ഈ കഴിഞ്ഞ വെള്ളിയാഴ്ച മലയാളത്തിൽ റിലീസ് ചെയ്ത ചിത്രങ്ങളിൽ ഒന്നാണ് അനിഖ സുരേന്ദ്രൻ നായികാ വേഷത്തിലെത്തിയ ഓ മൈ ഡാർലിംഗ്. ആഷ് ട്രീ വെഞ്ചുവേഴ്സിന്റെ ബാനറിൽ മനോജ് ശ്രീകണ്ഠ നിർമ്മിച്ച ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ആൽഫ്രഡ് ഡി സാമുവലാണ്. ഒരു റൊമാന്റിക് ഡ്രാമ എന്ന നിലയിലാണ് ഈ ചിത്രത്തെ കുറിച്ചുള്ള പ്രതീക്ഷകൾ പ്രേക്ഷകരിൽ വളർന്നത്. സൂപ്പർ ഹിറ്റായ ഇതിന്റെ ട്രൈലെർ പ്രേക്ഷകരെ ഈ ചിത്രത്തിലേക്ക് ആകർഷിക്കുകയും ചെയ്തു. പ്രണയവും ചുംബനവുമെല്ലാം നിറഞ്ഞ ആ ട്രൈലെർ യുവ പ്രേക്ഷകരെ ഇതിലേക്ക് ഏറെ ആകർഷിച്ചിരുന്നു. എന്നാൽ പ്രേക്ഷകർ പ്രതീക്ഷിക്കുന്നതിലും അപ്പുറമാണ് ഓ മൈ ഡാർലിംഗ് പകർന്നു നൽകിയത്. പ്രണയത്തിനൊപ്പം, ആദ്യാവസാനം പ്രേക്ഷകർക്ക് ആകാംഷ സമ്മാനിക്കുന്ന ട്വിസ്റ്റുകളും നിറഞ്ഞ ഈ ചിത്രം മികച്ച തീയേറ്റർ അനുഭവമാണ് സമ്മാനിക്കുന്നത്.
ടീനേജ് പ്രണയകഥ പറഞ്ഞു കൊണ്ട്, അല്പം ഗൗരവമുള്ള വിഷയം തന്നെയാണ് ഈ ചിത്രം ചർച്ച ചെയ്യുന്നത്. ബിടെക് കഴിഞ്ഞ് ജോലിയൊന്നുമാവാതെ നടക്കുന്ന ജോയലിന്റെയും ഡിഗ്രി വിദ്യാർത്ഥിനിയായ ജെന്നിയുടെയും പ്രണയം കാണിച്ചു കൊണ്ട് ഒരു റൊമാന്റിക് കോമഡി എന്ന രീതിയിലാണ് ചിത്രം ആരംഭിക്കുന്നത്. അവരുടെ പ്രണയത്തിന്റെ നിറങ്ങളും തമാശകളും വൈകാരിക നിമിഷങ്ങളും പാട്ടുകളുമൊക്കെയായി രസകരമായി നീങ്ങുന്ന ആദ്യ പകുതിക്ക് ശേഷം ഈ ചിത്രത്തിന്റെ സ്വഭാവം തന്നെ മാറുകയാണ്. പിന്നീട് വളരെ സീരിയസായി കഥ പറയുന്ന ഈ ചിത്രം, മലയാളത്തിൽ ഇതിനു മുൻപ് പറഞ്ഞിട്ടില്ലാത്ത ചില കാര്യങ്ങളാണ് അവതരിപ്പിക്കുന്നത്. നമ്മൾ അധികം കണ്ടിട്ടില്ലാത്ത ചില പ്രതിസന്ധികൾ അവതരിപ്പിച്ചു കൊണ്ട് മുന്നോട്ടു പോകുന്ന ചിത്രം അവസാനിക്കുന്നത് മികച്ചൊരു ആശയം കൂടി പ്രേക്ഷകർക്ക് പകർന്നു നൽകിക്കൊണ്ടാണ്. വൈദ്യശാസ്ത്രത്തിൽ അപൂർവമായി കാണപ്പെടുന്ന ഒരു രോഗാവസ്ഥയെയും മാനസിക നിലയെയും ഈ ചിത്രം പ്രേക്ഷകർക്ക് പരിചയപ്പെടുത്തുന്നുണ്ട്. ഡിനൈൽ സിൻഡ്രം എന്ന ഈ രോഗാവസ്ഥയെ നമ്മുക്ക് കാണിച്ചു തരുന്ന ഓ മൈ ഡാർലിംഗ്, സമൂഹം ചർച്ച ചെയ്യേണ്ട ചില വസ്തുതകളും പറഞ്ഞു വെക്കുന്നുണ്ട്. ഇന്നത്തെ കാലഘട്ടത്തിലെ കൗമാരക്കാർക്കും യുവ പ്രേക്ഷകർക്കും വളരെയധികം കണക്ട് ചെയ്യാൻ കഴിയുന്ന രീതിയിലാണ് ഈ ചിത്രത്തിലെ കഥാസന്ദർഭങ്ങൾ അവതരിപ്പിച്ചിരിക്കുന്നതെന്നതും എടുത്തു പറയണം.
ജോ ആൻഡ് ജോ എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ മെല്‍വിന്‍ ജി ബാബു നായകനായി എത്തുന്ന ഈ ചിത്രത്തിൽ മുകേഷ്, ലെന, ജോണി ആന്റണി, മഞ്ജു പിള്ള, വിജയരാഘവന്‍, ശ്രീകാന്ത് മുരളി, നന്ദു, ഡെയ്ന്‍ ഡേവിസ്, ഫുക്രു എന്നിവരും പ്രധാന വേഷങ്ങൾ ചെയ്തിട്ടുണ്ട്. അഭിനേതാക്കൾ എല്ലാവരും തന്നെ മികച്ച പ്രകടനമാണ് നൽകിയത്. നായികയായി ഉള്ള തന്റെ അരങ്ങേറ്റം അനിഖ സുരേന്ദ്രൻ ഗംഭീരമാക്കിയിട്ടുണ്ട്. മെൽവിനും അനിഖയും തമ്മിലുള്ള കെമിസ്ട്രിയും മികച്ചു നിന്നു. ചിത്രത്തിലുള്ള ലിപ് ലോക്ക് രംഗങ്ങളും ഏറെ കയ്യടി നേടുന്നുണ്ട്. ജിനീഷ് കെ ജോയ് ഒരുക്കിയ മികച്ച തിരക്കഥയും അതിന്റെ മനോഹരമായ അവതരണവുമാണ് ഈ ചിത്രത്തിന്റെ ശ്കതി. ഗംഭീരമായ ദൃശ്യങ്ങൾ സമ്മാനിച്ച ക്യാമറാമാൻ അൻസാർ ഷായും കയ്യടിയർഹിക്കുന്നു. ലിജോ പോളിന്റെ എഡിറ്റിംഗ് മികവ് ചിത്രത്തിന്റെ കഥ പറച്ചിലിന് സുഗമമായ ഒരൊഴുക്ക് പ്രദാനം ചെയ്തപ്പോൾ, ചിത്രത്തിന്റെ ഹൈലൈറ്റായി നിൽക്കുന്ന മറ്റൊരു ഘടകം ഷാൻ റഹ്മാൻ ഒരുക്കിയ സംഗീതമാണ്. ഒരു റൊമാന്റിക് കോമഡി എന്ന ടാഗ് ലൈനിൽ മാത്രമൊതുങ്ങാതെ, വളരെയധികം പ്രാധാന്യമുള്ള ഒരു വിഷയം ചർച്ച ചെയ്യുന്ന ഈ ചിത്രം തീർച്ചയായും പ്രേക്ഷകർക്ക് ഒരു പുത്തൻ സിനിമാനുഭവം തന്നെ സമ്മാനിക്കുമെന്നുറപ്പാണ്.
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്…
ഈ വർഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ'ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ്…
നിവിൻ പോളി -ലിസ്റ്റിൻ സ്റ്റീഫൻ-അരുൺ വർമ - ബോബി സഞ്ജയ് കോമ്പോ ഒരുമിക്കുന്ന ചിത്രം "ബേബി ഗേൾ " ന്റെ…
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രത്തിനായി മാർഷ്യൽ ആർട്സ് അഭ്യസിച്ചു നായികാ താരം കല്യാണി പ്രിയദർശൻ. ഈ…
വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ വീക്കെൻഡ് സിനിമാറ്റിക് യൂണിവേഴ്സിലെ പുതിയ മുഖമായി അവതരിപ്പിക്കുന്ന "ഡിറ്റക്റ്റീവ് ഉജ്ജ്വലൻ" എന്ന ചിത്രത്തിന്റെ റിലീസ് തീയതി പുറത്ത്.…
ജാതി, നിറം എന്നിവയുടെ ആഴത്തിലുള്ള പ്രശ്നങ്ങളെ ആവേശത്തോടെ അഭിമുഖീകരിക്കുന്ന "എജ്ജാതി" എന്ന ഗാനം ശ്രദ്ധ നേടുന്നു. മലയാളത്തിലെ ആദ്യ ത്രാഷ്…
This website uses cookies.