[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Reviews

ആർക്കും ഉപകാരമില്ലാത്ത സത്യത്തിൻ്റെ ഞെട്ടിക്കുന്ന കഥ; കിഷ്കിന്ധാ കണ്ഠം റിവ്യൂ വായിക്കാം

ഇന്ന് കേരളത്തിൽ പ്രദർശനത്തിനെത്തിയ മലയാള ചിത്രങ്ങളിൽ ഒന്ന് ആണ് ദിൻജിത് അയ്യത്താൻ സംവിധാനം ചെയ്ത കിഷ്കിന്ധാ കാണ്ഡം. കക്ഷി അമ്മിണിപ്പിള്ള എന്ന ചിത്രത്തിന് ശേഷം ദിൻജിത് ഒരുക്കിയ ഈ പുതിയ ചിത്രത്തിൽ ആസിഫ് അലി, വിജയരാഘവൻ, അപർണ്ണ ബാലമുരളി എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയിരിക്കുന്നു. ബാഹുൽ രമേശ് രചന നിർവഹിച്ച ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് ഗുഡ് വിൽ എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ജോബി ജോർജ് തടത്തിലാണ്. മൂന്നു ബുദ്ധിശാലികളായ കുരങ്ങന്മാരുടെ കഥ എന്ന ടാഗ് ലൈനോടെയാണ് ഈ ചിത്രം അവതരിപ്പിച്ചിരിക്കുന്നത്.

ആസിഫ് അലി, വിജയരാഘവൻ, അപർണ്ണ ബാലമുരളി എന്നിവർ അവതരിപ്പിക്കുന്ന കഥാപാത്രങ്ങൾക്ക് ചുറ്റുമാണ് ഈ ചിത്രത്തിന്റെ കഥ വികസിക്കുന്നത്. വിജയരാഘവൻ അവതരിപ്പിക്കുന്ന അപ്പു പിള്ള എന്ന മുൻ മിലിറ്ററി ഉദ്യോഗസ്ഥൻ്റെ മകൻ ആണ് അജയൻ എന്ന ആസിഫ് അലിയുടെ ഫോറസ്റ്റ് ഓഫീസർ കഥാപാത്രം. ഈ കഥാപാത്രത്തിൻ്റെ രജിസ്റ്റർ വിവാഹത്തോടെ ആരംഭിക്കുന്ന ചിത്രം ട്രാക്കിൽ ആവുന്നത്, അപ്പു പിള്ള എന്ന കഥാപാത്രത്തിൻ്റെ വിചിത്രമായ പെരുമാറ്റവും ചില രഹസ്യങ്ങൾ ഒളിപ്പിക്കാനുള്ള ശ്രമവും നടത്തുമ്പോഴാണ്. എന്താണ് അതിന് കാരണം എന്നുള്ള കുടുംബാംഗങ്ങളുടെ അന്വേഷണവും അതിനെ തുടർന്ന് വെളിവാവുന്ന ഞെട്ടിക്കുന്ന രഹസ്യങ്ങളുമാണ് ചിത്രത്തിൻറെ ഇതിവൃത്തം.

വ്യത്യസ്തമായ ഒരു സിനിമാനുഭവം കൂടി സമ്മാനിച്ച് കൊണ്ട് ദിൻജിത് അയ്യത്താൻ പ്രേക്ഷകരുടെ പ്രതീക്ഷകളെ തൃപ്തിപ്പെടുത്തുന്ന കാഴ്ച ഈ ചിത്രം നമ്മുക്ക് തരുന്നുണ്ട്. ബാഹുൽ രമേശ് ഒരുക്കിയ ഗംഭീര തിരക്കഥയാണ് ഈ ചിത്രത്തിന്റെ നട്ടെല്ല് എന്ന് പറയാം. പ്രേക്ഷകരെ ആദ്യാവസാനം ആകാംഷയോടെ പിടിച്ചിരുത്തുന്ന തിരക്കഥയാണ് അദ്ദേഹം ഈ ചിത്രത്തിന് വേണ്ടി ഒരുക്കിയത്. അതിനു ദിൻജിത് എന്ന സംവിധായകൻ ഒരുക്കിയ ദൃശ്യ ഭാഷ മനോഹരമാണ്. ഒരേ സമയം ഒരു ഡ്രാമ പോലെയും അതോടൊപ്പം ത്രില്ലർ ആയും ഈ ചിത്രം ഒരുക്കാൻ സംവിധായകന് സാധിച്ചു. വ്യത്യസ്തമായ ഒരു കഥയും, ആ കഥ ഈ സംവിധായകൻ പ്രേക്ഷക സമക്ഷം അവതരിപ്പിച്ച രീതിയും ആണ് കിഷ്കിന്ധാ കാണ്ഡത്തെ മികച്ചതാക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഘടകം. കഥ പറഞ്ഞിരിക്കുന്ന രീതിയും അതിൽ ഉൾപ്പെടുത്തിയിരിക്കുന്ന വിനോദ ഘടകങ്ങളും എല്ലാം ചിത്രത്തിന്റെ മാറ്റ് കൂട്ടി. പ്രേക്ഷകർക്ക് പ്രവചിക്കാൻ കഴിയാത്ത രീതിയിൽ മുന്നോട്ട് സഞ്ചരിക്കുന്ന ചിത്രത്തിൽ കുടുംബ ബന്ധങ്ങൾക്കും പ്രാധാന്യമുണ്ട്. ദുരൂഹത നിറഞ്ഞ അന്തരീക്ഷവും കഥാപാത്ര നിർമ്മിതിയും അമ്പരപ്പിക്കുന്ന ട്വിസ്റ്റുകളും പ്രേക്ഷകരെ ഒരേ സമയം ഞെട്ടിക്കുകയും വൈകാരികമായി പിടിച്ചു കുലുക്കുകയും ചെയ്യുന്നുണ്ട്.

അച്ഛൻ- മകൻ ബന്ധവും, ഭാര്യ-ഭർത്താവ് ബന്ധവും, ജ്യേഷ്ഠൻ- അനുജൻ ബന്ധവുമെല്ലാം വളരെ സൂക്ഷ്മമായി ഈ ചിത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അത്കൊണ്ട് തന്നെ വൈകാരികമായി കൂടി പ്രേക്ഷകരെ സ്വാധീനിക്കുന്ന ഒരു കുടുംബ ചിത്രമായും കിഷ്കിന്ധാ കാണ്ഡത്തെ കാണാം. കേന്ദ്ര കഥാപാത്രങ്ങളായി ആസിഫ് അലി, വിജയരാഘവൻ എന്നിവർ നടത്തിയ പെർഫോമൻസ് തന്നെയാണ് ഈ ചിത്രത്തിന്റെ ഏറ്റവും വലിയ മികവ്. മകനും അച്ഛനുമായുള്ള ഇവരുടെ പ്രകടനം വളരെ മികവുറ്റതായിരുന്നു എന്ന് മാത്രമല്ല, ആ കഥാപാത്രങ്ങളെ വളരെ നിയന്ത്രണത്തോടെയും കയ്യടക്കത്തോടെയും അവതരിപ്പിച്ചുക്കൊണ്ട് തങ്ങളുടെ കഥാപാത്രങ്ങളോട് നീതി പുലർത്താൻ ഇവർക്കായി എന്നത് അഭിനന്ദിക്കപ്പെടേണ്ട കാര്യമാണ്.

ഇവർക്കൊപ്പം കയ്യടി നേടിയ മറ്റൊരു കഥാപാത്രം ചെയ്തത് നായികയായ അപർണ്ണ ബാലമുരളിയാണ്. ശക്തമായ വേഷങ്ങൾ ഈ നടിയുടെ കയ്യിൽ എന്നും ഭദ്രമാണെന്ന് കിഷ്കിന്ധാ കാണ്ഡവും തെളിയിക്കുന്നു. ജഗദീഷ്, അശോകൻ എന്നിവരും മികച്ച പ്രകടനം കൊണ്ട് കയ്യടി നേടി. നിഴൽകൾ രവി, മേജർ രവി, നിഷാൻ, വൈഷ്ണവി രാജ്, മാസ്റ്റർ ആരവ്, കോട്ടയം രമേശ്‌, അമൽ രാജ്, ജിബിൻ ഗോപാൽ, ഷെബിൻ ബെൻസൺ എന്നീ അഭിനേതാക്കളും മികച്ച പ്രകടനം കൊണ്ട് പ്രേക്ഷക ശ്രദ്ധ നേടിയിട്ടുണ്ട്.

രചയിതാവായ ബാഹുൽ രമേശ് ഒരുക്കിയ ദൃശ്യങ്ങൾ വളരെ മികവ് പുലർത്തിയപ്പോൾ സൂരജ് ഇ എസ് നിർവഹിച്ച എഡിറ്റിംഗ് ചിത്രത്തിന്റെ വേഗതയെ വളരെയധികം സഹായിച്ചിട്ടുണ്ട് എന്നും പറയാം. ബാഹുൽ ഒരുക്കിയ മനോഹര ദൃശ്യങ്ങൾ ചിത്രത്തിന്റെ മൂഡ് ഏറ്റവും കൃത്യമായി തന്നെ പ്രേക്ഷകരുടെ മനസ്സിലെത്തിച്ചിട്ടുണ്ട് എന്നത് എടുത്തു പറഞ്ഞെ പറ്റു. അതോടൊപ്പം മുജീബ് മജീദ് ഒരുക്കിയ ഗംഭീര സംഗീതവും കൂടി ചേർന്നപ്പോൾ കിഷ്കിന്ധാ കാണ്ഡം സാങ്കേതികപരമായി ഏറ്റവും മികച്ചു തന്നെ നിന്നു.

ചുരുക്കി പറഞ്ഞാൽ, കിഷ്കിന്ധാ കാണ്ഡം ത്രില്ലർ മൂഡിൽ സഞ്ചരിക്കുന്ന ഒരു മികച്ച ഫാമിലി ഡ്രാമയാണ്. ആളുകളെ പിടിച്ചിരുത്തുന്ന രീതിയിൽ കഥ പറയുന്ന ഈ ചിത്രം മികച്ച മേക്കിങ് കൊണ്ടും അഭിനേതാക്കളുടെ ഗംഭീര പ്രകടനം കൊണ്ടും പ്രമേയത്തിലെ പുതുമ കൊണ്ടും മികച്ച സിനിമാനുഭവമാണ് ഓരോ പ്രേക്ഷകനും സമ്മാനിക്കുന്നത്.

webdesk

Recent Posts

എപിക് സ്‌ക്രീനുകളിൽ റിലീസ് ചെയ്യാൻ “ലോക”

ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…

1 day ago

പ്രഭാസ്- പ്രശാന്ത് വർമ്മ ചിത്രത്തിൽ നായികയായി ഭാഗ്യശ്രീ ബോർസെ?

പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…

1 day ago

തെലുങ്കിൽ വിസ്മയിപ്പിച്ചു വെങ്കിടേഷ് വി പി; ‘കിങ്‌ഡം’ വില്ലന് ഗംഭീര പ്രശംസ

വിജയ് ദേവരകൊണ്ട നായകനായ "കിങ്‌ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…

3 days ago

കാർത്തി ചിത്രമൊരുക്കാൻ തരുൺ മൂർത്തി?

മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…

3 days ago

പ്രിയദർശന്റെ നൂറാം ചിത്രം അടുത്ത വർഷം; നായകൻ മോഹൻലാൽ

മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…

3 days ago

നടൻ കലാഭവൻ നവാസ് അന്തരിച്ചു

നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…

3 days ago

This website uses cookies.