ബിജു മേനോനെ നായകനാക്കി റഫീഖ് ഇബ്രാഹിം സംവിധാനം ചെയ്ത ചിത്രമാണ് ‘പടയോട്ടം’. വീകൻഡ് ബ്ലോക്ക്ബസ്റ്റേർസിന്റെ ബാനറിൽ സോഫിയ പോളാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. പല തവണ റിലീസ് മാറ്റിയിരുന്നെങ്കിലും ബിജു മേനോന്റെ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രം കൂടിയാണിത്. ആദ്യം പുറത്തിറങ്ങിയ ടീസറും പിന്നിട് വന്ന ട്രെയ്‌ലറും ഏതൊരു പ്രേക്ഷകനേയും തീയറ്ററുകളിൽ എത്തിക്കാൻ ഒരു പരിധി വരെ സാഹിച്ചു എന്ന് തന്നെ പറയണം. കാത്തിരിപ്പിന് വിരാമമെന്നപ്പോലെ നല്ല റിലീസോട് പ്രദർശനത്തിനെത്തിയ ചിത്രത്തിന് മികച്ച വരവേൽപ്പാണ് ലഭിച്ചിരിക്കുന്നത്.
ഹാസ്യത്തിന് ഏറെ പ്രാധാന്യം നൽകികൊണ്ടാണ് ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്. ഏതൊരു പ്രേക്ഷകനും ചിന്തിക്കാൻ സാധിക്കുന്ന കഥയെ വളരെ മികച്ച രീതിയിൽ ദൃശ്യാവിഷ്കരിച്ചിരിക്കുകയാണ് സംവിധായകൻ ഇവിടെ ചെയ്തിരിക്കുന്നത്. ആദ്യാവസാനം വരെ ഒരു നിമിഷം പോലും ബോറടിപ്പിക്കാത്ത രീതിയിലുള്ള അവതരണം തന്നെയാണ് ചിത്രത്തിന് മാറ്റ് കൂട്ടിയത്. തങ്ങളുടെ സുഹൃത്തിന് വേണ്ടി പ്രതികാരം ചെയ്യുവാൻ തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ യാത്ര ചെയ്യേണ്ടി വരുന്ന സുഹൃത്തുകളുടെ കഥ പറയുന്ന ഈ ചിത്രം ഒരു കോമഡി റോഡ് മൂവിയെന്നും വിശേഷിപ്പിക്കാം. ബിജു മേനോന്റെ കരിയറിലെ തന്നെ ഏറ്റവും വ്യത്യസ്തമായ ഒരു കഥാപാത്രമായിരുന്നു ചെങ്കൽ രഘു. ഹാസ്യ രംഗങ്ങളിൽ മികവ് പുലർത്തുന്നതിനോടൊപ്പം ക്ലൈമാക്സ് സീനിലെ ആക്ഷൻ രംഗവും ഏറെ ശ്രദ്ധേയമായിരുന്നു. എല്ലാത്തരം പ്രേക്ഷകരെയും തൃപ്തിപ്പെടുത്തുന്ന രീതിയിലുള്ള ഒരു കോമഡി എന്റർട്ടയിനർ ഒരുക്കുന്ന കാര്യത്തിൽ സംവിധായകൻ വിജയിച്ചു എന്നത് നിസംശയം പറയാൻ സാധിക്കും.
അരുൺ എ. ആർ, അജയ് രാഹുൽ എന്നിവർ ചേർന്നാണ് ചിത്രത്തിന് വേണ്ടി തിരക്കഥ ഒരുക്കിയിരിക്കുന്നത്. തിരുവനന്തപുരം ഭാഷയും കാദർഗോഡ് ഭാഷയും വളരെ മികച്ച രീതിയിൽ തന്നെയാണ് അവതരിപ്പിച്ചിരിക്കുന്നത്. സംഭാഷണങ്ങളിൽ യാതൊരു കൃത്രിമം തോന്നിയിരുന്നില്ല. റഫീക് ഇബ്രാഹിമിന്റെ സംവിധാന മികവ് തന്നെയായിരുന്നു ചിത്രത്തിന്റെ പ്രധാന ആകർഷണം. മലയാള സിനിമയുടെ ഭാവി വാക്ദാനം എന്ന് അദ്ദേഹത്തെ വിശേഷിപ്പിക്കാം.
ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളും തങ്ങളുടെ റോൾ ഭംഗിയായി അവതരിപ്പിച്ചു. അനു സിത്താരയുടെ ഗസ്റ്റ് റോൾ ഏറെ ശ്രദ്ധേയമായിരുന്നു. സംവിധായകൻ ലിജോ ജോസ് പല്ലിശേരിയുടെ കരിയറിലെ തന്നെ ഏറ്റവും മികച്ച പ്രകടനമായിരുന്നു ചിത്രത്തിൽ കാണാൻ സാധിച്ചത്. ഹരീഷ് കണാരൻ, സൈജു കുറുപ്പ്, ദിലീപ് പോത്തൻ, സുധി കോപ്പ എന്നിവരുടെ ഹാസ്യ രംഗങ്ങൾ തീയറ്ററിൽ ചിരി പടർത്തി. രാംദേവായി വില്ലൻ വേഷം കൈകാര്യം ചെയ്ത രവി സിങ്ങും അവസാന ഭാഗങ്ങളിൽ മികച്ചുനിന്നു.
പ്രശാന്ത് പിള്ളയാണ് ചിത്രത്തിന് വേണ്ടി സംഗീതം ചെയ്തിരിക്കുന്നത്, ഹരി നാരായണനാണ് വരികൾ രച്ചിരിക്കുന്നത്. കഥാ സന്ദർഭങ്ങൾക്കാനുസരിച്ചാണ് അദ്ദേഹം സംഗീതവും പഞ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നത്.
സതീഷ് കുറുപ്പിന്റെ ഛായാഗ്രഹണവും പ്രശംസ അർഹിക്കുന്ന ഒന്ന് തന്നെയാണ്, ചിത്രത്തിലെ ഓരോ ഫ്രെമുകളും മികച്ചതായിരുന്നു. എഡിറ്റിംഗ് വർക്കുകൾ വളരെ മികച്ച രീതിയിൽ തന്നെയാണ് രതീഷ് രാജും കൈകാര്യം ചെയ്തിരിക്കുന്നത്.
എന്റർട്ടയിനർ എന്ന നിലയിൽ ഏതൊരു പ്രേക്ഷനേയും തൃപ്തിപ്പെടുത്താൻ സാധിക്കുന്ന ഒരു ചിത്രം തന്നെയായിരിക്കും ‘പടയോട്ടം’. തീയറ്ററുകളിൽ തന്നെ പോയി കണ്ട് ആസ്വദിക്കേണ്ട ഒരു കോമഡി റോഡ് മൂവി കൂടിയാണിത്. പടയോട്ടം എന്ന ചിത്രത്തിലൂടെ വലിയൊരു തിരിച്ചു വരവ് കൂടിയാണ് ബിജു മേനോൻ നടത്തിയിരിക്കുന്നത്.
ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെ വി അബ്ദുള്‍ നാസര്‍ നിർമ്മിക്കുന്ന പന്ത്രണ്ടാമത്തെ ചിത്രമായ 'ബെസ്റ്റി' നാളെ പ്രദർശനത്തിനെത്തുന്നു. മലയാള സിനിമയിലെ…
മലയാളത്തിന്റെ സൂപ്പർതാരം മമ്മൂട്ടിയെ നായകനാക്കി ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്' ഒരു കോമഡി…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ്…
എസ്. യു. അരുൺ കുമാറിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിയാൻ വിക്രം ചിത്രം "വീര ധീര ശൂരൻ" ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ഈ…
ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം നരിവേട്ടയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ടോവിനോ തോമസിന്റെ…
മലയാള സിനിമയിലെ പ്രമുഖ യുവതാരങ്ങളായ അഷ്കർ സൗദാനും ഷഹീർ സിദ്ദിഖും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ബെസ്റ്റി' ജനുവരി 24ന് തിയറ്ററുകളിലെത്തും.…
This website uses cookies.