ഏറെ പ്രതീക്ഷകൾ സമ്മാനിച്ച് കൊണ്ട് റിലീസ് ചെയ്ത ചിത്രമാണ് ഇന്ന് പ്രേക്ഷകരുടെ മുന്നിലെത്തിയ ജയറാം – മിഥുൻ മാനുവൽ ചിത്രം അബ്രഹാം ഓസ്‌ലർ. നേരമ്പോക്കിന്റെ ബാനറില്‍ മിഥുൻ മാനുവൽ തോമസും, ഇര്‍ഷാദ് എം ഹസനും ചേർന്ന് നിർമിച്ചിരിക്കുന്ന ഈ ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത് ഡോക്ടര്‍ രണ്‍ധീര്‍ കൃഷ്ണനാണ്. ട്രൈലെർ, പോസ്റ്ററുകൾ എന്നിവയിലൂടെയൊക്കെ തന്നെ പ്രേക്ഷകരിൽ ആകാംഷ ജനിപ്പിക്കാൻ അബ്രഹാം ഓസ്‌ലറിനു സാധിച്ചിരുന്നു.
തക്ഷൻ്റെ പ്രതികാരകഥ പുഴു’വിന് ശേഷം വീണ്ടും എബ്രഹാം ഓസ്ലറിൽ ആവർത്തിക്കുമ്പോൾ ഒരു പ്രതികാര കഥയെ സീരിയൽ കില്ലർ ക്രൈം ത്രില്ലറിലേക്ക് പാകപ്പെടുത്തുകയാണ് മിഥുൻ മാനുവൽ തോമസ്. മിഥുൻ മാനുവൽ അഞ്ചാം പാതിരയിൽ നേടിയ അതെ കൈയടക്കമുള്ള സംവിധാന മികവ് ഓസ്ലറിലും പുലർത്തുന്നുണ്ട്. അഞ്ചാം പാതിരയിലേത് പോലെ ഓരോ നിമിഷവും ഞെട്ടിക്കുന്ന ഭയം ഉളവാക്കുന്ന ത്രില്ലർ സ്വഭാവത്തിലല്ല ഓസ്ലർ ഒരുക്കിയിരിക്കുന്നത് മറിച്ച് വൈകാരികമായ ബന്ധങ്ങൾക്ക് മുൻതൂക്കം കൊടുത്ത് കുറ്റകൃത്യത്തിലെ സൂക്ഷ്മ അംശങ്ങളിലൂടെ പ്രേക്ഷകനെ ഉദ്വോഗത്തിന്റെ മുൾമുനയിൽ നിർത്തുന്നു ഓസ്ലർ.
സിനിമ വൈദ്യവൃത്തിയെ ചുറ്റിപ്പറ്റി സംസാരിക്കുന്നതെല്ലാം ഓരേ സമയം ഗൗരവകരമാണ്. ഓസ്ലറിനെ മറ്റ് ത്രില്ലറുകളിൽ നിന്ന് വേറിട്ട് നിർത്തുന്നതും ഈ ഘടകം തന്നെ. സിനിമയിൽ ഉടനീളം വരുന്ന മെഡിക്കൽ ടേംസ് ഒരിക്കലും ആസ്വാദകന് കല്ല് കടി ആവാത്ത വിധം സ്വാഭാവികത ചോരാതെ പേക്ഷകനിലേക്കെത്തിക്കാൻ മിഥുന് സാധിച്ചു. സിനിമ പലപ്പോഴും അതിൻ്റെ പ്രധാന കഥാഗതിയിലേക്കെത്താൻ കുറവുധികം സമയമെടുക്കുന്നതും ചില കൃതൃമത്ത്വം നിറഞ്ഞ സംഭാഷണങ്ങളും ചിത്രത്തെ പുറകോട്ടടിപ്പിക്കുന്നുണ്ട്.
കരിയറിൽ ഒരിടവേളക്ക് ശേഷം ഇത്രയധികം അടരുകളുള്ള, പ്രകടനത്തിന് സാധ്യതയുള്ള വേഷം ജയറാം എന്ന നടൻ പക്വതയോടെ ചെയ്യുന്നത് കാണാനായി.സ്ഥിരം “ജയറാം” ഭാവങ്ങളില്ലാതെ ഓസ്ലറിനെ ശരീരഭാഷയിലും ഡയലോഗിലും സന്നിവേശിപ്പിക്കാൻ ജയറാമിനായി.
ഓസ്ലർ എന്ന കഥാപാത്രത്തിന് സിനിമയുടെ തുടക്കത്തിൽ കൊടുത്ത സീറ്റെയ്ലിങ്ങും ക്യാരക്ടർ ആർക്കും തുടർന്ന് തിരക്കഥയിൽ കാണാനായില്ല, ഒരു പക്ഷേ സിനിമ അവശേഷിപ്പിക്കുന്ന രണ്ടാം ഭാഗത്തിലെ സാധ്യതകളിൽ കുറച്ച് കൂടി ഓസ്ലറിനെ കാണാനായേക്കും. ജയറാമിനൊപ്പം അടിമുടി മാറിയ പ്രകടനവുമായ് പ്രേക്ഷകരെ അമ്പരിപ്പിക്കുന്നത് ജഗദ്ദീഷാണ്, ഇടയ്ക്ക് ആടിയുള്ള നടപ്പിലും, അമിത ഭാവങ്ങളില്ലാത്ത ഫോറൻസിക്ക് സർജനായും വീണ്ടും ജഗദീഷിലെ മികവുറ്റ നടനെ ഓസ്ലറിൽ കാണാനായി.
മമ്മൂട്ടി എന്ന മെഗാസ്റ്റാറിൻറെ വരവോടുകൂടി കഥയ്ക്ക് ചൂടു പിടിക്കുകയും സിനിമയ്ക്ക് ഒരു പ്രതികാര സിനിമയുടെ സ്വഭാവം കൈവരിക്കുകയും ചെയ്യുന്നു. സംഭാഷണങ്ങളിൽ മമ്മൂട്ടി എന്ന നടൻ കൊടുത്തുന്ന അർധ വിരാമങ്ങൾ കൊണ്ട് , എല്ലാം നഷ്ട്ടപ്പെട്ടവന്റെ ചില നോട്ടങ്ങൾ കൊണ്ട് പ്രകടനത്തിന്റെ പുതിയ സീമകൾ താണ്ടിയിരിക്കുന്നു. മിഥുൻ മുകുന്ദൻ ഓസ്ലറിന് നൽകിയ തീം മ്യൂസിക്കും സിനിമയുടെ പ്രധാന ഇടങ്ങളിൽ നൽകിയ പശ്ചാത്തല സംഗീതവും സിനിമയുടെ ആവേശമുണർത്തുന്ന രംഗങ്ങളുടെ ആക്കം കൂട്ടുന്നുണ്ട്.
തേനി ഈശ്വർ സിനിമയിൽ രാത്രി സമയങ്ങളെ കാണിക്കാൻ ഉപയോഗിച്ച ഷോട്ടുകളും, മടുപ്പുളവാക്കാത്ത ഇൻറീറിയർ ഷോട്ട്സും എടുത്തു പറയേണ്ടതാണ്.ഓസ്ലർ ത്രില്ലടിപ്പിക്കുന്ന വൈകാരിക നിമിഷങ്ങളുള്ള ഒരു ക്രൈം ഡ്രാമയോടൊപ്പം അനശ്വര രാജന്റെയും ഒരു പിടി പുതു മുഖങ്ങളുടെ വേറിട്ട പ്രകടന മികവ് കൊണ്ട് കൂടി ശ്രദ്ധേയമാണ്.
ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം നരിവേട്ടയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ടോവിനോ തോമസിന്റെ…
മലയാള സിനിമയിലെ പ്രമുഖ യുവതാരങ്ങളായ അഷ്കർ സൗദാനും ഷഹീർ സിദ്ദിഖും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ബെസ്റ്റി' ജനുവരി 24ന് തിയറ്ററുകളിലെത്തും.…
ആസിഫ് അലി, അനശ്വര രാജൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജോഫിന് ടി ചാക്കോ സംവിധാനം ചെയ്തു വേണു കുന്നപ്പിള്ളി നിർമ്മിച്ച…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ്…
വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ വീക്കെൻഡ് സിനിമാറ്റിക് യൂണിവേഴ്സിലെ പുതിയ മുഖമായി ഡിറ്റക്റ്റീവ് ഉജ്ജ്വലൻ ഫസ്റ്റ് ലുക്ക് പുറത്ത്. കോമഡി ഇൻവെസ്റ്റിഗേഷൻ ത്രില്ലറായി…
ബേസിൽ ജോസഫിനെ നായകനാക്കി ജ്യോതിഷ് ശങ്കർ സംവിധാനം ചെയ്യുന്ന 'പൊൻമാൻ' എന്ന ചിത്രത്തിന്റെ റിലീസ് തീയതി പുറത്ത്. 2025 ജനുവരി…
This website uses cookies.