[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Categories: Reviews

പൊട്ടിച്ചിരിയും ആവേശവും സമ്മാനിച്ച് ദുൽഖർ സൽമാൻ ചിത്രം; റിവ്യൂ വായിക്കാം

ഇന്ന് കേരളത്തിലെ പ്രദർശന ശാലകളിൽ എത്തിചേർന്ന മലയാള ചിത്രമാണ് യുവ താരം ദുൽഖർ സൽമാൻ ഒരു ഇടവേളയ്ക്കു ശേഷം മലയാളത്തിൽ ചെയ്ത ഒരു യമണ്ടൻ പ്രേമകഥ. നവാഗതനായ നൗഫൽ ബി സി സംവിധാനം നിർവഹിച്ചിരിക്കുന്ന ഈ ചിത്രത്തിന് രചന നിർവഹിച്ചിരിക്കുന്നതു ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങൾ ആയ അമർ അക്ബർ അന്തോണി, കട്ടപ്പനയിലെ ഋത്വിക് റോഷൻ എന്നീ ചിത്രങ്ങൾ രചിച്ച വിഷ്ണു ഉണ്ണികൃഷ്ണൻ, ബിബിൻ ജോർജ് ടീം ആണ്. ആന്റോ ജോസെഫ്, സി ആർ സലിം എന്നിവർ ചേർന്ന് നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിൽ വമ്പൻ താര നിരയാണ് അണിനിരന്നിരിക്കുന്നത്‌. സംയുക്ത മേനോൻ, നിഖിലാ വിമൽ എന്നിവർ പ്രധാന സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ ടീസറുകൾ, വീഡിയോ സോങ് എന്നിവ മികച്ച ജനശ്രദ്ധ നേടിയെടുത്തിരുന്നു.

ദുൽഖർ സൽമാൻ അവതരിപ്പിക്കുന്ന ലല്ലു എന്ന ചെറുപ്പക്കാരന്റെ ചുറ്റുമാണ് ഈ ചിത്രത്തിന്റെ കഥ വികസിക്കുന്നത്. പേരുകേട്ട കുടുംബത്തിൽ ജനിച്ചിട്ടും ലോക്കൽസിനൊപ്പം പെയിന്റ് പണിക്കു പോകുന്ന ലല്ലുവിന്റെ ജീവിതത്തിൽ ഉണ്ടാവുന്ന രസകരമായതും ആവേശകരമായതുമായ സംഭവ വികാസങ്ങളിലൂടെയാണ് ഈ ചിത്രം മുന്നോട്ടു നീങ്ങുന്നത്.

വളരെ രസകരമായ ഒരു കഥയെ അതിലും രസകരമായി പ്രേക്ഷകരുടെ മുന്നിൽ അവതരിപ്പിക്കാൻ കഴിഞ്ഞു എന്നതാണ് ബി സി നൗഫൽ എന്ന നവാഗത സംവിധായകന്റെ വിജയം. നിറയെ തമാശകളും ഒരുപാട് രസിപ്പിക്കുന്ന തരത്തിലുള്ള രംഗങ്ങളും കൊണ്ട് നിറഞ്ഞ ഒരു തിരക്കഥയാണ് വിഷ്ണു ഉണ്ണികൃഷ്ണൻ- ബിബിൻ ജോർജ് ടീം ഈ ചിത്രത്തിനായി ഒരുക്കിയത്. അതോടൊപ്പം തന്നെ ദുൽഖർ സൽമാൻ എന്ന താരത്തെ നമ്മൾ ഇത് വരെ കാണാത്ത ഒരു ശൈലിയിൽ ആണ് ഈ ചിത്രത്തിലൂടെ പ്രേക്ഷകന്റെ മുന്നിൽ അവതരിപ്പിച്ചിരിക്കുന്നതു എന്നതും എടുത്തു പറയേണ്ടതാണ്. രസകരമായ കഥാ സന്ദർഭങ്ങൾ ഒരുക്കുന്നതിലും അതിനോടൊപ്പം തന്നെ പൊട്ടിച്ചിരിപ്പിക്കുന്ന സംഭാഷണങ്ങൾ ആ സന്ദർഭങ്ങളിൽ നൽകുന്നതിലും എഴുത്തുകാർ എന്ന നിലയിൽ വിഷ്ണു- ബിബിൻ ടീം വിജയിച്ചപ്പോൾ സംവിധായകനെന്ന നിലയിൽ ബി സി നൗഫൽ അതിനു പകർന്നു കൊടുത്ത് ദുൽഖർ ആരാധകരെയും കുടുംബ പ്രേക്ഷകരെയും ഒരേപോലെ രസിപ്പിക്കുന്ന കളർഫുൾ ആയ ഒരു ദൃശ്യ ഭാഷയാണ്. റൊമാന്സും കോമെഡിയും ആവേശവും വൈകാരിക മുഹൂർത്തങ്ങളും കൃത്യമായ അളവിൽ കൂട്ടിച്ചേർത്തു കഥ പറഞ്ഞ ഈ ചിത്രം പ്രേക്ഷകരെ ആദ്യാവസാനം എന്റെർറ്റൈൻ ചെയ്യിക്കുന്ന ഒരു സിനിമാനുഭവമാക്കി മാറ്റാൻ സംവിധായകനും രചയിതാക്കൾക്കും കഴിഞ്ഞു.

ലല്ലു ആയി ദുൽഖർ സൽമാൻ നടത്തിയ വളരെ രസകരമായ പ്രകടനമാണ് ഈ ചിത്രത്തിന്റെ ഹൈലൈറ്റ്. വളരെ രസകരമായി ആണ് ദുൽഖർ ലല്ലു എന്ന് പേരുള്ള തന്റെ കഥാപാത്രത്തിന് ജീവൻ നൽകിയത്. ദുൽഖർ വളരെ എനർജെറ്റിക്ക് ആയും അതോടൊപ്പം വളരെ അനായാസമായും കഥാപാത്രമായി മാറിയപ്പോൾ നായികമാരായി എത്തിയ സംയുക്ത മേനോനും നിഖില വിമലും കയ്യടി നേടി. രണ്ടുപേരും പക്വതയാർന്ന പ്രകടനം തന്നെയാണ് നൽകിയതു എന്ന് പറയാം. സലിം കുമാർ, സൗബിൻ ഷാഹിർ, വിഷ്ണു ഉണ്ണികൃഷ്ണൻ എന്നിവരും ഈ ചിത്രത്തിൽ നിർണ്ണായക വേഷങ്ങൾ ചെയ്തിട്ടുണ്ട്. ഇവരെ പോലെ തന്നെ, ഹാരിഷ് കണാരൻ, ധർമജൻ, രഞ്ജി പണിക്കർ, ബൈജു, ദിലീഷ് പോത്തൻ, സുരാജ് , സുനിൽ സുഗത, അശോകൻ, പ്രദീപ് കോട്ടയം, ബിബിൻ എന്നിവരും തങ്ങളുടെ പ്രകടനം കൊണ്ട് പ്രേക്ഷകരെ ഏറെ രസിപ്പിച്ചു എന്ന് തന്നെ പറയാം.

പി സുകുമാർ ഒരുക്കിയുടെ ദൃശ്യങ്ങൾ മനോഹരമായപ്പോൾ ജോൺകുട്ടി തന്റെ മികച്ച എഡിറ്റിംഗിലൂടെ ആ ദൃശ്യങ്ങൾക്ക് നല്ല ഒഴുക്ക് നൽകിയിട്ടുണ്ട്. സാങ്കേതികമായും മികച്ച നിലവാരം പുലർത്താൻ കഴിഞ്ഞ ഈ ചിത്രത്തിന് നാദിർഷ ഈണം പകർന്ന രസകരമായ ഗാനങ്ങളും മുതൽക്കൂട്ടായി. പശ്ചാത്തല സംഗീതവും ചിത്രത്തിന്റെ കഥയോടും കഥാന്തരീക്ഷത്തോടും ഏറെ യോജിച്ചു തന്നെയാണ് മുന്നോട്ടു പോയത് എന്നത് ഈ ചിത്രത്തെ മികച്ച എന്റെർറ്റൈനെർ ആക്കുന്നതിൽ മുഖ്യ പങ്കു വഹിച്ചിട്ടുണ്ട്.

ചുരുക്കി പറഞ്ഞാൽ, എല്ലാത്തരം പ്രേക്ഷകരെയും ഒരുപോലെ രസിപ്പിക്കുന്ന ഒരു കമ്പ്ലീറ്റ് എന്റെർറ്റൈനെർ ആണ് ഒരു യമണ്ടൻ പ്രേമകഥ എന്ന ചിത്രം . അതീവ രസകരമായ ഒരു പ്രമേയത്തിന്റെ രസകരമായ അവതരണവും അഭിനേതാക്കളുടെ മികച്ച പ്രകടനവും ചേർന്ന് മിഴിവേകിയ ഒരു ഗംഭീര വിനോദ ചിത്രമാണ് ഒരു യമണ്ടൻ പ്രേമകഥ എന്ന് നിസംശയം പറയാം നമുക്ക്.

webdesk

Recent Posts

ജയസൂര്യ–വിനായകൻ ചിത്രം ‘ടൈറ്റൻസ്’ സെൻസറിംഗ് പൂർത്തിയായി; ഒക്ടോബർ 22ന് റിലീസ്

ജയസൂര്യയും വിനായകനും പ്രധാന വേഷങ്ങളിലെത്തുന്ന ‘ടൈറ്റൻസ്’ സിനിമയുടെ സെൻസറിംഗ് പൂർത്തിയായി. ചിത്രത്തിന് U/A 16+ സർട്ടിഫിക്കറ്റാണ് ലഭിച്ചത്. പ്രിൻസ് ജോയ്…

16 hours ago

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

1 week ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

1 week ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

2 weeks ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 weeks ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

This website uses cookies.