[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Reviews

വിസ്മയിപ്പിച്ചു ജോജുവും നിമിഷയും; ഞെട്ടിക്കുന്ന സിനിമാനുഭവമായി ചോല

ഇന്ന് കേരളത്തിൽ പ്രദർശനത്തിനെത്തിയ മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകൻ സനൽ കുമാർ ശശിധരൻ സംവിധാനം ചെയ്ത ചോല. അഖിൽ വിശ്വനാഥ്, ജോജു ജോർജ്, നിമിഷ സജയൻ എന്നിവർ അഭിനയിച്ചിരിക്കുന്നു ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് ജോജു ജോർജും പ്രശസ്ഥ തമിഴ് ഡയറക്ടർ കാർത്തിക്ക് സുബ്ബരാജും ചേർന്നാണ്. സംസ്ഥാന ചലച്ചിത്ര പുരസ്കാരവും, ഇന്റർനാഷണൽ ഫിലിം ഫെസ്റിവലുകളിൽ നിന്ന് ലഭിച്ച അംഗീകാരങ്ങളും ഈ ചിത്രത്തിന് വേണ്ടി കാത്തിരിക്കാൻ പ്രേക്ഷകരെ പ്രേരിപ്പിച്ച ഘടകങ്ങൾ ആണ്. കെ വി മണികണ്ഠൻ, സനൽ കുമാർ ശശിധരൻ എന്നിവർ ചേർന്നാണ് ഈ ചിത്രം രചിച്ചിരിക്കുന്നത്.

ത്രില്ലും ഫാന്റസിയും റിയാലിറ്റിയും എല്ലാം കോർത്തിണക്കി ആണ് സനൽ കുമാർ ശശിധരൻ ഈ ചിത്രം നമ്മുടെ മുന്നിൽ എത്തിച്ചിരിക്കുന്നത്. തന്റെ ഗ്രാമത്തിൽ നിന്ന് വെളുപ്പിന് തന്നെ കാമുകനൊപ്പം നഗരം കാണാൻ ഇറങ്ങുന്ന ജാനകിയെന്ന പെൺകുട്ടിക്കും അവരെ നഗരം ചുറ്റിക്കാൻ കൊണ്ട് പോകുന്ന കാമുകന്റെ ആശാനും ചുറ്റുമാണ് ഈ കഥ വികസിക്കുന്നത്. ആ യാത്രയിൽ അവരുടെ ജീവിതത്തിൽ ഉണ്ടാവുന്ന ചില അപ്രതീക്ഷിത സംഭവങ്ങൾ ആണ് ഈ ചിത്രം നമുക്ക് കാണിച്ചു തരുന്നത്.

സംവിധായകൻ സനൽ കുമാർ ശശിധരനും കെ വി മണികണ്ഠനും ചേർന്ന് ഒരുക്കിയ തിരക്കഥയുടെ കരുത്താണ് ഈ ചിത്രത്തിന്റെ ഏറ്റവും വലിയ പ്ലസ് പോയിന്റ്. മികച്ച രീതിയിൽ തന്നെ കഥാ സന്ദർഭങ്ങളും കഥാപാത്ര രൂപീകരണവും അതോടൊപ്പം ആകാംഷ നിറഞ്ഞ സംഭാഷണ ശകലങ്ങളും ഒരുക്കാൻ സനൽ കുമാർ ശശിധരനും മണികണ്ഠനും രചയിതാക്കൾ എന്ന നിലയിൽ കഴിഞ്ഞിട്ടുണ്ട്. മികച്ച തിരക്കഥക്കു സനൽ കുമാർ ശശിധരൻ ഒരുക്കിയ മികച്ച ദൃശ്യ ഭാഷയിലൂടെ നമ്മൾ ഇതുവരെ കാണാത്ത ഒരു സിനിമാനുഭവം ആയി ചോല മാറിയെന്നു നിസംശയം പറയാം.

വളരെ വ്യത്യസ്തമായ ഒരു പ്രമേയവും ആ പ്രമേയത്തിന്റെ സാങ്കേതികപരമായ മികച്ച അവതരണവും ആണ് ഈ ചിത്രത്തെ പ്രേക്ഷക പ്രിയമാക്കി മാറ്റുന്ന ഏറ്റവും വലിയ ഘടകം. അതോടൊപ്പം തന്നെ ഈ ചിത്രം പ്രേക്ഷകരുടെ മുന്നിൽ സംവിധായകൻ അവതരിപ്പിച്ച രീതിയും അഭിനന്ദനം അർഹിക്കുന്നു. പ്രേക്ഷകരെ ആദ്യം മുതലേ ആകാംഷയോടെ ചിത്രത്തിൽ മുഴുകിയിരിക്കാൻ പ്രേരിപ്പിക്കുന്ന രീതിയിൽ കഥയോടൊപ്പം സഞ്ചരിപ്പിക്കാൻ സംവിധായകന് സാധിച്ചുവെന്ന് മാത്രമല്ല റിയലിസവും ഫാന്റസിയുമെല്ലാം വളരെ മികച്ച രീതിയിൽ കോർത്തിണക്കി തന്റെ കയ്യൊപ്പു പതിപ്പിച്ചു കൊണ്ട് തന്നെ ഈ ചിത്രം പ്രേക്ഷകരുടെ മുന്നിലെത്തിക്കാൻ സനൽ കുമാർ ശശിധരന് സാധിച്ചു. സ്ത്രീ കഥാപാത്രത്തിന്റെ കണ്ണിലൂടെ അവളുടെ ഭയവും ആകാംഷയും ആശങ്കയുമെല്ലാം പങ്കുവെച്ച് കഥ പറയാൻ ഈ സംവിധായകന് സാധിച്ചിട്ടുണ്ട്.

ഇനി പ്രകടനങ്ങളിലേക്കു കടക്കുകയാണെങ്കിൽ, നിമിഷ സജയൻ ഒരിക്കൽ കൂടി വിസ്മയിപ്പിക്കുന്ന അനായാസ പ്രകടനം ആണ് കാഴ്ച്ചവെച്ചത്. ജാനകി എന്ന കഥാപാത്രത്തെ നിമിഷ മനോഹരമാക്കിയിട്ടുണ്ട് എന്ന് യാതൊരു സംശയവുമില്ലാതെ തന്നെ പറയാം. കഥാപാത്രത്തിന്റെ ആത്മാവിനെ ഉൾക്കൊണ്ടു അഭിനയിക്കാനുള്ള ഈ നടിയുടെ കഴിവാണ് നിമിഷയെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തയാക്കുന്ന ഘടകം.

അത് പോലെ തന്നെ ജോജു ജോർജ് അവതരിപ്പിച്ച ആശാനും അഖിൽ വിശ്വനാഥ് അവതരിപ്പിച്ച കാമുകന്റെ കഥാപാത്രവും നന്നായി വന്നിട്ടുണ്ട് ചിത്രത്തിൽ. ഇവർ രണ്ടു പേരും തങ്ങളുടെ ഗംഭീര ശരീര ഭാഷയിലൂടെ ആണ് കഥാപാത്രങ്ങളെ മനോഹരമാക്കിയത്. ജോജുവിന്റെ ഏറ്റവും മികച്ച പ്രകടനങ്ങളിൽ ഒന്നായി ചോലയിലെ പ്രകടനത്തെ നമ്മുക്ക് വിശേഷിപ്പിക്കാം.

ബേസിൽ സി ജെ ഒരുക്കിയ സംഗീതമാണ് ചിത്രത്തിന്റെ മറ്റൊരു പ്ലസ് പോയിന്റ്. സംഗീതം മികച്ചു നിന്നപ്പോൾ ക്യാമറ കൈകാര്യം ചെയ്ത അജിത് ആചാര്യ ഒരുക്കിയ ദൃശ്യങ്ങളും ചിത്രത്തിന്റെ സാങ്കേതിക നിലവാരം വർധിപ്പിച്ചു. സംവിധായകൻ സനൽ കുമാർ ശശിധരൻ തന്നെ നിർവഹിച്ച എഡിറ്റിംഗ് ചിത്രത്തിന്റെ വേഗത താഴാതെ സഹായിച്ചപ്പോൾ. ചിത്രത്തിൽ മികച്ച രീതിയിൽ സൗണ്ട് ഡിസൈൻ ചെയ്തതും അദ്ദേഹം തന്നെയാണ്. ദൃശ്യങ്ങളും സംഗീതക്കവും പരസ്പരം ഇഴുകി ചേർന്ന് നിന്നതു കഥ പറച്ചിലിനെ വളരെയധികം സഹായിച്ചിട്ടുണ്ട്.

സനൽ കുമാർ ശശിധരനും ടീമും മലയാള സിനിമയ്ക്കു സമ്മാനിച്ചത് നമ്മൾ ഇത് വരെ കാണാത്ത തരം ഒരു ചലച്ചിത്രാനുഭവം ആണ്. സാങ്കേതികമായും അഭിനേതാക്കളുടെ പ്രകടനം കൊണ്ടും പ്രമേയത്തിന്റെ വ്യത്യസ്തത കൊണ്ടും മികച്ചു നിൽക്കുന്ന ഈ ചിത്രം ഒരിക്കലും നഷ്ട്ടപ്പെടുത്തരുതാത്ത ഒരു ചലച്ചിത്രാനുഭവം ആണ്.

webdesk

Recent Posts

“വരവ് “അറിയിച്ച് ഷാജി കൈലാസും ജോജു ജോർജും.

ഷാജി കൈലാസ് ചിത്രത്തിൽ ജോജു ജോർജ് നായകനാകുന്നു. "വരവ്" എന്ന് പേരിട്ടിരിക്കുന്ന കംപ്ലീറ്റ് ആക്ഷൻ മാസ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ…

3 weeks ago

പുതു വർഷത്തിൽ പുത്തൻ ചുവട് വെയ്പ്പുമായി ലിസ്റ്റിൻ സ്റ്റീഫന്റെ സൗത്ത് സ്റ്റുഡിയോസ്

പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ സെക്രട്ടറിയായി സ്ഥാനമേറ്റതിന് ശേഷം അദ്ദേഹം ദൃശ്യമാധ്യമ രംഗത്ത് പുതിയ ചുവടു വെപ്പ് കൂടി നടത്തിയിരിക്കുകയാണ്. ലിസ്റ്റിൻ സ്റ്റീഫന്റെ…

3 weeks ago

എപിക് സ്‌ക്രീനുകളിൽ റിലീസ് ചെയ്യാൻ “ലോക”

ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…

1 month ago

പ്രഭാസ്- പ്രശാന്ത് വർമ്മ ചിത്രത്തിൽ നായികയായി ഭാഗ്യശ്രീ ബോർസെ?

പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…

1 month ago

തെലുങ്കിൽ വിസ്മയിപ്പിച്ചു വെങ്കിടേഷ് വി പി; ‘കിങ്‌ഡം’ വില്ലന് ഗംഭീര പ്രശംസ

വിജയ് ദേവരകൊണ്ട നായകനായ "കിങ്‌ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…

1 month ago

കാർത്തി ചിത്രമൊരുക്കാൻ തരുൺ മൂർത്തി?

മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…

1 month ago

This website uses cookies.