ഇന്ന് മലയാള സിനിമാ പ്രേമികൾക്ക് മുന്നിലെത്തിയ ചിത്രമാണ് യുവ നടൻ ബേസിൽ ജോസഫ് നായകനായി അഭിനയിച്ചിരിക്കുന്ന പാൽത്തു ജാൻവർ. നവാഗതനായ സംഗീത് പി രാജൻ സംവിധാനം ചെയ്ത ഈ ചിത്രം രചിച്ചിരിക്കുന്നത്, വിനോയ് തോമസ്, അനീഷ് അഞ്ജലി എന്നിവർ ചേർന്നാണ്. ഭാവന സ്റ്റുഡിയോസ്, ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്‌സ്, വർക്കിംഗ് ക്ലാസ് ഹീറോ എന്നീ ബാനറുകളിൽ ഫഹദ് ഫാസിൽ, ദിലീഷ് പോത്തൻ, ശ്യാം പുഷ്കരൻ എന്നിവർ ചേർന്ന് നിർമ്മിച്ചിരിക്കുന്ന ഇതിന്റെ ടീസർ, ട്രൈലെർ, ഗാനങ്ങളെന്നിവ വലിയ ഹിറ്റായത് ഇതിനെ കുറിച്ചുള്ള പ്രേക്ഷക പ്രതീക്ഷകൾ ഉയർത്തുന്നതിന് കാരണമായിട്ടുണ്ട്. ആ പ്രതീക്ഷകളെ സാധൂകരിക്കാൻ പാൽത്തു ജാൻവറിനു സാധിച്ചിട്ടുണ്ട് എന്ന് തന്നെ നമ്മുക്ക് പറയാൻ സാധിക്കും.
ബേസിൽ ജോസഫ് അവതരിപ്പിക്കുന്ന പ്രസൂൺ എന്ന കഥാപാത്രത്തിന് ചുറ്റുമാണ് ഈ ചിത്രത്തിന്റെ കഥ വികസിക്കുന്നത്. തെരുവക്കുന്നെന്ന പഞ്ചായത്തിൽ എത്തുന്ന പ്രസൂൺ എന്ന് പേരുള്ള ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടറായാണ് ബേസിൽ ജോസഫ് ഇതിലഭിനയിച്ചിരിക്കുന്നത്. ഇഷ്ടമില്ലാത്ത ജോലി ചെയ്യേണ്ടി വരുന്ന പ്രസൂണിന് നേരിടേണ്ടി വരുന്ന പ്രശ്നങ്ങളും, ഗ്രാമത്തിലെയും സ്വന്തം ജോലിയിൽ ഒപ്പമുള്ളവരുമായും ഇയാൾക്കുണ്ടാവുന്ന പ്രശ്നങ്ങളും അതിനെ അതിജീവിക്കാൻ ഇയാൾ നടത്തുന്ന ശ്രമങ്ങളുമാണ് ഈ ചിത്രം കാണിച്ചു തരുന്നത്. ഇയാൾ തന്റെ ജോലി ഇഷ്ട്ടപ്പെട്ടു വരുന്ന സമയത്ത് തന്നെ ഉണ്ടാകുന്ന ഒരു പ്രശ്‌നത്തോടെ ചിത്രത്തിന്റെ കഥാഗതി മാറുന്നു. അതിനെ എങ്ങനെയാണു ഇയാൾ തരണം ചെയ്‌യുന്നതെന്നു വളരെ റിയലിസ്റ്റിക്കായി അവതരിപ്പിച്ചിരിക്കുകയാണ് ഈ ചിത്രം.
തന്റെ ആദ്യ ചിത്രത്തിലൂടെ തന്നെ പ്രേക്ഷകരുടെ മനസ്സ് തൊടാൻ സാധിച്ചു എന്നതാണ് സംഗീത് എന്ന സംവിധായകന്റെ വിജയം. പ്രേക്ഷകന്റെ മനസ്സിൽ തൊടുന്ന ഒരു ചിത്രമാക്കി പാൽത്തു ജാൻവറിനെ മാറ്റാൻ സംവിധായകന് കഴിഞ്ഞിട്ടുണ്ട്. രസകരമായതും, വികാര തീവ്രതയുള്ളതുമായ ഒരു പ്രമേയത്തിന്റെ മികവും ഭംഗിയും ഒട്ടും നഷ്ടപ്പെടാതെ തന്നെ അതിനു ഒരു ദൃശ്യ ഭാഷയൊരുക്കി നമ്മുടെ മുന്നിലെത്തിക്കാൻ സംവിധായകനെന്ന നിലയിൽ സംഗീതിന് സാധിച്ചു. വൈകാരിക രംഗങ്ങളും രസകരമായ മുഹൂർത്തങ്ങളും നിറഞ്ഞ ഈ ഈ ചിത്രം ഓരോ പ്രേക്ഷകനും തൻറെ ചുറ്റുപാടും നടക്കുന്ന കാഴ്ചകളുമായി കൂട്ടിച്ചേർത്തു കാണാൻ കഴിയുമെന്നതാണ് ഇതിന്റെ സവിശേഷത. മണ്ണിൽ തൊട്ട് നിൽക്കുന്ന കഥാപാത്രങ്ങളെയാണ് രചയിതാക്കളായ വിനോയ് തോമസ്, അനീഷ് അഞ്ജലി എന്നിവർ ചേർന്ന് സൃഷ്ടിച്ചത്. രസകരമായ കഥാസന്ദർഭങ്ങൾ ചിത്രത്തിന്റെ ഘടന മനോഹരമാക്കിയപ്പോൾ, ചിരിപ്പിക്കുന്ന സംഭാഷണങ്ങളും കഥാപാത്രങ്ങളും ചിത്രത്തെ കൂടുതൽ ആകർഷകമാക്കിയിട്ടുണ്ട്. കഥാപാത്രങ്ങൾക്ക് കൃത്യമായ സ്ഥാനവും ഐഡന്റിറ്റിയും നല്കാൻ കഴിഞ്ഞതും അത് പോലെ കഥാ സന്ദർഭങ്ങൾക്ക് വിശ്വസനീയത പകരാൻ കഴിഞ്ഞതും ചിത്രത്തെ കൂടുതൽ മികവുറ്റതാക്കി മാറ്റി. പൂർണ്ണമായും സംവിധായകന്റെ നിയന്ത്രണത്തിൽ മുന്നോട്ടു പോയ ചിത്രം അയാളുടെ കയ്യടക്കത്തിന്റെ ഫലമായാണ് മികച്ച നിലവാരത്തിലേക്കുയർന്നതെന്നു പറയാം. ഹാസ്യത്തിനൊപ്പം വൈകാരിക രംഗങ്ങളും ആകാംക്ഷയുണർത്തുന്ന കഥാ സന്ദര്ഭങ്ങളുമൊരുക്കാൻ സാധിച്ചതും ചിത്രത്തിന് ഗുണമായി.
പ്രസൂൺ എന്ന കഥാപാത്രമായുള്ള ബേസിൽ ജോസഫിന്റെ സ്വാഭാവികാഭിനയമാണ് ഈ ചിത്രത്തിന്റെ ഏറ്റവും വലിയ പ്രേത്യേകത. അതീവ രസകരവും, വളരെയധികം എനെർജിറ്റിക്കുമായിരുന്നു ബേസിൽ ജോസഫിന്റെ ഈ ചിത്രത്തിലെ പ്രകടനം. ഡയലോഗ് ഡെലിവറി, ശരീര ഭാഷ എന്നിവയിലൂടെ തന്റെ കഥാപാത്രത്തോട് പൂർണമായും നീതി പുലർത്താൻ ബേസിൽ ജോസഫിന് സാധിച്ചു. മറ്റു കഥാപാത്രങ്ങളെ നമ്മുക്ക് മുന്നിൽ എത്തിച്ച ജോണി ആന്റണി, ഷമ്മി തിലകൻ, ഇന്ദ്രന്‍സ്, ദിലീഷ് പോത്തന്‍, ശ്രുതി സുരേഷ്, ജയ കുറുപ്പ്, ആതിര ഹരികുമാര്‍, തങ്കം മോഹന്‍, സ്റ്റെഫി സണ്ണി, വിജയകുമാര്‍, സിബി തോമസ്, ജോജി ജോണ്‍ എന്നിവരും തങ്ങളുടെ വേഷങ്ങൾ മനോഹരമായി അവതരിപ്പിച്ചു. ഷമ്മി തിലകൻ, ഇന്ദ്രൻസ്, ജോണി ആന്റണി എന്നിവർ വേറിട്ട് നിൽക്കുന്ന പ്രകടനമാണ് നൽകിയത്.
റെനഡിവേ നൽകിയ മനോഹരമായ ദൃശ്യങ്ങൾ ചിത്രത്തിന്റെ അന്തരീക്ഷത്തെ പെട്ടെന്ന് മനസ്സിലാക്കാൻ പ്രേക്ഷകനെ സഹായിച്ചപ്പോൾ ചിത്രത്തിന്റെ മൂഡിനെ പ്രേക്ഷകരിലേക്കെത്തിച്ചത് ജസ്റ്റിൻ വർഗീസിന്റെ സംഗീതം കൂടിയായിരുന്നു. മികച്ച നിലവാരം പുലർത്തിയ ഗാനങ്ങളും പശ്ചാത്തല സംഗീതവവുമായിരുന്നു അദ്ദേഹം ഈ ചിത്രത്തിന് വേണ്ടിയൊരുക്കിയത്. കിരൺ ദാസ് എഡിറ്ററെന്ന നിലയിലുള്ള തന്റെ ജോലി ഭംഗിയായി തന്നെ ചെയ്തത് കൊണ്ട് പാൽത്തു ജാൻവർ ആദ്യാവസാനം മികച്ച ഒഴുക്കിൽ തന്നെയാണ് മുന്നോട്ടു നീങ്ങിയത്.
പാൽത്തു ജാൻവർ എന്ന ഈ ചിത്രം കുട്ടികൾക്കും കുടുംബങ്ങൾക്കും അത് പോലെ തന്നെ യുവാക്കൾക്കുമെല്ലാം ഒരുപോലെ ആസ്വദിക്കാവുന്ന ഒരു ചിത്രമാണെന്ന് നിസംശയം പറയാം. അത്ര മനോഹരമായും രസകരമായും ഈ ചിത്രമൊരുക്കി പ്രേക്ഷകരുടെ മുന്നിലെത്തിക്കാൻ ഇതിന്റെ അണിയറ പ്രവർത്തകർക്ക് സാധിച്ചിട്ടുണ്ട്. ഈ ഭൂമിയിലെ ഓരോ പിറവിയും, അത് മനുഷ്യരാണെങ്കിലും മൃഗങ്ങളാണെങ്കിലും മനോഹരമാണ് എന്ന സന്ദേശവും പാൽത്തു ജാൻവർ തരുന്നുണ്ട്.
ധ്യാൻ ശ്രീനിവാസനും ലുക്മാൻ അവറാനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന 'വള' സെപ്റ്റംബർ 19ന് തിയേറ്ററുകളിലേക്കെത്തുന്നു. ഒരു വള മൂലം പലരുടെയും ജീവിതത്തിൽ…
ലോക സിനിയുടെ തന്നെ അഭിമാനമായി മാറിയ ചിത്രമാണ് കാന്താര. ചിത്രത്തിന്റെ രണ്ടാം പതിപ്പിനായി കാത്തിരുന്ന ആരാധകർക്കായി സിനിമയുടെ റിലീസിംഗ് ഡേറ്റ്…
ഒരു ഗംഭീര ത്രില്ലർ ചിത്രത്തിന്റെ സൂചനകൾ നൽകികൊണ്ട് ബേബി ഗേൾ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റർ പുറത്തിറങ്ങി. മാജിക്…
ഷാജി കൈലാസ് ചിത്രത്തിൽ ജോജു ജോർജ് നായകനാകുന്നു. "വരവ്" എന്ന് പേരിട്ടിരിക്കുന്ന കംപ്ലീറ്റ് ആക്ഷൻ മാസ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ…
പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ സെക്രട്ടറിയായി സ്ഥാനമേറ്റതിന് ശേഷം അദ്ദേഹം ദൃശ്യമാധ്യമ രംഗത്ത് പുതിയ ചുവടു വെപ്പ് കൂടി നടത്തിയിരിക്കുകയാണ്. ലിസ്റ്റിൻ സ്റ്റീഫന്റെ…
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
This website uses cookies.