Margamkali Movie Review
ഇന്ന് മലയാള സിനിമയിൽ റിലീസ് ചെയ്ത പ്രധാന ചിത്രങ്ങളിൽ ഒന്നാണ് കുട്ടനാടൻ മാർപാപ്പ എന്ന ചിത്രമൊരുക്കി മലയാളത്തിൽ അരങ്ങേറ്റം കുറിച്ച ശ്രീജിത്ത് വിജയൻ സംവിധാനം ചെയ്ത മാർഗ്ഗംകളി എന്ന ചിത്രം. പ്രശസ്ത ഹാസ്യ നടൻ ആയ ശശാങ്കൻ മയ്യനാട് തിരക്കഥ ഒരുക്കിയ ഈ ചിത്രത്തിലെ സംഭാഷണങ്ങൾ രചിച്ചിരിക്കുന്നത് ഇതിലെ നായകനായ ബിബിൻ ജോർജ് തന്നെയാണ്. ഒരു പഴയ ബോംബ് കഥയ്ക്ക് ശേഷം ബിബിൻ നായകനായി എത്തുന്ന ചിത്രമാണിത്. നമിതാ പ്രമോദ് നായികാ വേഷത്തിൽ എത്തിയിരിക്കുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും അനന്യ ഫിലിമ്സിന്റെ ബാനറിൽ ആൽവിൻ ആന്റണിയും ചേർന്നാണ്. ഇതിന്റെ ട്രൈലെർ നേടിയ ഗംഭീര ജനശ്രദ്ധ വലിയ പ്രതീക്ഷ തന്നെ ചിത്രത്തെ കുറിച്ച് പ്രേക്ഷകരുടെ ഇടയിൽ ഉണ്ടാക്കിയിരുന്നു.
പ്രേക്ഷകന്റെ മനസ്സറിയാവുന്ന ഒരു സംവിധായകനാണ് ശ്രീജിത്ത് വിജയൻ എന്ന് ഒരിക്കൽ കൂടി തെളിയിക്കുന്ന ഒരു ചിത്രം തന്നെയാണ് മാർഗ്ഗംകളി എന്ന് നമ്മുക്ക് പറയാൻ സാധിക്കും. അദ്ദേഹം ഈ ചിത്രത്തിന്റെ കഥ പറഞ്ഞിരിക്കുന്ന രീതി തന്നെ അത്രമാത്രം പ്രേക്ഷകരെ പിടിച്ചിരുത്തുന്ന തരത്തിലുള്ളതാണ് . തന്റെ രണ്ടാമത്തെ മാത്രം ചിത്രമാണെങ്കിലും ഏറെ കയ്യടക്കത്തോടെ തന്നെ വളരെ മികച്ച രീതിയിൽ ചിത്രത്തെ പ്രേക്ഷകന് മുന്നിൽ അവതരിപ്പിക്കാൻ ശ്രീജിത്ത് വിജയന് കഴിഞ്ഞിട്ടുണ്ട്. സംവിധായകൻ എന്ന നിലയിൽ ശ്രീജിത്ത് വിജയൻ വിജയം നേടിയതിനു പുറകിൽ എഴുത്തുകാരൻ എന്ന നിലയിൽ ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ച ശശാങ്കൻ മയ്യനാട് വഹിച്ച പങ്കു ചെറുതല്ല എന്ന് പറയേണ്ടി വരും. ആദ്യാവസാനം നർമ്മം ഉപയോഗിച്ച് വളരെ വ്യത്യസ്തമായ ഒരു കൊച്ചു കഥയെ പ്രേക്ഷകന്റെ മനസ്സിൽ എത്തിക്കാൻ ശശാങ്കന് സാധിച്ചിട്ടുണ്ട്. വളരെ രസകരമായ രീതിയിൽ കഥ പറഞ്ഞ ശ്രീജിത്ത്- ശശാങ്കൻ ടീം വൈകാരിക രംഗങ്ങളും കയ്യടക്കത്തോടെ തന്നെ പ്രേക്ഷകരുടെ മനസ്സിൽ എത്തിച്ചു. അതുമാത്രമല്ല ഒരു നിമിഷം പോലും ബോറടിപ്പിക്കാതെ മികച്ച ഒഴുക്കോടെ കഥ പറയാനും ഇവർക്ക് കഴിഞ്ഞിട്ടുണ്ട്. പ്രേക്ഷകർ ആഗ്രഹിക്കുന്ന വിനോദത്തിന്റെ എല്ലാ ഘടകങ്ങളും ഉൾപ്പെടുത്തിയതിനൊപ്പം തന്നെ കഥയുടെ പ്രത്യേകതകൾ നഷ്ടപ്പെടാതെ നിയന്ത്രണത്തോടെ കഥ പറയാനും ശ്രീജിത്ത് വിജയൻ എന്ന സംവിധായകന് കഴിഞ്ഞിട്ടുണ്ട്. ബിബിൻ ജോർജ് രചിച്ച ഏറെ രസകരമായതും സ്വാഭാവികമായതുമായ സംഭാഷണങ്ങളും അതുപോലെ രസികന്മാരായ കഥാപാത്രങ്ങളും പൊട്ടിച്ചിരിപ്പിക്കുന്ന കഥാ സന്ദർഭങ്ങളും ഈ ചിത്രത്തിന്റെ മികവ് വർധിപ്പിക്കുന്നതിൽ നിർണ്ണായകമായിട്ടുണ്ട്.
ബിബിൻ ജോർജ് എന്ന നടന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച പ്രകടനത്തിൽ ഒന്നാണ് സച്ചിദാനന്ദൻ എന്ന കഥാപാത്രമായി ഈ നടൻ നൽകിയത്. അത്ര രസകരമായും എനർജെറ്റിക്ക് ആയും ഈ കഥാപാത്രത്തെ പ്രേക്ഷകരുടെ പ്രീയപെട്ടവനാക്കാൻ ബിബിന് കഴിഞ്ഞു. ഒരു നടൻ എന്ന നിലയിൽ ബിബിൻ ജോർജ് ഓരോ ചിത്രത്തിലൂടെയും കൈവരിക്കുന്ന വളർച്ച ഈ പ്രകടനത്തിലൂടെ നമ്മുക്ക് മനസ്സിലാക്കാൻ സാധിക്കും. നായികാ വേഷത്തിൽ എത്തിയ നമിതാ പ്രമോദിന്റെ മികച്ച പ്രകടനമാണ് ഈ ചിത്രത്തിന്റെ മറ്റൊരു ഹൈലൈറ്റ്. വളരെ സ്വാഭാവികമായി തന്നെ തന്റെ കഥാപാത്രത്തിന് ജീവൻ പകരാൻ നമിതയ്ക്ക് സാധിച്ചു. ഹാരിഷ് കണാരനും ബൈജു സന്തോഷും പതിവ് പോലെ തങ്ങളുടെ രസകരമായ പ്രകടനത്തിലൂടെ കയ്യടി നേടിയപ്പോൾ സിദ്ദിഖ് നടത്തിയ പ്രകടനവും ഗംഭീരമായി. മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ച ഗൗരി കിഷൻ, ശാന്തി കൃഷ്ണ, ധർമജൻ ബോൾഗാട്ടി, ബിന്ദു പണിക്കർ, സൗമ്യ മേനോൻ, സുരഭി സന്തോഷ് എന്നിവരും മികച്ച പ്രകടനം തന്നെ കാഴ്ച വെച്ചു.
ഗോപി സുന്ദർ ഒരുക്കിയ സംഗീതം ഗംഭീരമായപ്പോൾ അരവിന്ദ് കൃഷ്ണ നൽകിയ ദൃശ്യങ്ങളും ചിത്രത്തിന്റെ മാറ്റ് കൂട്ടി. ഗാന രംഗങ്ങൾ ഏറ്റവും മനോഹരമായി തന്നെ ചിത്രീകരിക്കാൻ സംവിധായകന് സാധിച്ചിട്ടുണ്ട്. ജോൺകുട്ടിയുടെ മികച്ച ദൃശ്യ സംയോജനം ചിത്രത്തിന്റെ സുഗമമായുള്ള ഒഴുക്കിനെ സഹായിച്ചപ്പോൾ ചിത്രം ഒരിക്കൽ പോലും പ്രേക്ഷകന്റെ ക്ഷമ പരീക്ഷിച്ചില്ല എന്നതും ഗുണമായി.
മാർഗ്ഗംകളി ഒരു തികഞ്ഞ വിനോദ ചിത്രം ആണ്. എല്ലാ അർഥത്തിലും പ്രേക്ഷകരെ രസിപ്പിക്കുന്ന, സന്തോഷിപ്പിക്കുന്ന ഒരു ചിത്രം. നല്ല സംഗീതവും, അഭിനേതാക്കളുടെ മികച്ച പ്രകടനവും അതിലുപരി വ്യത്യസ്തമായ ഒരു കഥയും പറയുന്ന ഏറെ രസകരമായ ഒരു സിനിമാനുഭവം ആണ് ഈ ചിത്രം പ്രേക്ഷകർക്ക് സമ്മാനിക്കുക.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.