മെഗാ സ്റ്റാർ മമ്മൂട്ടി നായകനായ കസബ എന്ന തന്റെ ആദ്യ ചിത്രത്തിലൂടെ തന്നെ ശ്രദ്ധ നേടിയ സംവിധായകൻ ആണ് നിതിൻ രഞ്ജി പണിക്കർ. പ്രശസ്ത നടനും സംവിധായകനും രചയിതാവുമായ രഞ്ജി പണിക്കരുടെ മകൻ ആണെങ്കിലും, അച്ഛന്റെ ശൈലിയിൽ നിന്നും മാറി തന്റേതായ രീതിയിൽ ആണ് കസബ എന്ന മാസ്സ് ചിത്രം നിതിൻ ഒരുക്കിയത്. ഇപ്പോഴിതാ ഒരിക്കൽ കൂടി ഒരു നിതിൻ രഞ്ജി പണിക്കർ ചിത്രം നമ്മുടെ മുന്നിലെത്തിയിരിക്കുകയാണ്. മലയാളത്തിന്റെ ആക്ഷൻ സൂപ്പർ സ്റ്റാർ ആയ സുരേഷ് ഗോപി ഒരു വലിയ ഇടവേളയ്ക്കു ശേഷം ചെയ്ത മാസ്സ് ചിത്രമാണ് നിതിൻ ഒരുക്കിയ കാവൽ. നിതിൻ തന്നെ രചനയും നിർവഹിച്ചിരിക്കുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് ഗുഡ് വിൽ എന്റർടൈൻമെന്റിന്റെ ബാനറിൽ ജോബി ജോർജ് ആണ്. ഇതിന്റെ ഗംഭീര ടീസറുകളും ട്രൈലെറുമെല്ലാം വലിയ ഹൈപ്പ് ആണ് ഈ ചിത്രത്തിന് ചുറ്റും ഉണ്ടാക്കി കൊടുത്തതു എന്ന് പറയാതെ വയ്യ. അതോടൊപ്പം തന്നെ ഇതിലെ ഗാനങ്ങളും ഹിറ്റായതോടെ പ്രേക്ഷകർക്ക് കാവലിനെ കുറിച്ചുള്ള പ്രതീക്ഷകളും വർധിച്ചു.
ഹൈറേഞ്ചിന്റെ പശ്ചാത്തലത്തിലാണ് ഈ ചിത്രത്തിന്റെ കഥ വികസിക്കുന്നത്. സുരേഷ് ഗോപി അവതരിപ്പിക്കുന്ന തമ്പാൻ, രഞ്ജി പണിക്കർ അവതരിപ്പിക്കുന്ന ആന്റണി എന്നീ കഥാപാത്രങ്ങളുടെ ജീവിതത്തിലൂടെയാണ് ഈ ചിത്രത്തിന്റെ കഥ അവതരിപ്പിച്ചിരിക്കുന്നത്. ഇരുവരുടെയും ജീവിതത്തിലെ രണ്ടു കാലഘട്ടങ്ങളും, അതുപോലെ ഇവരുടെ ഭൂതകാലം ഇവരെ വേട്ടയാടുന്നത് എങ്ങനെയെന്നും, അതിനെ ഇവർ നേരിടുന്നത് എങ്ങനെയെന്നുമാണ് ഈ ചിത്രത്തിലൂടെ സംവിധായകൻ പറഞ്ഞിരിക്കുന്നത്.
ഒരു സുരേഷ് ഗോപി ചിത്രത്തിൽ നിന്നും നിതിൻ രഞ്ജി പണിക്കർ ചിത്രത്തിൽ നിന്നും പ്രേക്ഷകർ പ്രതീക്ഷിക്കുന്ന തരത്തിലുള്ള ഒരു മാസ്സ് എന്റർടൈനറാണ് അദ്ദേഹം നമ്മുക്കായി ഒരുക്കിയിരിക്കുന്നത്. എന്നാൽ കേവലം മാസ്സ് മുഹൂർത്തങ്ങൾ മാത്രം കുത്തി നിറക്കാതെ, വൈകാരിക നിമിഷങ്ങൾക്കും, ഫാമിലി ഡ്രാമക്കും ഒക്കെ പ്രാധാന്യം നൽകിക്കൊണ്ട് എല്ലാത്തരം പ്രേക്ഷകരെയും ഒരുപോലെ ലക്‌ഷ്യം വെച്ചാണ് കാവൽ എന്ന ചിത്രം ഒരുക്കിയിരിക്കുന്നത്. നിതിൻ തന്നെ ഒരുക്കിയ തിരക്കഥയിൽ ഒരു വിനോദ ചിത്രത്തിന്റെ എല്ലാ ചേരുവകളും അദ്ദേഹം കൃത്യമായ അളവിൽ ചേർത്തിട്ടുണ്ട്. പ്രേക്ഷകനെ തൃപ്തിപ്പെടുത്തുന്ന എല്ലാ ഘടകങ്ങളും കോർത്തിണക്കിയ തിരക്കഥയുടെ മികവു ഒട്ടും നഷ്ടപ്പെടാതെ തന്നെ പ്രേക്ഷകരുടെ മുന്നിൽ അവതരിപ്പിക്കാൻ കഴിഞ്ഞു എന്നതിൽ നിതിൻ രഞ്ജി പണിക്കർ എന്ന സംവിധായകന് അഭിമാനിക്കാം. ആദ്യാവസാനം തന്റെ നിയന്ത്രണത്തിൽ നിന്ന് പോകാതെ ചിത്രത്തെ മുന്നോട്ടു കൊണ്ട് പോകാൻ നിതിന് കഴിഞ്ഞിട്ടുണ്ട്. ആദ്യ ചിത്രമായ കസബ ചെയ്തതിനേക്കാൾ മികച്ച കയ്യടക്കത്തോടെ കഥ പറയാൻ കാവലിൽ നിതിന് സാധിച്ചു എന്ന് പറയാം. സുരേഷ് ഗോപി എന്ന മാസ്സ് ഹീറോയുടെ ആരാധകരെയും യുവ പ്രേക്ഷകരേയും ആവേശം കൊള്ളിക്കുന്ന രീതിയിൽ ചിത്രം അവതരിപ്പിക്കാൻ സാധിച്ചത് ആണ് ഈ ചിത്രത്തിന്റെ മികവിന്റെ ഏറ്റവും വലിയ കാരണങ്ങളിൽ ഒന്ന്. തീപ്പൊരി ഡയലോഗുകളും ആക്ഷനും മികച്ച രീതിയിൽ തിരക്കഥയിൽ കോർത്തിണക്കാൻ നിതിൻ രഞ്ജി പണിക്കർക്ക് സാധിച്ചു.
പ്രതീക്ഷിച്ചിരുന്നത് പോലെ തന്നെ, ഒരിക്കൽ കൂടി മാസ്സ് കഥാപാത്രം ആയി ശ്കതമായ പ്രകടനമാണ് സുരേഷ് ഗോപി എന്ന നടൻ ഈ ചിത്രത്തിലൂടെ കാഴ്ച വെച്ചത്. തമ്പാൻ എന്ന കഥാപാത്രമായി മാസ്സ് രംഗങ്ങളിലും വൈകാരിക രംഗങ്ങളിലും എല്ലാം സുരേഷ് ഗോപി തന്റെ നടനവൈഭവം കാണിച്ചു തന്നപ്പോൾ, പ്രേക്ഷകരുടെ മനസ്സ് നിറഞ്ഞു എന്ന് പറയാം. ഡയലോഗ് ഡെലിവെറിയിലും സുരേഷ് ഗോപി കാണിച്ച അടക്കവും അതിനു കൊടുത്ത ശ്കതിയും ഒന്ന് വേറെതന്നെയായിരുന്നു. അതുപോലെ എടുത്തു പറയേണ്ട മറ്റൊരു പ്രകടനം നൽകിയത് ആന്റണി എന്ന കഥാപാത്രമായി രഞ്ജി പണിക്കർ ആണ്. വളരെയധികം വിശ്വസനീയമായ രീതിയിൽ തന്റെ കഥാപാത്രത്തെ അവതരിപ്പിക്കാൻ ഈ നടന് കഴിഞ്ഞു. ചിത്രത്തിലെ നായികാ വേഷം ചെയ്ത റേച്ചൽ ഡേവിഡ് ശ്രദ്ധ നേടുന്ന പ്രകടനമാണ് നൽകിയത്. ഒട്ടേറെ അവസരങ്ങൾ ഈ നടിക്ക് ഇനി മലയാള സിനിമയിൽ ലഭിക്കാനുള്ള സാധ്യതയും ഈ ചിത്രത്തിലെ പ്രകടനം തുറന്നിടുന്നു. മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ഐ.എം. വിജയൻ, അലൻസിയർ, പത്മരാജ് രതീഷ്, സുജിത് ശങ്കർ, സന്തോഷ് കീഴാറ്റൂർ, കിച്ചു ടെല്ലസ്, ബിനു പപ്പു, മോഹൻ ജോസ്, കണ്ണൻ രാജൻ പി. ദേവ്, മുരുകൻ, മുത്തുമണി, സാദിഖ്, പോളി വത്സൻ, സുരേഷ് കൃഷ്ണ, ശങ്കർ രാമകൃഷ്ണൻ, ശ്രീജിത് രവി, ശാന്ത കുമാരി, അഞ്ജലി നായർ, രാജേഷ് ശർമ്മ, ഇടവേള ബാബു എന്നിവരും തങ്ങൾക്കു കിട്ടിയ കഥാപാത്രങ്ങളെ ഏറ്റവും മികച്ച രീതിയിൽ തന്നെ പ്രേക്ഷകരുടെ മുന്നിലെത്തിച്ചു.
നിഖിൽ എസ് പ്രവീൺ ആണ് ഈ ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത്. അദ്ദേഹമൊരുക്കിയ മാസ്സ് ഫീൽ ഉള്ള ദൃശ്യങ്ങൾ ചിത്രത്തിന്റെ സാങ്കേതിക മികവിനെ വളരെയധികം മുകളിലെത്തിച്ചിട്ടുണ്ട്. സംഗീത സംവിധാനം നിർവഹിച്ച രെഞ്ജിൻ രാജിന്റെ മനോഹരമായ മെലഡി ഗാനങ്ങളും ആവേശം നൽകുന്ന പശ്ചാത്തല സംഗീതവും ചിത്രത്തിന്റെ കഥ പശ്ചാത്തലത്തോട് ചേർന്ന് നിന്നപ്പോൾ, കാവലിലെ മാസ്സ് രംഗങ്ങൾ ആരാധകരെ ത്രസിപ്പിച്ചു. ചിത്രത്തിന്റെ കഥ പറച്ചിലിന് ആവശ്യമായ വേഗത നൽകുന്നതിൽ മൻസൂർ മുത്തൂട്ടി എന്ന എഡിറ്ററുടെ മികവും ഒരുപാട് സഹായിച്ചിട്ടുണ്ട്.
എല്ലാത്തരം പ്രേക്ഷകരെയും ഒരുപോലെ തൃപ്തിപ്പെടുത്താൻ കഴിയുന്ന ഘടകങ്ങൾ കോർത്തിണക്കിയ ഒരു ചിത്രമാണ് നിതിൻ രഞ്ജി പണിക്കർ ഒരുക്കിയ കാവൽ. സുരേഷ് ഗോപി എന്ന മികച്ച നടനെയും മാസ്സ് നായകനെയും കൃത്യമായ അളവിൽ ആഘോഷിക്കുന്ന ഈ ചിത്രം ആരാധകർക്ക് ആവേശം സമ്മാനിക്കുന്ന ഒരു മാസ്സ് ഫാമിലി എന്റെർറ്റൈനെർ ആണെന്ന് സംശയമില്ലാതെ തന്നെ പറയാം നമ്മുക്ക്. ചിത്രം തരുന്ന തീയേറ്റർ അനുഭവവും മികച്ചു നിൽക്കുന്നു എന്നത് എടുത്തു പറയണം.
'ഫോറെൻസിക്'ന് ശേഷം ടോവിനോ തോമസ് - അഖിൽ പോൾ - അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന "ഐഡന്റിറ്റി"യുടെ ട്രെയ്‌ലർ പുറത്തിറങ്ങി.…
ക്രിസ്മസിന് ആക്ഷൻ ചിത്രങ്ങൾക്കൊപ്പം തിയേറ്ററിലെത്തിയ സുരാജ് വെഞ്ഞാറമൂട് ചിത്രം മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായ് മുന്നേറുന്നു. നിരവധി പ്രേക്ഷകരാണ് ഈ കഴിഞ്ഞ…
സുരാജ് വെഞ്ഞാറമൂട് നായകനായ ഇഡി മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായി മുന്നേറുകയാണ്. ക്രിസ്തുമസ് റിലീസായി ഡിസംബര് 20ന് തിയേറ്ററിലെത്തിയ ഈ ചിത്രം…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ ബോക്സ് ഓഫീസിൽ കൊടുങ്കാറ്റ് സൃഷ്ടിക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. ഹനീഫ് അദനി രചിച്ചു സംവിധാനം…
പ്രശസ്ത സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് ഒരുക്കാൻ പോകുന്ന ആട് 3 എന്ന ചിത്രത്തിൻ്റെ പുതിയ അപ്ഡേറ്റ് എത്തി.…
ഒരിക്കൽ കൂടി സുരാജ് വെഞ്ഞാറമൂട് എന്ന നടനെ ആഘോഷിക്കുന്ന ചിത്രം മലയാള സിനിമ പ്രേമികൾക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം…
This website uses cookies.