[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Reviews

തിരിച്ചുവരവ് ഗംഭീരമാക്കി അച്ഛനും മകനും; സ്വാഭാവിക നർമ്മത്തിന്റെ വിജയമായി അരവിന്ദന്റെ അതിഥികൾ..

സത്യൻ അന്തിക്കാടിന്റെ ശിഷ്യനും കഥ പറയുമ്പോൾ, മാണിക്യകല്ല് തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനുമായ എം. മോഹനൻ സംവിധാനം ചെയ്ത അഞ്ചാമത്തെ ചിത്രമാണ് അരവിന്ദന്റെ അതിഥികൾ. മകന്റെ അച്ഛൻ എന്ന ചിത്രത്തിന് ശേഷം വിനീത് ശ്രീനിവാസനും ശ്രീനിവാസനും വർഷങ്ങളുടെ ഇടവേളയ്ക്കുശേഷം തിരിച്ചെത്തുന്ന ചിത്രം എന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട്. ഇരുവരെയും കൂടാതെ ചിത്രത്തിൽ ഉർവശി, നിഖില വിമൽ, കെ. പി. എ. സി ലളിത തുടങ്ങിയവർ അഭിനയിച്ചിരിക്കുന്നു.

ഭക്തജനങ്ങൾ ഏറെ എത്തുന്ന കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിനടുത്ത് ലോഡ്ജ് നടത്തി ജീവിക്കുന്ന രണ്ട് പേരാണ് അരവിന്ദന് മുകുന്ദനും. വളരെ പഴക്കമുള്ള ലോഡ്ജ് പരിമിതികൾക്കിടയിലും ഏറെ കഷ്ടപ്പെട്ടാണ് അവർ നടത്തിക്കൊണ്ടുപോകുന്നത്. എങ്കിലും അതിഥികൾക്ക് മികച്ച സൽക്കാരം ഒരുക്കുന്നവർ തന്നെയാണ് ഇവരും. ഒരുനാൾ അവരുടെ ജീവിതത്തിലേക്ക് ചില അതിഥികൾ വരുന്നതാണ് ചിത്രത്തിൻറെ കഥ. ഹാസ്യത്തിൽ ചാലിച്ചാണ് ചിത്രം അവതരിപ്പിച്ചിരിക്കുന്നത്.

സത്യൻ അന്തിക്കാടിന്റെ ശിഷ്യൻ ആയതുകൊണ്ട് തന്നെ കുടുംബപ്രേക്ഷകരെ മുന്നിൽ കണ്ട് ചിത്രങ്ങൾ ഒരുക്കുന്നതിൽ എം. മോഹനൻ മലയാളത്തിൽ എന്നും മുൻപന്തിയിൽ ഉള്ള സംവിധായകൻ തന്നെയാണ്. ആദ്യ രണ്ട് ചിത്രങ്ങളിലെ അവതരണ മികവ് ഈ ചിത്രത്തിലൂടെയും പ്രേക്ഷകർക്ക് കാണാനാകും. അതിലുപരിയായി മറ്റു ചിത്രങ്ങളിൽ ഇല്ലാത്ത പുതിയ പുത്തൻ ദൃശ്യാനുഭവം നൽകുവാൻ കൂടി ഇത്തവണ മോഹനനായിട്ടുണ്ട്. രാജേഷ് രാഘവനാണ് ചിത്രത്തിൻറെ തിരക്കഥ രചിച്ചിരിക്കുന്നത്. ശരാശരി വിജയമായ ആദ്യ ചിത്രത്തിൽ നിന്ന് അരവിന്ദന്റെ അതിഥികളിലേക്ക് എത്തുമ്പോൾ അദ്ദേഹം വളരെയധികം ശ്രദ്ധ പുലർത്തിയിട്ടുണ്ട്. മകൻറെയും അച്ഛൻറെയും കോമ്പിനേഷൻ സീനുകൾ മികച്ചതാക്കുവാൻ അദ്ദേഹത്തിനായി.

നുറുങ്ങു തമാശകളിലൂടെയും സ്വതസിദ്ധമായ പ്രകടനങ്ങളിലൂടെയുമെല്ലാം മലയാളികളുടെ പ്രിയങ്കരനായ ശ്രീനിവാസൻ ഈ ചിത്രത്തിലും മികച്ച പ്രകടനം തന്നെ കാഴ്ച വച്ചിട്ടുണ്ട്. മുൻപ് പുറത്തിറങ്ങിയ ചിത്രങ്ങളെ അപേക്ഷിച്ച് വിനീത് ശ്രീനിവാസൻ വളരെ തന്മയത്വത്തോടെയാണ് ചിത്രത്തിലെ അരവിന്ദനായി അഭിനയിച്ചിരിക്കുന്നത്. ഇരുവരുടേയും കോമ്പിനേഷൻ രംഗങ്ങൾ വളരെ മികച്ചതായിരുന്നു. ചിത്രത്തിൽ എടുത്തു പറയേണ്ടത് മലയാളികളുടെ പ്രിയനടി ഉർവ്വശിയെ കുറിച്ചാണ് ഈയടുത്ത് ഉർവശിയെ ഏറ്റവും മികച്ച രീതിയിൽ അവതരിപ്പിച്ച ഒരു ചിത്രമായി അരവിന്ദന്റെ അതിഥികളെ വിശേഷിപ്പിക്കാം. ചിത്രത്തിൽ വലിയ കയ്യടി ഉർവശിക്ക് ലഭിക്കുന്നുണ്ട്. ആദ്യ ചിത്രത്തിലൂടെ തന്നെ പ്രേക്ഷക പ്രശംസ പിടിച്ചു പറ്റിയ നിഖില വിമൽ മലയാളത്തിലേക്ക് നല്ലൊരു തിരിച്ചുവരവ് ചിത്രത്തിലൂടെ നടത്തിയിരിക്കുന്നു മറ്റ് വേഷങ്ങൾ അവതരിപ്പിക്കുന്ന ബൈജു, അജു വർഗീസ്, കോട്ടയം നസീർ തുടങ്ങിയവർ തങ്ങളുടെ വേഷങ്ങൾ കഴിവതും ഭംഗിയാക്കിയിട്ടുണ്ട്.

സ്വരൂപ് ഫിലിപ്പിന്റെ മികച്ച ഛായാഗ്രഹണവും ഷാൻ റഹ്മാന്റെ പശ്ചാത്തല സംഗീതവുമെല്ലാം ചിത്രത്തിന്റെ ഭംഗി വളരെയധികം വർദ്ധിപ്പിക്കാൻ സഹായകമായിട്ടുണ്ട്. ആനന്ദമേ എന്ന് തുടങ്ങുന്ന ഗാനം വളരെ ഇമ്പമുള്ളതായിരുന്നു. മൂകാംബികയുടെ കഥാപശ്ചാത്തലം ഗാനത്തിലൂടെയും ഛായാഗ്രഹണത്തിലൂടെ ലഭിച്ചു എന്നു പറയാം.

വലിയ പുതുമകൾ ഒന്നും അവകാശപ്പെടാനില്ലെങ്കിലും കുടുംബവുമൊത്ത് കണ്ടിരിക്കാവുന്ന ഒരു കൊച്ചു ചിത്രം തന്നെയാണ് അരവിന്ദന്റെ അതിഥികൾ. കൊച്ചു നർമ്മങ്ങളും കുടുംബ ബന്ധങ്ങളുടെ ഊഷ്മളതയും കാണിച്ച ചിത്രം കുടുംബ പ്രേക്ഷകർക്ക് തീർച്ചയായും അവധിക്കാലത്ത് വിരുന്നാകും എന്നുറപ്പാണ്.

webdesk

Recent Posts

മാജിക് ഫ്രെയിംസിന്റെ “ബേബി ഗേൾ” ഷൂട്ടിംഗ് ആരംഭിച്ചു; സംവിധാനം അരുൺ വർമ്മ. തിരക്കഥ ബോബി സഞ്ജയ്

ലിസ്റ്റിൻ സ്റ്റീഫൻ-അരുൺ വർമ - ബോബി സഞ്ജയ്‌ കോമ്പോ ഒരുക്കുന്ന ചിത്രം "ബേബി ഗേൾ " ന്റെ ഷൂട്ടിംഗ് തിരുവനന്തപുരത്ത്…

2 days ago

ഇടിയുടെ ‘പഞ്ചാര പഞ്ച്’ ആലപ്പുഴ ജിംഖാന’യിലെ അടുത്ത ഗാനം പുറത്തിറങ്ങി

ബ്ലോക്ബസ്റ്റർ ചിത്രം തല്ലുമാലയ്ക്ക് ശേഷം നസ്ലിൻ, ഗണപതി, ലുക്ക്മാൻ, സന്ദീപ് പ്രദീപ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഖാലിദ് റഹ്മാൻ സംവിധാനം…

2 days ago

പെണ്ണേ നീ തീയാകുന്നു… മാസ്സ് ആയി “മരണമാസ്സ്‌” ട്രെയ്‌ലർ.

ബേസിൽ ജോസഫ് പ്രധാന വേഷത്തിലെത്തുന്ന 'മരണമാസ്സ്' സിനിമയുടെ ട്രെയ്‌ലർ പുറത്തിറങ്ങി. വിഷു റിലീസായി എത്തുന്ന "മരണ മാസ്സ്" ബേസിൽ ജോസഫിന്റെ…

3 days ago

ആസിഫ് അലി- താമർ – അജിത് വിനായക ചിത്രം സർക്കീട്ട് മെയ് 8ന് തീയേറ്ററുകളിൽ എത്തും.

ആസിഫ് അലിയെ നായകനാക്കി താമർ സംവിധാനം ചെയ്ത് അജിത് വിനായക നിർമ്മിക്കുന്ന ചിത്രം" സർക്കീട്ടിന്റെ "റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. മെയ്‌…

3 days ago

വിവാദങ്ങൾക്കിടയിലും എമ്പുരാന്റെ ബോക്സ് ഓഫീസ് താണ്ഡവം

ചിത്രത്തിലെ ചില രംഗങ്ങൾ സംബന്ധിച്ച രാഷ്ട്രീയ വിവാദങ്ങളും റീ സെൻസറിംഗും വ്യാജ പ്രിന്റ് പ്രചാരണവും എല്ലാം ഒരു വശത്തു നടക്കുമ്പോഴും…

4 days ago

ഗംഭീര പ്രേക്ഷക – നിരൂപക പ്രശംസകൾ നേടി ചിയാൻ വിക്രമിന്റെ വീര ധീര ശൂരൻ കേരളത്തിൽ കൂടുതൽ സ്‌ക്രീനുകളിലേക്ക്

എസ് യു അരുൺകുമാർ സംവിധാനം ചെയ്‌ത ചിയാൻ ചിത്രം വീര ധീര ശൂരൻ കേരളത്തിൽ പ്രേക്ഷകരുടെയും നിരൂപകരുടെയും മുക്തകണ്ഠമായ പ്രശംസ…

6 days ago

This website uses cookies.