അസ്‌കർ അലിയെ നായകനാക്കി അരുൺ വൈഗ സംവിധാനം ചെയ്‌ത കോമഡി- റൊമാന്റിക് ചിത്രം ‘ചെമ്പരത്തിപ്പൂ’ ഇന്ന് തിയറ്ററുകളിൽ റിലീസായി. അദിതി രവി, പാർവതി അരുൺ എന്നിവരാണ് ചിത്രത്തിലെ നായികമാർ. അജു വർഗീസ്, വിശാഖ് നായർ, ധർമജൻ, കോട്ടയം പ്രദീപ്, സുധീർ കരമന , സുനിൽ സുഗത, വിജിലേഷ് തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഹണി ബീ 2.5 എന്ന ചിത്രത്തിലൂടെ മലയാളത്തിലേയ്ക്ക് ചുവടുവെച്ച അസ്‌കർ അലിയുടെ രണ്ടാമത്തെ ചിത്രമാണ് ചെമ്പരത്തിപ്പൂ. ആദ്യ ചിത്രം സമ്മിശ്ര പ്രതികരണം നേടി തിയേറ്ററുകളിൽ നിന്നും പോയെങ്കിലും വമ്പൻ റിലീസായാണ് ‘ചെമ്പരത്തിപ്പൂ’ എത്തിയത്. മോഹൻലാലിൻറെ മാക്സ്‌ലാബ് ആണ് ഈ ചിത്രം കേരളത്തിൽ വിതരണം ചെയ്തിരിക്കുന്നത്. 120 കേന്ദ്രങ്ങളിലാണ് ചിത്രം റിലീസ് ആയത്. വിനീത് ശ്രീനിവാസൻ പാടിയ പാട്ടും, ചിത്രത്തിന്റെ ട്രെയിലറും നേരത്തെ തന്നെ ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.
വ്യത്യസ്തങ്ങളായ കാലഘട്ടത്തിലൂടെ കഥ പറയുന്ന ഒരു ചിത്രമാണ് ചെമ്പരത്തിപ്പൂ. വിനോദ് എന്ന ചെറുപ്പകാരന്റെ മൂന്ന് കാലഘട്ടമാണ് ചെമ്പരത്തിപ്പൂവിൽ ഒരുക്കിയിരിക്കുന്നത്. ഒരു ചെറുപ്പക്കാരന്റെ ജീവിതത്തെ രണ്ട് പെൺകുട്ടികൾ എങ്ങനെ സ്വാധീനിക്കുന്നു എന്ന് വളരെ രസകരമായി സംവിധായകൻ പറയാൻ ശ്രമിക്കുന്നു. പ്രേക്ഷകരെ ആദ്യാവസാനം ചിത്രത്തിൽ മുഴുകിയിരുത്തിക്കൊണ്ട് കഥ പറയുന്നതിൽ സംവിധായകൻ നീതി പുലർത്തിയിട്ടുണ്ട്. ഈ ചിത്രത്തെ റൊമാന്റിക് കോമഡി, റൊമാന്റിക് ഡ്രാമ എന്നീ രണ്ട് ഗണങ്ങളിലും പെടുത്താവുന്നതാണ്. പ്രണയരംഗങ്ങൾക്ക് പ്രാധാന്യം നൽകിയാണ് ചിത്രം തയ്യാറാക്കിയിരിക്കുന്നതെങ്കിലും പ്രേക്ഷകരെ ചിരിപ്പിക്കാനുള്ള വകയും ഉൾപ്പെടുത്താൻ ശ്രമിച്ചിട്ടുണ്ട്.
അസ്‌കർ അലി തന്റെ കഥാപാത്രത്തോട് നീതി പുലർത്തിയെന്ന് തന്നെ പറയാം. അതോടൊപ്പം അദിതി രവിയും പാർവതി അരുണും മികച്ച അഭിനയം കാഴ്ചവെച്ചു. അജു വർഗീസ്, വിശാഖ് നായർ എന്നിവർ വീണ്ടും തങ്ങളുടെ ഹാസ്യം നിറഞ്ഞ പ്രകടനത്തിലൂടെ പ്രേക്ഷകരെ ആകർഷിച്ചു. ധർമജൻ, കോട്ടയം പ്രദീപ്, സുധീർ കരമന , സുനിൽ സുഗത, വിജിലേഷ്, ധർമജൻ തുടങ്ങിയവരും മികച്ച പ്രകടനത്തിലൂടെ പ്രേക്ഷകരുടെ കൈയ്യടി നേടി.
അരുൺ വൈഗ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും തയ്യാറാക്കിയിരിക്കുന്നത്. മികച്ച രീതിയിൽ തന്നെ കഥാപാത്രങ്ങളെയും കഥാ സന്ദർഭങ്ങളെയും ഒരുക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. ആദ്യ പകുതിയിൽ പലയിടത്തും കൈവിട്ട് പോകുന്നുണ്ടെങ്കിലും രണ്ടാം പകുതിയും ക്ലൈമാക്സും സംവിധായകൻ ഭദ്രമാക്കിയിട്ടുണ്ട്. ചിത്രത്തിലെ ഹാസ്യമുഹൂർത്തങ്ങളും രസകരമായ സംഭാഷണങ്ങളും പ്രേക്ഷകരെ ആകർഷിക്കുന്നു. ചിത്രത്തിന് വേണ്ടി ദൃശ്യങ്ങളൊരുക്കിയത് സന്തോഷ് അനിമ ആണ്. അദ്ദേഹം ഒപ്പിയെടുത്ത മനോഹര ദൃശ്യങ്ങൾ ഈ പ്രണയ ചിത്രത്തിന് കൂടുതൽ ഭംഗി നൽകിയിട്ടുണ്ട്. രാകേഷ് എ. ആറിന്റെ സംഗീതം ചിത്രത്തിന്റെ കഥയെ പ്രേക്ഷകരുടെ മനസ്സിനോട് കോർത്തിണക്കുന്നതിൽ നിർണായക പങ്കുവഹിച്ചിരിക്കുന്നു. മൊത്തത്തിൽ കണ്ടിരിക്കാനാകുന്ന ഒരു പ്രണയചിത്രമാണ് ‘ചെമ്പരത്തിപ്പൂ’.
ധ്യാൻ ശ്രീനിവാസനും ലുക്മാൻ അവറാനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന 'വള' ഇന്നു മുതൽ ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തും. കേരളത്തിൽ ദുൽഖർ…
കൊല്ലം അഞ്ചൽ സ്വദേശികള്‍ക്കിനി നവീന സാങ്കേതിക തികവോടെ ഏറ്റവും പുതിയ സിനിമകൾ ആസ്വദിക്കാം. കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ സെക്രട്ടറിയും…
ധ്യാൻ ശ്രീനിവാസനും ലുക്മാൻ അവറാനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന 'വള'യുടെ ആകാംക്ഷ നിറയ്ക്കുന്നതും രസകരവുമായ ട്രെയിലർ പുറത്ത്. ഒരു വളയെ ചുറ്റിപറ്റി…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക്…
ധ്യാൻ ശ്രീനിവാസനും ലുക്മാൻ അവറാനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന 'വള' യുടെ തമിഴ്നാട് വിതരണ അവകാശം സ്വന്തമാക്കി എ ജി എസ്…
സൂപ്പർ ഹിറ്റായ 'രോമാഞ്ച'ത്തിന് ശേഷം ഗപ്പി സിനിമാസ് നിർമ്മിക്കുന്ന പുതിയ ചിത്രത്തിന്‍റെ ടൈറ്റിൽ ലുക്ക് പുറത്ത്. 'ഗപ്പി'ക്കും 'അമ്പിളി'ക്കും ശേഷം…
This website uses cookies.