ഇന്ന് കേരളത്തിൽ റിലീസ് ചെയ്ത മലയാള ചിത്രമാണ് നവാഗത സംവിധായകൻ ആർ കെ അജയകുമാർ സംവിധാനം ചെയ്ത ഇസാക്കിന്റെ ഇതിഹാസം. സുഭാഷ് കൂട്ടീക്കല്‍, ആര്‍ കെ അജയകുമാര്‍ എന്നിവര്‍ ചേര്‍ന്ന് തിരക്കഥ ഒരുക്കിയ ഈ ചിത്രത്തിൽ പ്രശസ്ത നടൻ സിദ്ദിഖ് ആണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ഉമാ മഹേശ്വര ക്രിയേഷന്‍സിന്റെ ബാനറില്‍ ആര്‍ അയ്യപ്പന്‍ നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിൽ ഭഗത് മാനുവൽ, കലാഭവൻ ഷാജോൺ എന്നിവരും നിർണ്ണായക കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയിരിക്കുന്നു. മികച്ച ട്രൈലറിലൂടെ റിലീസിന് മുൻപേ തന്നെ ചിത്രം വലിയ രീതിയിൽ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റുകയും പ്രതീക്ഷ സൃഷ്ടിക്കുകയും ചെയ്തിരുന്നു.
സിദ്ദിഖ് അവതരിപ്പിക്കുന്ന ഫാദർ ഇസാക് പുണ്യാളൻ എന്ന പള്ളീലച്ചന്റെ ചുറ്റുമാണ് ഈ ചിത്രത്തിന്റെ കഥ വികസിക്കുന്നത്. നാട്ടിലെ എല്ലാ കാര്യങ്ങളിലും സജീവമായി ഇടപെടുന്ന ഇസാക് അച്ഛന് നാട്ടുകാരുടെ ഇടയിൽ നല്ല പേരും ഉണ്ട്. അങ്ങനെയിരിക്കെ ഒരുപാട് കാലം പഴക്കമുള്ള പള്ളി പൊളിച്ചു പണിയാൻ തീരുമാനിക്കുകയും പണി തീരുന്നതു വരെ അച്ചൻ അവിടെ നിന്ന് കുറച്ചു മാറി താമസിക്കാൻ തീരുമാനിക്കുകയും ചെയുന്നു. എന്നാൽ പിന്നീട് നടക്കുന്ന ചില അപ്രതീക്ഷിത സംഭവങ്ങൾ അച്ഛനെ കൊണ്ട് ചെന്നെത്തിക്കുന്നത് വലിയ പ്രതിസന്ധിയിലേക്ക് ആണ്. ആ കഥയാണ് ഈ ചിത്രം നമ്മുടെ മുന്നിൽ അവതരിപ്പിക്കുന്നത്.
ആർ കെ അജയകുമാർ എന്ന നവാഗതൻ മികച്ച ഒരു എന്റെർറ്റൈനെർ തന്നെയാണ് നമ്മുക്ക് സമ്മാനിച്ചിരിക്കുന്നതെന്നു നിസംശയം പറയാം. വളരെ രസകരവും ആവേശകരവുമായ ഒരു കഥയുടെ പിൻബലത്തോടെ ആദ്യാവസാനം പ്രേക്ഷകർക്ക് വിനോദം പകർന്നു നല്കാൻ സുഭാഷ് കൂട്ടീക്കല്‍, ആര്‍ കെ അജയകുമാര്‍ എന്നിവര്‍ ചേര്‍ന്ന് ഒരുക്കിയ തിരക്കഥക്കു കഴിഞ്ഞിട്ടുണ്ട്. അത് പോലെ തന്നെ വിശ്വസനീയമായ രീതിയിൽ കഥാസന്ദർഭങ്ങൾ അവതരിപ്പിക്കാനും, ചിത്രത്തിലുള്ള നിയന്ത്രണം വിട്ടു പോകാതെ തന്നെ ഒരേ സമയം വളരെ രസകരമായും ഒരു ത്രില്ലെർ പോലെയും ഇസാക്കിന്റെ ഇതിഹാസം മുന്നോട്ടു കൊണ്ട് പോകാനും കഴിഞ്ഞു എന്നിടത്തു ആണ് ആർ കെ അജയകുമാർ എന്ന സംവിധായകൻ വിജയിച്ചത്. എല്ലാ കഥാപാത്രങ്ങൾക്കും വ്യക്തിത്വം നല്കാൻ കഴിഞ്ഞതിനൊപ്പം എല്ലാവർക്കും കൃത്യമായ സ്പേസും ചിത്രത്തിന്റെ കഥയിൽ നല്കാൻ കഴിഞ്ഞു എന്നത് മികച്ച രീതിയിൽ ചിത്രത്തെ മുന്നോട്ടു കൊണ്ട് പോകാൻ സംവിധായകനെ സഹായിച്ചിട്ടുണ്ട് എന്നതും എടുത്തു പറയേണ്ട വസ്തുതയാണ്. തമാശകളും വൈകാരിക മുഹൂർത്തങ്ങളും സസ്‌പെൻസും ഇന്വെസ്റ്റിഗേഷബും എല്ലാം നിറഞ്ഞ ഒരു കംപ്ലീറ്റ് എന്റെർറ്റൈനെർ ആയാണ് ഈ ചിത്രം നമ്മുടെ മുന്നിൽ എത്തിച്ചിരിക്കുന്നത്.
സിദ്ദിഖ് എന്ന നടൻ നടത്തിയ ഗംഭീര പ്രകടനം തന്നെയാണ് ഈ ചിത്രത്തിന്റെ ഏറ്റവും വലിയ മികവ്. തന്റെ ഗംഭീര സ്ക്രീൻ പ്രെസെൻസും ഡയലോഗ് ഡെലിവറി സ്റ്റൈലും കൊണ്ട് സിദ്ദിഖ് പ്രേക്ഷകരെ ഒരിക്കൽ കൂടി കയ്യിലെടുത്തു. കലാഭവൻ ഷാജോൺ തന്റെ സ്വാഭാവികമായ പ്രകടനത്തിലൂടെ പ്രേക്ഷകന്റെ കയ്യടി നേടിയെടുത്തപ്പോൾ ഭഗത് മാനുവലും പ്രേക്ഷക ശ്രദ്ധ നേടി. മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ച അശോകൻ, സാജു നവോദയ, അബു സലിം, നസീർ സംക്രാന്തി, നെൽസൺ, ശശി കലിംഗ, സുനിധി, സോനാ, അംബിക മോഹൻ എന്നിവരും മികച്ച പ്രകടനം തന്നെ കാഴ്ച വെച്ചു.
ടി ഡി ശ്രീനിവാസ് ഒരുക്കിയ ദൃശ്യങ്ങൾ മികവ് പുലർത്തിയപ്പോൾ ഗോപി സുന്ദർ ഒരുക്കിയ സംഗീതവും മികച്ച നിലവാരം പുലർത്തി. അദ്ദേഹത്തിന്റെ പശ്ചാത്തല സംഗീതവും മികച്ചു നിന്നുവെന്നു പറയാം. സംജിത് എന്ന എഡിറ്ററുടെ മികവ് ചിത്രത്തിന്റെ വേഗത താഴാതെ നോക്കുന്നതിൽ മുഖ്യ പങ്കു വഹിച്ചു എന്നതിനൊപ്പം തന്നെ മികച്ച സാങ്കേതിക നിലവാരവും ഈ ചിത്രത്തിന് പകർന്നു നൽകുന്നതിൽ നിർണ്ണായകമായിട്ടുണ്ട്.
ഇസാക്കിന്റെ ഇതിഹാസം ഒരു തികഞ്ഞ എന്റെർറ്റൈനെർ ആണ്. ചിരിപ്പിക്കുകയും ആകാംഷ പകരുകയും ആവേശം കൊള്ളിക്കുകയും ചെയ്യുന്ന ഒരു മികച്ച ചലച്ചിത്രാനുഭവം. ഈ ചിത്രം നിങ്ങളെ ഒരിക്കലും നിരാശരാക്കില്ല എന്നുറപ്പാണ്. കാരണം വളരെ വ്യത്യസ്തമായ ഒരു കഥയുടെ മികച്ച രീതിയിലുള്ള അവതരണവും അഭിനേതാക്കളുടെ ഗംഭീര പ്രകടനവും കൂടി ചേരുന്നതാണ് ഇസാക്കിന്റെ ഇതിഹാസം.
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ ബോക്സ് ഓഫീസിൽ കൊടുങ്കാറ്റ് സൃഷ്ടിക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. ഹനീഫ് അദനി രചിച്ചു സംവിധാനം…
പ്രശസ്ത സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് ഒരുക്കാൻ പോകുന്ന ആട് 3 എന്ന ചിത്രത്തിൻ്റെ പുതിയ അപ്ഡേറ്റ് എത്തി.…
ഒരിക്കൽ കൂടി സുരാജ് വെഞ്ഞാറമൂട് എന്ന നടനെ ആഘോഷിക്കുന്ന ചിത്രം മലയാള സിനിമ പ്രേമികൾക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം…
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ മലയാള സിനിമ പ്രേക്ഷകർക്ക് മുന്നിലേക്കെത്തിയ ചിത്രമാണ് യുവ താരം ഉണ്ണി മുകുന്ദൻ നായകനായെത്തിയ ആക്ഷൻ ത്രില്ലർ…
തന്റേതായ ഒരു അഭിനയ ശൈലി സ്വന്തമായുള്ളതാണ് സുരാജ് വെഞ്ഞാറമ്മൂട് എന്ന നടന്റെ ഏറ്റവും വലിയ പ്രത്യേകത. സുരാജിന്റെ ആ പ്രത്യേകത…
ആമിർ പള്ളിക്കലിന്റെ സംവിധാനത്തിൽ സുരാജ് വെഞ്ഞാറമ്മൂട് നായകനും നിർമാതാവുമായെത്തുന്ന ചിത്രം 'എക്സ്ട്രാ ഡീസന്റ്' (ഇ ഡി) ഇന്ന് മുതൽ പ്രേക്ഷകരുടെ…
This website uses cookies.