[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Reviews

തല അജിത് ചിത്രം തുനിവ്; റിവ്യൂ വായിക്കാം

നേർക്കൊണ്ട പാർവൈ, വലിമൈ എന്നീ ചിത്രങ്ങൾക്ക് ശേഷം തല അജിത്തിനൊപ്പം എച്ച് വിനോദ് ഒന്നിച്ച ചിത്രമാണ് തുനിവ്. വലിമൈ പ്രതീക്ഷിച്ച നിലവാരം പുലർത്തിയില്ലെങ്കിലും നേർക്കൊണ്ട പാർവൈ നേടിയ വിജയവും, വിനോദ് തന്റെ ആദ്യ ചിത്രമായ തീരൻ അധികാരം ഒൺഡ്രൂവിൽ പുലർത്തിയ മികവുമാണ് തുനിവ് കാത്തിരിക്കാൻ ആരാധകരേയും സിനിമാ പ്രേമികളേയും ഒരുപോലെ പ്രേരിപ്പിച്ച ഘടകം. തന്റെ മുൻ ചിത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി ഒരു ഹെയ്‌സ്റ്റ് ത്രില്ലർ ആയാണ് വിനോദ് ഈ പുതിയ ചിത്രം ഒരുക്കിയിരിക്കുന്നത്.

ഒരു ത്രില്ലർ ആയത് കൊണ്ട് തന്നെ കഥാസാരം കൂടുതലായി പറയുന്നത് ഉചിതമാവില്ല. എന്നാലും ഒരു ബാങ്ക് കൊള്ളയുമായി ബന്ധപ്പെട്ടാണ് ചിത്രം കഥ പറയുന്നതെന്ന് ട്രെയിലറിൽ തന്നെ സൂചന നൽകുന്നുണ്ട്. കഥ ട്രാക്കിലേക്ക് കയറാൻ ആദ്യ പകുതിയിൽ കുറച്ചു സമയമെടുക്കുന്നത് കൊണ്ട് തന്നെ അത്രയും സമയം കുറച്ചു വിരസമായി തന്നെയാണ് ചിത്രം മുന്നോട്ട് പോകുന്നത്. എന്നാൽ അജിത്തിന്റെ വരവോടെ ചിത്രത്തിന്റെ വേഗത മാറും. ആ കഥാപാത്രത്തിന്റെ സ്റ്റൈൽ, ഡയലോഗ് ഡെലിവറി, സ്ക്രീൻ പ്രസൻസ് എന്നിവയെല്ലാം കൂടി ചേരുന്നതോടെ തുനിവിന്റെ ആദ്യ പകുതി മികച്ച രീതിയിൽ തന്നെയാണ് മുന്നോട്ട് പോകുന്നത്. ചിത്രത്തിന്റെ ഇന്റർവെൽ ഭാഗവും തൃപ്‌തി തരുന്നതാണ്.

ഫ്ലാഷ് ബാക്ക് ഭാഗങ്ങളും അതുപോലെ ചിത്രത്തിന്റെ ഹൈലൈറ്റ് ആയി മാറേണ്ട പ്രധാനപ്പെട്ട ചില സീനുകളും പിന്നോട്ട് പോകുന്നത് മേക്കിങ്ങിന്റെ കാര്യത്തിലാണ്. സാമ്പത്തിക കുറ്റകൃത്യങ്ങൾ, ബാങ്ക് തട്ടിപ്പ് എല്ലാം രണ്ടാം പകുതിയിൽ പറഞ്ഞു പോകുന്നുണ്ട് സംവിധായകൻ. പ്രേക്ഷകർക്ക് ഇത്തരം കാര്യങ്ങളിൽ ചില അറിവുകൾ ഇതിലൂടെ ലഭിക്കുന്നുണ്ട് എന്നത് മാറ്റി നിർത്തിയാൽ, ഒരു സിനിമാനുഭവം അതിന്റെ പൂർണ്ണമായ അർത്ഥത്തിൽ ലഭിക്കാതെ പോകുന്നു എന്നതാണ് രണ്ടാം പകുതിയെ പിന്നോട്ട് വലിക്കുന്നത്. രണ്ടാം പകുതിയിൽ മറ്റൊരു തലത്തിലേക്ക് കൊണ്ട് പോകാനുള്ള സ്കോപ്പ് ഉള്ള ഒരു കഥയും കഥാപാത്രവും ആയിരുന്നിട്ടും, അത് വിനോദ് ഉപയോഗിച്ചില്ല എന്നത് ഒരു കുറവായി തന്നെ നിൽക്കുന്നുണ്ട്.

അജിത് എന്ന നടന്റെ ഒരു വൺമാൻ ഷോ ആയാണ് ഈ ചിത്രം മുന്നോട്ടു പോകുന്നതും, അത് തന്നെയാണ് പ്രേക്ഷകരെ പിടിച്ചിരുത്തുന്നതും. ആക്ഷൻ രംഗങ്ങൾ മികച്ച രീതിയിൽ വന്നിട്ടുണ്ട് എന്നതിനൊപ്പം തന്നെ, മഞ്ജു വാര്യർ, സമുദ്രക്കനി എന്നിവരും തങ്ങളുടെ പ്രകടനം കൊണ്ട് കയ്യടി നേടിയെടുക്കുന്നുണ്ട്.
ജിബ്രാൻ ഒരുക്കിയ ഇതിലെ ഗാനങ്ങൾ നിലവാരം പുലർത്തിയതിനൊപ്പം അതിലെ അജിത്തിന്റെ പ്രകടനം മികച്ച ഒരു വൈബ് സമ്മാനിക്കുന്നുണ്ട്. വിജയ് വേലുകുട്ടിയുടെ വേഗതയുള്ള എഡിറ്റിംഗ് ആണ് സാങ്കേതികമായി ചിത്രത്തിന് നിലവാരം സമ്മാനിക്കുന്ന മറ്റൊരു ഘടകം. വളരെ ഫാസ്റ്റ് ആയി മുന്നോട്ട് പോകുന്ന ചിത്രം പ്രേക്ഷകരുടെ ക്ഷമ പരീക്ഷിക്കുന്നില്ല. എന്നിരുന്നാലും ചിത്രത്തിന്റെ ക്ളൈമാക്സ് ഭാഗത്തിന്റെ മേക്കിങ് കുറച്ചു കൂടി നന്നാക്കാമായിരുന്നു എന്നൊരു തോന്നൽ അവശേഷിപ്പിച്ചു കൊണ്ടാണ് തുനിവ് അവസാനിക്കുന്നത്.

ത്രില്ലർ ചിത്രങ്ങൾ ഇഷ്ടപ്പെടുന്ന പ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്ന തുനിവ്, അജിത് ആരാധകർക്കും കയ്യടിക്കാനുള്ള വക നൽകുന്നുണ്ട്. ചുരുക്കി പറഞ്ഞാൽ തല അജിത്തിന്റെ ആരാധകരെ ലക്‌ഷ്യം വെച്ചൊരുക്കിയ ഒരു ഹെയ്‌സ്റ്റ് ത്രില്ലറാണ് തുനിവ്. ആരാധകരേയും യുവ പ്രേക്ഷകരെയും ആകർഷിക്കുന്ന ഒരു ശരാശരി ചിത്രമെന്ന് തുനിവിനെ നമ്മുക്ക് വിശേഷിപ്പിക്കാം.

webdesk

Recent Posts

ഹൗസ്ഫുൾ ഷോകളുമായി കളം നിറഞ്ഞ് ജനപ്രിയ നായകന്റെ പവി കെയർ ടേക്കർ

https://youtu.be/BByOSYKXwY0 വിനീത് കുമാറിന്റെ സംവിധാനത്തിൽ ദിലീപ് കേന്ദ്ര കഥാപാത്രമാകുന്ന ചിത്രം “പവി കെയർ ടേക്കർ” ന്റെ മഹാ വിജയമാണ് ഇപ്പോൾ…

2 hours ago

”പെരുമാനീലെ കലഹങ്ങൾ തുടങ്ങണതും തീർപ്പാക്കണതും ഇവിടെന്നാ”: ‘പെരുമാനി’ റിലീസിന് ഒരുങ്ങുന്നു

സണ്ണി വെയ്ൻ, വിനയ് ഫോർട്ട്‌, ലുക്ക്‌മാൻ അവറാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മജു സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ സിനിമയാണ്…

2 days ago

ബോക്സ് ഓഫീസിൽ ജനപ്രിയ തരംഗം; കുടുംബ പ്രേക്ഷകർ പവി കെയർ ടേക്കറേ ഏറ്റെടുത്തു.

ജനപ്രിയ നായകൻ ദിലീപ് നായകനായ പവി കെയർ ടേക്കർ റീലിസ് ആയി രണ്ടു ദിവസം പിന്നടുമ്പോൾ മികച്ച അഭിപ്രയത്തോടൊപ്പം ബോക്സ്…

2 days ago

‘വെണ്ണിലാ കന്യകേ’; ‘പവി കെയര്‍ ടേക്കറി’ലെ വീഡിയോ സോംഗ്

മികച്ച പ്രതികരണങ്ങൾ നേടി തിയേറ്ററിൽ മുന്നേറുന്ന ജനപ്രിയ നായകൻ ദിലീപിനെ നായകനാക്കി വിനീത് കുമാര്‍ സംവിധാനം ചെയ്‍ത പവി കെയര്‍…

2 days ago

ജനപ്രിയ എന്റർടൈനർ; ‘പവി കെയർ ടേക്കർ’ റിവ്യൂ വായിക്കാം

വേനലവധിക്കാലത്തു കുടുംബ പ്രേക്ഷകരെ ലക്ഷ്യമാക്കി എത്തുന്ന ചിത്രങ്ങൾ എന്നും കംപ്ലീറ്റ് എന്റർടൈൻമെന്റ് പാക്കേജ് ആയാണ് ഒരുക്കുക. അത്തരം ഒട്ടേറെ ചിത്രങ്ങളുമായി…

3 days ago

ഇത് ജനപ്രിയ നായകന്റെ വരവ്; ‘പവി കെയർ ടേക്കർ’ ഇന്ന് മുതൽ

ജനപ്രിയ നായകൻ ദിലീപ് കേന്ദ്ര കഥാപാത്രമാകുന്ന പവി കെയർ ടേക്കർ ഇന്ന് മുതൽ തീയേറ്ററുകളിലേക്ക്. മലയാള സിനിമയുടെ ബോക്സ് ഓഫീസിൽ…

4 days ago

This website uses cookies.