[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Reviews

തീയേറ്റർ കുലുക്കുന്ന പൊട്ടിച്ചിരിയുടെ മരണ മാസ്സ്; റിവ്യൂ വായിക്കാം

തീയേറ്റർ കുലുക്കുന്ന പൊട്ടിച്ചിരിയുടെ മരണ മാസ്സ്; റിവ്യൂ വായിക്കാം

മലയാള സിനിമയിൽ നവാഗത സംവിധായകർ തരംഗം സൃഷ്ടിച്ചു കൊണ്ടിരിക്കുന്ന കാലമാണിത്. പുതിയ പ്രതിഭകൾ പുതിയ ആശയങ്ങളുമായി കടന്നു വരികയും, അതോടൊപ്പം തന്നെ ഏറ്റവും വ്യത്യസ്തമായ രീതിയിൽ പ്രേക്ഷകനെ ചലച്ചിത്രാനുഭവത്തിന്റെ പുതിയ ലോകം കാണിക്കുകയും ചെയ്യുന്നുണ്ട്. അങ്ങനെ ഒരു നവാഗത സംവിധായകൻ ഒരുക്കിയ “മരണ മാസ്സ്” എന്ന ഡാർക്ക് കോമഡി ചിത്രമാണ് ഇന്ന് റിലീസ് ചെയ്തിരിക്കുന്നത്. നവാഗതനായ ശിവപ്രസാദ് സംവിധാനം ചെയ്ത ഈ ചിത്രം രചിച്ചത് ശിവപ്രസാദും നടനായ സിജു സണ്ണിയും ചേർന്നാണ്. ബേസിൽ ജോസഫ്, സിജു സണ്ണി, സുരേഷ് കൃഷ്ണ, രാജേഷ് മാധവൻ, അനിഷ്‌മ എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത്. നടൻ ടോവിനോ തോമസ് നിർമ്മാതാവായി എത്തുന്നു എന്നതും ഈ ചിത്രത്തിന് ശ്രദ്ധ നേടികൊടുക്കുന്നുണ്ട്. ടോവിനോ തോമസ് പ്രൊഡക്ഷൻസ്, റാഫേൽ ഫിലിം പ്രൊഡക്ഷൻസ്, വേൾഡ് വൈഡ് ഫിലിംസ് എന്നിവയുടെ ബാനറുകളിൽ ടോവിനോ തോമസ്, റാഫേൽ പൊഴോലിപറമ്പിൽ, ടിങ്സ്‌റ്റൺ തോമസ്, തൻസീർ സലാം എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമാണം.

ഒരു നഗരത്തെ ഭയപ്പെടുത്തുന്ന, റിപ്പർ ചന്ദ്രന് സമാനമായ രീതിയിൽ കൊല ചെയ്യുന്ന ഒരു സീരിയൽ കില്ലറിൻ്റെ കഥയാണ് മരണ മാസ്സ് പറയുന്നത്. അപ്രതീക്ഷിതമായി, ഈ കൊലയാളിയും, അയാളുടെ അടുത്ത ലക്ഷ്യവും, ഒരു പെൺകുട്ടിയും, അവളുടെ കാമുകനും, വേറെ കുറച്ചു പേരും ഒരു രാത്രി ഒരേ ബസിൽ യാത്ര ചെയ്യുകയും അതെ തുടർന്ന് സംഭവിക്കുന്ന നാടകീയ സംഭവങ്ങളുമാണ് ഹാസ്യത്തിന്റെ അകമ്പടിയോടെ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. കൊലയാളി ആയ എസ് കെ ആയി രാജേഷ് മാധവനും നായകനായ ലൂക്ക് ആയി ബേസിൽ ജോസഫുമാണ് ചിത്രത്തിൽ വേഷമിട്ടിരിക്കുന്നത്.

വ്യത്യസ്തമായ കഥകൾ ആവിഷ്കരിച്ചു കൊണ്ടാണ് ഇന്ന് മിക്ക നവാഗത സംവിധായകരും ഈ രംഗത്തേക്ക് കടന്നു വരുന്നത് എന്നതിന് ഏറ്റവും പുതിയ ഉദാഹരണം ആണ് ശിവപ്രസാദ്. വളരെ വ്യത്യസ്തമായ ഒരു കഥയാണ് മരണ മാസ്സ് എന്ന തന്റെ ആദ്യ ചിത്രത്തിലൂടെ ശിവപ്രസാദ് പറയുന്നത്. ശിവപ്രസാദും സിജു സണ്ണിയും വളരെ രസകരമായി ഒരുക്കിയ ഈ തിരക്കഥയിൽ പ്രേക്ഷകനെ രസിപ്പിക്കുന്ന എല്ലാ ഘടകങ്ങളും കൃത്യമായ അളവിൽ ഉൾക്കൊള്ളിച്ചതിനൊപ്പം ഡാർക്ക് കോമഡി എന്ന വ്യത്യസ്തമായ സിനിമാ വിഭാഗത്തോട് നൂറു ശതമാനവും നീതി പുലർത്തി എന്നും പറയാം. തിരക്കഥക്ക് മികച്ച ഒരു ദൃശ്യ ഭാഷ ശിവപ്രസാദ് നൽകിയപ്പോൾ മരണ മാസ്സ് എന്ന ചിത്രം ആദ്യാവസാനം പ്രേക്ഷകന് വളരെ രസകരമായും അത് പോലെ അത്യധികം ത്രില്ലോടു കൂടിയും കാണാൻ കഴിയുന്ന ഒരു വിനോദ ചിത്രമായി മാറി. വ്യക്തമായ ഐഡന്റിറ്റിയുള്ള കഥാപാത്രങ്ങളും ഏറെ രസകരമായ കഥാ സന്ദർഭങ്ങളും ആണ് ഈ ചിത്രത്തിന്റെ മികവ് വർധിപ്പിക്കുന്നതിന് കാരണമായത്. സംഭാഷണങ്ങളും പ്രേക്ഷകനെ ഒരുപാട് രസിപ്പിക്കുന്നതായിരുന്നു. വളരെ കയ്യടക്കത്തോട് കൂടി, ഒരിക്കലും രസ ചരട് മുറിഞ്ഞു പോകാതെയാണ് ശിവപ്രസാദ് എന്ന നവാഗത സംവിധായകൻ ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. ഒരു നിമിഷംപോലും പ്രേക്ഷകനെ ബോറടിപ്പിക്കാതെ കഥ പറയാൻ സംവിധായകന് കഴിഞ്ഞിട്ടുണ്ട്.

ഡാർക്ക് കോമഡി എന്നതിനൊപ്പം വളരെ സീരിയസ് ആയ വിഷയങ്ങളെ ആക്ഷേപ ഹാസ്യ രൂപേണയും ചിത്രത്തിൽ അവതരിപ്പിച്ചിട്ടുണ്ട്. അതിനൊപ്പം വന്ന സ്പൂഫ് എലമെന്റുകളും ചിത്രത്തിന് മികവ് വർധിപ്പിച്ചു. സന്ദർഭങ്ങളും സംഭാഷണങ്ങളും ഭാവ പ്രകടനകളുമെല്ലാം നർമ്മം ഉണ്ടാക്കാൻ വേണ്ടി വളരെ സ്വാഭാവികമായി ഉപയോഗിച്ചിട്ടുണ്ട് എന്നതാണ് ചിത്രത്തിന്റെ ഏറ്റവും വലിയ മികവ്. പോപ്പ് കൾചറിൻ്റെ സ്വാധീനവും വളരെ പുതുമയോടെ ചിത്രത്തിൽ കാണാൻ സാധിക്കും. യുവ പ്രേക്ഷകർക്ക് അതുമായി വളരെ വേഗം കണക്ട് ചെയ്യാൻ സാധിക്കും എന്നതും പോസിറ്റീവ് ആയിട്ടുണ്ട്.

 

ഗംഭീര പ്രകടനം നൽകിയ ബേസിൽ ജോസഫ്- രാജേഷ് മാധവൻ ജോഡിയാണ്‌ ഈ ചിത്രത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റ് എന്ന് പറയാം. പരസ്പരം കൊണ്ടും കൊടുത്തുമുള്ള ഇരുവരുടെയും ഓൺസ്‌ക്രീൻ രസതന്ത്രവും പ്രകടനവും അതി ഗംഭീരം ആയിരുന്നു. വളരെ രസകരമായിരുന്നു ഈ നടന്മാരുടെ ഭാവപ്രകടനങ്ങളും സംഭാഷണ ശൈലിയും. നായിക അനിഷ്‌മ തന്റെ കഥാപാത്രം ജെസിയെ മികച്ച രീതിയിൽ തന്നെ പ്രേക്ഷക സമക്ഷം എത്തിച്ചിട്ടുണ്ട്. അത് പോലെ തന്നെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ച സുരേഷ് കൃഷ്ണ, സിജു സണ്ണി, ബാബു ആന്റണി, പൂജ മോഹൻരാജ്, ജോമോൻ ജ്യോതിർ, പുളിയനം പൗലോസ്, ധീരജ് ഡെന്നി എന്നിവരും ചിത്രത്തെ കൂടുതൽ രസകരമാക്കി.

ബേസിൽ ജോസഫ് തൻ്റെ രൂപം കൊണ്ടും ഗരീര ഭാഷ കൊണ്ടും സംഭാഷണ ശൈലി കൊണ്ടും വലിയ പൊട്ടിച്ചിരിയാണ് സമ്മാനിക്കുന്നത്. രാജേഷ് മാധവൻ ആണെങ്കിൽ തൻ്റെ കരിയർ ബെസ്റ്റ് പ്രകടനം തന്നെ നൽകിയിട്ടുണ്ട് എന്നും എടുത്ത് പറയണം.

ജെ കെ ഒരുക്കിയ സംഗീതം മികച്ചു നിന്നപ്പോൾ, ചിത്രത്തിന് വേണ്ടി ദൃശ്യങ്ങൾ ഒരുക്കിയ നീരജ് രവിയും തന്റെ മികച്ച പ്രകടനം തന്നെ നൽകി. ചിത്രത്തിന്റെ കഥയോട് ചേർന്ന് നിൽക്കുന്ന ഒരു അന്തരീക്ഷമൊരുക്കാൻ നീരജിന്റെ ദൃശ്യങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്. ചമൻ ചാക്കോയുടെ എഡിറ്റിംഗ് ആണ് മികച്ച വേഗതയിൽ തന്നെ കഥ മുന്നോട്ടു കൊണ്ട് പോകാൻ സംവിധായകനെ സഹായിച്ചത്. സാങ്കേതികമായി ഏറെ മുൻപന്തിയിലാണ് ഈ ചിത്രത്തിന്റെ സ്ഥാനം. ഓരോ ഷോട്ടും ഏറ്റവും വ്യത്യസ്തമായി ഒരുക്കാൻ സംവിധായകനും ഛായാഗ്രാഹകനും ശ്രമിച്ചിട്ടുമുണ്ട്, അതിൽ പൂർണ്ണമായും വിജയിച്ചിട്ടും ഉണ്ട്.

മരണ മാസ്സ് ഈ വെക്കേഷൻ കാലത്ത് പ്രേക്ഷകരെ ഒരുപാട് രസിപ്പിക്കുന്ന ഒരു കമ്പ്ലീറ്റ് എന്റെർറ്റൈനെർ ആണ്. ഡാർക്ക് കോമെഡിയും ത്രില്ലും ആക്ഷേപ ഹാസ്യവും സ്പൂഫും അതുപോലെ മനസ്സിൽ തൊടുന്ന, മുഹൂർത്തങ്ങളുമെല്ലാം കോർത്തിണക്കി ഒരുക്കിയ ഒരു മികച്ച സിനിമാനുഭവമാണ് ശിവ പ്രസാദ് എന്ന നവാഗതൻ നമ്മുക്കായി ഒരുക്കിയിരിക്കുന്നത്. പുതുമയേറിയ സിനിമാനുഭവം എന്ന് അക്ഷരം തെറ്റാതെ വിളിക്കാം മരണ മാസ്സിനെ.

webdesk

Recent Posts

“എജ്ജാതി”; ചിദംബരവും ഡൌൺ ട്രോഡൻസും ഒന്നിക്കുന്ന മലയാളത്തിലെ ആദ്യ ത്രാഷ് മെറ്റൽ ഗാനം തരംഗമാവുന്നു

ജാതി, നിറം എന്നിവയുടെ ആഴത്തിലുള്ള പ്രശ്നങ്ങളെ ആവേശത്തോടെ അഭിമുഖീകരിക്കുന്ന "എജ്ജാതി" എന്ന ഗാനം ശ്രദ്ധ നേടുന്നു. മലയാളത്തിലെ ആദ്യ ത്രാഷ്…

15 mins ago

കളക്ഷനിൽ വൻ കുതിപ്പ് ‘മരണമാസ്സ്‌’ കുടുംബപ്രേക്ഷകരുടെ മനസ്സ് നിറയ്ക്കുന്നു

ബേസിൽ ജോസഫിനെ നായകനാക്കി ടൊവിനോ തോമസ് നിർമ്മിച്ച 'മരണമാസ്' മികച്ച പ്രതികരണങ്ങളോടെ പ്രദർശനം തുടരുന്നു. നവാഗതനായ ശിവപ്രസാദ് സംവിധാനം ചെയ്ത…

30 mins ago

ബോക്സ് ഓഫീസിൽ ‘ആലപ്പുഴ ജിംഖാന’യുടെ കിടിലം പഞ്ച്; 24 മണിക്കൂറിൽ വിറ്റത് 120.15K ടിക്കറ്റുകൾ..

തല്ലുമാലയ്ക്ക് ശേഷം ഖാലിദ് റഹ്‍മാന്‍ സംവിധാനം ചെയ്യുന്ന ചിത്രമെന്ന കൗതുകത്തോടെ വിഷു റിലീസിന് എത്തിയ ആലപ്പുഴ ജിംഖാന മനസ്സും ബോക്സ്…

1 hour ago

കൺവിൻസാക്കി സുരേഷ് കൃഷ്ണയും വൈബാക്കി രാജേഷ് മാധവനും കൂടെ ബേസിലും കൂട്ടരും.. ‘മരണമാസ്സ്‌’ മുന്നേറുന്നു..

നവാഗതനായ ശിവപ്രസാദ് സംവിധാനം ചെയ്ത് വിഷു റിലീസായി തീയേറ്ററുകളിൽ എത്തിയ ചിത്രമാണ് 'മരണമാസ്സ്‌'. ഡാർക്ക് കോമഡി ജോണറിൽ പുറത്തിറങ്ങിയ നായകനായ…

11 hours ago

യൂട്യൂബിൽ തരംഗമായി രസമാലെസോങ്: ട്രൻഡിങ്ങിൽ ഇടം പിടിച്ച് രഞ്ജിത്ത് സജീവിന്റെ നൃത്ത ചുവടുകൾ

അരുൺ വൈഗയുടെ സംവിധാനത്തിൽ രഞ്ജിത്ത് സജീവ് നായകനായി എത്തുന്നയുണൈറ്റഡ് കിങ്ഡം ഓഫ് കേരള (UKOK)-യുടെ വീഡിയോ സോങ് കഴിഞ്ഞ ദിവസമാണ്…

13 hours ago

ബോക്സ് ഓഫീസിൽ ‘ആലപ്പുഴ ജിംഖാന’യുടെ ഇടി മുഴക്കം..

തല്ലുമാലയ്ക്ക് ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ചിത്രം എന്നതിനാൽ തന്നെ സിനിമാപ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമാണ് "ആലപ്പുഴ…

1 day ago

This website uses cookies.