നേർക്കൊണ്ട പാർവൈ, വലിമൈ എന്നീ ചിത്രങ്ങൾക്ക് ശേഷം തല അജിത്തിനൊപ്പം എച്ച് വിനോദ് ഒന്നിച്ച ചിത്രമാണ് തുനിവ്. വലിമൈ പ്രതീക്ഷിച്ച നിലവാരം പുലർത്തിയില്ലെങ്കിലും നേർക്കൊണ്ട പാർവൈ നേടിയ വിജയവും, വിനോദ് തന്റെ ആദ്യ ചിത്രമായ തീരൻ അധികാരം ഒൺഡ്രൂവിൽ പുലർത്തിയ മികവുമാണ് തുനിവ് കാത്തിരിക്കാൻ ആരാധകരേയും സിനിമാ പ്രേമികളേയും ഒരുപോലെ പ്രേരിപ്പിച്ച ഘടകം. തന്റെ മുൻ ചിത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി ഒരു ഹെയ്‌സ്റ്റ് ത്രില്ലർ ആയാണ് വിനോദ് ഈ പുതിയ ചിത്രം ഒരുക്കിയിരിക്കുന്നത്.
ഒരു ത്രില്ലർ ആയത് കൊണ്ട് തന്നെ കഥാസാരം കൂടുതലായി പറയുന്നത് ഉചിതമാവില്ല. എന്നാലും ഒരു ബാങ്ക് കൊള്ളയുമായി ബന്ധപ്പെട്ടാണ് ചിത്രം കഥ പറയുന്നതെന്ന് ട്രെയിലറിൽ തന്നെ സൂചന നൽകുന്നുണ്ട്. കഥ ട്രാക്കിലേക്ക് കയറാൻ ആദ്യ പകുതിയിൽ കുറച്ചു സമയമെടുക്കുന്നത് കൊണ്ട് തന്നെ അത്രയും സമയം കുറച്ചു വിരസമായി തന്നെയാണ് ചിത്രം മുന്നോട്ട് പോകുന്നത്. എന്നാൽ അജിത്തിന്റെ വരവോടെ ചിത്രത്തിന്റെ വേഗത മാറും. ആ കഥാപാത്രത്തിന്റെ സ്റ്റൈൽ, ഡയലോഗ് ഡെലിവറി, സ്ക്രീൻ പ്രസൻസ് എന്നിവയെല്ലാം കൂടി ചേരുന്നതോടെ തുനിവിന്റെ ആദ്യ പകുതി മികച്ച രീതിയിൽ തന്നെയാണ് മുന്നോട്ട് പോകുന്നത്. ചിത്രത്തിന്റെ ഇന്റർവെൽ ഭാഗവും തൃപ്‌തി തരുന്നതാണ്.
ഫ്ലാഷ് ബാക്ക് ഭാഗങ്ങളും അതുപോലെ ചിത്രത്തിന്റെ ഹൈലൈറ്റ് ആയി മാറേണ്ട പ്രധാനപ്പെട്ട ചില സീനുകളും പിന്നോട്ട് പോകുന്നത് മേക്കിങ്ങിന്റെ കാര്യത്തിലാണ്. സാമ്പത്തിക കുറ്റകൃത്യങ്ങൾ, ബാങ്ക് തട്ടിപ്പ് എല്ലാം രണ്ടാം പകുതിയിൽ പറഞ്ഞു പോകുന്നുണ്ട് സംവിധായകൻ. പ്രേക്ഷകർക്ക് ഇത്തരം കാര്യങ്ങളിൽ ചില അറിവുകൾ ഇതിലൂടെ ലഭിക്കുന്നുണ്ട് എന്നത് മാറ്റി നിർത്തിയാൽ, ഒരു സിനിമാനുഭവം അതിന്റെ പൂർണ്ണമായ അർത്ഥത്തിൽ ലഭിക്കാതെ പോകുന്നു എന്നതാണ് രണ്ടാം പകുതിയെ പിന്നോട്ട് വലിക്കുന്നത്. രണ്ടാം പകുതിയിൽ മറ്റൊരു തലത്തിലേക്ക് കൊണ്ട് പോകാനുള്ള സ്കോപ്പ് ഉള്ള ഒരു കഥയും കഥാപാത്രവും ആയിരുന്നിട്ടും, അത് വിനോദ് ഉപയോഗിച്ചില്ല എന്നത് ഒരു കുറവായി തന്നെ നിൽക്കുന്നുണ്ട്.
അജിത് എന്ന നടന്റെ ഒരു വൺമാൻ ഷോ ആയാണ് ഈ ചിത്രം മുന്നോട്ടു പോകുന്നതും, അത് തന്നെയാണ് പ്രേക്ഷകരെ പിടിച്ചിരുത്തുന്നതും. ആക്ഷൻ രംഗങ്ങൾ മികച്ച രീതിയിൽ വന്നിട്ടുണ്ട് എന്നതിനൊപ്പം തന്നെ, മഞ്ജു വാര്യർ, സമുദ്രക്കനി എന്നിവരും തങ്ങളുടെ പ്രകടനം കൊണ്ട് കയ്യടി നേടിയെടുക്കുന്നുണ്ട്.
ജിബ്രാൻ ഒരുക്കിയ ഇതിലെ ഗാനങ്ങൾ നിലവാരം പുലർത്തിയതിനൊപ്പം അതിലെ അജിത്തിന്റെ പ്രകടനം മികച്ച ഒരു വൈബ് സമ്മാനിക്കുന്നുണ്ട്. വിജയ് വേലുകുട്ടിയുടെ വേഗതയുള്ള എഡിറ്റിംഗ് ആണ് സാങ്കേതികമായി ചിത്രത്തിന് നിലവാരം സമ്മാനിക്കുന്ന മറ്റൊരു ഘടകം. വളരെ ഫാസ്റ്റ് ആയി മുന്നോട്ട് പോകുന്ന ചിത്രം പ്രേക്ഷകരുടെ ക്ഷമ പരീക്ഷിക്കുന്നില്ല. എന്നിരുന്നാലും ചിത്രത്തിന്റെ ക്ളൈമാക്സ് ഭാഗത്തിന്റെ മേക്കിങ് കുറച്ചു കൂടി നന്നാക്കാമായിരുന്നു എന്നൊരു തോന്നൽ അവശേഷിപ്പിച്ചു കൊണ്ടാണ് തുനിവ് അവസാനിക്കുന്നത്.
ത്രില്ലർ ചിത്രങ്ങൾ ഇഷ്ടപ്പെടുന്ന പ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്ന തുനിവ്, അജിത് ആരാധകർക്കും കയ്യടിക്കാനുള്ള വക നൽകുന്നുണ്ട്. ചുരുക്കി പറഞ്ഞാൽ തല അജിത്തിന്റെ ആരാധകരെ ലക്‌ഷ്യം വെച്ചൊരുക്കിയ ഒരു ഹെയ്‌സ്റ്റ് ത്രില്ലറാണ് തുനിവ്. ആരാധകരേയും യുവ പ്രേക്ഷകരെയും ആകർഷിക്കുന്ന ഒരു ശരാശരി ചിത്രമെന്ന് തുനിവിനെ നമ്മുക്ക് വിശേഷിപ്പിക്കാം.
പ്രശസ്ത സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് ഒരുക്കാൻ പോകുന്ന ആട് 3 എന്ന ചിത്രത്തിൻ്റെ പുതിയ അപ്ഡേറ്റ് എത്തി.…
ഒരിക്കൽ കൂടി സുരാജ് വെഞ്ഞാറമൂട് എന്ന നടനെ ആഘോഷിക്കുന്ന ചിത്രം മലയാള സിനിമ പ്രേമികൾക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം…
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ മലയാള സിനിമ പ്രേക്ഷകർക്ക് മുന്നിലേക്കെത്തിയ ചിത്രമാണ് യുവ താരം ഉണ്ണി മുകുന്ദൻ നായകനായെത്തിയ ആക്ഷൻ ത്രില്ലർ…
തന്റേതായ ഒരു അഭിനയ ശൈലി സ്വന്തമായുള്ളതാണ് സുരാജ് വെഞ്ഞാറമ്മൂട് എന്ന നടന്റെ ഏറ്റവും വലിയ പ്രത്യേകത. സുരാജിന്റെ ആ പ്രത്യേകത…
ആമിർ പള്ളിക്കലിന്റെ സംവിധാനത്തിൽ സുരാജ് വെഞ്ഞാറമ്മൂട് നായകനും നിർമാതാവുമായെത്തുന്ന ചിത്രം 'എക്സ്ട്രാ ഡീസന്റ്' (ഇ ഡി) ഇന്ന് മുതൽ പ്രേക്ഷകരുടെ…
ഉണ്ണി മുകുന്ദൻ നായകനായ 'മാർക്കോ' എന്ന ചിത്രം ഇന്ന് മുതൽ ആഗോള റീലിസായി എത്തുകയാണ്. കേരളത്തിലും വമ്പൻ റിലീസാണ് ചിത്രത്തിന്…
This website uses cookies.