പ്രേക്ഷകരുടെ ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ കേരളത്തിൽ ഇന്ന് മുതൽ പ്രദർശനം ആരംഭിച്ച മലയാള ചിത്രമാണ് മെഗാ സ്റ്റാർ മമ്മൂട്ടി നായകനായി എത്തിയ വൺ. ബോബി- സഞ്ജയ് ടീം തിരക്കഥ രചിച്ചു സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്ത ഈ ചിത്രം ഇച്ചായീസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ശ്രീലക്ഷ്മിയാണ് നിർമ്മിച്ചിരിക്കുന്നത്. ഒരു പൊളിറ്റിക്കൽ ത്രില്ലർ ആയി ഒരുക്കിയിരിക്കുന്ന ഈ ചിത്രത്തിന്റെ ട്രൈലെർ, ടീസറുകൾ എന്നിവ വലിയ രീതിയിൽ പ്രേക്ഷക പ്രതീക്ഷകൾ ഉയർത്തിയിരുന്നു. ഏതായാലും പ്രേക്ഷകരുടെ ആ പ്രതീക്ഷകളെ അസ്ഥാനത്താക്കാത്ത രീതിയിൽ തന്നെയാണ് വൺ ഒരുക്കിയിരിക്കുന്നതെന്ന് ഇപ്പോൾ നമ്മുക്ക് പറയാൻ സാധിക്കും. ആദ്യാവസാനം പ്രേക്ഷകരെ തങ്ങളുടെ സീറ്റിൽ പിടിച്ചിരുത്തുന്ന രീതിയിൽ തന്നെയാണ് ഈ ചിത്രം കഥ പറയുന്നത്.
കേരളാ മുഖ്യമന്ത്രി ആയ കടക്കൽ ചന്ദ്രൻ എന്ന മമ്മൂട്ടി കഥാപാത്രത്തിന്റെ ചുറ്റുമാണ് ഈ ചിത്രത്തിന്റെ കഥ വികസിക്കുന്നത്. ആ കഥാപാത്രത്തിന്റെ വ്യക്തി ജീവിതത്തിലും രാഷ്ട്രീയ ജീവിതത്തിലും സംഭവിക്കുന്ന കാര്യങ്ങളാണ് വളരെ ത്രില്ലിംഗ് ആയും കാര്യ ഗൗരവത്തോടെയും ഈ ചിത്രത്തിലൂടെ പ്രേക്ഷകരോട് പറയുന്നത്. എന്നും നമ്മുക്ക് ആഴവും തീവ്രതയും പ്രസക്തിയുമുള്ള ചിത്രങ്ങൾ തന്നിട്ടുള്ള രചയിതാക്കളാണ് ബോബി- സഞ്ജയ് ടീം. ആ ഗണത്തിൽ തന്നെ പെടുത്താം നമ്മുക്ക് വൺ എന്ന ചിത്രത്തേയും. ഇപ്പോഴത്തെ സോഷ്യൽ- പൊളിറ്റിക്കൽ സാഹചര്യങ്ങളെ അടിസ്ഥാനമാക്കി വളരെ മികച്ച ഒരു തിരക്കഥ ഒരുക്കാൻ ബോബി- സഞ്ജയ് ടീമിന് സാധിച്ചപ്പോൾ, അതിന്റെ തീവ്രത ഒട്ടും നഷ്ടപ്പെടാതെ തന്നെ വളരെ പുതുമയേറിയ ഒരു ദൃശ്യ ഭാഷ ആ തിരക്കഥക്കു നൽകി നമ്മുടെ മുന്നിലെത്തിക്കാൻ സംവിധായകൻ സന്തോഷ് വിശ്വനാഥിനും സാധിച്ചുവെന്നു സംശയമേതുമില്ലാതെ പറയാം. വികാരഭരിതമായ കഥാസന്ദർഭങ്ങൾക്കൊപ്പം മമ്മൂട്ടി ആരാധകരേയും സിനിമ പ്രേമികളേയും ഏറെ ആവേശം കൊള്ളിക്കുന്ന മാസ്സ് ഡയലോഗുകളും സീനുകളും കൂട്ടിയിണക്കിയാണ് സംവിധായകൻ ഈ ചിത്രമൊരുക്കിയിരിക്കുന്നതു. മമ്മൂട്ടിയുടെ തീപ്പൊരി സംഭാഷണങ്ങൾ ഏറെ ആവേശം നൽകുന്ന രീതിയിൽ അവതരിപ്പിക്കുന്നതിൽ സംവിധായകൻ വിജയിച്ചിട്ടുണ്ട്.
മമ്മൂട്ടി എന്ന നടന്റെ മികവ് നമ്മുക്ക് ഒരിക്കൽ കൂടി കാണിച്ചു തരുന്ന ചിത്രമാണ് വൺ എന്ന് പറയാം. കാരണം വളരെ മികച്ച രീതിയിൽ തന്നെ കടക്കൽ ചന്ദ്രന് ജീവൻ നല്കാൻ മമ്മൂട്ടിക്ക് കഴിഞ്ഞിട്ടുണ്ട്. ആ കഥാപാത്രത്തിന്റെ ശരീര ഭാഷയും സംസാര രീതിയും ഗംഭീരമായാണ് മമ്മൂട്ടി അവതരിപ്പിച്ചത്. അദ്ദേഹത്തിന്റെ സൗണ്ട് മോഡുലേഷൻ പ്രേക്ഷകരുടെ കയ്യടി നേടിയെടുക്കുന്ന കാഴ്ച ഒരിക്കൽ കൂടി നമ്മുക്ക് കാണാൻ സാധിക്കും. മമ്മൂട്ടിക്കൊപ്പം മറ്റു കഥാപാത്രങ്ങളെ നമ്മുക്ക് മുന്നിൽ എത്തിച്ച മുരളി ഗോപി, ജോജു ജോർജ്, എന്നിവരും പ്രകടനവും ഗംഭീരമായിരുന്നു. നിമിഷ സജയൻ, മാത്യു തോമസ്, ഗായത്രി അരുൺ, ഇഷാനി, ബാലചന്ദ്ര മേനോൻ, രഞ്ജിത്, മാമുക്കോയ, ശ്യാമപ്രസാദ്, രമ്യ, അലന്‍സിയര്‍ ലെ ലോപ്പസ്, സുരേഷ് കൃഷ്ണ, ജയകൃഷ്ണന്‍, മേഘനാഥന്‍, സുദേവ് നായര്‍, മുകുന്ദന്‍, സുധീര്‍ കരമന, ബാലാജി, ജയന്‍ ചേര്‍ത്തല, രശ്മി ബോബന്‍, വി കെ ബൈജു, നന്ദു,വെട്ടുകിളി പ്രകാശ്, ഡോക്ടര്‍ റോണി, സാബ് ജോണ്‍, ഡോക്ടര്‍ പ്രമീള ദേവി, അര്‍ച്ചന മനോജ്, കൃഷ്ണ എന്നിവരും തങ്ങളുടെ വേഷങ്ങൾ മനോഹരമായി തന്നെ ചെയ്തു.
വളരെ മാസ്സ് ആയ രീതിയിൽ കഥ പറഞ്ഞ ഈ ചിത്രത്തിന് ദൃശ്യങ്ങൾ നൽകിയ സംഭാവന വളരെ വലുതാണ്. വൈദി സോമസുന്ദരം ഒരുക്കിയ ദൃശ്യങ്ങൾ മികവ് പുലർത്തിയപ്പോൾ ഗോപി സുന്ദർ ഒരുക്കിയ സംഗീതവും ചിത്രത്തെ പ്രേക്ഷക ഹൃദയങ്ങളോട് അടുപ്പിക്കുന്നതിൽ നിർണ്ണായക പങ്കു വഹിച്ചു. നിഷാദ് യൂസഫാണ് ഈ ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത്. പ്രേക്ഷകനെ രസിപ്പിക്കാനും അത് പോലെ തന്നെ ചിന്തിപ്പിക്കാനും കഴിയുന്ന ചിത്രങ്ങൾ അപൂർവമായേ സംഭവിക്കാറുള്ളു. അംങ്ങനെയുള്ള ഒരപൂർവ ചിത്രമാണ് ബോബി- സഞ്ജയ്- സന്തോഷ് വിശ്വനാഥ് ടീം നമ്മുക്ക് സമ്മാനിച്ച വൺ. ഈ ചിത്രം നിങ്ങളെ പൂർണ്ണമായും സംതൃപ്തിപ്പെടുത്തുന്ന, എന്നാൽ ഇത് വരെ കണ്ടതിൽ നിന്ന് വെച്ച ഏറ്റവും വ്യത്യസ്തമായ ഒരു പൊളിറ്റിക്കൽ ത്രില്ലറായിരിക്കും.
മലയാളത്തിലെ എക്കാലത്തെയും ക്ലാസിക് ചിത്രങ്ങളിലൊന്നായ ഒരു വടക്കൻ വീരഗാഥയുടെ പുതിയ പതിപ്പിന്റെ ട്രൈലെർ ലോഞ്ച് അമ്മയുടെ ഓഫീസിൽ നടന്നു. മോഹൻലാൽ…
മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയെ നായകനാക്കി എംടി-ഹരിഹരന് കൂട്ടുകെട്ടിലൊരുങ്ങിയ ക്ലാസിക് ചിത്രമായ ഒരു വടക്കന്‍ വീരഗാഥ വീണ്ടും റിലീസിന് എത്തുന്നു. 2025…
നിങ്ങളുടെ സൗഹൃദത്തിലേക്ക് ഇന്നുമുതൽ പുതിയ ഒരു ബെസ്റ്റി കടന്നു വരുന്നു എന്ന പരസ്യ വാചകവുമായി എത്തിയ ചിത്രമാണ് 'ബെസ്റ്റി'. ഷാനു…
പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന 'ബെസ്റ്റി'യുടെ ട്രെയിലർ എത്തി. ഒരു കംപ്ലീറ്റ് ഫാമിലി എന്റർടൈനർ ആണ് സിനിമയെന്നാണ് ട്രെയിലർ നൽകുന്ന സൂചന.…
ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെ വി അബ്ദുള്‍ നാസര്‍ നിർമ്മിക്കുന്ന പന്ത്രണ്ടാമത്തെ ചിത്രമായ 'ബെസ്റ്റി' നാളെ പ്രദർശനത്തിനെത്തുന്നു. മലയാള സിനിമയിലെ…
മലയാളത്തിന്റെ സൂപ്പർതാരം മമ്മൂട്ടിയെ നായകനാക്കി ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്' ഒരു കോമഡി…
This website uses cookies.