[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Reviews

കാണാത്ത കാഴ്ചകളുടെ ചിരിയും ഫാന്റസിയുമായി ഹലോ മമ്മി; റിവ്യൂ വായിക്കാം

ഫാന്റസി എലമെന്റുകൾ നിറഞ്ഞ ചിത്രങ്ങൾ ഈ അടുത്തകാലത്തായി മലയാളത്തിൽ കൂടുതലായി വരുന്നുണ്ട്. ഇത്തരം ചിത്രങ്ങൾ പ്രേക്ഷകർ സ്വീകരിച്ചു തുടങ്ങി എന്നതും കൂടുതൽ രസകരമായി കഥ പറയാൻ ഇത്തരം വിഷയങ്ങൾ കൊണ്ട് സാധിക്കുന്നു എന്നതുമാകാം അതിനു കാരണം. ഇന്ന് കേരളത്തിലെ പ്രദർശന ശാലകളിൽ എത്തി ചേർന്ന അത്തരത്തിലൊരു മലയാള ചിത്രമാണ് ഷറഫുദീനും ഐശ്വര്യ ലക്ഷ്മിയും കേന്ദ്ര കഥാപാത്രങ്ങൾ ആയി എത്തിയ ഹലോ മമ്മി. നവാഗതനായ വൈശാഖ് എലൻസ് സംവിധാനം ചെയ്ത ഈ ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത് സാൻജോ ജോസഫ് ആണ്. ഹാങ്ങ് ഓവർ ഫിലിംസും എ ആൻഡ് എച്ച് എസ് പ്രൊഡക്ഷനും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഫാന്റസി കോമഡി ചിത്രമായി ഒരുക്കിയ ഹലോ മമ്മിയുടെ ട്രൈലെർ വമ്പൻ ഹിറ്റായി മാറിയിരുന്നു. അത്കൊണ്ട് തന്നെ വലിയ പ്രേക്ഷക പ്രതീക്ഷയും ചിത്രത്തിന് മേൽ ഉണ്ടായിരുന്നു.

ഷറഫുദീൻ അവതരിപ്പിക്കുന്ന ബോണി, ഐശ്വര്യ ലക്ഷ്മി അവതരിപ്പിക്കുന്ന സ്റ്റെഫി എന്നിവരുടെ കഥയാണ് ചിത്രം പറയുന്നത്. വിവാഹം കഴിക്കാതെ ഉഴപ്പി നടക്കുന്ന ബോണി, സ്റ്റെഫിയെ കാണുന്നതോടെ തീരുമാനം മാറ്റുന്നു. സ്റ്റെഫിയുടെ എല്ലാ കണ്ടീഷനും അംഗീകരിച്ച് കൊണ്ട് തന്നെ ബോണി വിവാഹത്തിന് സമ്മതിക്കുന്നു. എന്നാൽ വിവാഹം കഴിച്ച് സ്റ്റെഫിക്കൊപ്പം ജീവിതം തുടങ്ങുന്ന ബോണിയെ കാത്തിരിക്കുന്നത് സ്റ്റെഫിയുടെ മരിച്ചു പോയ അമ്മയുടെ ആത്മാവ് ആണ്. എപ്പോഴും സ്റ്റെഫിക്കൊപ്പമുള്ള മമ്മിയുടെ ആത്മാവും ബോണിയും തമ്മിലുള്ള രസകരമായ പോരാട്ടവും തുടർന്ന് സംഭവിക്കുന്ന കാര്യങ്ങളുമാണ് ചിത്രം പ്രേക്ഷകരുടെ മുന്നിൽ അവതരിപ്പിക്കുന്നത്.

വളരെ രസകരമായ, വ്യത്യസ്‍തമായ ഒരു കഥയെ അതിലും രസകരമായി പ്രേക്ഷകരുടെ മുന്നിൽ അവതരിപ്പിക്കാൻ കഴിഞ്ഞു എന്നതാണ് വൈശാഖ് എലൻസ് എന്ന ഈ യുവ സംവിധായകന്റെ ഏറ്റവും വലിയ വിജയം. രസകരമായ മുഹൂർത്തങ്ങളും ആകാംഷ ജനിപ്പിക്കുന്ന രംഗങ്ങളും കൊണ്ട് സമൃദ്ധമായ ഈ ചിത്രം പുതുമയേറിയ രീതിയിൽ ആണ് പ്രേക്ഷകന്റെ മുന്നിൽ അവതരിപ്പിച്ചിരിക്കുന്നതു. രസകരമായ കഥാ സന്ദർഭങ്ങൾ ഒരുക്കുന്നതിലും പൊട്ടിച്ചിരിപ്പിക്കുന്ന സംഭാഷണങ്ങൾ അവക്ക് അകമ്പടിയായി നൽകുന്നതിലും എഴുത്തുകാരൻ വിജയിച്ചപ്പോൾ അതിനു മനോഹരമായ ദൃശ്യ ഭാഷ നൽകുന്നതിൽ സംവിധായകനും വിജയിച്ചിട്ടുണ്ട് എന്ന് പറയാം. കഥയിലെ ഫാന്റസി എലമെന്റ് ചിത്രത്തെ പുതുമയേറിയ ഒരു അനുഭവമാക്കി മാറ്റുന്നതിൽ കൃത്യമായ പങ്കു വഹിച്ചിട്ടുണ്ട് എന്നതും എടുത്തു പറയണം. ആ ഫാന്റസി എലമെന്റ് ഏറെ വിശ്വസനീയമായ രീതിയിൽ നമ്മുടെ മുന്നിൽ അവതരിപ്പിക്കുന്നതിലും സംവിധായകൻ വിജയം നേടിയിട്ടുണ്ട്. എല്ലാത്തരം വിനോദ ഘടകങ്ങളും ഈ ചിത്രത്തിന്റെ തിരക്കഥയിൽ ഉൾപ്പെടുത്താൻ കഴിഞ്ഞതും ചിത്രത്തിന് മുതൽക്കൂട്ടായിട്ടുണ്ട്. കോമഡി, റൊമാൻസ്, ഹൊറർ എന്നിവയൊക്കെ കൃത്യമായ അളവിലാണ് ചിത്രത്തിൽ ഉൾപ്പെടുത്തിയത്.

ബോണി ആയി ഷറഫുദീൻ ഗംഭീര പ്രകടനം കാഴ്ച വെച്ചപ്പോൾ ഐശ്വര്യ ലക്ഷ്മിയും തന്റെ വേഷം മനോഹരമായി തന്നെ ചെയ്തു ഫലിപ്പിച്ചു. രണ്ടു പേരും മത്സരിച്ചഭിനയിച്ചപ്പോൾ കഥാപാത്രങ്ങൾ പ്രേക്ഷകരുടെ മനസിലേക്കെത്താൻ അധിക സമയം വേണ്ടി വന്നില്ല എന്ന് പറയാം. ഷറഫുദീൻ എന്ന നടൻ വീണ്ടും അനായാസമായി കഥാപാത്രമായി മാറിയപ്പോൾ ഐശ്വര്യ ലക്ഷ്മിയുടെ ഊർജ്ജസ്വലമായ കഥാപാത്രം നടിയുടെ വ്യത്യസ്തമായ പ്രകടനം കൊണ്ടും ശ്രദ്ധേയമായി. ഇവരെ പോലെ തന്നെ സണ്ണി ഹിന്ദുജ (‘ആസ്പിരന്റ്സ്’ഫെയിം), അജു വർഗീസ്, ജഗദീഷ്, ജോണി ആന്റണി, ജോമോൻ ജ്യോതിർ, ബിന്ദു പണിക്കർ, അദ്രി ജോ, ശ്രുതി സുരേഷ്, ഗംഗാ മീരാ എന്നിവരും തങ്ങളുടെ വേഷങ്ങൾ ഭംഗിയായി തന്നെ ചെയ്തു.

പ്രവീൺ കുമാർ നൽകിയ ദൃശ്യങ്ങൾ ചിത്രത്തിന്റെ കഥാ പശ്ചാത്തലം പ്രേക്ഷകരുടെ മനസ്സിൽ പതിപ്പിച്ചപ്പോൾ ചമൻ ചാക്കോ തന്റെ എഡിറ്റിംഗിലൂടെ ആ ദൃശ്യങ്ങൾക്ക് പാകതയും കരുത്തും നൽകുന്നതിൽ വിജയിച്ചു. അതുപോലെ തന്നെ ചിത്രത്തിന്റെ വേഗത പ്രേക്ഷകന് മുഷിയാത്ത രീതിയിൽ കൊണ്ട് വരുന്നതിനും അത് സഹായിച്ചിട്ടുണ്ട്. . ജേക്സ് ബിജോയ് കൈകാര്യം ചെയ്ത സംഗീത വിഭാഗവും മികച്ചു നിന്നു. ഗാനങ്ങൾ മനോഹരമായപ്പോൾ പശ്ചാത്തല സംഗീതത്തിന്റെ മികവ് എടുത്തു പറയേണ്ടതാണ്. ചിത്രത്തിലെ വി എഫ് എക്സ് നിലവാരവും എടുത്ത് പറഞ്ഞു തന്നെ അഭിനന്ദിക്കപ്പെടേണ്ട ഒന്നാണ്.

ചുരുക്കി പറഞ്ഞാൽ, എല്ലാത്തരം പ്രേക്ഷകരെയും ഒരുപോലെ രസിപ്പിക്കുന്ന ഒരു കമ്പ്ലീറ്റ് എന്റെർറ്റൈനെർ ആണ് ഹലോ മമ്മി. പ്രേക്ഷകനെ ഒരുപാട് രസിപ്പിക്കുന്ന ഈ ചിത്രം വ്യത്യസ്തമായ സിനിമാനുഭവത്തിന്റെ കുറച്ചു മണിക്കൂറുകൾ സമ്മാനിക്കും എന്നുറപ്പാണ്.

webdesk

Recent Posts

മാജിക് ഫ്രെയിംസിന്റെ “ബേബി ഗേൾ” ഷൂട്ടിംഗ് ആരംഭിച്ചു; സംവിധാനം അരുൺ വർമ്മ. തിരക്കഥ ബോബി സഞ്ജയ്

ലിസ്റ്റിൻ സ്റ്റീഫൻ-അരുൺ വർമ - ബോബി സഞ്ജയ്‌ കോമ്പോ ഒരുക്കുന്ന ചിത്രം "ബേബി ഗേൾ " ന്റെ ഷൂട്ടിംഗ് തിരുവനന്തപുരത്ത്…

2 days ago

ഇടിയുടെ ‘പഞ്ചാര പഞ്ച്’ ആലപ്പുഴ ജിംഖാന’യിലെ അടുത്ത ഗാനം പുറത്തിറങ്ങി

ബ്ലോക്ബസ്റ്റർ ചിത്രം തല്ലുമാലയ്ക്ക് ശേഷം നസ്ലിൻ, ഗണപതി, ലുക്ക്മാൻ, സന്ദീപ് പ്രദീപ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഖാലിദ് റഹ്മാൻ സംവിധാനം…

2 days ago

പെണ്ണേ നീ തീയാകുന്നു… മാസ്സ് ആയി “മരണമാസ്സ്‌” ട്രെയ്‌ലർ.

ബേസിൽ ജോസഫ് പ്രധാന വേഷത്തിലെത്തുന്ന 'മരണമാസ്സ്' സിനിമയുടെ ട്രെയ്‌ലർ പുറത്തിറങ്ങി. വിഷു റിലീസായി എത്തുന്ന "മരണ മാസ്സ്" ബേസിൽ ജോസഫിന്റെ…

3 days ago

ആസിഫ് അലി- താമർ – അജിത് വിനായക ചിത്രം സർക്കീട്ട് മെയ് 8ന് തീയേറ്ററുകളിൽ എത്തും.

ആസിഫ് അലിയെ നായകനാക്കി താമർ സംവിധാനം ചെയ്ത് അജിത് വിനായക നിർമ്മിക്കുന്ന ചിത്രം" സർക്കീട്ടിന്റെ "റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. മെയ്‌…

3 days ago

വിവാദങ്ങൾക്കിടയിലും എമ്പുരാന്റെ ബോക്സ് ഓഫീസ് താണ്ഡവം

ചിത്രത്തിലെ ചില രംഗങ്ങൾ സംബന്ധിച്ച രാഷ്ട്രീയ വിവാദങ്ങളും റീ സെൻസറിംഗും വ്യാജ പ്രിന്റ് പ്രചാരണവും എല്ലാം ഒരു വശത്തു നടക്കുമ്പോഴും…

4 days ago

ഗംഭീര പ്രേക്ഷക – നിരൂപക പ്രശംസകൾ നേടി ചിയാൻ വിക്രമിന്റെ വീര ധീര ശൂരൻ കേരളത്തിൽ കൂടുതൽ സ്‌ക്രീനുകളിലേക്ക്

എസ് യു അരുൺകുമാർ സംവിധാനം ചെയ്‌ത ചിയാൻ ചിത്രം വീര ധീര ശൂരൻ കേരളത്തിൽ പ്രേക്ഷകരുടെയും നിരൂപകരുടെയും മുക്തകണ്ഠമായ പ്രശംസ…

6 days ago

This website uses cookies.