അനുരാഗ കരിക്കിൻ വെള്ളം എന്ന ഹിറ്റ് ചിത്രം സമ്മാനിച്ച് കൊണ്ട് നമ്മുക്ക് മുന്നിൽ എത്തിയ സംവിധായകൻ ആണ് ഖാലിദ് റഹ്മാൻ. വളരെ ലളിതമായ ഒരു വിഷയം ഏറ്റവും മനോഹരമായി അവതരിപ്പിക്കാനുള്ള അദ്ദേഹത്തിന്റെ കഴിവാണ് ആ ചിത്രത്തെ സൂപ്പർ ഹിറ്റാക്കി മാറ്റിയത്. ഇന്ന് കേരളക്കരയാകെ പ്രദർശനമാരംഭിച്ച അദ്ദേഹത്തിന്റെ പുതിയ ചിത്രമാണ് നവാഗതനായ ഹർഷദ് രചിച്ച ഉണ്ട . മെഗാ സ്റ്റാർ മമ്മൂട്ടി നായകനായി അഭിനയിച്ചിരിക്കുന്നു ഈ ചിത്രം മൂവി മിൽസിന്റെ ബാനറിൽ കൃഷ്ണൻ സേതു കുമാർ, ജമിനി സ്റ്റുഡിയോ എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. ഒരു റിയലിസ്റ്റിക് ത്രില്ലർ വിഭാഗത്തിൽ പെടുന്ന ഈ ചിത്രം മലയാളി പ്രേക്ഷകരും ഒരുപാട് പ്രതീക്ഷകളോടെ കാത്തിരുന്ന ചിത്രമാണ്. ഇതിന്റെ പോസ്റ്ററുകളും അതുപോലെ ട്രെയ്‌ലറും ഗംഭീര പ്രേക്ഷക ശ്രദ്ധയാണ് നേടിയെടുത്തത്.
മമ്മൂട്ടി അവതരിപ്പിക്കുന്ന എസ് ഐ മണികണ്ഠൻ എന്ന കഥാപാത്രത്തിനും അദ്ദേഹത്തിന്റെ കീഴിൽ ജോലി ചെയ്യുന്ന ഒരു ബറ്റാലിയൻ പോലീസുകാരുടെയും ചുറ്റുമാണ് ഈ ചിത്രത്തിന്റെ കഥ വികസിക്കുന്നത്. മാവോയിസ്റ് ഭീഷണി നിലനിൽക്കുന്ന ഛത്തീസ്ഗഡിലേക്കു തിരഞ്ഞെടുപ്പ് ജോലിയുടെ ഭാഗമായി സുരക്ഷാ ഒരുക്കാൻ കേരളത്തിൽ നിന്ന് പോകുന്ന പോലീസുകാരുടെ ജീവിതത്തിൽ സംഭവിക്കുന്ന സംഭവങ്ങൾ ആണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കപ്പെട്ടിരിക്കുന്നതു.
എല്ലാത്തരം പ്രേക്ഷകരെയും ഒരേ പോലെ തൃപ്തരാക്കുന്ന ഒരു റിയലിസ്റ്റിക് ത്രില്ലറായാണ് ഖാലിദ് റഹ്മാൻ ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. ഹർഷദ് രചിച്ച, ആവേശം നിറഞ്ഞ ഒരു ഗംഭീര തിരക്കഥക്കു ഖാലിദ് റഹ്മാൻ ഒരുക്കിയ ദൃശ്യ ഭാഷ അതിലും ഗംഭീരമായിരുന്നു എന്ന് വേണം പറയാൻ. മികച്ച രീതിയിൽ തന്നെ കഥ പറഞ്ഞു തുടങ്ങിയ ചിത്രം ആദ്യ പകുതിയുടെ അവസാനത്തോടെ മറ്റൊരു തലത്തിലേക്ക് ഉയരുകയായിരുന്നു. ചിത്രത്തിലെ ഓരോ കഥാപാത്രങ്ങൾക്കും വ്യക്തമായ സ്ഥാനം നൽകാനും അത് പോലെ തന്നെ സംഭാഷണങ്ങൾ പ്രേക്ഷകരെ രസിപ്പിക്കുന്ന വിധത്തിൽ ഉപയോഗിക്കാനും കഴിഞ്ഞു എന്നതും സംവിധായകന്റെ വിജയമാണ്. ഹർഷദ് ഒരുക്കിയ തിരക്കഥ പഴുതടച്ച ഒന്നായിരുന്നു എന്നതും എടുത്തു പറയണം. മമ്മൂട്ടി ആരാധകർക്കും അതുപോലെ സാധാരണ പ്രേക്ഷകർക്കും ഒരേ പോലെ ഇഷ്ട്ടപ്പെടുന്ന രീതിയിൽ ഒരുക്കിയ ഒരു തിരക്കഥയായിരുന്നു അദ്ദേഹം രചിച്ചത്. കഥാ സന്ദർഭങ്ങളുടെ തീവ്രതയും കഥയുടെ ആഴവും ഒട്ടും നഷ്ട്ടപ്പെടാതെ തന്നെ ചിത്രം വെള്ളിത്തിരയിലെത്തിക്കാൻ ഖാലിദ് റഹ്മാന് സാധിച്ചു. പ്രേക്ഷകരെ ആവേശത്തിലാഴ്ത്തുന്ന കഥാ സന്ദർഭങ്ങളും അതുപോലെ മനസ്സിൽ തൊടുന്ന വൈകാരിക മുഹൂർത്തങ്ങളും ഈ ചിത്രത്തിന്റെ പ്രത്യേകതയാണ്. ഒരു നിമിഷം പോലും നമ്മുക്ക് സ്‌ക്രീനിൽ നിന്ന് കണ്ണെടുക്കാൻ തോന്നാത്ത വിധം മികച്ച രീതിയിലാണ് ഖാലിദ് റഹ്മാൻ ഈ ചിത്രം ഒരുക്കിയിരിക്കുന്നത്.
എസ് ഐ മണികണ്ഠൻ ആയി മമ്മൂട്ടി നൽകിയ ഗംഭീര പ്രകടനമായിരുന്നു ഈ ചിത്രത്തിന്റെ മറ്റൊരു പ്ലസ് പോയിന്റ്. മമ്മൂട്ടി എന്ന താരത്തെക്കാൾ മമ്മൂട്ടി എന്ന നടൻ തിളങ്ങിയ കഥാപാത്രമായി മാറിയിട്ടുണ്ട് എസ് ഐ മണികണ്ഠൻ എന്ന് പറയാം . മമ്മൂട്ടിയുടെ വളരെ മിതത്വമാർന്ന ഒരു പ്രകടനത്തിനാണ് പ്രേക്ഷകർ സാക്ഷ്യം വഹിച്ചത്. നോക്കിലും വാക്കിലും ചലനങ്ങളിലും ഈ നടൻ കഥാപാത്രമായി മാറി. ഭഗവൻ തിവാരി, അർജുൻ അശോകൻ, ഷൈൻ ടോം ചാക്കോ എന്നിവർ മിന്നുന്ന പ്രകടനം കാഴ്ച വെച്ചപ്പോൾ ജേക്കബ് ഗ്രിഗറിയും തന്റെ ഭാഗം ഏറ്റവും മികച്ചതാക്കി. മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ച കലാഭവൻ ഷാജോൺ, രഞ്ജിത്ത്, ഓംകാർ ദാസ്, ഷഹീൻ, റോണി, ഗോകുലം, ലുക്മാൻ അഭിരാം, നൗഷാദ്, ചിയേൻ ഹോ ലിയോ എന്നിവരും തങ്ങളുടെ കഥാപാത്രങ്ങളെ ഏറ്റവും മികച്ച രീതിയിൽ തന്നെ അവതരിപ്പിച്ചു. അതിഥി വേഷത്തിൽ എത്തിയ ആസിഫ് അലി, വിനയ് ഫോർട്ട്, സുധി കോപ്പ എന്നിവരും കയ്യടി നേടി.
സജിത്ത് പുരുഷൻ ഒരുക്കിയ ദൃശ്യങ്ങൾ ചിത്രത്തിന് വേണ്ട അന്തരീക്ഷം ഒരുക്കിയപ്പോൾ പ്രശാന്ത് പിള്ളൈ തന്റെ പശ്ചാത്തല സംഗീതത്തിലൂടെ ചിത്രത്തെ വേറെ ഒരു തലത്തിലേക്ക് ഉയർത്തി. അദ്ദേഹമൊരുക്കിയ ഗാനങ്ങളും മികച്ചു നിന്നു. നിഷാദ് യൂസഫ് എന്ന എഡിറ്റർ തന്റെ എഡിറ്റിംഗ് മികവിലൂടെ ചിത്രത്തെ സാങ്കേതികമായി ഉയർന്ന നിലവാരത്തിലെത്തിക്കുകയും ചെയ്തു.
ചുരുക്കി പറഞ്ഞാൽ ഉണ്ട എന്ന ചിത്രം ഒരു റിയലിസ്റ്റിക് ത്രില്ലിംഗ് എന്റെർറ്റൈനെർ ആണ്. കുടുംബങ്ങൾക്കും യുവാക്കൾക്കും എല്ലാം ഒരു പോലെ ഇഷ്ട്ടപെടുന്ന ഈ ചിത്രം മമ്മൂട്ടിയുടെ മികച്ച പ്രകടനം കൊണ്ടും ഖാലിദ് റഹ്മാന്റെ സംവിധാന മികവ് കൊണ്ടും ഒരേ സമയം ക്ലാസും മാസ്സും നമ്മുക്ക് നൽകുന്ന വിനോദ ചിത്രമാണ്.
പ്രശസ്ത സംവിധായകനായ വിനയന്റെ മകനും നടനുമായ വിഷ്ണു വിനയ് ആദ്യമായി സംവിധാനം ചെയ്ത ആനന്ദ് ശ്രീബാല എന്ന ചിത്രമാണ് ഇന്ന്…
മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്ത ചിത്രം "ബറോസ്- നിധി കാക്കും ഭൂതം" റിലീസ് തീയതി പുറത്ത്. കുട്ടികൾക്കായുള്ള…
പ്രശസ്ത സംവിധായകൻ മഹേഷ് നാരായണൻ ഒരുക്കുന്ന ബിഗ് ബജറ്റ് മൾട്ടി സ്റ്റാർ ചിത്രത്തിന്റെ ഷൂട്ടിംഗ് നവംബർ പതിനാറിന് ശ്രീലങ്കയിൽ ആരംഭിക്കും.…
ജനപ്രിയ നായകൻ ദിലീപ് ലോക്കൽ സൂപ്പർ ഹീറോ ആയി എത്തുന്ന പറക്കും പപ്പൻ എന്ന ചിത്രം പ്രഖ്യാപിച്ചിട്ട് ഇപ്പോൾ 2…
യുവതാരം അർജുൻ അശോകനെ നായകനാക്കി വിഷ്ണു വിനയ് ഒരുക്കിയ ആനന്ദ് ശ്രീബാല ഇന്ന് പ്രേക്ഷകരുടെ മുന്നിലെത്തും. ചിത്രത്തിന്റെ കേരളാ തീയേറ്റർ…
പ്രേക്ഷകരെ ആവേശം കൊള്ളിക്കുന്ന സിനിമകൾ നിർമ്മിച്ച് മലയാള സിനിമ നിർമ്മാണ മേഖലയിൽ ആധിപത്യം സ്ഥാപിച്ച നിർമ്മാണ കമ്പനിയാണ് കാവ്യ ഫിലിം…
This website uses cookies.