ചുരുളഴിയാത്ത ആ രഹസ്യത്തിന്റെ കുരുക്കഴിച്ച് ആനന്ദ് ശ്രീബാല; റിവ്യൂ വായിക്കാം
പ്രശസ്ത സംവിധായകനായ വിനയന്റെ മകനും നടനുമായ വിഷ്ണു വിനയ് ആദ്യമായി സംവിധാനം ചെയ്ത ആനന്ദ് ശ്രീബാല എന്ന ചിത്രമാണ് ഇന്ന് നമ്മുടെ മുന്നിൽ എത്തിയിരിക്കുന്നത്. മാളികപ്പുറം എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന്റെ രചയിതാവായ അഭിലാഷ് പിള്ളൈ രചന നിർവഹിച്ച ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രത്തിൽ നായകനായി എത്തിയിരിക്കുന്നത് യുവതാരം അർജുൻ അശോകനാണ്. കാവ്യ ഫിലിം കമ്പനി, ആൻ മെഗാ മീഡിയ എന്നീ ബാനറുകളിൽ പ്രിയ വേണുവും നീതാ പിന്റോയും ചേർന്ന് നിർമ്മിച്ച ഈ ചിത്രത്തിൽ അർജുൻ അശോകനൊപ്പം അപർണ ദാസ്, മാളവിക മനോജ് , സംഗീത, സൈജു കുറുപ്പ് എന്നിവരും നിർണ്ണായക വേഷങ്ങൾ ചെയ്തിരിക്കുന്നു.
ഒരു യഥാർത്ഥ സംഭവ കഥയെ ആസ്പദമാക്കിയാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. കേരളാ പോലീസിനെ കുഴക്കിയ മെറിൻ കേസ് പശ്ചാത്തലമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. കൊച്ചിയിലെ ഗോശ്രീ പാലത്തിന്റെ സമീപത്ത് നിന്നും ലഭിച്ച മൃതദേഹം ലോ കോളേജ് വിദ്യാർത്ഥിയായ മെറിന്റേതാണെന്നു തിരിച്ചറിയാൻ പൊലീസിന് വേഗം സാധിച്ചു. എന്നാൽ, മെറിൻ എങ്ങനെയാണ് മരിച്ചത്? കാരണം എന്തായിരുന്നു? തുടങ്ങിയ ചോദ്യങ്ങൾക്കുള്ള ഉത്തരം കണ്ടെത്താൻ പൊലീസിന് സാധിച്ചില്ല. ആ ചരുളഴിയാത്ത രഹസ്യം തേടിയുള്ള ആനന്ദ് ശ്രീബാല എന്ന ചെറുപ്പക്കാരന്റെ യാത്രയാണ് ചിത്രം അവതരിപ്പിക്കുന്നത്.
ഒരു ത്രില്ലർ ചിത്രത്തിൽ നിന്നുള്ള പ്രേക്ഷകരുടെ പ്രതീക്ഷകളെ സാധൂകരിക്കുന്ന നിലയിൽ, ഏറ്റവും മികച്ച രീതിയിൽ തന്നെ അതിനോട് നീതി പുലർത്തികൊണ്ടാണ് വിഷ്ണു വിനയ് തന്റെ ആദ്യ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ആദ്യം തന്നെ രചയിതാവ് എന്ന നിലയിൽ അഭിലാഷ് പിള്ളൈ പുലർത്തിയ കയ്യടക്കമാണ് ഏറ്റവും മികച്ച രീതിയിൽ ഈ ത്രില്ലർ ചിത്രം നമ്മുടെ മുന്നിൽ അവതരിപ്പിക്കാൻ സംവിധായകനെ സഹായിച്ചത് എന്ന് പറയാം. സാങ്കേതികപരമായും കഥാപരമായും വളരെ മികച്ച രീതിയിൽ ഈ ചിത്രത്തെ പ്രേക്ഷകസമക്ഷം അവതരിപ്പിക്കാൻ വിഷ്ണു വിനയ് എന്ന നവാഗത സംവിധായകന് കഴിഞ്ഞിട്ടുണ്ട്. ഓരോ കഥാപാത്രങ്ങൾക്കും വ്യക്തമായ ഐഡന്റിറ്റി നൽകാനും ആകാംഷ നിറക്കുന്ന കഥാസന്ദർഭങ്ങളെ വിശ്വസനീയമായി പ്രേക്ഷകരുടെ ഹൃദയങ്ങളിലെത്തിക്കാനും വിഷ്ണുവിന് സാധിച്ചു. അതോടൊപ്പം തന്നെ കഥ പറച്ചിലിൽ ആദ്യാവസാനം ആകാംഷയും ആവേശവും നില നിർത്താനും അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. സസ്പെൻസ് നില നിർത്തി ഒരു ത്രില്ലർ മൂഡിൽ കഥ പറയുമ്പോഴും, പ്രേക്ഷകരെ ചിത്രത്തോട് ചേർത്ത് നിർത്തുന്ന വൈകാരികത പകർന്നു നൽകാനും രചയിതാവിനും സംവിധായകനും സാധിച്ചു എന്നിടത്താണ് ആനന്ദ് ശ്രീബാല വിജയമായി മാറുന്നത്. പ്രധാന കഥാപാത്രങ്ങളെ വൈകാരികമായി പ്രേക്ഷകരുമായി ബന്ധിപ്പിക്കാൻ സാധിച്ചത് ഒരു സംവിധായകനെന്ന നിലയിൽ വിഷ്ണു വിജയ് പുലർത്തിയ കയ്യടക്കത്തിന്റെ ഫലമാണ്.
അർജുൻ അശോകൻ എന്ന നടന്റെ മികച്ച പ്രകടനം തന്നെയാണ് ഈ ചിത്രത്തെ പ്രേക്ഷകരുടെ പ്രീയപ്പെട്ടതാക്കി മാറ്റുന്ന ഒരു ഘടകം. ആനന്ദ് ശ്രീബാല എന്ന ടൈറ്റിൽ കഥാപാത്രമായി തകർപ്പൻ പ്രകടനമാണ് അർജുൻ അശോകൻ ചിത്രത്തിൽ കാഴ്ച വെച്ചത്. കഥാപാത്രം ആവശ്യപ്പെട്ട നിയന്ത്രിതമായ അഭിനയ ശൈലിയിൽ തന്റെ ശരീര ഭാഷ കൊണ്ട് വരാൻ അർജുൻ അശോകന് സാധിച്ചു. അമ്മയുമായുള്ള ആനന്ദിന്റെ രംഗങ്ങൾ ഒക്കെ ഹൃദയസ്പർശിയായി അഭിനയിച്ചു ഫലിപ്പിക്കാൻ ഈ നടന് സാധിച്ചിട്ടുണ്ട്. അദ്ദേഹത്തിനൊപ്പം മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ച അപർണ്ണ ദാസ്, മാളവിക മനോജ് എന്നിവർ നിർണ്ണായക വേഷങ്ങളിൽ തിളങ്ങിയപ്പോൾ, സൈജു കുറുപ്പ്, ധ്യാൻ ശ്രീനിവാസൻ, അജു വർഗീസ്, ഇന്ദ്രൻസ്, സംഗീത, മനോജ് കെ യു, ശിവദ, അസീസ് നെടുമങ്ങാട്, കോട്ടയം നസീർ, നന്ദു, സലിം ഹസ്സൻ, കൃഷ്ണ, വിനീത് തട്ടിൽ, മാസ്റ്റർ ശ്രീപദ്, മാളവിക മനോജ്, സരിത കുക്കു, തുഷാരപിള്ള എന്നീ നടീനടന്മാരും ഈ ചിത്രത്തിൽ മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്.
വിഷ്ണു നാരായണൻ ഒരുക്കിയ ദൃശ്യങ്ങൾ ഈ ചിത്രത്തിന്റെ ത്രില്ലർ മൂഡിനെ പ്രേക്ഷകരിലേക്ക് എത്തിക്കുന്നതിൽ പ്രധാന പങ്കു വഹിച്ചതിനൊപ്പം തന്നെ, രഞ്ജിൻ രാജ് നൽകിയ പശ്ചാത്തല സംഗീതവും സാങ്കേതിക മികവിന്റെ തലം വലിയ രീതിയിൽ തന്നെ ഉയർത്തിയിട്ടുണ്ട്. പശ്ചാത്തല സംഗീതം ചിത്രത്തിന്റെ മുന്നോട്ടുള്ള ഒഴുക്കിൽ പ്രധാന പങ്കു വഹിച്ചിട്ടുണ്ട് എന്നതും എടുത്തു പറയേണ്ടി വരും. എഡിറ്റിംഗ് നിർവഹിച്ച കിരൺ ദാസ് ഒരിക്കൽ കൂടി മികവ് പുലർത്തിയപ്പോൾ ഈ ചിത്രം പ്രേക്ഷകനെ മുഷിപ്പിക്കാതെ സുഗമമായാണ് മുന്നോട്ടു സഞ്ചരിച്ചത്.
സാങ്കേതികമായി മികച്ച നിലവാരം പുലർത്തുന്ന ഒരു ഗംഭീര ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രമാണ് ആനന്ദ് ശ്രീബാല. ത്രില്ലർ ചിത്രങ്ങളെ സ്നേഹിക്കുന്ന പ്രേക്ഷകനെ ഒരിക്കലും നിരാശരാക്കാത്ത, ആവേശവും ആകാംഷയും നൽകുന്ന ഈ ചിത്രം സിനിമാ പ്രേമികളെ എല്ലാ അർത്ഥത്തിലും തൃപ്തരാക്കും എന്നുറപ്പാണ്.
അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്യുന്ന വമ്പൻ തെലുങ്ക് ചിത്രമായ 'നാഗബന്ധ'ത്തിൽ നൃത്ത സംവിധാനം നിർവഹിക്കാൻ പ്രശസ്ത നൃത്ത സംവിധായകനായ…
ടോവിനോ തോമസ്, സുരാജ് വെഞ്ഞാറമൂട്, ചേരൻ എന്നിവരെ മുഖ്യ കഥാപാത്രങ്ങളാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം നരിവേട്ടയുടെ ഡബ്ബിങ്…
ശാസ്ത്രജ്ഞനായ ജി.ഡി. നായിഡുവിന്റെ ജീവചരിത്രമാണ് സിനിമയാവുന്നത് 'ഇന്ത്യയുടെ എഡിസൺ' എന്നറിയപ്പെടുന്ന ഗോപാൽസ്വാമി ദൊരൈസ്വാമി നായിഡുവിന്റെ ബയോപിക് സിനിമയിൽ ജി.ഡി. നായിഡുവിന്റെ…
ശ്യാം ശീതൾ സംവിധാനം നിർവ്വഹിക്കുന്ന രണ്ടാമത്തെ ഹ്രസ്വ ചിത്രമാണ് ‘എൻ്റെ’ . ആദ്യമായി ഒരുക്കിയ ചിത്രത്തിന് ലോകത്തിലെ തന്നെ ഏറ്റവും…
കഥാപാത്രങ്ങളിലെ വൈവിധ്യം കൊണ്ട് പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ ഷറഫുദീൻ പ്രേക്ഷകർക്ക് മുന്നിലെത്തുന്ന "ദി പെറ്റ് ഡിക്റ്റക്റ്റീവ്" ഏപ്രിൽ 25ന് പ്രദർശനത്തിനെത്തുന്നു.…
പുലി മുരുകൻ എന്ന മോഹൻലാൽ ചിത്രം തനിക്ക് നിർമ്മാതാവ് എന്ന നിലയിൽ സമ്മാനിച്ചത് ചരിത്ര വിജയമെന്ന് ടോമിച്ചൻ മുളകുപാടം. ചിത്രം…
This website uses cookies.