മലയാളികളുടെ പ്രിയ താരമായ ഗിന്നസ് പക്രു എന്ന അജയ് കുമാറിനെ നായകനാക്കി മാധവ് രാമദാസൻ സംവിധാനം ചെയ്തിരിക്കുന്ന ചിത്രമാണ് ‘ഇളയരാജ’. മേൽവിലാസം, അപ്പോത്തിക്കിരി എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകമനസ്സ് കീഴടക്കിയ സംവിധായകൻ കൂടിയാണ് അദ്ദേഹം. ഈ വെള്ളിയാഴ്ച റിലീസിമായി ഒരുങ്ങുന്ന ‘ഇളയരാജ’ എന്ന ചിത്രത്തിന്റെ പ്രിവ്യൂ ഷോ അണിയറ പ്രവർത്തകർക്കൊപ്പം കാണുവാൻ ഇടയായി. പ്രതീക്ഷിച്ചതിലും മികച്ച ഒരു ദൃശ്യ വിരുന്ന് തന്നെയാണ് സംവിധായകൻ ഒരുക്കിയിരിക്കുന്നതെന്ന് നിസംശയം പറയാൻ സാധിക്കും. അജയ് കുമാർ എന്ന നടനെ ഇത്രത്തോളം ഉപയോഗിച്ച ഒരു സിനിമ ഇതുവരെ ഉണ്ടായിട്ടില്ല എന്നും ഗിന്നസ് പക്രുവിന്റെ കരിയർ ബെസ്റ്റ് ചിത്രം തന്നെയാണ് ‘ഇളയരാജ’.
വനജൻ എന്ന കുടുംബസ്ഥനായ ഒരു കച്ചവടക്കാരന്റെ വേഷത്തിലാണ് താരം ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. ഏറെ ദുരിതം നിറഞ്ഞ ജീവിതം നയിക്കുന്ന വനജന് ദൈവം ഏറെ കഴിവുകൾ നിറഞ്ഞ രണ്ട് കുട്ടികളെയാണ് കൊടുത്തിരിക്കുന്നത്. ഒരു ചതുരംഗ കളിപോലെയാണ് ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്. കറുപ്പും വെളുപ്പും നിറഞ്ഞ ചതുരംഗ കളി പോലെ ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്ക് എത്താൻ ശ്രമിക്കുന്ന വ്യക്തിയുടെ ജീവിതം സംവിധായകൻ വരച്ചു കാട്ടിയിട്ടുണ്ട്. ആദ്യാവസാനം വരെ ബോറടിപ്പിക്കാതെയുള്ള അവതരണം ഏതൊരു പ്രേക്ഷകനെയും പിടിച്ചിരുത്തും എന്ന കാര്യത്തിൽ തീർച്ച. ഏറെ ഹൃദയസ്പെർശിയായ ക്ലൈമാക്സ് സമ്മാനിച്ചാണ് ചിത്രം അവസാനിപ്പിക്കുന്നത്.
ഗിന്നസ് പക്രുവിന്റെ മക്കളായി വേഷമിട്ടിരിക്കുന്ന കുട്ടികൾക്ക് തന്നെയാണ് ചിത്രത്തിൽ കൂടുതൽ പ്രാധാന്യം നൽകിയിരിക്കുന്നത്, ഇരുവരും തങ്ങളുടെ റോൾ ഭംഗിയായി അവതരിപ്പിച്ചിട്ടുണ്ട്. ഗിന്നസ് പക്രുവിനെ അച്ഛനായി ഹരിശ്രീ അശോകൻ പകരം വെക്കാൻ സാധിക്കാത്ത പ്രകടനം തന്നെയാണ് കാഴ്ചവെച്ചിരിക്കുന്നത്. ഇവരെ കൂടാതെ ഒരുപാട് പുതുമുഖങ്ങളും അവരവരുടെ ഭാഗങ്ങളോട് നീതി പുലർത്തിയിട്ടുണ്ട്. തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്ന സുദീപ് ടി ജോർജും സാധാരണ മലയാള ചിത്രങ്ങളിൽ നിന്ന് ഒരു വ്യതസ്തത കൊണ്ടുവരുന്ന കാര്യത്തിൽ വിജയിച്ചു എന്ന് തന്നെ പറയണം.
ഛായാഗ്രാഹകൻ പപ്പിനു മികച്ച ഫ്രേമുകൾ തന്നെയാണ് ചിത്രത്തിന് വേണ്ടി സമ്മാനിച്ചിരിക്കുന്നത്. രതീഷ് വേഗയുടെ സംഗീതവും സന്ദർഭത്തിന് അനുസരിച്ചായിരുന്നു. എഡിറ്റിംഗ് വർക്കുകൾ ശ്രീനിവാസ് കൃഷ്ണ ഭംഗിയായി കൈകാര്യം ചെയ്തിട്ടുണ്ട്. തീയറ്ററുകളിൽ പോയി കണ്ടു വിലയിരുത്തേണ്ട ഒരു മികച്ച സൃഷ്‌ട്ടി തന്നെയാണ് ‘ഇളയരാജ’.
നിങ്ങളുടെ സൗഹൃദത്തിലേക്ക് ഇന്നുമുതൽ പുതിയ ഒരു ബെസ്റ്റി കടന്നു വരുന്നു എന്ന പരസ്യ വാചകവുമായി എത്തിയ ചിത്രമാണ് 'ബെസ്റ്റി'. ഷാനു…
പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന 'ബെസ്റ്റി'യുടെ ട്രെയിലർ എത്തി. ഒരു കംപ്ലീറ്റ് ഫാമിലി എന്റർടൈനർ ആണ് സിനിമയെന്നാണ് ട്രെയിലർ നൽകുന്ന സൂചന.…
ബെന്സി പ്രൊഡക്ഷന്സിന്റെ ബാനറില് കെ വി അബ്ദുള് നാസര് നിർമ്മിക്കുന്ന പന്ത്രണ്ടാമത്തെ ചിത്രമായ 'ബെസ്റ്റി' നാളെ പ്രദർശനത്തിനെത്തുന്നു. മലയാള സിനിമയിലെ…
മലയാളത്തിന്റെ സൂപ്പർതാരം മമ്മൂട്ടിയെ നായകനാക്കി ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്' ഒരു കോമഡി…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ്…
എസ്. യു. അരുൺ കുമാറിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിയാൻ വിക്രം ചിത്രം "വീര ധീര ശൂരൻ" ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ഈ…
This website uses cookies.