ഒപ്പത്തിന് ശേഷം മലയാളത്തിൽ ത്രില്ലർ കഥ പറയുന്ന പ്രിയദർശന്റെ ഏറ്റവും പുതിയ ചിത്രം ‘കൊറോണ പേപ്പേഴ്സ്’ തിയേറ്ററിൽ മികച്ച അഭിപ്രായവുമായി മുന്നേറുന്നു. തുടക്കം മുതൽ അവസാനം വരെ പ്രേക്ഷകരെ പിടിച്ചെടുത്തുന്ന ത്രില്ലർ ചിത്രമാണ് പ്രിയദർശൻ ഒരുക്കിയിരിക്കുന്നത്. ഒരു പാട്ടു പോലുമില്ലാതെ തമാശകൾ കോർത്തിണക്കാതെ ഒരു പ്രിയദർശൻ ചിത്രം പുറത്തിറങ്ങുന്നത് ഏറെ കാലത്തിന് ശേഷമാണ്. ഒരു ഇൻവെസ്റ്റിഗേറ്റിവ് ത്രില്ലർ ഗണത്തിനെ കഴിഞ്ഞും ദുരൂഹതകൾ ഉണർത്തുന്ന ക്രൈം ത്രില്ലറാണ് പ്രേക്ഷകർക്ക് മുന്നിൽ എത്തിച്ചിരിക്കുന്നത്. ഒരു കുറ്റകൃത്യവും അതുമായി ബന്ധപ്പെട്ട് ആ കുറ്റകൃത്യത്തിലേക്ക് ഓരോരുത്തരായി കടന്നുവരുന്നതും അതിനു പിന്നിലെ കാരണങ്ങളുമാണ് ചിത്രത്തിൻറെ ഇതിവൃത്തം.
1949 ൽ അകിര ഖുറസോവ നിർമ്മിച്ച സ്‌ട്രെ ഡോഗ്സ് എന്ന സിനിമയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് പുറത്തിറക്കിയ ‘എട്ടു തോട്ടകൾ’ എന്ന തമിഴിൽ ചിത്രമാണ് ‘കൊറോണ പേപ്പേഴ്സ്’ ആയി മലയാളത്തിൽ പുറത്തിറക്കിയിരിക്കുന്നത്. ‘എട്ടു തോട്ടകൾ’ ചിത്രത്തെ അപേക്ഷിച്ച് തിരക്കഥയിൽ വ്യത്യസ്തത വരുത്തിക്കൊണ്ട് ചിത്രത്തിലുടനീളം സസ്പെൻസുകൾ നിറച്ചാണ് ശ്രീഗണേഷ് ചിത്രത്തിൻറെ കഥ ഒരുക്കിയിരിക്കുന്നത്.
‘സ്‌ട്രെ ഡോഗ്സ് ‘ എന്ന ചിത്രത്തിൽ രണ്ടാം ലോകമഹായുദ്ധകാലത്ത് ജപ്പാനിലെ ജനങ്ങൾ നേരിട്ട പ്രശ്നങ്ങളെ ആയിരുന്നു സസൂഷ്മ അവതരിപ്പിച്ചത്. എന്നാൽ ‘കൊറോണ പേപ്പേഴ്സ്’ കൊറോണ കാലത്തിന് ശേഷമുള്ള ജനങ്ങളുടെ ജീവിതരീതികളെയാണ് ഇതിവൃത്തം ആക്കിയത്. ഒരു തോക്കിനെ ചുറ്റിപ്പറ്റിയുള്ള അന്വേഷണത്തിലൂടെ മനുഷ്യൻ്റെ വൈകാരികതയിലൂടെയാണ് സഞ്ചരിക്കുന്നത്. സിനിമ ആവശ്യപ്പെടുന്നതിനനുസരിച്ച് കഥാപാത്രങ്ങളെ തെരഞ്ഞെടുത്തിരിക്കുകയാണ് സംവിധായകൻ പ്രിയദർശൻ ഇക്കുറി. യുവ താരങ്ങളായ ഷെയ്ൻ നിഗവും ഷൈൻ ടോം ചാക്കോയും ജീൻ പോളും കഥാപാത്രങ്ങളെ കയ്യടക്കത്തോടുകൂടി അവതരിപ്പിച്ചു കയ്യടി നേടിയിട്ടുണ്ട്. ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ചത് സിദ്ധിക്കും നടി സന്ധ്യ ഷെട്ടിയുമാണ്. ഗായത്രി അശോകാണ് ചിത്രത്തിൽ നായികാ വേഷത്തെ അവതരിപ്പിച്ചിരിക്കുന്നത്. സസ്പെൻസിന് ശക്തി കൂട്ടാൻ മുൻനിര താരങ്ങളുടെ അതിഥി വേഷങ്ങളും ശ്രദ്ധ നേടിയിരുന്നു
ഡാർക്ക് ത്രില്ലർ മൂഡിലുള്ള ഫ്രെയിമുകൾ ചിത്രത്തിൻറെ കഥ പറച്ചിലിനു വലിയ പിന്തുണയാണ് നൽകിയത്. ദിവാകർ മണിയാണ് ചിത്രത്തിൽ ക്യാമറ ചലിപ്പിച്ചിരിക്കുന്നത്. എഡിറ്റിംഗ് ചെയ്തിരിക്കുന്നത് അയ്യപ്പൻ നായർ ആണ്. ത്രില്ലർ കഥയ്ക്ക് കരുത്ത് പകർന്ന പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത് സംഗീത സംവിധായകൻ കെപിയുമാണ്. ഫോർ ഫ്രെയിംസിന്റെ ബാനറിൽ പ്രിയദർശൻ തന്നെയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഒരു ഡീസന്റ് ത്രില്ലർ കഥ പ്രതീക്ഷിച്ചു പ്രേക്ഷകന് തീർച്ചയായും ‘കൊറോണ പേപ്പേർഴ്സിന്’ ടിക്കറ്റ് എടുക്കാം.
വിജയ് ദേവരകൊണ്ട നായകനായ "കിങ്‌ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
71 മത് ദേശീയ പുരസ്‍കാരങ്ങളിൽ മികച്ച തെലുങ്ക് ചിത്രത്തിനുള്ള അവാർഡ് സ്വന്തമാക്കിയത് നന്ദമുരി ബാലകൃഷ്ണ എന്ന ബാലയ്യ നായകനായ ഭഗവന്ത്…
71 മത് ദേശീയ ചലച്ചിത്ര പുരസ്‍കാരങ്ങൾ പ്രഖ്യാപിച്ചു. മിസിസ് ചാറ്റർജി Vs നോർവേ എന്ന ചിത്രത്തിലെ ഗംഭീര പ്രകടനത്തിന് റാണി…
This website uses cookies.