[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Reviews

വെള്ളിത്തിരയിൽ വിപ്ലവം തീർക്കുന്ന തങ്കമണി; ദിലീപ്- രതീഷ് രഘുനന്ദൻ ചിത്രം റിവ്യൂ വായിക്കാം

ജനപ്രിയ നായകൻ ദിലീപിനെ നായകനാക്കി രതീഷ് രഘുനന്ദൻ രചിച്ചു സംവിധാനം ചെയ്ത തങ്കമണി എന്ന ചിത്രമാണ് ഇന്ന് പ്രേക്ഷകരുടെ മുന്നിലെത്തിയ മലയാളം റിലീസ്. ഉടൽ എന്ന ചിത്രത്തിലൂടെ പ്രേക്ഷക- നിരൂപക പ്രശംസ നേടിയ രതീഷിനൊപ്പം ദിലീപ് ഒന്നിക്കുന്നു എന്നത് തന്നെ ഈ ചിത്രത്തിന് മേൽ വലിയ പ്രതീക്ഷ വെക്കാൻ കാരണമായിരുന്നു. അതിനൊപ്പം കേരള ചരിത്രത്തിലെ ഒരു നിർണ്ണായക സംഭവത്തെ ആസ്പദമാക്കിയാണ് ഈ ചിത്രം ഒരുക്കുന്നതെന്ന് കൂടി പുറത്തു വന്നതോടെ പ്രതീക്ഷകളുടെ ആക്കം വർധിച്ചു. സൂപ്പർ ഗുഡ് ഫിലിംസിന്‍റെ ബാനറിൽ ആർ.ബി. ചൗധരി, ഇഫാർ മീഡിയയുടെ ബാനറിൽ റാഫി മതിര എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.

യഥാർത്ഥത്തിൽ നടന്ന ഒരു സംഭവത്തെ ആസ്പദമാക്കിയാണ് രതീഷ് രഘുനന്ദൻ തങ്കമണി ഒരുക്കിയിരിക്കുന്നത്. 1980 കളുടെ മധ്യത്തിൽ കേരള രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ കുപ്രസിദ്ധമായ ഒരു സംഭവവും, അതിനെ തുടർന്നുണ്ടാകുന്ന കാര്യങ്ങളുമാണ് ഈ ചിത്രം പറയുന്നത്. ഇടുക്കി ജില്ലയിലെ തങ്കമണി എന്ന ഗ്രാമത്തിലാണ് ഈ ചിത്രത്തിന്റെ കഥ നടക്കുന്നത്. ദിലീപ് അവതരിപ്പിക്കുന്ന ആബേൽ ജോഷ്വാ മാത്തൻ എന്ന കഥാപാത്രത്തിന്റെ ജീവിതത്തിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്.

ഒരിക്കൽ കൂടി മികച്ച ഒരു ചിത്രം തന്നെ പ്രേക്ഷക സമക്ഷം എത്തിച്ചു കൊണ്ടാണ് രതീഷ് രഘുനന്ദൻ എന്ന സംവിധായകൻ വന്നിരിക്കുന്നത്. കാരണം തികഞ്ഞ ഒരു വിനോദ ചിത്രം എന്നതിനൊപ്പം കാമ്പുള്ള ഒരു കഥ പറയുന്ന ഒരു ചിത്രവും കൂടിയാണ് അദ്ദേഹം നമുക്ക് മുന്നിൽ എത്തിച്ചിരിക്കുന്നത്. മലയാളത്തിലെ ജനപ്രിയ നായകനെ ഒരു നടനെന്ന നിലയിൽ മികച്ച രീതിയിൽ ഉപയോഗിച്ച് കൊണ്ടാണ് രതീഷ് ഈ ചിത്രം അവതരിപ്പിച്ചിരിക്കുന്നത്. പ്രേക്ഷകരുടെ പ്രതീക്ഷകൾ സാധൂകരിക്കുന്ന രീതിയിൽ വളരെ ആകാംഷ നിറക്കുന്ന രീതിയിൽ തന്നെയാണ് രതീഷ് ഈ ചിത്രത്തിന്റെ കഥ പറഞ്ഞിരിക്കുന്നത്.. അദ്ദേഹം തന്നെ രചിച്ച തിരക്കഥയാണ് ഈ ചിത്രത്തിന്റെ നട്ടെല്ല് എന്ന് പറയാം. വളരെ സൂക്ഷ്മമമായി എല്ലാ കൊമേർഷ്യൽ ചേരുവകളും ചേർത്തൊരുക്കിയ ഈ തിരക്കഥ വളരെ മികച്ച അടിത്തറയായിരുന്നു തങ്കമണിക്ക് നൽകിയത്. വൈകാരിക രംഗങ്ങളും തീവ്രമായ കഥാസന്ദർഭങ്ങളും ആക്ഷനും പ്രണയവും രസകരമായ നിമിഷങ്ങളുമെല്ലാം ചിത്രത്തിന്റെ മാറ്റ് കൂട്ടി എന്ന് പറയാം. കഥ അവതരിപ്പിച്ച രീതിയിലും അഭിനേതാക്കളെ തിരഞ്ഞെടുത്തതിലും എല്ലാം ഈ മികവ് സംവിധായകൻ പുലർത്തിയിട്ടുണ്ട്. പ്രേക്ഷകരുടെ മനസ്സ് തൊടുന്ന ക്ലൈമാക്സ് ആണ് തങ്കമണിയുടെ മറ്റൊരു ഹൈലൈറ്റ്. ഒരു യഥാർത്ഥ സംഭവത്തോട് പൂർണമായും നീതി പുലർത്തുന്ന രീതിയിൽ ഈ ചിത്രമൊരുക്കാൻ സംവിധായകന് സാധിച്ചിട്ടുണ്ട്.

ജോഷുവ മാത്തൻ എന്ന കഥാപാത്രമായുള്ള ദിലീപിന്റെ മികച്ച പ്രകടനമാണ് ഈ ചിത്രത്തിന്റെ ഹൈലൈറ്റ്. അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനങ്ങളിൽ ഒന്നാണ്, വ്യത്യസ്ത ഗെറ്റപ്പുകളിൽ ഈ ചിത്രത്തിൽ അദ്ദേഹം കാഴ്ച വെച്ചത്. വളരെ അനായാസമായും സ്വാഭാവികമായും തന്റെ കഥാപാത്രം അവതരിപ്പിക്കാൻ ദിലീപിന് കഴിഞ്ഞു. പ്രേക്ഷകരെ തനിക്കൊപ്പം കൊണ്ട് പോകാൻ കഴിയുന്നതാണ് എപ്പോഴും ദിലീപ് എന്ന നടന്റെ വിജയം. നായികാ കഥാപാത്രത്തെ അവതരിപ്പിച്ച നീത പിള്ളൈ പക്വതയാർന്ന പ്രകടനം കാഴ്ച വെച്ചപ്പോൾ , പ്രണിത സുഭാഷ്, അജ്മൽ അമീർ, സുദേവ് നായർ, സിദ്ദീഖ്, മനോജ് കെ ജയൻ, കോട്ടയം രമേഷ്, മേജർ രവി, സന്തോഷ് കീഴാറ്റൂർ, അസീസ് നെടുമങ്ങാട്, ജിബിൻ ജി, മാളവിക മേനോൻ, രമ്യ പണിക്കർ, മുക്ത, അംബിക മോഹൻ, സ്മിനു, ജോൺ വിജയ്, സമ്പത്ത് റാം എന്നിവരും മികച്ച പ്രകടനത്തിലൂടെ പ്രേക്ഷകരുടെ കയ്യടി നേടി.

മനോജ് പിള്ളൈ വളരെ മനോഹരമായ ദൃശ്യങ്ങൾ ചിത്രത്തിന് വേണ്ടി ഒരുക്കിയപ്പോൾ വില്യം ഫ്രാൻസിസ് ഈണമിട്ട ഗാനങ്ങളും മികച്ച നിലവാരം പുലർത്തി. ഗാന രംഗങ്ങളിലെ ദൃശ്യങ്ങൾ മനോഹരമായിരുന്നു. അതുപോലെ തന്നെ ശ്യാം ശശിധരൻ കൈകാര്യം ചെയ്ത എഡിറ്റിംഗ് വിഭാഗം പുലർത്തിയ മികവ് ചിത്രത്തിന് മുന്നോട്ടുള്ള മികച്ച ഒഴുക്ക് നൽകുന്നതിലും അതുപോലെ സാങ്കേതികമായി നിലവാരം വർദ്ധിപ്പിക്കുന്നതിനും കാരണമായി. പശ്‌ചാത്തല സംഗീതവും ചിത്രത്തിന്റെ കഥാന്തരീക്ഷം ആവശ്യപ്പെട്ട തീവ്രത പകർന്നു നൽകുന്നതിൽ നിർണ്ണായകമായി.

നല്ല സിനിമയെ സ്നേഹിക്കുന്ന പ്രേക്ഷകർ ഒരുപാട് ഇഷ്ട്ടപെടുന്ന ഒരു ഗംഭീര സിനിമാനുഭവമാണ് തങ്കമണി. പ്രേക്ഷകരോട് ചേർന്ന് നിൽക്കുന്ന ഒരു ദിലീപ് ചിത്രമാണ് തങ്കമണിയെന്ന് നിസംശയം പറയാം. വളരെ വ്യത്യസ്തമായ ഒരു കഥ പറയുന്ന ഈ ചിത്രം ഓരോ പ്രേക്ഷകനും പുതുമയേറിയ ഒരു ചലച്ചിത്രാനുഭവം സമ്മാനിക്കുമെന്നുറപ്പ്. മികച്ച പ്രകടനവും കഥ പറച്ചിലും കൊണ്ട്, കേരളാ ചരിത്രത്തിലെ ഒരേട് തന്നെയാണ് രതീഷ് രഘുനന്ദൻ പ്രേക്ഷകരുടെ മുന്നിലെത്തിച്ചിരിക്കുന്നത്

webdesk

Recent Posts

“വരവ് “അറിയിച്ച് ഷാജി കൈലാസും ജോജു ജോർജും.

ഷാജി കൈലാസ് ചിത്രത്തിൽ ജോജു ജോർജ് നായകനാകുന്നു. "വരവ്" എന്ന് പേരിട്ടിരിക്കുന്ന കംപ്ലീറ്റ് ആക്ഷൻ മാസ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ…

1 day ago

പുതു വർഷത്തിൽ പുത്തൻ ചുവട് വെയ്പ്പുമായി ലിസ്റ്റിൻ സ്റ്റീഫന്റെ സൗത്ത് സ്റ്റുഡിയോസ്

പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ സെക്രട്ടറിയായി സ്ഥാനമേറ്റതിന് ശേഷം അദ്ദേഹം ദൃശ്യമാധ്യമ രംഗത്ത് പുതിയ ചുവടു വെപ്പ് കൂടി നടത്തിയിരിക്കുകയാണ്. ലിസ്റ്റിൻ സ്റ്റീഫന്റെ…

1 day ago

എപിക് സ്‌ക്രീനുകളിൽ റിലീസ് ചെയ്യാൻ “ലോക”

ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…

2 weeks ago

പ്രഭാസ്- പ്രശാന്ത് വർമ്മ ചിത്രത്തിൽ നായികയായി ഭാഗ്യശ്രീ ബോർസെ?

പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…

2 weeks ago

തെലുങ്കിൽ വിസ്മയിപ്പിച്ചു വെങ്കിടേഷ് വി പി; ‘കിങ്‌ഡം’ വില്ലന് ഗംഭീര പ്രശംസ

വിജയ് ദേവരകൊണ്ട നായകനായ "കിങ്‌ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…

3 weeks ago

കാർത്തി ചിത്രമൊരുക്കാൻ തരുൺ മൂർത്തി?

മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…

3 weeks ago

This website uses cookies.