നിങ്ങളുടെ സൗഹൃദത്തിലേക്ക് ഇന്നുമുതൽ പുതിയ ഒരു ബെസ്റ്റി കടന്നു വരുന്നു എന്ന പരസ്യ വാചകവുമായി എത്തിയ ചിത്രമാണ് ‘ബെസ്റ്റി’. ഷാനു സമദ് രചിച്ചു സംവിധാനം ചെയ്ത ഈ ചിത്രത്തിൽ അഷ്‌കർ സൗദാൻ, ഷഹീൻ സിദ്ദിഖ്, സാക്ഷി അഗർവാൾ, ശ്രാവണ എന്നിവരാണ് പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത്. ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ.വി അബ്ദുൾ നാസർ നിർമ്മിച്ച ചിത്രത്തിന്റെ കഥ രചിച്ചത് പൊന്നാനി അസീസ് ആണ്. തിരക്കഥ, സംഭാഷണം എന്നിവ രചിച്ചത് സംവിധായകൻ ഷാനു സമദ്.
രസകരമായ ഒരു പ്രമേയമാണ് ഈ ചിത്രത്തിലൂടെ സംവിധായകൻ പ്രേക്ഷകരുടെ മുന്നിൽ അവതരിപ്പിച്ചിരിക്കുന്നത്. ചെറിയ പ്രശ്നങ്ങളുടെ പുറത്ത് വിവാഹബന്ധം വേർപ്പെടുത്തുന്ന വാർത്തകൾ സ്ഥിരമായ ഈ കാലത്ത്, അത്തരമൊരു സാഹചര്യത്തിൽ എത്തി നിൽക്കുന്ന ബന്ധത്തിലേക്ക് പുതിയ ഒരാൾ കടന്നു വരുന്നതും, തുടർന്ന് നടക്കുന്ന സംഭവവികാസങ്ങളുമാണ് ചിത്രം കാണിച്ചു തരുന്നത്. ഇതിൽ വിവാഹ മോചനത്തിലേക്ക് നയിക്കുന്ന കാരണവും ഈ ബന്ധത്തിലേക്ക് കടന്നു വരുന്ന കഥാപാത്രത്തിന്റെ ലക്ഷ്യവും പുലർത്തുന്ന പുതുമയാണ് ചിത്രത്തെ ഏറെ രസകരമാക്കുന്നത്.
വളരെ രസകരമായ മുഹൂർത്തങ്ങളിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്. സാഹചര്യങ്ങളിൽ നിന്ന് ഉണ്ടാകുന്ന തമാശകൾക്കൊപ്പം വൈകാരിക തീവ്രമായ മുഹൂർത്തങ്ങളും ചിത്രത്തിന്റെ മികവ് വർദ്ധിപ്പിക്കുന്നുണ്ട്. കോമഡി, പ്രണയം, സൗഹൃദം, വൈകാരിക മുഹൂർത്തങ്ങൾ, ആക്ഷൻ, ത്രിൽ എന്നിവയെല്ലാം സമർഥമായി കോർത്തിണക്കിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. അത്കൊണ്ട് തന്നെ പ്രേക്ഷകരെ ഒരു നിമിഷം പോലും ബോറടിപ്പിക്കാതെ ആദ്യാവസാനം പിടിച്ചിരുത്താൻ ചിത്രത്തിന് സാധിക്കുന്നുണ്ട് എന്നത് എടുത്തു പറഞ്ഞു തന്നെ അഭിനന്ദിക്കേണ്ട വസ്‌തുതയാണ്. പ്രേക്ഷകരെ ചിരിപ്പിച്ച് നീങ്ങുന്ന ആദ്യ പകുതിയും, ത്രില്ലടിപ്പിച്ചു നീങ്ങുന്ന രണ്ടാം പകുതിയുമാണ് ചിത്രത്തിനുള്ളത്. രണ്ടാം പകുതിയിലെ ട്വിസ്റ്റുകളും ഏറെ രസകരമായിരുന്നു. ചിരിപ്പിക്കുകയും ഒപ്പം ചിന്തിപ്പിക്കുകയും ചെയ്യുന്നുണ്ട് ‘ബെസ്റ്റി’.
അഷ്കർ സൗദാനും ഷഹീൻ സിദ്ദിഖും മത്സരിച്ചാണ് ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. ഇവരുടെ കരിയറിലെ ഏറ്റവും മികച്ച പ്രകടനങ്ങളാണ് ഇതിൽ തന്നിട്ടുള്ളതെന്നു പറഞ്ഞാലും അതൊട്ടും അതിശയോക്തിയാവില്ല. ഇവർക്കൊപ്പം നായികമാരായ ശ്രവണയും സാക്ഷി അഗർവാളും തങ്ങളുടെ റോളുകൾ മനോഹരമായി ചെയ്തപ്പോൾ, ചിത്രത്തിന്റെ കഥ പറച്ചിലിന് കൈവന്ന ഒഴുക്ക് എടുത്തു പറയണം. ഫീനിക്സ് പ്രഭു ഒരുക്കിയ സംഘട്ടന രംഗങ്ങൾ ചിത്രത്തിന്റെ ഹൈലൈറ്റായി തന്നെ മാറുന്നുണ്ട്. കുളു മണാലി ഉൾപ്പെടെയുള്ള ലൊക്കേഷനുകളിൽ ഒരുക്കിയ ചിത്രത്തിലെ ഗാനങ്ങളും മികച്ച നിലവാരം പുലർത്തുന്നുണ്ട്. ഔസേപ്പച്ചൻ ഒരുക്കിയ പശ്‌ചാത്തല സംഗീതവും മികച്ച നിലവാരം പുലർത്തി.
സുരേഷ് കൃഷ്ണ, സുധീർ കരമന, ജോയ് മാത്യു, ജാഫർ ഇടുക്കി, ഗോകുലൻ, സാദിക്ക്, ഹരീഷ് കണാരൻ, നിർമൽ പാലാഴി, അബു സലിം, ഉണ്ണിരാജ, നസീർ സംക്രാന്തി, അപ്പുണ്ണി ശശി, സുന്ദര പാണ്ട്യൻ, കലാഭവൻ റഹ്മാൻ, അംബി നീനാസം, എംഎ നിഷാദ്, തിരു, ശ്രവണ, സോനാനായർ, മെറിന മൈക്കിൾ, അംബിക മോഹൻ, ക്രിസ്റ്റി ബിന്നെറ്റ്, ശ്രീയ നാഥ്, മനോഹരിയമ്മ, അന്ന ചാക്കോ, പ്രതിഭ പ്രതാപ്ചന്ദ്രൻ, ദീപ, സന്ധ്യ മനോജ് എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. ജിജു സണ്ണി ഒരുക്കിയ ദൃശ്യങ്ങൾ ഒരു ബിഗ് ബഡ്ജറ്റ് ചിത്രത്തിന്റെ ഫീൽ സമ്മാനിച്ചപ്പോൾ, ജോൺ കുട്ടിയുടെ എഡിറ്റിംഗ് ചിത്രത്തിന്റെ മുന്നോട്ടുള്ള ഒഴുക്ക് സുഗമമാക്കി.
സൗഹൃദത്തിന്റെ പ്രാധാന്യവും കുടുംബ ബന്ധത്തിന്റെ ആഴവും പ്രേക്ഷകരെ ഓർമിപ്പിക്കുന്ന ഏറെ രസകരമായ ഒരു സിനിമാനുഭവമാണ് ബെസ്റ്റി സമ്മാനിക്കുന്നത്. ആദ്യാവസാനം ബോറടിക്കാതെ കണ്ടിറങ്ങാവുന്ന ഒരു പൈസ വസൂൽ എന്റർടൈനർ എന്നും ചിത്രത്തെ നമ്മുക്ക് വിശേഷിപ്പിക്കാം.
ധ്യാൻ ശ്രീനിവാസനും ലുക്മാൻ അവറാനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന 'വള'യുടെ ആകാംക്ഷ നിറയ്ക്കുന്നതും രസകരവുമായ ട്രെയിലർ പുറത്ത്. ഒരു വളയെ ചുറ്റിപറ്റി…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക്…
ധ്യാൻ ശ്രീനിവാസനും ലുക്മാൻ അവറാനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന 'വള' യുടെ തമിഴ്നാട് വിതരണ അവകാശം സ്വന്തമാക്കി എ ജി എസ്…
സൂപ്പർ ഹിറ്റായ 'രോമാഞ്ച'ത്തിന് ശേഷം ഗപ്പി സിനിമാസ് നിർമ്മിക്കുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ ലുക്ക് പുറത്ത്. 'ഗപ്പി'ക്കും 'അമ്പിളി'ക്കും ശേഷം…
ധ്യാൻ ശ്രീനിവാസനും ലുക്മാൻ അവറാനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന 'വള' സെപ്റ്റംബർ 19ന് തിയേറ്ററുകളിലേക്കെത്തുന്നു. ഒരു വള മൂലം പലരുടെയും ജീവിതത്തിൽ…
ലോക സിനിയുടെ തന്നെ അഭിമാനമായി മാറിയ ചിത്രമാണ് കാന്താര. ചിത്രത്തിന്റെ രണ്ടാം പതിപ്പിനായി കാത്തിരുന്ന ആരാധകർക്കായി സിനിമയുടെ റിലീസിംഗ് ഡേറ്റ്…
This website uses cookies.