്ങളുടെ തീവ്രതയും കഥയുടെ ആഴവും ഒട്ടും നഷ്ട്ടപ്പെടാതെ തന്നെ ചിത്രം വെള്ളിത്തിരയിലെത്തിക്കാൻ ഖാലിദ് റഹ്മാന് സാധിച്ചു. പ്രേക്ഷകരെ ആവേശത്തിലാഴ്ത്തുന്ന കഥാ സന്ദർഭങ്ങളും അതുപോലെ മനസ്സിൽ തൊടുന്ന വൈകാരിക മുഹൂർത്തങ്ങളും ഈ ചിത്രത്തിന്റെ പ്രത്യേകതയാണ്. ഒരു നിമിഷം പോലും നമ്മുക്ക് സ്‌ക്രീനിൽ നിന്ന് കണ്ണെടുക്കാൻ തോന്നാത്ത വിധം മികച്ച രീതിയിലാണ് ഖാലിദ് റഹ്മാൻ ഈ ചിത്രം ഒരുക്കിയിരിക്കുന്നത്.

എസ് ഐ മണികണ്ഠൻ ആയി മമ്മൂട്ടി നൽകിയ ഗംഭീര പ്രകടനമായിരുന്നു ഈ ചിത്രത്തിന്റെ മറ്റൊരു പ്ലസ് പോയിന്റ്. മമ്മൂട്ടി എന്ന താരത്തെക്കാൾ മമ്മൂട്ടി എന്ന നടൻ തിളങ്ങിയ കഥാപാത്രമായി മാറിയിട്ടുണ്ട് എസ് ഐ മണികണ്ഠൻ എന്ന് പറയാം . മമ്മൂട്ടിയുടെ വളരെ മിതത്വമാർന്ന ഒരു പ്രകടനത്തിനാണ് പ്രേക്ഷകർ സാക്ഷ്യം വഹിച്ചത്. നോക്കിലും വാക്കിലും ചലനങ്ങളിലും ഈ നടൻ കഥാപാത്രമായി മാറി. ഭഗവൻ തിവാരി, അർജുൻ അശോകൻ, ഷൈൻ ടോം ചാക്കോ എന്നിവർ മിന്നുന്ന പ്രകടനം കാഴ്ച വെച്ചപ്പോൾ ജേക്കബ് ഗ്രിഗറിയും തന്റെ ഭാഗം ഏറ്റവും മികച്ചതാക്കി. മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ച കലാഭവൻ ഷാജോൺ, രഞ്ജിത്ത്, ഓംകാർ ദാസ്, ഷഹീൻ, റോണി, ഗോകുലം, ലുക്മാൻ അഭിരാം, നൗഷാദ്, ചിയേൻ ഹോ ലിയോ എന്നിവരും തങ്ങളുടെ കഥാപാത്രങ്ങളെ ഏറ്റവും മികച്ച രീതിയിൽ തന്നെ അവതരിപ്പിച്ചു. അതിഥി വേഷത്തിൽ എത്തിയ ആസിഫ് അലി, വിനയ് ഫോർട്ട്, സുധി കോപ്പ എന്നിവരും കയ്യടി നേടി.

സജിത്ത് പുരുഷൻ ഒരുക്കിയ ദൃശ്യങ്ങൾ ചിത്രത്തിന് വേണ്ട അന്തരീക്ഷം ഒരുക്കിയപ്പോൾ പ്രശാന്ത് പിള്ളൈ തന്റെ പശ്ചാത്തല സംഗീതത്തിലൂടെ ചിത്രത്തെ വേറെ ഒരു തലത്തിലേക്ക് ഉയർത്തി. അദ്ദേഹമൊരുക്കിയ ഗാനങ്ങളും മികച്ചു നിന്നു. നിഷാദ് യൂസഫ് എന്ന എഡിറ്റർ തന്റെ എഡിറ്റിംഗ് മികവിലൂടെ ചിത്രത്തെ സാങ്കേതികമായി ഉയർന്ന നിലവാരത്തിലെത്തിക്കുകയും ചെയ്തു.

ചുരുക്കി പറഞ്ഞാൽ ഉണ്ട എന്ന ചിത്രം ഒരു റിയലിസ്റ്റിക് ത്രില്ലിംഗ് എന്റെർറ്റൈനെർ ആണ്. കുടുംബങ്ങൾക്കും യുവാക്കൾക്കും എല്ലാം ഒരു പോലെ ഇഷ്ട്ടപെടുന്ന ഈ ചിത്രം മമ്മൂട്ടിയുടെ മികച്ച പ്രകടനം കൊണ്ടും ഖാലിദ് റഹ്മാന്റെ സംവിധാന മികവ് കൊണ്ടും ഒരേ സമയം ക്ലാസും മാസ്സും നമ്മുക്ക് നൽകുന്ന വിനോദ ചിത്രമാണ്.

webdesk

Recent Posts

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

4 days ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

2 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

4 weeks ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

4 weeks ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

1 month ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

1 month ago

This website uses cookies.