ഹിറ്റ് സിനിമ തന്ന ഒരു സംവിധായകനും തിരക്കഥാകൃത്തും ജനപ്രിയനായ ഒരു താരത്തോടൊപ്പം എത്തുമ്പോൾ ഉള്ള പ്രേക്ഷക പ്രതീക്ഷകൾ വളരെ വലുതാണ്. അങ്ങനെ മലയാള സിനിമാ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഒരു ചിത്രമാണ് ഇന്ന് കേരളത്തിൽ പ്രദർശനത്തിനെത്തിയ ജോണി ജോണി യെസ് അപ്പാ. മാർത്താണ്ഡൻ എന്ന സംവിധായകന്റെ മൂന്നാമത്തെ സംവിധാന സംരംഭമായ ഈ ചിത്രം രചിച്ചിരിക്കുന്നത് വെള്ളിമൂങ്ങ എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രം രചിച്ച ജോജി തോമസ് ആണ്. പാവാട എന്ന ഹിറ്റിനു ശേഷം മാർത്താണ്ഡനും വെള്ളിമൂങ്ങയുടെ വിജയത്തിന് ശേഷം ജോജി തോമസ് ഒരുമിച്ചെത്തുന്ന ഈ ചിത്രത്തിൽ ജനപ്രിയ താരം കുഞ്ചാക്കോ ബോബൻ ആണ് നായക വേഷത്തിൽ എത്തിയിരിക്കുന്നത്. വൈശാഖ സിനിമയുടെ ബാനറിൽ വൈശാഖ് രാജൻ നിർമ്മിച്ച ഈ ചിത്രം ഒരു പക്കാ ഫാമിലി കോമഡി എന്റെർറ്റൈനെർ ആയാണ് ഒരുക്കിയിരിക്കുന്നതെന്ന് ഇതിന്റെ ട്രൈലെർ തന്നെ പ്രേക്ഷകരോട് പറഞ്ഞിരുന്നു.
കുഞ്ചാക്കോ ബോബൻ അവതരിപ്പിക്കുന്ന ജോണി എന്ന യുവാവിന്റെ ജീവിതത്തിലൂടെയാണ് ഈ ചിത്രം വികസിക്കുന്നത്. അപ്പനും അമ്മയും 2 സഹോദരങ്ങളും അടങ്ങുന്ന കുടുംബമാണ് ജോണിയുടേത്. അപ്പനുമായി ജോണിക്കുള്ള അടുപ്പവും അതുപോലെ അവന്റെ പ്രണയവുമെല്ലാം കോർത്തിണക്കിയ ഈ ചിത്രം മുന്നോട്ടു നീങ്ങുന്നത് ജോണിയുടെ ജീവിതത്തിലേക്കും കുടുംബത്തിലേക്കും മറ്റു ചില കഥാപാത്രങ്ങൾ എത്തുന്നതോടെയാണ്.
പാവാട എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം മാർത്താണ്ഡൻ ഒരിക്കൽ കൂടി പ്രേക്ഷകരുടെ പ്രതീക്ഷകൾ സാധൂകരിച്ചു എന്ന് പറയാം. കാരണം തികഞ്ഞ ഒരു വിനോദ ചിത്രം തന്നെയാണ് ഒരിക്കൽ കൂടി അദ്ദേഹം നമുക്ക് മുന്നിൽ എത്തിച്ചിരിക്കുന്നത്. കുഞ്ചാക്കോ ബോബൻ എന്ന ജനപ്രിയ താരത്തെ ഏറ്റവും രസകരമായി അവതരിപ്പിച്ചതിലൂടെ തന്റെ സംവിധാന മികവ് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണ് മാർത്താണ്ഡൻ. ജോജി തോമസ് ഒരുക്കിയ തിരക്കഥയാണ് ഈ ചിത്രത്തിന്റെ നട്ടെല്ല്. ഏറെ രസകരമായി എല്ലാ കൊമേർഷ്യൽ ചേരുവകളും ചേർത്ത് ജോജി ഒരുക്കിയ ഈ തിരക്കഥ സംവിധായകന് നൽകാവുന്ന ഏറ്റവും മികച്ച അടിത്തറയായിരുന്നു. രചയിതാവും സംവിധായകനും ചേർന്ന് ഈ കഥ നമ്മുടെ മുന്നിലവതരിപ്പിച്ച രീതിയും അഭിനേതാക്കളെ തിരഞ്ഞെടുത്തതിൽ പുലർത്തിയ മികവും ചിത്രത്തെ മികച്ചതാക്കി തീർത്തു എന്ന് നിസംശയം പറയാം. പൊട്ടിച്ചിരിപ്പിക്കുന്ന സംഭാഷണങ്ങളും മനസ്സിൽ തൊടുന്ന വൈകാരിക മുഹൂർത്തങ്ങളും ഉള്ള ഈ ചിത്രത്തിൽ പ്രേക്ഷകനെ ഏറെ ആവേശം കൊള്ളിക്കുന്ന കഥാ സന്ദർഭങ്ങളുമുണ്ട്.
കുഞ്ചാക്കോ ബോബൻ ഒരിക്കൽ കൂടി തന്റെ കഥാപാത്രത്തെ മികവുറ്റതാക്കി. വളരെ അനായാസമായും സ്വാഭാവികമായും ജോണി എന്ന തന്റെ കഥാപാത്രം അവതരിപ്പിക്കാൻ ചാക്കോച്ചന് കഴിഞ്ഞു. പ്രേക്ഷകരെ തനിക്കൊപ്പം സഞ്ചരിപ്പിക്കാൻ കഴിഞ്ഞതാണ് ഈ നടന്റെ വിജയം. ഷറഫുദീൻ കിടിലൻ കോമഡി പെർഫോമൻസ് വെച്ച ഈ ചിത്രത്തിൽ വിജയ രാഘവൻ, മാസ്റ്റർ സനൂപ് സന്തോഷ്, കലാഭവൻ ഷാജോൺ എന്നിവരും മികച്ച പ്രകടനം കാഴ്ച വെച്ചു. നായിക ആയെത്തിയ അനു സിതാര ഒരിക്കൽ കൂടി തന്നെ അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും പ്രേക്ഷകരെ കയ്യിലെടുത്തപ്പോൾ അതിഥി വേഷത്തിലെത്തിയ മമത മോഹൻദാസും മികച്ചു നിന്നു. ഗീത, , ടിനി ടോം, ലെന, നെടുമുടി വേണു, അബു സലിം എന്നിവരും തങ്ങളുടെ വേഷങ്ങൾ ഭംഗിയാക്കിയിട്ടുണ്ട്.
വിനോദ് ഇല്ലംപിള്ളി വളരെ മനോഹരമായ ദൃശ്യങ്ങൾ ചിത്രത്തിന് വേണ്ടി ഒരുക്കിയപ്പോൾ ഷാൻ റഹ്മാൻ ഈണമിട്ട ഗാനങ്ങളും മികച്ച നിലവാരം പുലർത്തി. അത് പോലെ തന്നെ ചിത്രത്തിന് മികച്ച വേഗത നൽകുന്നതിൽ എഡിറ്റർ ലിജോ പോൾ വഹിച്ച പങ്കും വിസ്മരിക്കാനാവാത്തതാണ്.
ജോണി ജോണി യെസ് അപ്പാ ഒരു തികഞ്ഞ വിനോദ ചിത്രം ആണ്. നിങ്ങൾ ഒരുപാട് ചിരിക്കാൻ ഇഷ്ട്ടപെടുന്ന ഒരാൾ ആണെങ്കിൽ നിങ്ങളുടെ എല്ലാ ടെൻഷനുകളും മാറ്റി റിലാക്സ് ആവാൻ നിങ്ങളെ സഹായിക്കുന്ന രസകരമായ ഒരു ചിത്രമാണ് ഇത്. കുടുംബ പ്രേക്ഷകർക്ക് അക്ഷരാർഥത്തിൽ ഉത്സവമാക്കാവുന്ന ഒരു കമ്പ്ലീറ്റ് ഫാമിലി എന്റെർറ്റൈനെർ.
പ്രശസ്ത സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് ഒരുക്കാൻ പോകുന്ന ആട് 3 എന്ന ചിത്രത്തിൻ്റെ പുതിയ അപ്ഡേറ്റ് എത്തി.…
ഒരിക്കൽ കൂടി സുരാജ് വെഞ്ഞാറമൂട് എന്ന നടനെ ആഘോഷിക്കുന്ന ചിത്രം മലയാള സിനിമ പ്രേമികൾക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം…
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ മലയാള സിനിമ പ്രേക്ഷകർക്ക് മുന്നിലേക്കെത്തിയ ചിത്രമാണ് യുവ താരം ഉണ്ണി മുകുന്ദൻ നായകനായെത്തിയ ആക്ഷൻ ത്രില്ലർ…
തന്റേതായ ഒരു അഭിനയ ശൈലി സ്വന്തമായുള്ളതാണ് സുരാജ് വെഞ്ഞാറമ്മൂട് എന്ന നടന്റെ ഏറ്റവും വലിയ പ്രത്യേകത. സുരാജിന്റെ ആ പ്രത്യേകത…
ആമിർ പള്ളിക്കലിന്റെ സംവിധാനത്തിൽ സുരാജ് വെഞ്ഞാറമ്മൂട് നായകനും നിർമാതാവുമായെത്തുന്ന ചിത്രം 'എക്സ്ട്രാ ഡീസന്റ്' (ഇ ഡി) ഇന്ന് മുതൽ പ്രേക്ഷകരുടെ…
ഉണ്ണി മുകുന്ദൻ നായകനായ 'മാർക്കോ' എന്ന ചിത്രം ഇന്ന് മുതൽ ആഗോള റീലിസായി എത്തുകയാണ്. കേരളത്തിലും വമ്പൻ റിലീസാണ് ചിത്രത്തിന്…
This website uses cookies.