[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Categories: Reviews

മനസ്സ് നിറച്ച് മമ്മൂട്ടി- രമേശ് പിഷാരടി കൂട്ടുകെട്ട്; ഗാനഗന്ധർവ്വൻ റിവ്യൂ വായിക്കാം..!!

ഇന്ന് നമ്മുടെ മുന്നിൽ പ്രദർശനത്തിനെത്തിയ മലയാള ചിത്രമാണ് മെഗാ സ്റ്റാർ മമ്മൂട്ടി നായകനായി അഭിനയിച്ചിരിക്കുന്ന ഗാനഗന്ധർവ്വൻ എന്ന ഫാമിലി എന്റെർറ്റൈനെർ. രമേശ് പിഷാരടി സംവിധാനം നിർവഹിച്ചിരിക്കുന്ന ഈ ചിത്രം രചിച്ചിരിക്കുന്നത് അദ്ദേഹവും ഹരി പി നായരും ചേർന്നാണ്. ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് ഇച്ചായീസ് പ്രൊഡക്ഷൻ, രമേശ് പിഷാരടി എന്നിവർ ചേർന്നാണ്. പുതുമുഖം വന്ദിത നായികാ വേഷത്തിൽ എത്തുന്ന ഈ ചിത്രത്തിൽ വമ്പൻ താര നിര തന്നെയാണ് അണിനിരന്നിരിക്കുന്നത്. ഈ ചിത്രത്തിന്റെ രസകരമായ ടീസറും ട്രെയ്ലറും ഇതിലെ ഗാനവുമെല്ലാം റിലീസിന് മുൻപേ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.

ചിത്രത്തിന്റെ ടൈറ്റിൽ സൂചിപ്പിക്കുന്നത് പോലെ തന്നെ ഒരു ഗായകന്റെ കഥയാണ് ഈ ചിത്രം പറയുന്നത്. ഒരുപാട് വർഷങ്ങൾ ആയി കലാസദൻ എന്ന ഗാനമേള ട്രൂപ്പിൽ അടിപൊളി പാട്ടുകൾ പാടുന്ന ഉല്ലാസ് എന്ന കഥാപാത്രം ആയാണ് മമ്മൂട്ടി ഈ ചിത്രത്തിൽ അഭിനയിക്കുന്നത്. അദ്ദേഹത്തിന്റെ ജീവിതത്തിലും കുടുംബത്തിലും സംഭവിക്കുന്ന കാര്യങ്ങൾ ആണ് ഈ ചിത്രം നമ്മുടെ മുന്നിൽ എത്തിക്കുന്നത്.

Ganagandharvan Review

തന്റെ ആദ്യ സംവിധാന സംരംഭമായ പഞ്ചവർണ്ണതത്തയിലൂടെ തന്നെ പ്രേക്ഷരെ രസിപ്പിച്ച സംവിധായകൻ ആണ് രമേശ് പിഷാരടി. ഇപ്പോൾ തന്റെ രണ്ടാം ചിത്രവുമായി എത്തിയപ്പോഴും വളരെ പ്രത്യേകതകൾ ഉള്ള രസകരമായ ഒരു കഥയുടെ മനോഹരമായ ആവിഷ്കാരമാണ് അദ്ദേഹം നടത്തിയിരിക്കുന്നത്. രചയിതാക്കൾ എന്ന നിലയിൽ വളരെ രസകരമായ ഒരു തിരക്കഥ രചിച്ച രമേശ് പിഷാരടിയും ഹരി പി നായരും ഒരു മമ്മൂട്ടി ചിത്രത്തിൽ നിന്ന് പ്രേക്ഷകർ പ്രതീക്ഷിക്കുന്ന എല്ലാ വിനോദ ഘടകങ്ങളും ഗാനഗന്ധർവ്വനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഏറെ കയ്യടക്കത്തോടെ തന്നെ, ചിത്രത്തെ തങ്ങളുടെ നിയന്ത്രണത്തിൽ നിർത്തി കൊണ്ട് വളരെ സരസമായി പ്രേക്ഷക സമക്ഷം അവതരിപ്പിക്കാനും ഇവർക്ക് സാധിച്ചു. ചിരിയും സംഗീതവും വൈകാരിക മുഹൂർത്തങ്ങളും എല്ലാം ഉൾപ്പെടുത്തി ഒരു കംപ്ലീറ്റ് എന്റർറ്റെയിനെർ ആക്കി ഗാനഗന്ധർവ്വനെ മാറ്റാൻ സാധിച്ചതാണ് ഈ രമേശ് പിഷാരടി എന്ന സംവിധായകന്റെ വിജയം.

Ganagandharvan Review

കലാസദൻ ഉല്ലാസ് ആയി മമ്മൂട്ടി എന്ന നടൻ കാഴ്ച വെച്ചത് മികച്ച പെർഫോമൻസ് ആണ്. വളരെ രസകരമായും അതേ സമയം തന്നെ സൂക്ഷ്മമായും തന്റെ കഥാപാത്രത്തിന് ജീവൻ പകരാൻ അദ്ദേഹത്തിന് സാധിച്ചു. പ്രധാന സ്ത്രീ കഥാപാത്രം ആയി എത്തിയ വന്ദിത മികച്ച പ്രകടനം നടത്തിയപ്പോൾ പ്രേക്ഷകരെ രസിപ്പിച്ചു കൊണ്ട് മുകേഷ്, ധർമജൻ ബോൾഗാട്ടി, സുരേഷ് കൃഷ്ണ, മനോജ് കെ ജയൻ, ദേവൻ, സിദ്ദിഖ്, ഇന്നസെന്റ്, മണിയൻ പിള്ള രാജു, സലിം കുമാർ, സുധീർ കരമന, സുനിൽ സുഗത, ഹാരിഷ് കണാരൻ, രാജേഷ് ശർമ്മ, കുഞ്ചൻ, ജോണി ആന്റണി, ആര്യ, റാഫി, മോഹൻ ജോസ്, സാദിഖ് എന്നിവരും മികച്ച പ്രകടനം തന്നെ കാഴ്ച വെച്ചു.

വളരെ രസകരമായ ആയ ദൃശ്യങ്ങൾ ഈ ചിത്രത്തിന് വേണ്ടി ഒരുക്കിയത് അഴകപ്പൻ ആണ്. ചിത്രത്തിലെ രസകരമായ മൂഡ് പ്രേക്ഷകരിലേക്ക് എത്തിക്കുന്നതിൽ അദ്ദേഹം ഒരുക്കിയ ദൃശ്യങ്ങൾ വഹിച്ച പങ്കു വളരെ വലുതാണ്. ദീപക് ദേവ് ഒരുക്കിയ സംഗീതം മനോഹരമായപ്പോൾ ലിജോ പോളിന്റെ എഡിറ്റിംഗ് മികവ് ചിത്രത്തിന് മുതൽക്കൂട്ടായി.

മമ്മൂട്ടിയിൽ നിന്ന് പ്രേക്ഷകർക്ക് ലഭിച്ച ഒരു മികച്ച ഫാമിലി എന്റെർറ്റൈനെർ ആണ് ഗാനഗന്ധർവ്വൻ എന്ന് പറയാം. കുടുംബങ്ങളെയും യുവ പ്രേക്ഷകരേയും എല്ലാം ഒരുപോലെ ആകർഷിക്കുന്ന ഈ ചിത്രം പ്രേക്ഷകർക്ക് ഏറെ സംതൃപ്തി നൽകുന്ന ഒരു സിനിമാനുഭവം ആണ്.

webdesk

Recent Posts

മനസ്സിൽ മധുരം നിറക്കുന്ന “കേക്ക് സ്റ്റോറി”; റിവ്യൂ വായിക്കാം

ഈ കഴിഞ്ഞ വെള്ളിയാഴ്ച മലയാളി സിനിമാ പ്രേമികൾക്ക് മുന്നിലെത്തിയ ചിത്രമാണ് "കേക്ക് സ്റ്റോറി". നിരവധി സൂപ്പർ ഹിറ്റുകൾ മലയാള സിനിമക്ക്…

15 hours ago

എൻ‌വി‌ബി ഫിലിംസ് – സോനാക്ഷി സിൻഹ ചിത്രം ‘നികിത റോയ്’ റിലീസ് മെയ് 30 ന്

എൻ‌വി‌ബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം "നികിത റോയ്" 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ…

20 hours ago

അന്ന് ‘പറയുവാൻ ഇതാദ്യമായ്…’ ഇന്ന് ‘മിന്നൽവള കൈയിലിട്ട..’; നരിവേട്ട ഗാനം ട്രെൻഡിങ്ങിൽ..

ടൊവീനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന 'നരിവേട്ട' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം 'മിന്നൽവള കൈയിലിട്ട…

21 hours ago

നരിവേട്ടയിലെ ആദ്യഗാനം പുറത്തിറങ്ങി; “മിന്നൽവള” പുറത്തിറക്കി പൃഥ്വിരാജ് സുകുമാരൻ ..

ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…

3 days ago

ദീപക്കേട്ടനാണ് താരം; ആലപ്പുഴ ജിംഖാനയിലെ ഗണപതിയെ ഏറ്റെടുത്തു പ്രേക്ഷകർ..

ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്…

4 days ago

മരണമാസിനു ആർപ്പു വിളിച്ച് ജിംഖാനയിലെ പിള്ളേർ; ഇത് മലയാള സിനിമയിൽ മാത്രം കാണുന്ന സൗഹൃദ കൂട്ടായ്മ..

ഈ വർഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ'ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ്…

4 days ago

This website uses cookies.