Mamangam Malayalam Movie Review
കേരളത്തിലെ പ്രദർശനശാലകളിൽ ഇന്ന് പ്രദർശനം ആരംഭിച്ച മലയാള ചിത്രമാണ് പ്രശസ്ത സംവിധായകൻ എം പദ്മകുമാർ സംവിധാനം നിർവഹിച്ച മാമാങ്കം. ചരിത്ര കഥ പറയുന്ന ഒരു വാർ ഡ്രാമ എന്ന രീതിയിൽ ഒരുക്കിയിരിക്കുന്ന ഈ ബിഗ് ബജറ്റ് ചിത്രത്തിൽ മെഗാ സ്റ്റാർ മമ്മൂട്ടി ആണ് നായക വേഷത്തിൽ എത്തിയിരിക്കുന്നത്. പ്രശസ്ത യുവ താരം ഉണ്ണി മുകുന്ദനും മാസ്റ്റർ അച്യുതൻ എന്ന ബാല താരവും പ്രധാന വേഷങ്ങളിൽ എത്തിയിരിക്കുന്ന ഈ ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് ശങ്കർ രാമകൃഷ്ണൻ ആണ്. ബോളിവുഡ് നടി പ്രാചി ടെഹ്‌ലൻ, അനു സിതാര എന്നിവരാണ് ഈ ചിത്രത്തിലെ നായികാ വേഷങ്ങൾ അവതരിപ്പിച്ചിരിക്കുന്നത്. മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ ചിത്രം ആയാണ് മാമാങ്കം എന്ന ഈ ചിത്രം പ്രദർശനത്തിന് എത്തിയത്. കാവ്യാ ഫിലിമ്സിന്റെ ബാനറിൽ വേണു കുന്നപ്പിള്ളി നിർമ്മിച്ച ഈ ചിത്രം 4 ഭാഷകളിൽ ആയാണ് റിലീസ് ചെയ്തിരിക്കുന്നത്.
പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ കേരളത്തിന്റെ ചരിത്രത്തിലെ ഒരു അധ്യായമായ മാമാങ്കത്തിന്റെ ചരിത്രമാണ് ഈ ചിത്രം നമ്മളോട് പറയുന്നത്. സാമൂതിരിയെ വധിക്കാൻ പുറപ്പെടുന്ന ചാവേറുകളുടെ കഥ പറയുന്ന ഈ ചിത്രത്തിൽ ചന്ദ്രോത് പണിക്കർ എന്ന യോദ്ധാവായി ഉണ്ണി മുകുന്ദനും ചന്തുണ്ണി എന്ന ബാല യോദ്ധാവായി മാസ്റ്റർ അച്യുതനും എത്തിയിരിക്കുന്നു. പേര് പറയപ്പെടാത്ത വലിയമ്മാമ എന്ന് വിളിക്കപ്പെടുന്ന ഒരു ചാവേറായി ആണ് മമ്മൂട്ടി ഈ ചിത്രത്തിൽ എത്തുന്നത്. ഇവരുടെ ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങൾ ആണ് ഈ ചിത്രം നമ്മുടെ മുന്നിൽ എത്തിക്കുന്നത്.
പകയും ചതിയും പ്രതികാരവും എല്ലാം നിറഞ്ഞ ഒരു കഥയാണ് ഈ ചിത്രത്തിലൂടെ രചയിതാവും സംവിധായകനും നമ്മുടെ മുന്നിൽ എത്തിക്കുന്നത്. വളരെ ആവേശകരമായ രീതിയിൽ ആണ് എം പദ്മകുമാർ എന്ന പരിചയ സമ്പന്നനായ സംവിധായകൻ ഈ ചിത്രത്തെ പ്രേക്ഷക സമക്ഷം അവതരിപ്പിച്ചത് എന്ന് പറയാം. എം പദ്മകുമാറിന്റെ പരിചയ സമ്പത്തും കയ്യടക്കവും വെളിവാക്കുന്ന രംഗങ്ങൾ ചിത്രത്തിൽ ധാരാളം ഉണ്ടായിരുന്നു എന്ന് എടുത്തു പറഞ്ഞേ പറ്റു. സങ്കീർണ്ണമായ കഥാ സന്ദർഭങ്ങളെ അദ്ദേഹം പ്രേക്ഷകരുടെ മുന്നിൽ അവതരിപ്പിച്ച രീതിയും അതുപോലെ കഥാപാത്രങ്ങളെ മുന്നോട്ടു കൊണ്ട് പോയ രീതിയുമെല്ലാം കയ്യടി അർഹിക്കുന്നതാണ്. കിടിലൻ ഡയലോഗുകൾ ആണ് ഈ ചിത്രത്തിന്റെ മറ്റൊരു ഹൈലൈറ്റ്. ശങ്കർ രാമകൃഷ്ണൻ രചിച്ച ഗംഭീര സ്ക്രിപ്റ്റ് തന്നെയാണ് ഈ ചിത്രത്തിന്റെ നട്ടെല്ല്. റിയലിസ്റ്റിക് ആയും അതോടൊപ്പം പ്രേക്ഷകനെ വിസ്മയിപ്പിക്കുന്ന തരത്തിലും ഈ ചിത്രം അണിയറ പ്രവർത്തകർ അവതരിപ്പിച്ചിട്ടുണ്ട്. കിടിലൻ ആക്ഷൻ രംഗങ്ങളും വൈകാരിക രംഗങ്ങളും ആയോധന മുറകളും കൊണ്ട് സമ്പന്നമാണ് ഈ ചിത്രം.
മമ്മൂട്ടിയുടെ ആരാധകർക്ക് ഒപ്പം തന്നെ ക്ലാസ് ആൻഡ് മാസ്സ് ചിത്രങ്ങൾ ഇഷ്ട്ടപെടുന്ന എല്ലാപ്രേക്ഷകരേയും ഒരേപോലെ ആവേശം കൊള്ളിക്കുന്ന രീതിയിലാണ് മാമാങ്കം ഒരുക്കിയിരിക്കുന്നത്. മമ്മൂട്ടി എന്ന നടന്റെ ഗംഭീര പെർഫോമൻസ് ആണ് ഈ ചിത്രത്തിന്റെ ഏറ്റവും വലിയ പ്ലസ് പോയിന്റ്. മമ്മൂട്ടിയുടെ സിനിമാ ജീവിതത്തിലെ ഏറ്റവും മികച്ച പ്രകടനങ്ങളിൽ ഒന്നായി ഇതിലെ പ്രകടനം മാറിയിട്ടുണ്ട്. വ്യത്യസ്ത ഗെറ്റപ്പുകളിലും ഭാവങ്ങളിലും മമ്മൂട്ടി നടത്തിയ പകർന്നാട്ടം അത്ര മനോഹരമായിരുന്നു. അത്രമാത്രം വിസ്മയിപ്പിക്കുന്ന പൂർണ്ണതയോടെ മമ്മൂട്ടി തന്റെ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. ഈ ചിത്രത്തിൽ കയ്യടി കൊടുക്കേണ്ട മറ്റൊരു പെർഫോമൻസ് ചന്തുണ്ണി എന്ന കഥാപാത്രമായി ബാലതാരം അച്യുതൻ നൽകിയ പ്രകടനം ആണ്. അത്ര ഗംഭീരമായി തന്നെയാണ് ഈ കുട്ടി തന്റെ കഥാപാത്രത്തെ അവതരിപ്പിച്ചത്. ഉണ്ണി മുകുന്ദന്റെയും അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച പ്രകടനം ആണ് ഈ ചിത്രത്തിലൂടെ കാണാൻ സാധിച്ചത്. ചന്ദ്രോത് പണിക്കർ ആയി ഗംഭീര പ്രകടനം കാഴ്ച വെച്ച ഉണ്ണി ആക്ഷൻ രംഗങ്ങളിൽ ഏറെ കയ്യടി നേടി. പ്രാചി ടെഹ്‌ലൻ, അനു സിതാര, സിദ്ദിഖ്, തരുൺ അറോറ, സുദേവ് നായർ, ഇനിയ, കനിഹ, മണിക്കുട്ടൻ, ജയൻ ചേർത്തല, കവിയൂർ പൊന്നമ്മ, സുരേഷ് കൃഷ്‌ണ, മണികണ്ഠൻ ആചാരി എന്നിവരും മികച്ചു നിന്നു.
സാങ്കേതികമായി ഉന്നത നിലവാരമാണ് ഈ ചിത്രം പുലർത്തിയത് എന്ന് തന്നെ പറയേണ്ടി വരും. മനോജ് പിള്ളൈ നൽകിയ ദൃശ്യങ്ങളും അതുപോലെ രാജാ മുഹമ്മദ് നിർവഹിച്ച എഡിറ്റിംഗും മികച്ചു നിന്നു. ആവേശകരമായ ദൃശ്യങ്ങൾ ആണ് മനോജ് പിള്ളൈ നൽകിയത് എന്ന് പറയാം. അതോടൊപ്പം എം ജയചന്ദ്രൻ ഒരുക്കിയ ഗാനങ്ങളും ബോളിവുഡിലെ ബെൽഹാര സഹോദരന്മാർ നൽകിയ പശ്ചാത്തല സംഗീതവും ചിത്രത്തെ വേറെയൊരു തലത്തിലേക്കാണ് കൂട്ടിക്കൊണ്ടു പോയത്. കമല കണ്ണൻ ഒരുക്കിയ വി എഫ് എക്സ്, ശ്യാം കൗശൽ ഒരുക്കിയ സംഘട്ടനം എന്നിവയും മികച്ചു നിന്നു.
പ്രേക്ഷകനെ എല്ലാ അർഥത്തിലും വിസ്മയിപ്പിക്കുന്ന ഒരു വമ്പൻ ചിത്രമാണ് മാമാങ്കം. കലാപരമായും സാങ്കേതികമായും ഏറ്റവും ഉന്നത നിലവാരം പുലർത്തുന്ന ഈ ചിത്രം പ്രേക്ഷകരെ ഒരിക്കലും നിരാശപ്പെടുത്തില്ല എന്ന് മാത്രമല്ല ഏറെ ആവേശം കൊള്ളിക്കുകയും ചെയ്യും എന്നുറപ്പു. മലയാള സിനിമയിലെ ഒരു നാഴികക്കല്ല് ആയി മാറും മാമാങ്കം എന്ന് നമ്മുക്ക് സംശയമില്ലാതെ തന്നെ പറയാം.
സോഷ്യൽ മീഡിയയിൽ തരംഗമായി മോഹൻലാൽ അഭിനയിച്ച പുതിയ പരസ്യം. ഇന്ത്യൻ പരസ്യ സംവിധാന രംഗത്തെ അതികായനും "തുടരും" സിനിമയിലെ ജോർജ്…
പ്രശസ്ത മലയാള നടി ശ്രിന്ദ സംവിധായികയായി അരങ്ങേറ്റം കുറിക്കുന്നു. സൗബിൻ ഷാഹിർ ആണ് ശ്രിന്ദ ഒരുക്കുന്ന ആദ്യ ചിത്രത്തിലെ നായകൻ…
രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ജിത്തു മാധവൻ, തമിഴിൽ സൂര്യ- മോഹൻലാൽ ടീമിനെ പ്രധാന വേഷങ്ങളിൽ അവതരിപ്പിക്കുന്ന ചിത്രം ഒരുക്കുന്നു…
കേരളത്തെ നടുക്കിയ 2024 ലെ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം ആസ്പദമാക്കി ഒരു സിനിമ ഒരുങ്ങുന്നു എന്ന് വാർത്തകൾ. ഈ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കഥ…
ഇന്ത്യയിൽ നിന്നല്ല ആദ്യത്തെ ഫോർമുല വൺ റേസിങ്ങിൽ പങ്കെടുത്തു ശ്രദ്ധേയനായ നരെയ്ൻ കാർത്തികേയന്റെ ജീവിതം സിനിമയാകുന്നു എന്ന് വാർത്തകൾ. പ്രശസ്ത…
സൂപ്പർ ഹിറ്റായ മലയാളം വെബ് സീരിസ് 'ലവ് അണ്ടർ കൺസ്ട്രക്ഷൻ' ഒരുക്കിയ സംവിധായകൻ വിഷ്ണു ജി രാഘവ് ഇനി മോഹൻലാൽ…
This website uses cookies.