പൃഥ്വിരാജ്, പാർവതി, നസ്രിയ എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി അഞ്ജലി മേനോൻ സംവിധാനം ചെയ്ത ‘കൂടെ’ എന്ന ചിത്രം കഴിഞ്ഞ ദിവസമായിരുന്നു പ്രദർശനത്തിനെത്തിയത്. സിനിമയുടെ പ്രധാന ആകർഷണം നടി നസ്രിയയും സംവിധായിക അഞ്ജലി മേനോനും നാല് വർഷങ്ങൾക്ക് ശേഷം വലിയൊരു തിരിച്ചു വരവ് മലയാള സിനിമയിൽ നടത്തുന്നുവെന്നതാണ്. ബന്ധങ്ങളുടെ കഥ പറയുന്ന ഒരു ഹൃദയസ്പര്ശിയായ ചിത്രയാണ് ‘കൂടെ’. സഹോദരൻ- സഹോദരി എന്നിവരുടെ ബന്ധത്തെയും, കുട്ടികാലത്തെ പ്രണയനിയെ വീണ്ടും വര്ഷങ്ങൾക്ക് ശേഷം കണ്ടുമുട്ടുന്ന ഒരു ഇമോഷണൽ ഫീലും ചിത്രത്തിൽ വളരെ രസകരമായി അണിയിച്ചൊരുക്കിയിട്ടുണ്ട്.
‘കൂടെ’ സിനിമയുടെ അടിസ്ഥാന കഥ ഒരു മറാത്തി ചിത്രത്തിൽ നിന്നാണ് എടുത്തിരിക്കുന്നത്. മറാത്തി ചിത്രം എഴുതി സംവിധാനം ചെയ്ത സച്ചിൻ കുണ്ഡൽക്കറിന് സ്റ്റോറി ക്രെഡിറ്റ്സും ചിത്രത്തിൽ നൽകുന്നുണ്ട്. ഒരു റീമേക്ക് എന്ന് തോന്നാത്ത രീതിയിൽ അഞ്ജലി മേനോന്റെ ശൈലിയിൽ മറ്റൊരു ദൃശ്യാവിഷ്ക്കാരമാണ് ഉടനീളം കാണാൻ സാധിക്കുക. അഞ്ജലി മേനോന്റെ പഴയകാല ചിത്രങ്ങളായ ‘മഞ്ചാടി കുരു, ബാംഗ്ലൂർ ഡേയ്സ് അതുപോലെ തിരക്കഥ മാത്രം എഴുതിയ ഉസ്താദ് ഹോട്ടൽ തുടങ്ങിയ ചിത്രങ്ങളിൽ നിന്ന് ഏറെ വ്യതസ്തമാണ് ‘കൂടെ’. ചിത്രം ആവശ്യപ്പെടുന്ന രീതിയിൽ അഞ്ജലി മേനോന്റെ വേറിട്ടൊരു സമീപനമാണ് സിനിമയിൽ കാണാൻ സാധിക്കുന്നത്. വളരെ പതുക്കെയാണ് കഥ മുന്നോട്ട് നീങ്ങുന്നത്, ചെറിയ ഡയലോഗുകൾ ഇമോഷണൽ രംഗങ്ങൾ കൊണ്ടും കഥ പറച്ചിൽ ഏറെ ആസ്വാദകരമായിരുന്നു.
സിനിമയുടെ കാസ്റ്റിംഗ് തന്നെയാണ് ചിത്രത്തിന്റെ വലിയ വിജയം എന്ന് പറയാൻ സാധിക്കും. ചിത്രത്തിലെ മൂന്ന് കേന്ദ്ര കഥാപാത്രങ്ങളായ പൃഥ്വിരാജ്, പാർവതി, നസ്രിയ ഏറ്റവും മികച്ച പ്രകടനം തന്നെയാണ് ചിത്രത്തിൽ പുറത്തെടുത്തിരിക്കുന്നത്. പൃഥ്വിരാജിന്റെ സഹോദരിയായിട്ടാണ് നസ്രിയ വേഷമിടുന്നത്. ഇരുവരുടെ ബന്ധങ്ങളുടെ ആഴവും വൈകാരിക രംഗങ്ങളുമാണ് ചിത്രത്തിൽ പ്രധാനമായും കാണാൻ സാധിക്കുന്നത്. കണ്ടിറങ്ങുന്ന ഓരോ പ്രേക്ഷകനും പൃഥ്വിരാജിന്റെ സഹോദരി തന്നെയാണോ നസ്രിയ എന്ന് ആവർത്തിച്ചു ചോദിക്കുന്ന തരത്തിലുള്ള കെമിസ്‌ട്രി ഓരോ പ്രേക്ഷകനും അനുഭവപ്പെടും. ജെനി എന്ന കഥാപാത്രത്തിലൂടെ നസ്രിയ വലിയൊരു തിരിച്ചു വരവാണ് മലയാള സിനിമയിൽ നടത്തിയിരിക്കുന്നത്.
ജോഷ്വാ എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. മോശമായ ഒരു ഭൂതകാലമുള്ള വ്യക്തി എന്ന നിലക്ക് ഒരുപാട് വൈകാരികത മനസ്സിൽ കൊണ്ടു നടക്കുകയും എന്നാൽ ആരോടും ഒരു പരിഭവമില്ലാത്ത യുവാവിനെയായിട്ടാണ് വേഷമിടുന്നത്. പൃഥ്വിരാജിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച പ്രകടനങ്ങളിൽ ഒന്ന് തന്നെയാണ് നിസംശയം പറയാൻ സാധിക്കും. ചിത്രത്തിൽ ഉടനീളം ഇല്ലെങ്കിലും പാർവതിയും പതിവ്പ്പോലെ തന്റെ റോൾ ഭംഗിയായി അവതരിപ്പിച്ചു. സംവിധായകൻ രഞ്ജിത്തിന്റെ ആലോഷി എന്ന അച്ഛൻ വേഷവും പ്രശംസ അർഹിക്കുന്ന ഒരു പ്രകടനം തന്നെയായിരുന്നു. മാല പാർവതി, അതുൽ കുൽക്കർണി, റോഷൻ മാത്യു, ദർശന രാജേന്ദ്രൻ, പോളി വത്സൻ തുടങ്ങിയവർ ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്.
ചിത്രത്തിലെ ഓരോ ഫ്രെമുകളും മികച്ചതായിരുന്നു. ലിറ്റിൽ സ്വയപിന്റെ ഛായാഗ്രഹണം സിനിമക്ക് ഒരു മുതൽ കൂട്ടായിരുന്നു. രാഹുൽ ദീക്ഷിത്തും എം. ജയചന്ദ്രനുമാണ് സംഗീതം ഒരുക്കിയിരിക്കുന്നത്, ഗാനങ്ങൾ ഇതിനോടകം ഹിറ്റ് ചാർട്ടിൽ ഇടം നേടിയിരുന്നു. 5 ഗാനങ്ങളും ഒന്നിന് ഒന്ന് മികച്ചതായിരുന്നു. കൂടെ ഒരു ഫീൽ ഗുഡ് ചിത്രമാണ്. മറ്റൊരു ഉസ്താദ് ഹോട്ടലോ ബാഗ്ലൂർ ഡെയ്‌സൊ പ്രതീക്ഷിച്ചു സിനിമയെ സമീപിച്ചാൽ നിരാശ സമ്മാനിക്കും. സിനിമ പ്രേമികൾക്ക് ഒരു പുത്തൻ സിനിമ അനുഭവം തന്നെയാണ് അഞ്ജലി മേനോൻ ‘കൂടെ’ യിലൂടെ സമ്മാനിക്കുന്നത്.
തന്റെ 250 ആം ചിത്രമായ ഒറ്റക്കൊമ്പൻ അടുത്ത വർഷം വരുമെന്ന് പ്രഖ്യാപിച്ച് സുരേഷ് ഗോപി. ഈ ചിത്രം ഉപേക്ഷിച്ചെന്ന വാർത്തകൾ…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി നവാഗതനായ റോബി വർഗീസ് രാജ് ഒരുക്കിയ ചിത്രമാണ് കണ്ണൂർ സ്ക്വാഡ്. കഴിഞ്ഞ വർഷം റിലീസ് ചെയ്ത…
വർഷങ്ങൾക്ക് മുൻപ് നടന്ന ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി വിഷ്ണു വിനയ് സംവിധാനം ചെയ്യുന്ന സിനിമയാണ് 'ആനന്ദ് ശ്രീബാല'. അർജുൻ…
1993 ല് റിലീസ് ചെയ്ത, സൂപ്പർ ഹിറ്റ് ജയറാം- രാജസേനൻ ചിത്രമായ മേലേപ്പറമ്പിൽ ആൺവീടിന് രണ്ടാം ഭാഗം. ഗിരീഷ് പുത്തഞ്ചേരി…
കംപ്ലീറ്റ് ആക്ടർ മോഹൻലാലിനെ നായകനാക്കി സത്യൻ അന്തിക്കാട് ഒരുക്കാൻ പോകുന്ന ഏറ്റവും പുതിയ ചിത്രമാണ് ഹൃദയപൂർവം. ഒൻപത് വർഷത്തിന് ശേഷം…
മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയും തമിഴ് സൂപ്പർസ്റ്റാർ രജനികാന്തും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച് സൂപ്പർ ഹിറ്റായ മണി രത്നം ചിത്രം ദളപതിയും റീ…
This website uses cookies.