സൂപ്പര്‍ താരങ്ങളില്‍ നിന്നും മാറി യുവതാരങ്ങളെ കേന്ദ്രീകരിച്ചു ഒട്ടേറെ സിനിമകള്‍ മലയാളത്തില്‍ ഒരുങ്ങുകയാണ്. ആ കൂട്ടത്തിലേക്കാണ് നവാഗതനായ നൗഷാദ് സംവിധാനം ചെയ്ത കാപ്പുചിനോയും എത്തുന്നത്. പൂര്‍ണ്ണമായും യുവാക്കളെ ലക്ഷ്യമാക്കി കൊണ്ടാണ് കാപ്പുചീനോ എത്തിയിരിക്കുന്നത്.
മീഡിയ കമ്പനി നടത്തുന്ന സുഹൃത്തുക്കളായ അഞ്ച് യുവാക്കളിലൂടെയാണ് സിനിമയുടെ കഥ തുടങ്ങുന്നത്. ഇവരുടെ സൌഹൃദവും രസകരമായ നിമിഷങ്ങളും ജീവിതത്തില്‍ യാദൃശ്ചികമായി സംഭവിക്കുന്ന അബദ്ധങ്ങളും അത് മൂലമുണ്ടാകുന്ന പ്രശ്നങ്ങളുമാണ് കാപ്പുചീനോ പറയുന്നത്.
സ്ഥിരം കണ്ടുവരുന്ന കഥഗതിയാണെങ്കിലും രസകരമായി അത് അവതരിപ്പിക്കാന്‍ സംവിധായകന് നൗഷാദ് ശ്രമിച്ചിട്ടുണ്ട്. ആദ്യ പകുതിയിലെ ഹാസ്യ രംഗങ്ങള്‍ വിട്ട് രണ്ടാം പകുതി ഗൌരവമായ തലത്തിലേക്ക് നീങ്ങുമ്പോഴും സിനിമയുടെ ഒഴുക്ക് നില നിര്‍ത്താന്‍ സംവിധായകന് കഴിഞ്ഞിട്ടുണ്ട്.
ധർമജൻ, ഹരീഷ് കണാരൻ, മനോജ് ഗിന്നസ് എന്നിവരുടെ പ്രകടനമാണ് ചിത്രത്തില്‍ എടുത്തു പറയേണ്ടത്. ഇവരുടെ സാന്നിധ്യം സിനിമയ്ക്ക് രസകമായ നിമിഷങ്ങള്‍ സമ്മാനിക്കുന്നുണ്ട്.
റീലീസിന് കാപ്പുചീനോയിലെ ഗാനങ്ങൾ ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. വിനീത് ശ്രീനിവാസൻ ആലപിച്ച ‘ജാനാ മേരി ജാനാ’ എന്ന ഗാനം സോഷ്യല്‍ മീഡിയ ഏറ്റെടുത്തതാണ്. ഹിഷാം അബ്ദുൾ വഹാം ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിലെ ഗാനങ്ങളും ബാക്ക്ഗ്രൌണ്ട് മ്യൂസിക്കും സിനിമയുമായി ചേര്‍ന്ന് നില്‍ക്കുന്നുണ്ട്.
തിരക്കഥ പലയിടത്തും ദുര്‍ബലമാകുന്നുണ്ടെങ്കിലും സംവിധായകന് സിനിമയെ പിടിച്ച് നിര്‍ത്തുന്നുണ്ട്. സൂപ്പര്‍ താരങ്ങള്‍ക്കും സൂപ്പര്‍ സംവിധായകര്‍ക്കും വരെ കൈമോശം വരുന്ന കാലത്ത് ഇത്തരം ചില പാകപ്പിഴകള്‍ വിസ്മരിക്കാവുന്നതെ ഉള്ളൂ.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.