[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Categories: Reviews

പ്രേക്ഷകരെ കയ്യിലെടുത്തു ജയറാം- വിജയ് സേതുപതി ടീം; മനസ്സ് കവരും ഈ മത്തായിയും കൂട്ടരും..!

ഇന്ന് കേരളത്തിൽ റിലീസ് ചെയ്ത മലയാള ചിത്രമാണ് ജയറാം, വിജയ് സേതുപതി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സനിൽ കളത്തിൽ സംവിധാനം ചെയ്ത മാർക്കോണി മത്തായി. ഈ ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത് സംവിധായകനും റെജീഷ് മൈഥിലിയും ചേർന്നാണ്. ജോസഫ് എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയെടുത്ത ആത്മീയ നായികാ വേഷത്തിൽ എത്തിയ ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് പ്രേമചന്ദ്രൻ എ ജി ആണ്. ഉത്തര എന്ന ചിത്രം ഒരുക്കിയിട്ടുള്ള സനിൽ കളത്തിൽ ഒരുക്കിയ രണ്ടാമത്തെ ചിത്രമാണ് മാർക്കോണി മത്തായി. വിജയ് സേതുപതിയുടെ മലയാള അരങ്ങേറ്റം എന്ന നിലയിൽ ശ്രദ്ധ നേടിയ ഈ ചിത്രം പിന്നീട് ഇതിന്റെ രസകരമായ പോസ്റ്ററുകൾ, ഗാനങ്ങൾ, ഇതിന്റെ ട്രൈലെർ എന്നിവയിലൂടെയും പ്രേക്ഷകർക്കിടയിൽ വലിയ പ്രതീക്ഷ സൃഷ്ടിച്ചിരുന്നു.

Maarconi Mathaai Review

ജയറാം അവതരിപ്പിക്കുന്ന മത്തായി, ആത്മീയ അവതരിപ്പിക്കുന്ന അന്ന എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ. ഇവർക്ക്‌ ഇടയിൽ ഉടലെടുക്കുന്ന പ്രണയത്തിനു ചുറ്റുമാണ് ഈ ചിത്രത്തിന്റെ കഥ വികസിക്കുന്നത്. പഴയ പട്ടാളക്കാരൻ ആയ മത്തായി ഇപ്പോൾ ഒരു ബാങ്കിന്റെ സെക്യൂരിറ്റി ആണ്. അന്ന അവിടെ തൂപ്പുകാരി ആയി എത്തുന്ന പെൺകുട്ടിയാണ്. ഇവർക്കിടയിൽ എങ്ങനെ പ്രണയം ഉടലെടുക്കുന്നു എന്നതും വിജയ് സേതുപതി കഥാപാത്രം ഇവർക്കിടയിൽ എങ്ങനെ കടന്നു വരുന്നു എന്നതുമാണ് ഈ ചിത്രം പറയുന്നത്.

സനിൽ കളത്തിൽ എന്ന ഈ സംവിധായകനെ പ്രതീക്ഷയോടെ നോക്കി കാണാൻ പ്രേരിപ്പിക്കുന്ന ഘടകം എന്തെന്നാൽ, വളരെ രസകരമായ പുതുമയേറിയ ഒരു കഥയെ അതിലും രസകരമായി വ്യത്യസ്ത പശ്ചാത്തലം നൽകി പ്രേക്ഷകരുടെ മുന്നിൽ അവതരിപ്പിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു എന്നതാണ്. നിറയെ നർമ്മ മുഹൂർത്തങ്ങളും പ്രേക്ഷകനെ പിടിച്ചിരുത്തുന്ന തരത്തിലുള്ള കഥാ സന്ദർഭങ്ങളും രംഗങ്ങളും കോർത്തിണക്കിയ തിരക്കഥയാണ് ഈ ചിത്രത്തെ പ്രേക്ഷകന്റെ പ്രീയപെട്ടതാക്കുന്നതു. സനിലും റെജീഷ് മൈഥിലിയും ചേർന്നൊരുക്കിയ തിരക്കഥ അഭിനന്ദനം അർഹിക്കുന്നു. പൊട്ടിച്ചിരിപ്പിക്കുന്ന സംഭാഷണങ്ങൾ പുതുമയേറിയ കഥാ സന്ദർഭങ്ങൾക്കു അകമ്പടിയായി എത്തിയപ്പോൾ സനിലിനു ഒരു മനോഹരമായ ദൃശ്യ ഭാഷ വെള്ളിത്തിരയിൽ എത്തിക്കാൻ കഴിഞ്ഞു. ഈ ചിത്രത്തിന്റെ ഏറ്റവും വലിയ പുതുമ എന്തെന്നാൽ അതീ ചിത്രത്തിന്റെ കഥയിലെ ലാളിത്യവും ആ കഥയുടെ വ്യത്യസ്തമായ അവതരണ ശൈലിയുമാണ്. പ്രത്യേകതകൾ ഉള്ള ഒരു കൊച്ചു കഥയെ വളരെ മികച്ച രീതിയിൽ, വിശ്വസനീയമായി പ്രേക്ഷകന്റെ മുന്നിലവതരിപ്പിക്കാൻ കഴിഞ്ഞുവെന്നത് തന്നെയാണ് സനിൽ കളത്തിൽ എന്ന സംവിധായകന്റെ വിജയം.

Maarconi Mathaai Review

ജയറാം ഒരിക്കൽ കൂടി തന്റെ രസകരമായ അഭിനയ ശൈലിയിലൂടെ മത്തായി എന്ന കഥാപാത്രത്തെ പ്രേക്ഷകരുടെ മനസ്സിൽ എത്തിച്ചപ്പോൾ വിജയ് സേതുപതി വളരെ കൂളായി തന്നെ ഒരിക്കൽ കൂടി പ്രേക്ഷകരുടെ മുന്നിലെത്തി. അന്ന എന്ന കഥാപാത്രത്തെ വളരെ രസകരമായി ആത്മീയയും നമുക്ക് മുന്നിലെത്തിച്ചു. മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച നരെയ്ൻ, അജു വർഗീസ്, ടിനി ടോം, ലക്ഷ്മി പ്രിയ, ജോയ് മാത്യു, സുധീർ കരമന, അലെൻസിയർ, ദേവി അജിത്, മാമുക്കോയ, ഇടവേള ബാബു, മല്ലിക സുകുമാരൻ, പ്രചോദ് എന്നിവരും തങ്ങളുടെ വേഷങ്ങൾ ഭംഗിയായി തന്നെ വെള്ളിത്തിരയിലെത്തിച്ചു.

സജൻ കളത്തിൽ ആണ് ഈ ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തത്. അദ്ദേഹം നൽകിയ ദൃശ്യങ്ങൾ മികച്ച നിലവാരം പുലർത്തിയപ്പോൾ ഷമീർ മുഹമ്മദ് തന്റെ എഡിറ്റിംഗിലൂടെ ചിത്രം ആവശ്യപ്പെട്ട വേഗതയും ഒഴുക്കും പകർന്നു നൽകി . എം ജയചന്ദ്രൻ ആണ് ഈ ചിത്രത്തിന്റെ സംഗീത വിഭാഗം കൈകാര്യം ചെയ്തത് .ഗാനങ്ങളും മികച്ച നിലവാരം പുലർത്തിയപ്പോൾ സാങ്കേതികമായി ഈ ചിത്രം ഏറെ മുന്നിൽ തന്നെ നിന്നു.

മാർക്കോണി മത്തായി നിങ്ങളെ ഒരുപാട് രസിപ്പിക്കുന്ന ഒരു ഫാമിലി എന്റെർറ്റൈനെർ ആണ്. കുട്ടികളോടും കുടുംബങ്ങളോടുമൊപ്പം ആഘോഷമായി കാണാവുന്ന ഒരു ചിത്രം എന്ന നിലയിലും പുതുമയും വ്യത്യസ്തതയും പകർന്നു നൽകുന്ന ഒരു സിനിമാനുഭവം എന്ന നിലയിലും മാർക്കോണി മത്തായി പ്രേക്ഷകരെ നൂറു ശതമാനം സംതൃപ്തരാക്കും എന്ന് പറയാം.

webdesk

Recent Posts

ഞെട്ടിക്കാൻ റിമ കല്ലിങ്കൽ. ‘തീയേറ്റർ’ റഷ്യയിലെ കാസാനിലേക്ക് ; ചിത്രം ഒക്ടോബർ 16ന് തീയറ്ററുകളിൽ എത്തും.

ദേശീയ പുരസ്‌കാര ജേതാവായ സംവിധായകൻ സജിൻ ബാബുവിന്റെ പുതിയ ചിത്രം, 'തീയേറ്റർ: ദ മിത്ത് ഓഫ് റിയാലിറ്റി' റഷ്യയിലെ കാസാനിൽ…

16 hours ago

പ്രണയത്തിന് ആയുസുണ്ടോ?; നവ്യ നായർ – സൗബിൻ ഷാഹിർ ചിത്രം “പാതിരാത്രി”യുടെ ടീസർ പുറത്തിറങ്ങി.

നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്.…

22 hours ago

നവ്യ നായർ- സൗബിൻ ഷാഹിർ ചിത്രം “പാതിരാത്രി” ടീസർ നാളെ; റിലീസ് ചെയ്യുന്നത് മമ്മൂട്ടി

നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ടീസർ നാളെ…

2 days ago

ഇടിവെട്ട് ആക്ഷനുമായി ‘ബൾട്ടി’ ട്രെയിലർ പുറത്ത്, ചിത്രം സെപ്റ്റംബർ 26ന് തിയേറ്ററുകളിൽ

കേരള - തമിഴ്നാട് അതിർത്തിയിലെ വേലംപാളയം എന്ന സ്ഥലത്തെ എന്തിനും ഏതിനും പോന്ന നാല് കൂട്ടുകാരുടെ കഥയുമായി തിയേറ്ററുകള്‍ കീഴടക്കാൻ…

2 days ago

ദാദാസാഹേബ് ഫാൽക്കെ പുരസ്‍കാരം മോഹൻലാലിന്; ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ പുരസ്‌കാരം

ഇന്ത്യൻ സിനിമയിലെ പരമോന്നത ബഹുമതിയായ ദാദാസാഹേബ് ഫാൽക്കെ പുരസ്‍കാരം മോഹൻലാലിന്. ഇന്ത്യൻ സിനിമയുടെ പിതാവായി കണക്കാക്കപ്പെടുന്ന ധുന്ദിരാജ് ഗോവിന്ദ് ഫാൽക്കെയുടെ…

2 days ago

ലോക, തുടരും അടുത്തത് പാതിരാത്രിയുമായി ജേക്സ് ബിജോയ്. നവ്യ നായർ- സൗബിൻ ചിത്രം “പാതിരാത്രി” മ്യൂസിക് അവകാശം സ്വന്തമാക്കി ടി സീരീസ്.

നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ഓഡിയോ/മ്യൂസിക് അവകാശം…

2 days ago

This website uses cookies.