ജനപ്രിയ നായകൻ ദിലീപിന്റെ ആരാധകരെ ആവേശത്തിലാഴ്ത്തി കൊണ്ട് ഇന്ന് ഇവിടെ പ്രദർശനമാരംഭിച്ച ചിത്രമാണ് ജാക് ഡാനിയൽ. ദിലീപിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ചിത്രങ്ങളിലൊന്നായ ജാക്ക് ഡാനിയൽ ഒരുക്കിയത് പ്രശസത സംവിധായകനായ എസ് എൽ പുരം ജയസൂര്യ ആണ്. സംവിധായകൻ തന്നെ തിരക്കഥ രചിച്ചിരിക്കുന്ന ഈ ചിത്രം തമീൻസ് ഫിലിമ്സിന്റെ ബാനറിൽ ഷിബു തമീൻസ് ആണ് നിർമ്മിച്ചിരിക്കുന്നത്. തമിഴകത്തിന്റെ ആക്ഷൻ കിംഗ് അർജുൻ സർജയും ടൈറ്റിൽ റോളിൽ എത്തിയിരിക്കുന്ന ഈ മാസ്സ് എന്റെർറ്റൈനെർ ചിത്രത്തിന്റെ പോസ്റ്ററുകൾ, ട്രൈലെർ എന്നിവ വലിയ ജനശ്രദ്ധ നേടിയിരുന്നു. അഞ്ജു കുര്യൻ ആണ് ഈ ചിത്രത്തിലെ നായികാ വേഷം ചെയ്തിരിക്കുന്നത്.
ദിലീപ് അവതരിപ്പിക്കുന്ന ജാക്ക് എന്ന മോഷ്ടാവിനും ജാക്കിനെ പിടിക്കാൻ ശ്രമിക്കുന്ന ഡാനിയൽ എന്ന പോലീസ് ഉദ്യോഗസ്ഥനും ഇടയിലാണ് ഈ ചിത്രത്തിന്റെ കഥ വികസിക്കുന്നത്. ഇവരുടെ ഇടയിൽ ഉണ്ടാകുന്ന ആവേശകരമായ മത്സരവും അതിനൊപ്പം ഈ രണ്ടു കഥാപാത്രങ്ങളും പുലർത്തുന്ന സസ്പെൻൻസ് സ്വഭാവവും ആണ് ഈ ചിത്രത്തെ ഒരു കിടിലൻ ത്രില്ലറാക്കി മാറ്റുന്നത്.
അടിപൊളി ഗാനങ്ങളും സൂപ്പർ സംഘട്ടനങ്ങളും പ്രണയവും കോമെഡിയും ആഘോഷവും ഒക്കെയായി വളരെ കളർ ഫുൾ ആയി തന്നെയാണ് എസ് എൽ പുരം ജയസൂര്യ ഈ ചിത്രം അവതരിപ്പിച്ചിരിക്കുന്നത്. അദ്ദേഹം തന്നെ ഒരുക്കിയ തിരക്കഥയിൽ ഒരു കമ്പ്ലീറ്റ് എന്റർറ്റെയ്നറിനുള്ള എല്ലാ ഘടകങ്ങളും ഉൾക്കൊള്ളിച്ചിട്ടുണ്ട്. പ്രേക്ഷകരെ ആവേശം കൊള്ളിക്കുന്ന രീതിയിൽ തന്നെ അതിനു ദൃശ്യ ഭാഷ ചമച്ചിട്ടും ഉണ്ട് ഈ സംവിധായകൻ.
ദിലീപ്- അർജുൻ ടീമിന്റെ കിടിലൻ സംഘട്ടനങ്ങൾ ചിത്രത്തിന്റെ ഹൈലൈറ്റ് ആണെന്ന് തന്നെ പറയാം. ഒരു മാസ്സ് ചിത്രമായി ഒരുക്കിയപ്പോഴും ദിലീപ് ആരാധകർ ഇഷ്ടപെടുന്ന അദ്ദേഹത്തിന്റെ കോമെഡിയും പ്രണയവും എല്ലാം ഈ ചിത്രത്തിൽ ഉൾക്കൊള്ളിക്കാൻ സംവിധായകൻ ശ്രമിച്ചിട്ടും ഉണ്ട് അതിൽ വിജയം കണ്ടിട്ടുമുണ്ട്.
ജനപ്രിയ നായകൻ ദിലീപിന്റെ മികച്ച പ്രകടനമാണ് ഈ ചിത്രത്തിന്റെ പ്രധാന പ്ലസ് പോയിന്റ്. വമ്പൻ ആക്ഷൻ രംഗങ്ങൾ കൊണ്ടും സംഭാഷണം കൊണ്ടും അതുപോലെ ഞെട്ടിക്കുന്ന എനർജി കൊണ്ടും ദിലീപ് ഈ ചിത്രത്തിൽ തിളങ്ങി നിന്നു. ഡാനിയൽ എന്ന പോലീസ് ഓഫീസർ ആയി എത്തിയ ആക്ഷൻ കിങ് അർജുൻ ഒരിക്കൽ കൂടി തന്റെ മാസ്സ് പെർഫോമൻസ് കൊണ്ട് പ്രേക്ഷകരുടെ മനം കവർന്നു. മറ്റു കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയ ദേവൻ, അശോകൻ, സൈജു കുറുപ്പ്, ഇന്നസെന്റ്, ജി സുരേഷ് കുമാർ, ജനാർദ്ദനൻ, സാദിഖ്, സുരേഷ് കൃഷ്ണ, ലക്ഷ്‌മി ഗോപാല സ്വാമി എന്നിവരും തങ്ങളുടെ മികച്ച പ്രകടനത്തിലൂടെ ഈ ചിത്രത്തിന് നിലവാരം പകർന്നു.
ശിവകുമാർ വിജയൻ ഒരുക്കിയ ദൃശ്യങ്ങളും ഗോപി സുന്ദർ, ഷാൻ റഹ്മാൻ എന്നിവർ ഒരുക്കിയ സംഗീതവും ജോൺകുട്ടിയുടെ എഡിറ്റിംഗ് മികവും അഭിനന്ദിക്കപ്പെടേണ്ടതാണ്. അതോടൊപ്പം തന്നെ ഈ ചിത്രത്തെ ത്രസിപ്പിക്കുന്ന അനുഭവമാക്കി മാറ്റിയതിൽ പ്രധാന പങ്കു വഹിച്ച ഒരാൾ സ്റ്റണ്ട് മാസ്റ്റർ ആയ പീറ്റർ ഹെയ്‌ൻ ആണ്. അദ്ദേഹം ഒരുക്കിയ സംഘട്ടനവും മികച്ചു നിന്നു.
മാസ്സ് എന്റെർറ്റൈനെർ ആയാണ് ജാക്ക് ഡാനിയൽസ് എത്തിയിരിക്കുന്നത്. ദിലീപ് ആരാധകർക്ക് ആവേശത്തിന്റെ നിമിഷങ്ങൾ സമ്മാനിക്കുന്ന ഈ ചിത്രം മാസ്സ് ത്രില്ലറുകൾ ഇഷ്ട്ടപെടുന്ന പ്രേക്ഷകർക്കും മികച്ച സിനിമാനുഭവം ആണ് സമ്മാനിക്കുന്നത്. പ്രദർശനശാലകൾ പൂരപ്പറമ്പുകൾ ആവുന്ന കാഴ്ച ജാക്ക് ഡാനിയലിലൂടെ കൂടി ജനപ്രിയ നായകൻ കാണിച്ചു തരും.
ബ്ലോക്ബസ്റ്റർ ഹിറ്റായ കല്യാണി പ്രിയദർശൻ - ഡൊമിനിക് അരുൺ ചിത്രം "ലോക" യുടെ രണ്ടാം ഭാഗത്തിൽ ടോവിനോ തോമസ് നായകനായി…
ഷറഫുദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദീൻ നിർമ്മിക്കുന്ന ചിത്രം "പെറ്റ് ഡിറ്റക്ടീവ്" റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ ചിത്രത്തിൻ്റെ തീം സോങ് പുറത്ത്…
ദേശീയ, സംസ്ഥാന പുരസ്കാരജേതാവായ സെന്ന ഹെഗ്ഡെയുടെ ഏറ്റവും പുതിയ ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ‘അവിഹിതം’ എന്ന പേരിൽ പുറത്തിറങ്ങുന്ന ചിത്രത്തിന്റെ…
ദേശീയ പുരസ്കാര ജേതാവായ സംവിധായകൻ സജിൻ ബാബുവിന്റെ പുതിയ ചിത്രം, 'തീയേറ്റർ: ദ മിത്ത് ഓഫ് റിയാലിറ്റി' റഷ്യയിലെ കാസാനിൽ…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്.…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ടീസർ നാളെ…
This website uses cookies.