ഇന്ന് കേരളത്തിലെ തിയറ്ററുകളിലെത്തിയ മലയാള ചിത്രമാണ് യുവ സൂപ്പർ താരം പൃഥ്വിരാജ് സുകുമാരൻ, ബിജു മേനോൻ എന്നിവർ ടൈറ്റിൽ റോളിൽ എത്തിയ അയ്യപ്പനും കോശിയും. പ്രശസ്ത സംവിധായകൻ സച്ചി രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് ഗോൾഡ് കോയിൻ മോഷൻ പിക്‌ചേഴ്‌സിന്റെ ബാനറിൽ സംവിധായകൻ രഞ്ജിത്തും പി എം ശശിധരനും ചേർന്നാണ്. നിർമ്മാണത്തിനൊപ്പം ഈ ചിത്രത്തിൽ വളരെ പ്രധാനപ്പെട്ട ഒരു കഥാപാത്രത്തവും രഞ്ജിത്ത് അവതരിപ്പിച്ചിട്ടുണ്ട്. ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇറങ്ങിയപ്പോൾ മുതൽ പ്രേക്ഷകരിൽ ആകാംഷ ജനിപ്പിച്ച ചിത്രമാണ് അയ്യപ്പനും കോശിയും.
ടൈറ്റിൽ സൂചിപ്പിക്കുന്നത് പോലെ തന്നെ ബിജു മേനോൻ, പൃഥ്വിരാജ് എന്നിവർ അവതരിപ്പിക്കുന്ന അയ്യപ്പൻ, കോശി എന്നീ കഥാപാത്രങ്ങൾക്ക് ചുറ്റുമാണ് ഈ ചിത്രം വികസിക്കുന്നത്. ഒരു റിട്ടയേർഡ് പട്ടാളക്കാരൻ ആയ കോശിയുടെ ജീവിതത്തിലേക്ക് പോലീസ് സബ് ഇൻസ്‌പെക്ടർ ആയ അയ്യപ്പൻ ഒരു പ്രത്യേക സാഹചര്യത്തിൽ കടന്നു വരുന്നതും അതിനെ തുടർന്നു അവരുടെ ജീവിതത്തിൽ ഉണ്ടാവുന്ന ചില സംഭവങ്ങളുമാണ് ഈ ചിത്രം നമ്മളോട് പറയുന്നത്.
തന്റെ മുൻ ചിത്രമായ അനാർക്കലിയിൽ നിന്നും അതുപോലെ താൻ രചിച്ച ചിത്രങ്ങളിൽ നിന്നും വളരെ വ്യത്യസ്തമായ ഒരു ചിത്രം നൽകുന്നതിൽ സച്ചി എന്ന സംവിധായകൻ പൂർണ്ണമായും വിജയിച്ചു എന്ന് പറയാം. അയ്യപ്പനും കോശിയും എന്ന ഈ ചിത്രത്തെ പ്രേക്ഷകരുടെ മനസ്സുമായി യോജിപ്പിക്കുന്നതിൽ സച്ചി നേടിയ വിജയം ഈ ചിത്രത്തിന്റെ രചയിതാവ് എന്ന നിലയിലും അദ്ദേഹത്തിന് അഭിമാനിക്കാവുന്നതാണ്. വളരെ മികച്ച രീതിയിൽ ഈ ചിത്രത്തിന്റെ പ്രസക്തമായ കഥാ പശ്ചാത്തലവും ചിത്രത്തിലെ കഥാപാത്രങ്ങളെയുമൊരുക്കാൻ സച്ചിക്കു സാധിച്ചിട്ടുണ്ട്. വ്യത്യസ്തമായ രീതിയിൽ കഥ പറഞ്ഞപ്പോഴും ഈ ചിത്രത്തെ തന്റെ കയ്യൊപ്പു ചാർത്തിയ ചിത്രമാക്കി മാറ്റാൻ സച്ചി എന്ന സംവിധായകന് കഴിഞ്ഞു എന്നതും ശ്രദ്ധേയമാണ്. എല്ലാത്തരം പ്രേക്ഷകരെയും ആകർഷിക്കാൻ പാകത്തിന് ഒരുക്കിയ ഈ ചിത്രത്തിൽ വിനോദ ഘടകങ്ങളായ കോമഡി, ആക്ഷൻ, ആവേശം എന്നിവയെല്ലാം നിറച്ചു ഒരു കമ്പ്ലീറ്റ് എന്റെർറ്റൈനെർ ആക്കി മാറ്റാൻ സാധിച്ചു എന്നതും സച്ചിയുടെ മികവാണ്. ഗംഭീര സംഭാഷണങ്ങളാണ് ചിത്രത്തിന്റെ മറ്റൊരു ശക്തി എന്ന് പറയാം.
കോശി എന്ന കഥാപാത്രം ആയി വളരെ മികച്ച പ്രകടനമാണ് പൃഥ്വിരാജ് ഈ ചിത്രത്തിൽ കാഴ്ച വെച്ചത്. അതിനോടൊപ്പം അയ്യപ്പൻ ആയി ബിജു മേനോനും ഗംഭീര പ്രകടനം നൽകിയപ്പോൾ ചിത്രം വളരെ മനോഹരമായി മാറി. ഒരിക്കൽ കൂടി വളരെ ശക്തമായി തന്റെ കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ട് പൃഥ്വിരാജ് കയ്യടി നേടിയപ്പോൾ ബിജു മേനോൻ പ്രകടനം കൊണ്ട് ഒരുപടി മുന്നിൽ നിന്നു എന്ന് തന്നെ പറയാം. അയ്യപ്പൻ എന്ന കഥാപാത്രത്തിന് ബിജു മേനോൻ പകർന്നു കൊടുത്ത ശരീര ഭാഷ അത്ര ഗംഭീരമായിരുന്നു. ഇവർക്ക് പുറമെ രഞ്ജിത്ത്, ജോണി ആന്റണി, അനു മോഹൻ, അന്ന രാജൻ, സാബുമോൻ, അനിൽ നെടുമങ്ങാട്, ഷാജു, ഗൗരി നന്ദ എന്നിവരും തങ്ങളുടെ വേഷങ്ങൾ ഏറ്റവും ഭംഗിയാക്കി.
സുദീപ് ഇളമണ് ഒരുക്കിയ മനോഹര ദൃശ്യങ്ങൾ ചിത്രത്തിന്റെ ജീവനായി മാറിയപ്പോൾ ജേക്സ് ബിജോയ് ഒരുക്കിയ ഗാനങ്ങളും മികച്ചതായിരുന്നു. അദ്ദേഹം നൽകിയ പശ്ചാത്തല സംഗീതമാണ് ഏറ്റവും മികച്ചു നിന്ന മറ്റൊരു ഘടകം. രഞ്ജൻ എബ്രഹാം എഡിറ്റർ എന്ന നിലയിൽ പതിവ് പോലെ മിന്നുന്ന പ്രകടനം നടത്തിയപ്പോൾ ചിത്രത്തിന് മികച്ച വേഗതയും സാങ്കേതിക പൂർണ്ണതയും ലഭിച്ചു എന്നും നിസംശയം പറയാം.
ചുരുക്കി പറഞ്ഞാൽ, എല്ലാം തികഞ്ഞ ഒരു കമ്പ്ലീറ്റ് എന്റെർറ്റൈനെർ ആണ് അയ്യപ്പനും കോശിയും എന്ന ചിത്രം. എല്ലാത്തരം പ്രേക്ഷകരെയും ഒരുപോലെ തൃപ്തിപ്പെടുത്താൻ ഈ ചിത്രത്തിന് കഴിയുമെന്ന് മാത്രമല്ല ഒരു പുതിയ സിനിമാനുഭവം നൽകാനും ഈ ചിത്രത്തിന് സാധിക്കും.
2017 മാർച്ച് 5ന് കൊച്ചിയിലെ ഗോശ്രീ പാലത്തിന് താഴെയുള്ള കായലിൽ നിന്നാണ് സിഎ വിദ്യാർത്ഥി മിഷേലിന്റെ മൃതദേഹം പോലീസിന് ലഭിക്കുന്നത്.…
ഷറഫുദ്ദീനും ഐശ്വര്യ ലക്ഷ്മിയും മുഖ്യ വേഷത്തിലെത്തുന്ന ഫാന്റസി കോമഡി ചിത്രം 'ഹലോ മമ്മി'യുടെ ആനിമേറ്റഡ് പ്രൊമോ സോങ്ങ് പുറത്തിറങ്ങി. 'സരിഗമ'യുടെ…
മലയാളത്തിന്റെ മഹാനടന്മാരായ മോഹൻലാൽ, മമ്മൂട്ടി എന്നിവരെ വർഷങ്ങൾക്ക് ശേഷം ഒരുമിപ്പിച്ച് ഒരു ചിത്രമൊരുക്കുകയാണ് പ്രശസ്ത സംവിധായകൻ മഹേഷ് നാരായണൻ. മമ്മൂട്ടി…
യുവതാരം അർജുൻ അശോകനെ നായകനാക്കി വിഷ്ണു വിനയ് സംവിധാനം ചെയ്ത ആനന്ദ് ശ്രീബാലക്കു ഗംഭീര പ്രേക്ഷക പ്രതികരണം. പ്രശസ്ത സംവിധായകനായ…
ജയ ജയ ജയ ജയഹേ, ഗുരുവായൂരമ്പല നടയിൽ എന്നീ ചിത്രങ്ങളുടെ സംവിധായകനും, വാഴ എന്ന ചിത്രത്തിന്റെ രചയിതാവുമായ വിപിൻ ദാസ്…
മെഗാസ്റ്റാർ മമ്മൂട്ടിയുടെ കരിയറിലെ വമ്പൻ ഹിറ്റുകളിലൊന്നായ വല്യേട്ടൻ വീണ്ടും പ്രേക്ഷകരുടെ മുന്നിലേക്ക്. 24 വര്ഷങ്ങള്ക്ക് ശേഷം റീ റിലീസ് ചെയ്യുന്ന…
This website uses cookies.